Saturday, 10 May 2014

രാജീവ്‌ ഗാന്ധി Vs നരേന്ദ്ര മോഡി !

രാജീവ്‌ ഗാന്ധി Vs നരേന്ദ്ര മോഡി !

അല്ല .. അറിയാന്‍ മേലാഞ്ഞിട്ടു തന്നെ ചോദിക്കുവാ.
രാജീവ ഗാന്ധി 1984 ലെ ഇന്ദിര ഗാന്ധി വധത്തോടനുബന്ധിച്ചു നടന്ന സിഖ് കൂട്ടക്കൊലയെ കുറിച്ച് പറഞ്ഞത് ഓര്‍മ്മയുണ്ടോ ?
"വന്മരം വീഴുമ്പോള്‍ പുല്ലുകള്‍ ഇളകും" എന്ന് !
അതായത് കുറെ സിഖുകാര്‍ ചത്താലും പ്രശ്നം ഒന്നും ഇല്ല എന്ന് ! ഇന്ദിര ഗാന്ധി മരിച്ചതാണ് കൂടുതല്‍ പ്രാധാന്യമുള്ള വിഷയം എന്ന്. അഥവാ ഇന്ദിര ഗാന്ധിയുടെ ജീവന് ആണ് ആയിരക്കണക്കിന് സിഖുകാരുടെതിനെക്കാള്‍ കൂടുതല്‍ വില എന്ന്.
ശരിയല്ലേ ?
ചോദ്യം ഇതാണ്.
എന്ത് കൊണ്ട് രാജീവ്‌ ഗാന്ധിയെ മോഡിയെ പോലെ കൊലയാളി ആയി മുസ്ലിങ്ങള്‍ കാണുന്നില്ല ?
മോഡി രഹസ്യമായി ചെയ്തിരിക്കും. ഇതു രാജീവ്‌ ഗാന്ധി പരസ്യമായി പറഞ്ഞു ന്യായീകരിച്ച അക്രമത്തെ പ്രോത്സാഹിപ്പിച്ച സംഭവം അല്ലെ ? എന്ത് കൊണ്ട് മോഡിക്ക് കൂടുതല്‍ ശിക്ഷ ? രണ്ടു പേരും ചെയ്തത് ഒന്ന് തന്നെയല്ലേ ?
ഉത്തരം വ്യക്തം. മുസ്ലിങ്ങളെ ഹിന്ദുക്കള്‍ കൊന്നാല്‍ കോണ്ഗ്രസിനും മുസ്ലിങ്ങള്‍ക്കും പ്രശ്നം ആണ്. ഹിന്ദുക്കള്‍ മറ്റു മതക്കാരെ കൊന്നാല്‍ അതിനു എന്തെങ്കിലും നല്ലൊരു ന്യായം കാണാതിരിക്കില്ല ! അല്ലെ ?
സത്യം പറയണം. സത്യം മാത്രം

No comments:

Post a Comment