Saturday, 10 May 2014

വിശ്വാസം, അതല്ലേ എല്ലാം ?

വിശ്വാസം, അതല്ലേ എല്ലാം ?
ശോത്യം : ഖുറാന്‍ ദൈവിക ഗ്രന്ഥം ആണെന്ന് ഖുറാന്‍ അവകാശപ്പെടുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അത് ദൈവിക ഗ്രന്ഥമാവും ? താന്‍ പ്രവാചകനാണ്‌ എന്ന് നബിക്ക് പോലും അഭിപ്രായമില്ലെങ്കില്‍ എങ്ങനെയുണ്ടാവും? അതുകൊണ്ട് നബി പറയുന്നത് വിശ്വസിക്കുന്നു. ഒരാള്‍ ചുമ്മാ എന്തെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാന്‍ ജനങ്ങള്‍ മണ്ടന്മാര്‍ ആണോ ? എന്തെങ്കിലും കാര്യം കാണും.
പണ്ഡിതന്‍ : അതല്ല പ്രശ്നം. ഈ അവകാശവാദങ്ങളിലെ വിശ്വാസ്യത, ആധികാരികത അതാണ്‌ പ്രശ്നം. നബി അങ്ങനെ പറഞ്ഞു. ശരി തന്നെ. നബിയുടെ വിശ്വാസം, സങ്കല്‍പം, അനുഭവം ഒക്കെ ആണ് നബിക്ക് ശരി എന്ന് തോന്നുന്നത്. അതില്‍ കുഴപ്പം ഇല്ല. തര്‍ക്കവും ഇല്ല. എല്ലാവരും അങ്ങനെ തന്നെ ആണ്.
എന്നാല്‍ സാധാരണ അനുഭവങ്ങള്‍ക്കപ്പുറം ഉള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അതിനു ആധികാരികത എവിടെ നിന്ന് ഉണ്ടാക്കും ? വിശ്വസിക്കുന്ന കുറെ പേര്‍ ചേര്‍ന്നു ഒച്ചയിട്ടാല്‍ ഉണ്ടാവുന്ന ഒന്നല്ലല്ലോ അത്. മറിച്ചു അത്തരം കാര്യങ്ങള്‍ മറ്റു ദര്‍ശനങ്ങളുമായി താരതമ്യം ചെയ്തു നോക്കണം.
സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖുര്‍ആനില്‍ ഉള്ളത് സത്യം ആണ്. അഥവാ അങ്ങനെ ആണ് ആരോ പഠിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ ഉള്ളത് എന്താ ? നബി പറഞ്ഞത്. നബി അവസാനത്തെ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറയുന്നു. അത് കൊണ്ട് അത് സത്യം എന്ന് വാദിക്കുന്ന അവസ്ഥയില്‍ ആണ് ഇത് എത്തുക. ചുറ്റിക്കളി തന്നെ. വാസ്തവത്തില്‍ നബി, പ്രവാചകന്‍ ആണെന്ന് ഖുറാന്‍ ആണോ പറയുന്നത് അതോ നബി തന്നെ ആണോ ? രണ്ടും അല്ല അത് ദൈവം പറഞ്ഞതാണ് എന്ന് വിശ്വാസി പറയും. അങ്ങനെ വിശ്വസിക്കുന്നത് കൊണ്ടാണല്ലോ അവരെ വിശ്വാസി എന്ന് മറ്റുള്ളവര്‍ വിളിക്കുന്നതും.
വാദം : ഖുര്‍ആന്‍ ഇറങ്ങുനതിനു മുന്‍പ് ,,തൌറത്തു ,ഇന്‍ജീല്‍ മുതലായ ഗ്രന്ഥങ്ങള്‍ ഇറങ്ങിയിട്ടുണ്ട് ,,പക്ഷെ ഖുര്‍ആന്‍ ആണ് അവസാനം ഇറക്കിയത്. ഇതാണ് മുസ്ലിം ജനതയുടെ മാര്‍ഗദര്‍ശനം ...
വിശ്വാസി : മുഹമ്മദ്‌ പ്രവചകത്വത്തിനു മുന്‍പ് നാല്‍പതു വര്‍ഷത്തോളം ജീവിച്ചു. അന്ന് മക്കയില്‍ ജീവിച്ചവര്‍ മുഹമ്മദിനെ വിളിച്ചിരുന്നത്‌ അല്‍ അമീന്‍ അഥവാ വിശ്വസ്തന്‍ എന്നായിരുന്നു. കാരണം അദ്ദേഹം കള്ളം പറയാറില്ല.
യുക്തിവാദി: ഭയങ്കര തെളിവ് തെന്നെ........ .. ഞങ്ങടെ നാട്ടില്‍ ഒരു ഹരിശ്ചന്ദ്രന്‍ രാമന്‍കുട്ടി ഉണ്ട്.....അവനും വല്ല മാടനും മറുതയും വന്നു അവനോട സംസാരിച്ചു എന്ന് പറഞ്ഞാല നാട്ടുകാര വിശ്വസിക്കണോ..????
വിശ്വാസി : വിശ്വാസത്തില്‍ നിര്‍ബന്ധമില്ല സുഹൃത്തെ .
കള്ളം എന്ന് തോന്നുന്നവര്‍ വിശ്വസിക്കാതിരിക്കുക .
അവിശ്വാസി : നബിയുടെ പിന്നില്‍ ചില ആളുകള്‍ എന്ത് കൊണ്ട് നില്കുന്നു ? അഥവാ അവര്‍ എന്ത് കൊണ്ട് യേശുവിന്റെ അല്ലെങ്കില്‍ ബുദ്ധന്റെ പിന്നില്‍ നില്കുന്നില്ല ?
പണ്ഡിതന്‍ : മിക്കവരും സ്വന്തം മാതാപിതാക്കളുടെ മതം അറിയാതെ ചുമക്കുകയാണ് ചെയ്യുന്നത്. വേറെ വഴി ഇല്ല. മതം അവരില്‍ അടിച്ചു എല്പിക്കപ്പെടുകയാണ്. അതായതു മറ്റു ആരുടെയോ താല്പര്യങ്ങള്‍ ആണ് കുട്ടികള്‍ ചുമക്കുന്നത്. സ്വന്തം കാര്യം എങ്ങനെയും നോക്കുന്നതാണ് വിശാലഹൃദയം ഉള്ള മണ്ടന്‍ ആകുന്നതിലും നല്ലത് എന്ന് മനുഷ്യര്‍ക്ക്‌ പ്രയോഗികജ്ഞാനം ഉള്ളത് കൊണ്ട് ആവാം ഇത്.
പലപ്പോഴും നേതാക്കളുടെ വാക്കുകളെക്കാള്‍ അവരുടെ ശരീര ഭാഷ ആണ് അനുയായികള്‍ പിന്തുടരുന്നത്. യേശുവോ നബിയോ ബുദ്ധനോ എന്ത് പറഞ്ഞു എന്നതിനേക്കാള്‍ അവര്‍ ജീവിതത്തില്‍ എന്തൊക്കെ ചെയ്തു സന്ദര്‍ഭങ്ങളില്‍ എങ്ങനെ ഒക്കെ പെരുമാറി എന്നാണ് ജനങ്ങളുടെ നോട്ടം. എന്നിട്ട് അതനുസരിച്ച് ജനങ്ങള്‍ക്ക്‌ ഒക്കുന്നത് പോലെ അനുകരിക്കും. ഒരേ പോലെ അനുകരിക്കുന്നവര്‍ എല്ലാം കൂടി ഒരുമിച്ചു നില്കും. മതം ആയി. ബാക്കി ഉള്ളവര്‍ക്ക് എന്തെങ്കിലും കുഴപ്പം മറ്റു മതക്കാര്‍ കണ്ടു പിടിക്കും. അതും തിരുത്തി കൂട്ടം ചെര്‍മ്പോള്‍ അടുത്ത മതം ആയി.
ഏതു മതം ആയാലും മനുഷ്യര്‍ ചെയ്യുന്നത് ഒരേ കാര്യങ്ങള്‍ തന്നെ. മനുഷ്യ സ്വഭാവം വിശ്വാസം അല്ലെങ്കില്‍ മതം കൊണ്ട് മാറില്ല. നായുടെ വാല്‍ കുഴലില്‍ ഇട്ടാല്‍ നേരെ ആവുമോ എന്നെങ്കിലും ? ജന്മസ്വഭാവം ഒരിക്കലും മാറില്ല.

No comments:

Post a Comment