Friday, 9 May 2014

സ്ത്രീകള്‍ എങ്ങനെ ഡ്രസ്സ്‌ ധരിക്കണം ?

സ്ത്രീകള്‍ എങ്ങനെ ഡ്രസ്സ്‌ ധരിക്കണം ?

സ്ത്രീകള്‍ എങ്ങനെ ഡ്രസ്സ്‌ ധരിക്കണം എപ്പോള്‍ അഴിക്കണം എന്നൊക്കെ അവര്‍ക്ക് അറിയാം. അതിന്റെ മേല്‍ ആണിന്റെ ഞരമ്പുരോഗം ഫിറ്റ്‌ ചെയ്യേണ്ട കാര്യം ഉണ്ടോ ?

ആണുങ്ങള്‍ നോക്കുന്ന ഭാഗങ്ങള്‍ സ്ത്രീകള്‍ സ്വാഭാവികമായി മറച്ചു വയ്ക്കും. എന്റെ സ്ത്രീ നിന്റെ സ്ത്രീ എന്നൊക്കെ അവകാശം ഉന്നയിക്കുന്നത് ആണുങ്ങള്‍ ആണ്. ചുരുക്കത്തില്‍ ആണ്‍ ഉടമസ്ഥരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ പെരുമാറേണ്ടത് പെണ്ണുങ്ങള്‍ ആണെന്നാണ് ആണുങ്ങളുടെ നിലപാട്. സ്ത്രീകളുടെ സ്വാതന്ത്ര്യം ആണ് ഇവിടെ ഇല്ലാതെ ആകുന്നതു.

ഇനി ആണുങ്ങള്‍ സ്ത്രീകളോട് മേലാല്‍ നീ വസ്ത്രം ഒന്നും ധരിക്കണ്ട എന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ അനുസരിക്കുമോ ? നീ പോടര്‍ക്ക എന്ന് തന്നെ അവള്‍ പറയും.

അന്തസ്സായി വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് അറിയാം. അവര്‍ മന്ദ ബുദ്ധികള്‍ ഒന്നും അല്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ ലോകത്തിനു നഷ്ടപ്പെടുന്നത് സ്വാഭാവിക ജീവിതം ആണ്. ഞരമ്പ് രോഗികളായ ആണുങ്ങള്‍ ആണ് മതം ദൈവം എന്നൊക്കെ വിരട്ടി സ്ത്രീകളെ കൊണ്ട് ആണുങ്ങള്‍ക്ക് സഹിക്കാവുന്ന രീതിയില്‍ മാത്രം വസ്ത്രം ധരിക്കാന്‍ പറയുന്നത്.

ഇവന്മാരെ ഒക്കെ ഗര്‍ഭം ധരിച്ചു പ്രസവിച്ചു മുലയൂട്ടി അപ്പി കോരി ചന്തി കഴുകി വളര്‍ത്തുന്ന സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് പറയാന്‍ ഉളുപ്പ് തന്നെ വേണം.

മറ്റു ആണുങ്ങള്‍ക്ക് എവിടെ വരെ കാണാം എന്ന് സ്ത്രീകള്‍ ആണ് തീരുമാനിക്കേണ്ടത്. അല്ലതെ അതൊരു പരിഹാസ്യമായ തലത്തിലേക്ക് എത്തിക്കുന്നത് എന്തിന്റെ പേരില്‍ ആയാലും പരിഹാസ്യം തന്നെ ആണ്. സ്ത്രീകള്‍ എന്ത് ധരിക്കണം എന്ന് ആണുങ്ങള്‍ പറയേണ്ട ആവശ്യം തന്നെ ഉണ്ടോ ? അവര്‍ക്ക് അല്ലാതെ അറിയില്ലേ ?

ഇനി ഇങ്ങനെ ഒക്കെ പൊതിഞ്ഞു കൊണ്ടുനടക്കുന്ന സ്ത്രീകളോട് ഇവന്മാര്‍ സ്വകാര്യമായി എന്താണ് ചെയ്യുന്നത് ? പൂ ഇട്ടു പൂജിക്കുമോ?

ഇതെല്ലം വെറും ഞരമ്പ് രോഗങ്ങള്‍ മാത്രം ആണ്. മനുഷ്യര്‍ ആയി ജീവിക്കുക. ജീവിക്കാന്‍ അനുവദിക്കുക. കാലാവസ്ഥ അനുസരിച്ചുള്ള വസ്ത്രം ധരിക്കുക. ദൈവത്തിന്റെ അനുഗ്രഹം വസ്ത്രത്തില്‍ അല്ല ഇരിക്കുന്നത്. മൊത്തം മൂടിപ്പുതച്ചു കുശുമ്പും കുന്നായ്മയും ആയി നടന്നാല്‍ എന്ത് ഗുണം ?

എന്നും പറഞ്ഞു എല്ലാം അഴിച്ചു നഗ്നകള്‍ ആയി നടക്കണം എന്നും അല്ല. അങ്ങനെ ദൈവം പറഞ്ഞാലും സ്ത്രീകള്‍ അനുസരിക്കുവാനും പോകുന്നില്ല. സ്ത്രീകള്‍ക്ക് അസഹ്യമായ നോട്ടങ്ങള്‍ ആണില്‍ നിന്നും ഉണ്ടാകുമ്പോള്‍ ആ ഭാഗം അവള്‍ മറയ്ക്കും. അത് അവളുടെ കുഴപ്പം ആണോ അതോ ആണിന്റെ ഞരമ്പുരോഗം ആണോ ?

ശരീഎരത്തിലും വസ്ത്രത്തിലും ഒന്നും അല്ല മഹത്വം ഇരിക്കുന്നത്. മനസ്സില്‍ ആണ്. ഇനി അതും മൂടിവയ്ക്കണം എന്ന് പറയുന്നതു മതങ്ങള്‍ ആണ്. മനസ്സ് മൂടി വയ്ക്കുക അല്ല വേണ്ടത്. തുറക്കണം. പ്രപഞ്ചത്തോളം.

അതാണ്‌ വളര്‍ച്ച.

No comments:

Post a Comment