Friday, 7 March 2014

സ്വര്‍ണം കള്ളക്കടത്ത്

സ്വര്‍ണം കള്ളക്കടത്ത്

ഇന്ത്യക്കാര്‍ ഫയങ്ങര ബുദ്ധിമാന്മാര്‍ ആണ്. പണം ഉണ്ടാക്കുന്ന കാര്യത്തില്‍. പ്രത്യേകിച്ചും എളുപ്പ വഴിയില്‍. ഒരു സാമ്പിള്‍ കേള്‍ക്കണോ ?

ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും ഉണ്ടാക്കി കയറ്റുമതി ചെയ്‌താല്‍ വിദേശനാണ്യം രാജ്യത്തിന്‌ കിട്ടും. അപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കണം. അതിനു ഗവണ്മെന്റ് കയറ്റുമതി ചെയ്ത വസ്തുവിന്റെ വിലയുടെ 14 % കയറ്റുമതി ചെയ്ത ധീരന് കൊടുക്കും.
നീയാണ്ട്രാ ഉത്തമ പൌരന്‍ !

രോമാഞ്ചം ...

കയറ്റുമതി അണ്ണന്മാര്‍ക്ക് താമസിയാതെ ഒരു കാര്യം മനസ്സിലായി. ഇവിടെ ഉണ്ടാക്കുന്നതൊന്നും ലോകത്ത് ആര്‍ക്കും വേണ്ട ! കാരണം ഒന്നിനും ഒരു 'ലത്' ഇല്ല. എന്നതാ ? ക്വാളിറ്റി. ഗുണമേന്മ. ജപ്പാനും ജര്‍മനും ഒക്കെ മതി ലോകര്‍ക്ക്. പിന്നെ വല്ല ആഫ്രിക്കയിലെക്കോ മറ്റോ കയറ്റി അയയ്ക്കാം എന്നെ ഉള്ളു. അതിനൊന്നും അധികം കായി കിട്ടാനും ഇല്ല. കൈപ്പുണ്യം അത്രയേ ഉള്ളു.

ആകെ ഗുണമേന്മ ഉള്ളത് കൊഞ്ചും കുരുമുളകും. അത് ആരും ഉണ്ടാക്കുന്നത് അല്ല. സ്വയം ഉണ്ടാകുന്നതു ആണ്.

അപ്പോള്‍ ആണ് ഇന്ത്യക്കാരന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ശ്രദ്ധിച്ചു കേട്ടോണം.

കയറ്റി അയയ്ക്കുന്നത് കണ്ടയിനറുകളില്‍ ആണ്. കഷ്ടംസ് സോറി കുഷ്ടംസ് സോറി Customs കസ്റ്റംസ് ആണ് ഇവ പരിശോധിക്കുന്നത്. അവര്‍ എഴുതുന്നത്‌ പോലെ ഇരിക്കും അകത്തുള്ള വസ്തു !

സ്വര്‍ണക്കടക്കാര്‍ വന്‍തോതില്‍ കയറ്റുമതി അങ്ങോട്ട്‌ തുടങ്ങി ! പുറത്തു നിന്നും സ്വര്‍ണ കട്ടികള്‍ വരും. അത് ഉരുപ്പടി ആഭരണം ആക്കി കയറ്റി അയയ്ക്കും. രാജ്യത്തിനു കിട്ടുന്നത് വിദേശനാണ്യം. ഉത്തമ പൌരന്മാര്‍ ! പദ്മശ്രീ കൊടുത്താലും പോര ഈ പ്രാഞ്ചിയേട്ടന്മാര്‍ക്ക്. അല്ലേ .

ദേ ! വീണ്ടും രാമച്ചം സോറി രോമാഞ്ചം.

പക്ഷെ ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ആണെന്നുള്ള കാര്യം മറന്നു !
ഇവന്മാര്‍ ചെയ്യുന്നതാണ് രസം. അതായതു സ്വര്‍ണ ഉരുപ്പടി ആണ് കണ്ടൈനറില്‍ എന്ന് കടലാസ്സ്‌ ഉണ്ടാക്കും. കുഷ്ടംസ് സോറി കഷ്ടംസ് സോറി കസ്റ്റംസ് ഏമാന്മാര്‍ ഒരു ചെറിയ ഫീസ് (ഏതാനും കോടികള്‍) മാത്രം ഈടാക്കി കടലാസ്സ്‌ മുദ്ര വച്ച് കൊടുക്കും.

എന്നിട്ട് കണ്ടൈനറില്‍ പഴേ കടലാസ്സ്‌, തുണി ഒക്കെ നിറയ്ക്കും. കപ്പലില്‍ കയറ്റുമതി ചെയ്യും ! വിദേശ രാജ്യത്തെ ഇവരുടെ സഹായി പാപ്പി അവിടെ ഈ കണ്ടൈനറുകള്‍ ഏറ്റു വങ്ങും. സംഗതി ക്ലീന്‍ !

ഇതില്‍ കയറ്റുമതിക്കാരന് കിട്ടുന്നത് കയറ്റി അയച്ച വസ്തുവിന്റെ മൂല്യത്തിന്റെ 14 % വരുന്ന റെമിറ്റന്‍സ് അതായതു സര്‍ക്കാര്‍ അനുമോദന വിഹിതം. കയറ്റു മതി ചെയ്തു എത്ര വിദേശ നാണയം ആണ് മോനെ ദിനേശാ ഇവര്‍ ഉണ്ടാക്കിയത്. കൊടുക്കണ്ടേ ? വേണം വേണം.

ഇത് കുറെ നാള്‍ ആയി നടക്കുന്നു. സംഗതി പുറത്തു വന്നത് മുംബൈയില്‍ ഒരു കപ്പല്‍ കൂടിയിടിച്ച് കണ്ടൈനര്‍ വെള്ളത്തില്‍ വീണപ്പോള്‍ ആണ്.

കണ്ടൈനറിന്റെ കടലാസ്സ്‌ നോക്കിയപ്പോള്‍ അതിനുള്ളില്‍ സ്വര്‍ണം എന്ന് കണ്ടു. ഇല്ലാത്ത കാശ് മുടക്കി വലിച്ചു പൊക്കി. നോക്കിയപ്പോള്‍ അതിനകത്ത് കടലാസും പഴേ തുണിയും !

ഭരത് മാതാ കെ ബേട്ടെ ! ഉല്ലു കെ പട്ടേ ?

THE UNIVERSE IS OURS

THE UNIVERSE IS OURS

Nations and Religions have boundaries. Because Nations and Religions are created and managed by Politicians and Priests with vested interests.

The Earth has no such boundaries. Humanity has no such boundaries. Because The Earth and Humanity are created and Managed by an entity which knows no limitation.

Humans have to live like fish in water or the birds in the sky. Seamlessly moving where ever they like. Without feeling any limitation whatsoever. Possible ? Doubtful ! Why ?

Because Politicians and Priests are enforcing their ego on the rest of the people. That is over and above the wishes of the creator ! How interesting!

The priests, pretending as middlemen (read broker) of God, actually divide people created by God into separate gangs that suits the priests, thus limiting the people themselves. God made them free and in various shapes and sizes like a rain bow ! The Priests laboriously segregate each colour of the rain bow and claim the colours belong to a separate superior sect !

Politicians, do the same in the real world geographically. The lands are demarcated like private property with compound walls where 'trespassers will be prosecuted !'. And this arrangement, ask any politicians, if in doubt, is what is the right way to live!

Fishes and birds are considered 'unintelligent' by the wise humans. But these birds and fishes feel no limitation like the humans feel ! They move freely enjoying life as it is eating where the food is. Sleeping when the time comes ! Location is no big deal. Safety from predators is the only issue.

What ever stops such freedom of humanity are what are against humanity and freedom. The whole Universe belongs to us. So how can we be limited by petty ego issues of just a few clever ones ?

Whose life is it anyway ? Humans have to graduate into responsible cosmopolitan global citizens. Jokers may lay off !

മതങ്ങള്‍ : ആണുങ്ങളുടെ വെറും ഉഡായിപ്പുകള്‍

മതങ്ങള്‍ : ആണുങ്ങളുടെ വെറും ഉഡായിപ്പുകള്‍

മതം എന്ന് പറയുന്നത് എല്ലാം ദുഷിച്ച, അതായതു അഹങ്കാരം, അസൂയ, ആഗ്രഹം എന്നിവ ഉള്ള, പരിമിതപ്പെട്ട മനസുള്ള സാധാരണ വടക്ക് നോക്കി യന്ത്രങ്ങള്‍ ആയ ആണുങ്ങള്‍ എഴുതിപ്പിടിപ്പിച്ചവയാണ്.

സ്വാഭാവികമായും സ്ത്രീകളെ എങ്ങനെ വിരട്ടി ഒതുക്കി നിറുത്താം ആണുങ്ങള്‍ക്ക് അവരെ എങ്ങനെ കുറ്റബോധം ഇല്ലാതെ ഉപയോഗിക്കാം എന്നതായിരിക്കും മതങ്ങളുടെ പ്രധാന ഉള്ളടക്കം.

മനസിനപ്പുറം ആണ് ദൈവീകത തുടങ്ങുന്നത് തന്നെ.

ചുരുക്കിപറഞ്ഞാല്‍ ലൈംഗിക താല്പര്യം ഉള്ള ആണുങ്ങളുടെ സൌകര്യത്തിനു എഴുതി ഉണ്ടാക്കിയ സ്ത്രീവിരുദ്ധ തരികിടകള്‍ ആണ് മതങ്ങളുടെ ഉള്ളടക്കം. സ്ത്രീകള്‍ എന്ത് കൊണ്ട് പുരുഷനെ അനുസരിക്കണം, ഇല്ലെങ്കില്‍ ദൈവം ശപിച്ചു പണ്ടാരടക്കിക്കളയും എന്നൊക്കെ മതങ്ങളില്‍ കാണും. ഏതോ അത്ഭുതദ്വീപിലെ കുള്ളന്‍ കുത്തിഇരുന്നു എഴുതി ഉണ്ടാക്കിയതാണ് എന്ന് മാത്രം അര്‍ത്ഥം.

അതുകൊണ്ടാണ് ആണുങ്ങള്‍, പുരോഹിതന്മാര്‍ ഉള്‍പ്പടെ, ദൈവത്തിന്റെ പേരും പറഞ്ഞു സ്ത്രീകളെ തങ്ങളുടെ ആഗ്രഹ പൂരണത്തിനു ഉപയോഗിക്കുന്നത്.

എന്നാലോ ഇതിന്റെ ഒക്കെ പൂര്‍ണ ഉത്തരവാദിത്വം സ്ത്രീയുടെ തലയില്‍ ഇതേ ആണുങ്ങള്‍ കെട്ടിവയ്ക്കുകയും ചെയ്യും. വെറും ഉഡായിപ്പ്.

സ്ത്രീസ്വാതന്ത്ര്യം എന്ന് കേട്ടാല്‍ ഈ അണ്ണന്മാര്‍ ചാടി വീഴും ! സ്ത്രീക്ക് എത്ര സ്വാതന്ത്ര്യം കൊടുക്കാം എന്നതിനെ പറ്റി ഫയങ്ങര ചര്‍ച്ചകള്‍ നടക്കും. അവസാനം സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഒന്നും കൊടുക്കേണ്ടതില്ല എന്ന് അണ്ണന്മാര്‍ക്ക് ബോധ്യം ആവും ! കാരണം അത് താങ്ങാന്‍ ഉള്ള ആമ്പിയര്‍ അണ്ണന്മാര്‍ക്ക് ഇല്ല.

കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തി സ്വന്തംകാലില്‍ നില്‍കാന്‍ പ്രാപ്തരാക്കാന്‍ പോന്ന സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് പഠിപ്പിക്കാനുള്ള ഉളുപ്പില്ലായ്മ ഈ ഞരമ്പുരോഗികളായ ആണുങ്ങള്‍ക്കെ കാണൂ. കാരണം അണ്ണന്റെ മനസിന്‌ താങ്ങാവുന്നതാണ് അണ്ണനു ശരി ! സ്ത്രീകള്‍ അണ്ണന്റെ ദൌര്‍ബല്യം അറിഞ്ഞു 'അയ്യോ പ്യാവം!' എന്ന് ഉള്ളില്‍ പറഞ്ഞു കുറെ ഒക്കെ അഡ്ജസ്റ്റ് ചെയ്യും. ഇല്ലെങ്കില്‍ നിന്ന നില്പില്‍ അണ്ണന് ഹൃദയാഘാതം ഉണ്ടായി കാഞ്ഞു പോയാലോ എന്നോര്‍ത്തു മാത്രം.

നേരെ തിരിച്ചു ആലോചിക്കുക.

ഈ അണ്ണന്മാര്‍ ഒരു സുപ്രഭാതത്തില്‍ ഫയങ്ങര വിശാല മനസ്കര്‍ ആയി "ഇനി സ്ത്രീകള്‍ ആരും വസ്ത്രം ധരിക്കേണ്ടതില്ല" എന്നൊരു നിയമം ഉണ്ടാക്കിയാല്‍ പോലും സ്ത്രീകള്‍ അനുസരിക്കുമോ ? നീ പോടര്‍ക്ക എന്ന് പറയും.

വസ്ത്രം ധരിക്കുന്നത് ശരീരത്തിന്റെ ചൂട് നിലനിറുത്താനും അന്യര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഭാഗങ്ങള്‍ മറച്ചു വയ്ക്കാനും ആണ്. എവിടെ ആണോ ആണിന്റെ നോട്ടം എത്തുന്നത് അവിടം മറച്ചു വയ്ക്കാന്‍ സ്ത്രീകള്‍ നോക്കും. കാരണം തുളച്ചു കയറുന്ന നോട്ടം ആണിന്റെ മനസ്സിലെ ആഗ്രഹത്തെ ആണ് കാണിക്കുന്നത്. ആ നോട്ടം വന്നു വീഴുന്ന ശരീരഭാഗങ്ങള്‍ സ്ത്രീകള്‍ സ്വാഭാവികമായും മറച്ചു വയ്ക്കും. കാരണം ആ നോട്ടം സ്ത്രീക്ക് അസ്വസ്ഥത ആണ് ഉണ്ടാക്കുന്നത്. കഷ്ടകാലത്തിന് അണ്ണന്റെ കണ്ട്രോള്‍ എങ്ങാനും വിട്ടാല്‍ ശവം കേറി മാന്തിയാലോ ?

അത് കൊണ്ട് സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് അവര്‍ തീരുമാനിക്കട്ടെ. ആണിന്റെ കുത്തി തുളയ്ക്കുന്ന നോട്ടങ്ങള്‍ തടയാന്‍ ആണ് വസ്ത്രങ്ങള്‍.

ഇതിനൊരു മറു വശവും ഉണ്ട്. ആണിന്റെ നോട്ടം ശാന്തവും നിഷ്കളങ്കവും ആയാല്‍, അതായതു ആണിന്റെ മനസ്സില്‍ ആഗ്രഹങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ സ്ത്രീകളുടെ ശരീരത്തിലേക്ക് അവര്‍ ചുഴിഞ്ഞു നോക്കില്ല. സ്ത്രീകള്‍ =ക്ക് അത്തരം ആണുങ്ങളുടെ അടുത്തു വസ്ത്രം മാറി കിടക്കുന്നോ എന്ന് നോക്കെണ്ടിയും വരില്ല. കാരണം അത്തരം ആണുങ്ങള്‍ അങ്ങനെ നോക്കില എന്ന് അവള്‍ക്ക്ക് അറിയാം.

ചുരുക്കത്തില്‍ ആണിന്റെ മാനസികാവസ്ഥ അനുസരിച്ചാണ് സ്ത്രീ ശരീരം മറയ്ക്കുന്നത്. ആണിന്റെ മനസ് കാണാനുള്ള കണ്ണ് അവര്‍ക്ക് ഇല്ലെന്നു കരുതിയോ ? ഇവന്‍ എവിടം വരെ നോക്കും എന്ന് ഒരാണിനെ കണ്ടാല്‍ സ്ത്രീക്ക് മനസിലാവും. വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും !

ഉമ്മന്‍ സഹ്യപര്‍വതത്തിലേക്ക് ചാണ്ടി

ഉമ്മന്‍ സഹ്യപര്‍വതത്തിലേക്ക് ചാണ്ടി

ആന്റണി കഴിഞ്ഞാല്‍ ചാണ്ടി ആണ് അടുത്ത വിശുദ്ധന്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നത്. അഴിമതി കാണിക്കില്ല ! അഥവാ അഴിമതി ഉണ്ടെങ്കിലും പുറത്തു കാണില്ല !

എന്തായാലും അച്ചായന്റെ സംശുദ്ധ രാഷ്ട്രീയം കാരണം പശ്ചിമ ഘട്ടം വെളുത്തു തുടങ്ങി എന്ന് അറിയുന്നു.

കാട് കയ്യേറി വളച്ചു കെട്ടി അവിടത്തെ മരങ്ങള്‍ മുറിച്ചു വിറ്റു പക്ഷിമൃഗങ്ങളെ കൊന്നു തിന്നു പൊതു സ്വത്ത് സ്വകാര്യ സ്വത്ത് ആക്കുന്ന കാട്ടുകള്ളന്മാരെ ആണ് അച്ചായന്‍ സംരക്ഷിക്കുന്നത്. മാണിസാര്‍ അതിനു കൂട്ട് !

പ്യാവം കര്‍ഷകര്‍ എന്നാണ് മാണിച്ചാന്റെ വ്യാഖ്യാനം ! അദ്ദേഹം ഒരിക്കല്‍ മൊഴിഞ്ഞത് ഇങ്ങനെ.

"പാവം കര്‍ഷകര്‍ ! വീട് വയ്ക്കാന്‍ സ്ഥലം ഇല്ലാതെ കാട്ടില്‍കയറി വന്യമൃഗങ്ങളുമായി എതിരിട്ടു പ്രകൃതിയില്‍ ദേഹണ്ണിച്ചു കിണറു വെട്ടി തെങ്ങും ഒക്കെ നട്ടു വീട് കെട്ടി താമസിക്കുമ്പോള്‍ ആ വസ്തു അവര്‍ക്ക് എഴുതി കൊടുക്കുന്നതല്ലേ അതിലെ ശരി ?"

ഇത് ആരാ ? പൊതു സ്വത്തായ കാട് കയ്യേറുന്ന കള്ളന്മാരുടെ രാജാവ്കൊള്ളക്കാരന്‍ വീരപ്പനോ ? അതോ ജനാധിപത്യത്തിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരിയോ ? ഇവിടെ രാജാവ് രാജ്യത്തേയോ ജനങ്ങളെയോ അല്ല മറിച്ചു സാമൂഹ്യദ്രോഹികളായ ഒരു കൂട്ടം കൊള്ളക്കാരെ ആണ് സംരക്ഷിക്കുന്നത് എന്നതല്ലേ സത്യം ?

കലികാല വൈഭവം ! കലികാലത്തില്‍ ചെകുത്താന്‍ വേദം ഓതുകയും വേശ്യ ചാരിത്ര്യ പ്രസംഗം നടത്തുകയും ചെയ്യും എന്ന് എഴുതി വച്ചിട്ട് അയ്യായിരം കൊല്ലം കഴിഞ്ഞു ! എത്ര ശരി എന്ന് നോക്കിയെ !

ഇതിലെ കച്ചവടം ഇങ്ങനെ.

കാട്ടിലെ ഭൂമിയുടെ വിലയുടെ പകുതി അത് നിയമപരമായി എഴുതി കൊടുക്കുന്ന രാഷ്ട്രീയക്കാരന് കിട്ടും. വനം കയ്യേറിയവന് പകുതി വിലയ്ക്ക് വസ്തു ! കയ്യേറിയവനെ താങ്ങുന്ന രാഷ്ട്രീയക്കാരന് നാട്ടുകാരുടെ സ്വത്തിന്റെ പകുതി വില സ്വന്തം കീശയില്‍ ! ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം ?

മോശ പറഞ്ഞ വാഗ്ദത്ത ഭൂമിയോ മറ്റോ ആണോ ആവോ ഇനി പശ്ചിമ ഘട്ടം ?

ഉമ്മന്‍ ചാണ്ടി ഇന്നലെ പറഞ്ഞത് ഇങ്ങനെ.

"രണ്ടു ഹെക്ടറില്‍ കുറവ് ഭൂമി കയ്യേറിയവര്‍ക്ക് ആ ഭൂമി സൌജന്യമായി തിരിച്ചു നല്‍കാന്‍ ഈ സര്‍ക്കാര്‍ അങ്ങ് തീരുമാനിച്ചു ! അതില്‍ കൂടുതല്‍ 15 ഹെക്ടര്‍ വരെ കയ്യേറിയവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കും !"

ങേ ?

പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായോ ?

അതായതു രണ്ടു ഹെക്ടര്‍ വരെ കാട് കയ്യേറിയവര്‍ക്ക് ആ ഭൂമി സ്വന്തം. അതില്‍ കൂടുതല്‍ കയ്യേറി ആക്രാന്തം കാണിച്ചവര്‍ക്ക് ഭൂമി കൊടുക്കാന്‍ വകുപ്പില്ല. പകരം ആ ഭൂമിയുടെ വില കൊടുക്കും !

ങേ ങേ ? (ഇവിടെ രണ്ടു ങേ ഉണ്ട് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക)

കുറെ കള്ളന്മാര്‍ പൊതു സ്വത്ത് കയ്യേറി എന്ന് വയ്ക്കുക. പോട്ടെ ഒരാളുടെ വീട്ടില്‍ ഇരുന്ന സാധനങ്ങള്‍ കള്ളന്മാര്‍ അടിച്ചു മാറ്റി എന്നിരിക്കട്ടെ. കള്ളനെ പിടികൂടി. അടിച്ചു മാറ്റിയ സാധനങ്ങളില്‍ കള്ളനു സുഖമായി ജീവിക്കാന്‍ വേണ്ടത് കള്ളന്‍ എടുത്തോളാന്‍ പോലിസ് സമ്മതിക്കുന്നു ! ബാക്കി സാധനങ്ങള്‍ ഉടമസ്ഥന് തിരിച്ചു കൊടുക്കണം ! എങ്കിലോ ആ സാധനങ്ങളുടെ വില പോലിസ് കള്ളനു കൊടുക്കും !

അതായതു പൊതു സ്വത്തു കയ്യേറിയ കള്ളന് നഷ്ടപരിഹാരം ആയി പൊതു സ്വത്ത് തന്നെ പോലിസ് കൊടുക്കും ! പ്യാവം കള്ളന്‍ ജീവിക്കണ്ടേ ?

ഇതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം. അഴിമതി ലവലേശം പുറത്തു കാണില്ല. പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ !

വേറെ ജനാധിപത്യ രാജ്യങ്ങളില്‍ എവിടെയെങ്കിലും ആണെങ്കില്‍ പൊതു സ്വത്തായ കാട് കയ്യേറി മരം വെട്ടി കാട്ടിലെ ജീവവ്യവസ്ഥ നശിപ്പിച്ചവരെ കയ്യാമം വച്ച് അകത്തു കിടത്തി ഗോതമ്പുണ്ട തീറ്റിക്കും !

ഇവിടെയോ ?

രാജ്യം ഭരിക്കുന്നവര്‍ തന്നെ ഈ കള്ളന്മാര്‍ക്ക് ഒത്താശ ചെയ്യുന്നു ! കൂടുതല്‍ കാട് കയ്യേറിയവനു സര്‍ക്കാര്‍ വക പാരിതോഷികം ! അത് രാഷ്ട്രീയക്കാരന്റെ കുടുമ്മസ്വത്തു ഒന്നും അല്ല. ജനങ്ങളുടെ നികുതിപ്പണം !

ചിരിക്കണം എന്നുണ്ട്. ചിരി വരുന്നില്ല ! ഷെമി.

അമ്മയുടെ ലൈംഗികത; മറ്റു മതങ്ങളുടെ താല്പര്യങ്ങള്‍

അമ്മയുടെ ലൈംഗികത; മറ്റു മതങ്ങളുടെ താല്പര്യങ്ങള്‍

മുസ്ലിങ്ങള്‍ക്ക് കാഫിറുകള്‍ എന്ത് ചെയ്താലും തെറ്റാണ് എന്തെങ്കിലും പഴുതു നോക്കി ഇരിക്കുകയാണ് അവര്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കി അവരുടെ സ്വന്തം കൃതികളില്‍ നിന്ന് ശ്രദ്ധ മാറ്റി വിടാന്‍. കുഞ്ഞാലിക്കുട്ടി ഐസ്ക്രീം നക്കിയാല്‍ അത് അവര്‍ക്കൊരു വിഷയമേ അല്ല. അതേ പ്രവര്‍ത്തി വേറെ മതത്തിലെ ആരെങ്കിലും ചെയ്‌താല്‍ അവിടെ ചാടിവീണ് ന്യായം പറയും. എന്തെങ്കിലും കഴമ്പുണ്ടോ ആ നിലപാടിന് ? ഒരു ചുക്കും ഇല്ല. മതാന്ധത മാത്രം.

ലൈംഗികത എന്തോ പാപം എന്ന് കരുതുന്നത് പോപ്പും സംഘവും ആണ്. എന്നാലോ അവരുടെ പുരോഹിതന്മാരും കന്യാസ്ത്രീകളും വരെ അതെ പാപം ചെയ്യുകയും ചെയ്യും ! പ്യാവം യേശു അതൊക്കെ ഷെമിക്കും ! മെഴുകുതിരി കത്തിച്ചിട്ടു കാണിക്ക ഇടണം എന്നെ ഉള്ളു.

ഹിന്ദുക്കളുടെ ലൈംഗിക നിയന്ത്രണങ്ങളെ കുടുംബ ബന്ധങ്ങളുടെ പരിശുദ്ധിയെ അങ്കലാപ്പോടെ ആവും പോപ്പ് കാണുന്നത്. കാരണം പോപ്പിനെ സംബന്ധിച്ചിടത്തോളം ഹിന്ദു മതം പൊളിക്കപ്പെടെണ്ട ഒന്നാണ് ! അത് പോപ്പിന്റെ കഞ്ഞി.

ഹിന്ദുക്കളുടെ ലൈംഗികതയോടുള്ള ഭയം, ലജ്ജ ആണ് മറ്റു മതക്കാര്‍ മുതലെടുക്കുന്നത്. പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം അനുവദിക്കുന്ന ഭരണഘടന ആണ് ഇന്ത്യയിലേത്‌. സാധാരണ ഗതിയില്‍ നല്ല കുടുംബ ബന്ധങ്ങള്‍ ഉള്ളവരില്‍ പരസ്ത്രീ പരപുരുഷ സംസര്‍ഗം ഉണ്ടാവില്ല. ഇനി ഏതെങ്കിലും കാരണ വശാല്‍ ഇണയ്ക്ക് രോഗമോ ആരോഗ്യക്കുറവോ മറ്റോ വന്നു അങ്ങനെ ഉണ്ടായാല്‍ തന്നെ അതൊരു പാപം ഒന്നും അല്ല.

മനുഷ്യര്‍ എല്ലാം ഒന്നിന്റെ തന്നെ അംശങ്ങള്‍ ആണ്. ഒരാള്‍ ചെയ്‌താല്‍ ശരി; വേറെ ഒരാള്‍ അതെ പ്രവര്‍ത്തി കൂടുതല്‍ കേമം ആയി ചെയ്‌താല്‍ തെറ്റ് എന്ന് പറയാന്‍ പറ്റുമോ ? ഒരു മൂല്യബോധത്തിനു വേണ്ടി നല്ല കുടുംബ ബന്ധങ്ങള്‍ക്ക് നല്ല മാനസിക ആരിഗ്യം ഉള്ള സമൂഹത്തിനു ചില നിയന്ത്രണങ്ങള്‍ സ്വാഭാവികമായും വരും. അത് ഉത്തരവാദിത്വം ധാര്‍മികത ഉള്ളത് കൊണ്ടാണ്.

അത് ഇല്ലാത്ത സമുദായങ്ങള്‍ കന്നുകാലികളെ പോലെ ആവും. ആരോഗ്യം ഉള്ളവന്‍ ആയിരിക്കും അവിടെ രാജാവ്.
അവന്‍ ആയിരിക്കും ശരി തെറ്റ് ഒക്കെ തീരുമാനിക്കുന്നത് ! മറ്റുള്ളവര്‍ കേട്ടില്ലെങ്കില്‍ അടി കൊടുക്കും !

തെറ്റ് പറ്റാം മനുഷ്യര്‍ക്ക്. തിരുത്തുകയും ചെയ്യാം. അല്ലാതെ അതില്‍ പാപം എന്ന ഉടായിപ്പ് ഒന്നും ഇല്ല. പോപ്പ് പോയി പണി നോക്കാന്‍ പറ.

ഓഷോ പറഞ്ഞത് ഇങ്ങനെ " യേശു അമിത വ്യാമോഹം ഉള്ള നല്ലൊരു ചെറുപ്പക്കാരന്‍ ആയിരുന്നു. പാവത്തിനെ ക്രൂശിക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല"

അങ്ങോരെ ആണ് ലോകത്തിന്റെ പാപം തീര്‍ക്കാന്‍ ജനിച്ച ദൈവപുത്രന്‍ എന്നൊക്കെ ഉണ്ടായില്ലാ വെടികള്‍ ഇറക്കി വിശ്വാസികളെ ഉണ്ടാക്കുന്നത്.

യേശു ബോധോദയം പോലും ഉണ്ടായ ഒരാള്‍ അല്ല. ഇന്ത്യയില്‍ ബോധോദയം ഉണ്ടായിട്ടുള്ള ആയിരക്കണക്കിന് ഋഷികള്‍ ഉണ്ട്. ദ്വൈത ഭാവത്തില്‍ നിന്ന് പോലും രക്ഷ പെടാന്‍ കഴിയാതിരുന്ന ഒരു നല്ല മനുഷ്യന്‍ ആയിരുന്നു യേശു എന്ന് അറിയാവുന്ന ഹിന്ദുക്കള്‍ക്ക് അറിയാം. അവരുടെ ഇടയില്‍ ആണ് യേശു ഫയങ്ങര സംഫവം എന്നും പറഞ്ഞു കച്ചവടം നടക്കുന്നത്.

കൊല്ലക്കുടിയില്‍ ആണ് പോപ്പ് സൂചി വില്കാന്‍ ഇറങ്ങുന്നത്. കടാപ്പൊറത്തു മണല്‍ ഇറക്കല്ലേ പോപ്പേ...

തലതിരിഞ്ഞ മൂല്യങ്ങള്‍

തലതിരിഞ്ഞ മൂല്യങ്ങള്‍

ലൈംഗികത സുന്ദരമാണ്. അത് ഇച്ചീച്ചി എന്ന് പറഞ്ഞു ഓളിയിട്ടു നടക്കുന്നത് ഞരമ്പ് രോഗികളോ പയ്യന്മാരോ ആവും. അത് എങ്ങനെ ആസ്വദിക്കണം എന്ന് പോലും പലര്‍ക്കും അറിയില്ല. തനിക്കു വഴങ്ങാത്ത സ്ത്രീകളെ തെറിവിളിക്കുന്നതു അലവലാതി കുശുമ്പന്മാരാണ്.

ഇതിലെ വിരോധാഭാസം നോക്കുക. ഈ പരിഹസിച്ചു നടക്കുന്നവര്‍ക്ക് വാസ്തവത്തില്‍ ആ പ്രവര്‍ത്തി ഇഷ്ടമാണ്. പക്ഷെ മറ്റുള്ളവര്‍ ചെയ്‌താല്‍ ഇവര്‍ അംഗീകരിക്കില്ല. പരിഹസിക്കും. സ്വയം ചെയ്‌താല്‍ മാത്രം കേമം ! ഒരു അടിസ്ഥാനവും ഇല്ലാത്ത ഉള്ളു പൊള്ളയായ മനുഷ്യര്‍.

പ്രസവം ഒരു ജൈവീക പ്രക്രിയ ആണ്. അതില്‍ ലജ്ജിക്കാന്‍ ഒന്നും ഇല്ല. വിദേശങ്ങളില്‍ അമ്മയുടെ പ്രസവം നേരിട്ട് കാണാന്‍ മക്കള്‍ക്കും ഭര്‍ത്താവിനും അനുവാദം ഉണ്ട്. അല്ലെങ്കില്‍ തന്നെ ഡോക്ടര്‍മാരും നേഴ്സ് മാരും ഒക്കെ പ്രസവം കാണുന്നില്ലേ ? അവരുടെ മനസ് ദുഷിക്കുന്നുണ്ടോ ?

ശ്വേതാ മേനോന്‍ പ്രസവിക്കുന്നത് വീഡിയോ എടുത്തതിനു കുറെ പേര്‍ അവരുടെ ചോരയ്ക്കായി അലറുന്നത് കേട്ടു. ഇവന്മാര്‍ തന്നെ ഒളിച്ചു ടിക്കറ്റ് എടുത്തു രതിനിര്‍വേദം കാണാന്‍ പോവുകയും ചെയ്യും !

ഒന്നുകില്‍ ലൈംഗികത ശരിയല്ല എന്ന് ഇവര്‍ അങ്ങ് സമ്മതിക്കണം. അത് ഇവര്‍ ചെയ്യില്ല. കാരണം ഇവര്‍ക്ക് അത് ഇഷ്ടമാണ്. 'ഞാന്‍ ചെയ്‌താല്‍ കൊയപ്പം ഇല്ല. ലവന്‍ ചെയ്താല്‍ കൊയപ്പം' എന്ന് ഉടായിപ്പ് പറയരുത്. ആ പരിപ്പ് വേവില്ല.

ഇതിനെ പറ്റി ഒരു വിദേശ സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ. "സിനിമയിലെ അടിപിടി കത്തിക്കുത്ത് വെടിവയ്പ്പ് ഒക്കെ ഒരു ഉളുപ്പും ഇല്ലാതെ കണ്ടിരിക്കാന്‍ മടിയില്ലാത്തവര്‍ ആണ് പ്രസവം ശരിയല്ല എന്ന് പറയുന്നത് ! നേരെ തിരിച്ചാണ് പറയേണ്ടത് ! അതായത് ഈ അടിപിടി ഒക്കെ ജീവന് ദോഷകരം. അത് കണ്ടാല്‍ അറയ്ക്കും. പ്രസവം ഒരു കുഞ്ഞിനു ലോകത്തിലേക്ക് വരുന്ന പാത അല്ലെ ? അത് ജീവിതമാണ്. ദോഷം ഒന്നും ഇല്ല !"

പക്ഷെ ഇങ്ങനെ സ്വാഭാവികമായി പറയാന്‍ സാധാരണ ഗതിയില്‍ ഭൂരിപക്ഷത്തിന് പറ്റില്ല. നിര്‍ബന്ധിച്ചു പറയിപ്പിച്ചാല്‍ തന്നെ ഉള്ളില്‍ ചിരി വരും ! ഇല്ലേ ? എന്ത് കൊണ്ടാണ് ഇത് എന്ന് ആലോചിക്കുക. അങ്ങനെ ആണ് സംസ്കാരം പഠിപ്പിച്ചിരിക്കുന്നത് ! മോഹന്‍ലാല്‍ ഒരാളെ ഇടിച്ചു പരിപ്പിളക്കിയാല്‍ കയ്യടി ! ശ്വേത മേനോന്റെ പ്രസവം കണ്ടാല്‍ കൂവല്‍ !

അല്ലെ ? എന്തോന്നെടെ ഇത് ?

വേറൊരു ഉദാഹരണം കൂടി പറയാം. ഒരു മാന്യന്‍ റോഡില്‍ നിന്ന് കൊട്ടും സുട്ടും ടൈയും ഷൂസും ഒക്കെ ഇട്ടു സിഗരറ്റ് വലിച്ചു കുറ്റി താഴെ ഇട്ടു ചവിട്ടി അരയ്ക്കുന്നു. അല്ലെങ്കില്‍ ബിസ്കറ്റ് തിന്നിട്ടു അതിന്റെ കവര്‍ താഴെ ഇടുന്നു. അല്ലെങ്കില്‍ തുപ്പുന്നു. ആള്‍ക്കാര്‍ക്കു അയോളോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ഇല്ല.

ഇനി നോക്കുക. ഒരു തൂപ്പുകാരന്‍ അത് വഴി വരുന്നു. മാന്യന്റെ കുറ്റി, അതായതു സിഗരറ്റ് കുറ്റി, ബിസ്കറ്റ് കവര്‍, തുപ്പല്‍ ഒക്കെ തൂത്തു വാരി കൊണ്ട് പോകുന്നു. ഈ തൂപ്പുകാരനോട് എന്താ കാണികളുടെ മനോഭാവം ? പരമ പുശ്ചം ! അല്ലെ ?

എന്താ കാര്യം ? അയാള്‍ ചെയ്യുന്ന ജോലി വൃത്തികെട്ടതാണ് ! ങ്ങേ ? വൃത്തി ആക്കലോ വൃത്തി കേടാക്കലോ ഇവിടെ അംഗീകരിക്കപ്പെടുന്നത് ?

ആലോചിച്ചാല്‍ ഉത്തരവും കിട്ടും. നമ്മുടെ മൂല്യ ബോധം തല തിരിഞ്ഞു പോയി.

രാഷ്ട്രീയത്തിലും ഇത് തന്നെ കാണാം. ഒരാള്‍ അഭ്യാസം ഒക്കെ കാണിച്ചു നേതാവ് ആയി. ആവശ്യത്തിനു പൊതു മുതല്‍ കട്ട് ആഡംബര ജീവിതം. ജനങ്ങള്‍ക്ക്‌ തൃപ്തി ! അവനാണ് ബുദ്ധിയുള്ളത് എന്ന് ജനം പറയും. പറഞ്ഞില്ലെങ്കില്‍ കണ്ണുകടി ആണെന്ന് നേതാവിന്റെ ശിങ്കിടികള്‍ വിലയിരുത്തും !

ഇവിടെ വാസ്തവത്തില്‍ എന്താണ് നടന്നത് ? ജനങ്ങള്‍ക്ക്‌ കൂടി അവകാശപ്പെട്ട പൊതു മുതല്‍ നേതാവ് തരികിട നടത്തി സ്വന്തക്കാര്‍ക്ക് കൊടുത്ത് കമ്മീഷന്‍ പറ്റി മാളിക വച്ചു പുട്ടടിക്കുന്നു. ഈ കള്ളനെ ജയിലില്‍ ഇടുകയല്ലേ വേണ്ടത് ? പകരം പൂമാല ! എന്താ കാരണം ?

സ്വത്തിന്റെ ഉടമസ്ഥരായ ജനങ്ങള്‍ സംഘടിതര്‍ അല്ല. അത് രാഷ്ട്രീയക്കാര്‍ മുതലെടുക്കുക മാത്രമാണ് ചെയ്യുന്നത്.

ക്രൈസ്തവ സഭയുടെ ഉഡായിപ്പുകള്‍

ക്രൈസ്തവ സഭയുടെ ഉഡായിപ്പുകള്‍

സഭ യേശുവിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ .

"ദൈവം വിശുദ്ധ ഭൂതത്തെ കൊണ്ട് മറിയത്തില്‍ ദിവ്യ ഗര്‍ഭം ഉണ്ടാക്കി. അങ്ങനെ ആണ് യേശു എന്ന ദൈവപുത്രന്‍ പിറന്നത്‌. അദ്ദേഹം ഈ ലോകത്തിന്റെ പാപങ്ങള്‍ എല്ലാം ചുമന്നു സ്വയം കുരിശിലേറി ലോകത്തെ രക്ഷിച്ചു. യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷപെടും. അവരുടെ പാപങ്ങള്‍ നിവര്‍ത്തിക്കപ്പെടും സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു."

(അല്ലാത്തവരുടെ കാര്യം കട്ടപ്പൊഹ എന്ന് വ്യംഗ്യം).

ചുമ്മാ പറ്റിക്കല്‍സ് ആണ്. പച്ചക്കള്ളം !

ഒന്നാമത് ദൈവത്തിനു ഇങ്ങനെ അദൃശ്യ ലിംഗം കൊണ്ട് അന്യന്റെ ഭാര്യയില്‍ കുട്ടികളെ ഉണ്ടാക്കുന്ന ഏര്‍പ്പാട് ഒന്നും ഇല്ല. ഛെ ! ലജ്ജാവഹം. നാണം കേട്ട ഏര്‍പ്പാട് ! ദൈവത്തിനു ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് ഇല്ലേ ? ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ ആരും അറിയാതെ ... അയ്യയ്യേ.. ഓര്‍ക്കാന്‍ കൂടി വയ്യ. എന്തോന്ന് ദൈവമെടെ ഇത് ? കുട്ടികളെ ഉണ്ടാക്കാന്‍ വേറെ വഴി ഉണ്ടല്ലോ. യേശു ഫയങ്ങര സംഫവം ആണെന്ന് വരുത്താന്‍ ഏതോ അജ്ഞാനി ഉണ്ടാക്കിയ ഉണ്ടായില്ല വെടിയാണ് അത്. രണ്ടായിരം കൊല്ലം മുന്‍പുള്ള ജനങ്ങളെ വിരട്ടാന്‍ അത് മതിയായിരുന്നു.

ഇന്ന് ഇത് പോപ്പ് പറയില്ല. പറഞ്ഞാല്‍ സ്വന്തം കുഞ്ഞാടുകള്‍ (മുട്ടനാടുകള്‍ എങ്കിലും) അടക്കം പറയും.

"ഉവ്വ ഉവ്വേ ! അതങ്ങ് വിട്ടു പിടി അണ്ണാ. മസില് പിടിക്കണ്ട. ബാക്കി പറ".

രണ്ടാമത് യേശു ലോകത്തിന്റെ പാപങ്ങള്‍ അല്ല ചുമന്നത്. സ്വന്തം മണ്ടത്തരങ്ങള്‍ ആണ്. യേശുവിനു നല്ല ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതില്‍ തര്‍ക്കം ഇല്ല. എന്നാല്‍ അതിനുള്ള ജ്ഞാനം ഉണ്ടായിരുന്നില്ല. കൂടെ താന്‍ എന്തോ വലിയ ആള്‍ ആണെന്ന ഭാവവും ഉണ്ടായിരുന്നു. അതാണ്‌ വിശന്നപ്പോള്‍ ഫലങ്ങള്‍ ഇല്ലാതിരുന്ന അത്തിമരത്തെ അദ്ദേഹം ശപിച്ചത്‌. ആ പാവം മരം എന്ത് ചെയ്തു ?

അവിടെയാണ് യേശു തന്റെ അത്ഭുതം കാണിക്കേണ്ടിയി രുന്നത്. കല്ലില്‍ നിന്നും അപ്പം ഉണ്ടാക്കുക വെള്ളം വീഞ്ഞ് ആക്കുക തുടങ്ങിയ എന്തെങ്കിലും രണ്ടു നമ്പര്‍ അവിടെ ഇടാമായിരുന്നു. സ്വന്തം വിശപ്പും ദാഹവും എങ്കിലും മാറിയേനെ. എന്നാല്‍ യേശു അങ്ങനെ വല്ലതും, അവിടെ ചെയ്തോ ? ഇല്ല. പകരം മരത്തിനോട് കോപിച്ചു ! എന്താ കാര്യം. അങ്ങനെ നമ്പര്‍ ഇടാനുള്ള ആമ്പിയര്‍ യേശുവിനു ഉണ്ടായിരുന്നില്ല.

അഥവാ യേശു അത്തിമരത്തില്‍ പഴങ്ങള്‍ ഉണ്ടാകട്ടെ എന്ന് ചിലപ്പോള്‍ വിചാരിച്ചു കാണും . അത്തിമരം മൈന്‍ഡ് ചെയ്തില്ല. ഇത് സീസണ്‍ അല്ലല്ലോ യേശുവേ, പോയി പണി നോക്ക് എന്നോ മറ്റോ ആ മരം ഉള്ളില്‍ പറഞ്ഞു കാണും. യേശുവിനു ദേഷ്യം വന്നു. ശരിയല്ലെ ?

ജൂതന്മാരുടെ രാജാവിന് യേശുവിന്റെ വളര്‍ച്ച സംസാരം പ്രവര്‍ത്തികള്‍ എന്നിവ ഇഷ്ടപ്പെട്ടില്ല. എല്ലാ രാജാക്കന്മാരും അങ്ങിനെയാണ്. വേറെ ആരും തന്നെക്കാള്‍ ഉയരത്തില്‍ പോകരുത് ! കണ്ണുകടി എന്ന് പച്ച മലയാളം. ജൂതപ്രമാനി യേശു വിനെ വിളിച്ചു വരുത്തി ഏതാണ്ട് ഇങ്ങനെ ഹീബ്രു ഭാഷയില്‍ ചോദിച്ചു.

"ഡേയ് പയ്യന്‍ യേശു ! നീ എന്തെരോക്കെയെടെ അപ്പീ ഈ പറയണത് ? നീയാണ് ജൂതരുടെ രാജാവ് എന്നോ ? അപ്പൊ ഞാന്‍ ആരുവ്വാ? എനിക്കിതൊന്നും അത്ര പിടിക്കണില്യ. കേട്ടോ ? ഇനി ഇങ്ങനെ ഒന്നും പറയരുത്. പൊയ്ക്കോ. ഇനി ഇങ്ങനെ ഒരു പരാതി എന്റെ അടുത്തു വരരുതു. മനസിലായോടെ ? "

യേശു എന്ത് പറഞ്ഞു ? ജൂതരാജാവിന്റെ അഹങ്കാരം മനസ്സിലാക്കി മിണ്ടാതെ പോരണ്ടായിരുന്നോ ?

കൃഷ്ണന്‍ ആയിരുന്നെങ്കില്‍ ഉള്ളില്‍ ചിരിച്ചു സോറി രാജാവേ ഒരബദ്ധം പറ്റി എന്നോ മറ്റോ പറഞ്ഞു മുങ്ങിയിട്ട് രാജാവിന്റെ അടപ്പ് തെറിപ്പിക്കാന്‍ എന്ത് വേണം എന്ന് പുറത്തു പോയി ആലോചിച്ചെനെ ! യേശുവിനു അത്ര ബുദ്ധി ഉണ്ടായിരുന്നില്ല.

യേശു ഒരു മണ്ടനെ പോലെ പറഞ്ഞു "ഞാന്‍ ആണ് ജൂതന്മാരുടെ രാജാവ്"

ആരോടാ പറഞ്ഞത് ? ജൂതന്മാരുടെ രാജാവിനോട് തന്നെ. ബെസ്റ്റ് യേശു ബെസ്റ്റ്. അടി ഇരന്നു വാങ്ങുക എന്ന് പറഞ്ഞാല്‍ ഇതാണ്.

ജൂത രാജാവ് ഇങ്ങനെ പറഞ്ഞു കാണും.

"ഈ പന്ന പയലിനു വട്ടാണെന്ന് തോന്നുന്നു. ഇവന്റെ തല വഴി കുറച്ചു വെള്ളം ഒഴിക്കടെയ്.. ആരവിടെ ?'"

യേശുവിന്റെ അഹങ്കാരം, അറിവില്ലായ്മ കൊണ്ട് രാജാവിനെ കൂടുതല്‍ ശുണ്ടി പിടിപ്പിക്കുന്ന എന്തൊക്കെയോ ആവും തുടര്‍ന്ന് നടന്നത്. ജൂത രാജാവിനു കുരു പൊട്ടി യേശുവിനെ കുരിശില്‍ തറച്ചു കൊല്ലാന്‍ വിധിച്ചു കാണും.

ഇതൊക്കെ ആണ് നടന്നു കാണാന്‍ സാധ്യത ഉള്ളത്.

എന്നാല്‍ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ എന്ത് ഗുണം ? ആളുകള്‍ പറയും അവനു അത് വേണം ! രാജാവിനോടാ കളി? ഇത്ര അഹങ്കാരം പാടില്ല. നയത്തില്‍ നില്കണ്ടേ ? ഇന്ത്യക്കാര്‍ കിങ്ങിണിക്കുട്ടന്‍ അമുല്‍ ബേബിയെ സഹിക്കുന്നത് പോലെ.

അത് കൊണ്ട് ക്രൈസ്തവ സഭ ഉണ്ടാക്കിയവര്‍ സംഗതിയില്‍ കുറച്ചു മസാല, ഇത്തിരി മാജിക്, സ്വല്പം അതിഭാവുകത്വം ലേശം സങ്കല്പം, ഒരു നുള്ള് ഭയം ഒക്കെ ചേര്‍ക്കും.

കേട്ടാല്‍ കിടിലന്‍ ആകണം ! ആളുകള്‍ ഞെട്ടിപൊട്ടണം ! മനുഷ്യരുടെ ഒരു രീതി, സ്വഭാവം ആണ് ഇത്. ഉള്ളത് പൊലിപ്പിച്ചു പറഞ്ഞു കേള്‍ക്കുന്നവരേ അന്തം വിടീക്കുക.

ഇങ്ങനെ പുരോഹിതന്മാര്‍ കള്ളത്തിനു മേല്‍ കള്ളം പറഞ്ഞു വിശ്വാസികളെ വിരട്ടി കാണിക്ക വാങ്ങി ഓസിനു പുട്ടടിച്ചു സുഖമായി കഴിയുമ്പോള്‍ ആവും വിശ്വാസികളിലെ ഏതെങ്കിലും നേര്‍ബുദ്ധിയ്ക്ക് (കുബുദ്ധി, ചെകുത്താന്റെ സന്തതി എന്നൊക്കെ ആയിരിക്കും പോപ്പിന്റെ വീക്ഷണം) ചില സംശയങ്ങള്‍ ഉണ്ടാകുന്നതു. അതാണ്‌ പോപ്പിന്റെ പേടി സ്വപ്നവും !

"ഡേയ് പയ്യന്‍ ! നീ ചോദിക്കുന്നത് എന്താണെന്നു എനിക്ക് മനസ്സിലായി. എനിക്ക് അതിനു ഉത്തരം ഇല്ല. ചുമ്മാ മെനക്കെടുത്താതെ പോടെ. വയറ്റിപിഴപ്പാണ്. നാറ്റിക്കരുത്. വലയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുത്"

വിവരം ഉള്ളവര്‍ ഇടപെടും. "അതൊക്കെ ഒരു വിശ്വാസം. നമുക്ക് ഒരു ജീവിത രീതി വേണ്ടേ ? വിട്ടുകള !"

മിക്കവരും വിട്ടുകളയും. സത്യാന്വേഷികള്‍ ഒഴികെ. അവര്‍ക്ക് ഉത്തരം കിട്ടാതെ ഉറക്കം ഇല്ല. വട്ടാണെന്ന് ബാക്കിയുള്ളവര്‍ പറയും. അറിയാമല്ലോ ? ഇടയ്ക്ക് ഇങ്ങനെ ചില 'വട്ടന്മാര്‍' ഉണ്ടാകും. അവര്‍ വളര്‍ന്നാണ് യേശു നബി ബുദ്ധന്‍ ഓഷോ ഒക്കെ ആവുന്നത്. പുരോഹിതന്മാര്‍ക്ക് പണി ആകും.

ഇതാണ് സഭയ്ക്ക് പുറമെ സുവിശേഷ പ്രസംഗകര്‍ ഉണ്ടാവാനുള്ള കാര്യവും. യേശുവില്‍ ഉള്ള വിശ്വാസം ഉറപ്പിക്കുക ആണ് ഉദ്ദേശം. അതിനു കാശ് പോപ്പ് രഹസ്യമായി കൊടുക്കും. പോപ്പ് ആരാ മോന്‍ ?

ഒരിക്കല്‍ ഡാമിയനും ക്ഷമ ഡാമിയനും കൂടി പുനലൂരില്‍ പബ്ലിക് സ്റെജില്‍ കയറി അടിച്ചു വിട്ടതാണ് " ഭക്തജനങ്ങളെ ! ഈ ഓക്സിജന്‍ ഉണ്ടാക്കിയത് ആരാണെന്നു അറിയാമോ ? വിശ്വസിക്കില്ല ! നമ്മുടെ സ്വന്തം യേശു !"

യേശു കുരിശില്‍ കിടന്നു പുളഞ്ഞു കാണും !

മത്തായി വാലായില്‍ ഒരിക്കല്‍ അടിച്ചു വിട്ടതാണ് " പ്രിയരേ! യേശു നിങ്ങളെ സ്നേഹിക്കുന്നത് എപ്പോള്‍ എന്ന് ഓര്‍ത്ത്‌ നോക്കുക. നിങ്ങള്‍ നല്ലവരായിരിക്കുമ്പോള്‍ അല്ല ! മറിച്ചു നിങ്ങള്‍ പാപികള്‍ ആയിരുന്നപ്പോള്‍ ആണ്. പാപം ചെയ്തപ്പോള്‍ ! "

കേട്ടാല്‍ തോന്നും പ്യാവം യേശുവിനു നമ്മെ സ്നേഹിക്കാന്‍ തോന്നുന്നത് നമ്മള്‍ പാപം ചെയ്യുമ്പോള്‍ ആണെന്ന് !

ക്രൈസ്തവ സഭ ഇന്നും ഉഡായിപ്പുകള്‍ തുടരുന്നുണ്ട്. സായിപ്പിനും ഇത്ര വിവരക്കേടോ എന്ന് നമ്മള്‍ സംശയിച്ചു പോകും. ആ സ്റ്റൈലില്‍ ആണ് സഭയുടെ നീക്കങ്ങള്‍. വിവരക്കേട് ഒന്നും അല്ല. പോപ്പിനു വേറെ വഴി ഇല്ല. പറയുന്നത് അബദ്ധം ആണെന്ന് വിശ്വാസികള്‍ അറിഞ്ഞാല്‍ പിരിവു അവിടെ നില്കും. ബിരിയാണിയും സ്കോച്ചും ഒക്കെ പോയി ബ്രഡും പച്ചത്തണ്ണിയും കുടിച്ചു ഇരിക്കേണ്ടി വരും. കൂടുതല്‍ മണ്ടന്‍ ഭക്തന്മാരെ കിട്ടുന്നത് വരെ. അത് പോപ്പിന്റെ കഞ്ഞിയുടെ പ്രശ്നമാണ്.

സഭയുടെ പഴേ ചില ഉഡായിപ്പുകള്‍ അറിയാമോ എന്തോ.

കൊപര്‍ നികസിനെ ചുട്ടു കൊന്നത് സഭയാണ്. കാരണം ബൈബിളില്‍ ഭൂമി ആണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് ഏതോ പരമ അജ്ഞാനി എഴുതി വച്ചിരുന്നു, കൊപര്‍ നികസ് അങ്ങനെ അല്ല എന്ന് പറഞ്ഞു. ദൈവ നിഷേധം ആയി. പോപ്പിന് കുരു പൊട്ടി. കൊപര്‍ നികസിനു വട്ടാണെന്നും ചെകുത്താന്‍ കയറിയതാണെന്നും പറഞ്ഞു ജീവനോടെ കത്തിച്ചു !

അതുപോലെ ബൈബിളില്‍ സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന് പറയുന്നുണ്ട്. ഗലീലിയോ അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ പോപ്പ് അദ്ദേഹത്തെ പിടിച്ചു രഹസ്യമായി വിരട്ടി ബൈബിളില്‍ പറയുന്നപോലെ പറയാന്‍ പറഞ്ഞു ! വിശ്വാസത്തിന്റെ പ്രശ്നം. ബൈബിളില്‍ പറഞ്ഞത് തെറ്റാണെന്ന് വന്നാല്‍ വിശ്വാസികള്‍ "പോപ്പിന്റെ ഒരു കോപ്പ്" എന്നും പറഞ്ഞു പ്രുഷ്ടം ചൊറിഞ്ഞു കാട്ടി സ്ഥലം വിടും. അതാണ്‌ ശരിക്കുള്ള പ്രശ്നം.

കൊപര്‍ നികസിന്റെയും ഗലീലിയോയുടെയും കാര്യത്തില്‍ സഭയ്ക്ക് തെറ്റ് പറ്റിയെന്നു മുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം സഭയ്ക്ക് സമ്മതിക്കേണ്ടി വന്നു. അത് ആധുനിക ശാസ്ത്രത്തിന്റെ മിടുക്കാണ്. സഭയ്ക്ക് നില്കക്കള്ളി ഇല്ലാതെ വന്നു എന്ന് സാരം. അത് വരെ സഭ ഉരുണ്ടു കളിക്കും എന്നും സാരം !

കാരണം എന്താ ? വിദ്യാഭ്യാസം ഉള്ളവര്‍ അല്ല പുരോഹിതര്‍ ആവുന്നത്. പഠിക്കാന്‍ വയ്യ. ജോലി ചെയ്യാന്‍ വയ്യ. എന്നാലോ എല്ലാവരെയും ഭരിക്കണം. സ്ത്രീകളെ ഒക്കെ തൊട്ടു തടവി കെട്ടിപിടിച്ചൊക്കെ അനുഗ്രഹിക്കണം. ഈ ആഗ്രഹങ്ങള്‍ ഉള്ളവര്‍ ആണ് പുരോഹിതര്‍ ആവുന്നത്. (പൊതുവേ !). ചില ഞരമ്പ് രോഗികളും വട്ടുകെസുകളും കൂടെ കണ്ടേക്കാം. അവരെ വീട്ടുകാരും നാട്ടുകാരും കൂടി തള്ളി പുരോഹിതരാക്കും. ദൈവ വേല ചെയ്തെങ്കിലും ശവി നന്നാവട്ടെ എന്ന് കരുതി ആണ്. ഒരു ശല്യം ഒഴിഞ്ഞു.

കൊപര്‍ നികസിനോടും ഗലീലിയോയോടും ചെയ്തത് തന്നെ ആണ് സഭ ഓഷോയോടും ചെയ്തത്.

ലൈംഗികത അടിച്ചമര്‍ത്തരുത് എന്ന് ഓഷോ പറഞ്ഞു. അത് കൊണ്ടാണ് പുരോഹിതരും കന്യാസ്ത്രീകളും ഒക്കെ സ്വവര്‍ഗ സംഭോഗത്തിലേക്ക് വീഴുന്നത് എന്ന് പറഞ്ഞതിന് ഓഷോയെ പോപ്പ് പടിയടച്ചു പിണ്ഡം വച്ചു മുട്ടന്‍ തെറി വിളിച്ചു ! ഓഷോ പുസ്തകങ്ങള്‍ വായിക്കരുതെന്ന് വിലക്കി.

ഇന്ന് പള്ളീലച്ചന്മാരുടെ ബാലപീഡനങ്ങള്‍ക്ക് സഭ രഹസ്യമായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ടിരിക്കുന്നു. കൂടുതല്‍ നാറ്റിക്കാതിരിക്കാന്‍.

അത്രയും പോകാത്ത പള്ളീലച്ചന്മാര്‍ തടിച്ച കുട്ടികളെ വാത്സല്യപൂര്‍വ്വം മടിയില്‍ ഇരുത്തി ഇറുക്കി കെട്ടിപിടിച്ചു ഓമനിക്കുകയും സ്ത്രീകളെ ദൈവസ്നേഹം കരകവിഞ്ഞ് ഒഴുകുമ്പോള്‍ കെട്ടിപിടിച്ചു രഹസ്യമായി തന്റെ മുഴ അവരുടെ വയറ്റിലിട്ടു ഉരയ്ക്കുകയും ചെയ്യുന്നുണ്ടത്രെ !

ഓഷോ പറഞ്ഞത് ശരിയാണെന്ന് പോപ്പിന് സമ്മതിക്കാന്‍ മുന്നൂറു വര്‍ഷം കൂടി വേണ്ടി വരുമായിരിക്കും. അതാണ്‌ സഭയുടെ ഒരു രീതി. പതുക്കെ തങ്ങളുടെ പുരോഹിതന്മാര്‍ക്കും സ്വത്തിനും വിശ്വാസികളുടെ മണ്ടന്‍ വിശ്വാസങ്ങള്‍ക്കും ദോഷം വരാത്ത അവസ്ഥയില്‍ എത്തിക്കുകയാണ് സഭയുടെ ആദ്യ ലക്‌ഷ്യം.

അതിനു പുരോഹിതന്മാര്‍ വിചിത്ര വേഷങ്ങള്‍ കെട്ടി തേന്‍ ഒലിക്കുന്ന വാക്കുകള്‍ മൊഴിഞ്ഞു മണ്ടന്മാരെ ആകര്‍ഷിക്കാന്‍ നോക്കും. അന്ന് വരെ ഈ തിരുവാതിര ചുറ്റിക്കളി തുടരും.

ഇതൊക്കെ എന്തിനാണോ എന്തോ. അതാണ്‌ സംശയം.

https://fbcdn-photos-e-a.akamaihd.net/hphotos-ak-frc1/t1/1978880_287319768091637_392564764_a.jpg