Saturday, 10 May 2014

ഗാന്ധി എന്ന സ്വയം പീഡകന്‍ മനോരോഗി

ഗാന്ധി എന്ന സ്വയം പീഡകന്‍ മനോരോഗി

നെഹ്‌റു കുടുംബം ഗാന്ധിയുടെ പേര് എന്തോ വിലപ്പെട്ട വാല്‍ ആയി കരുതി സ്വന്തം കുടുംബപ്പേര് തന്നെ ഒഴിവാക്കിയ കഥ എല്ലാവര്ക്കും അറിയാം. അത് രാഷ്ട്രീയത്തില്‍ വോട്ടു പിടിക്കാനുള്ള ഉഡായിപ്പ്. അല്ലെങ്കില്‍ പ്രിയങ്ക വധ്ര പോലും എന്തിനു ഗാന്ധി എന്ന വാല്‍ ഇനിയുംഉപയോഗിക്കുന്നു ? മദാമ്മയുടെ കാര്യം പോട്ടെ.
സത്യത്തിന്റെ മുഖം നമുക്ക് ഇഷ്ടമുള്ളത് പോലെ ആവണമെന്നില്ല. അപ്രിയ സത്യങ്ങള്‍ പറയരുത് എന്നാണ് പ്രമാണം. പക്ഷേ അത് സത്യത്തെ മറച്ചു വയ്ക്കല്‍ ആകും എന്നതാണ് സത്യാന്വേഷികളുടെ പ്രശ്നം. നാളെ ഇല്ലാതാകുന്ന ജീവിതത്തില്‍ ഇന്ന് എന്തെങ്കിലും മറച്ചു വച്ചാല്‍ എന്ത് ഗുണം ആണ് ഉണ്ടാവുക ? ഉള്ളത് അറിഞ്ഞു തന്നെ പോകണം. അല്ലെങ്കില്‍ ഒന്നുകില്‍ വിഡ്ഢിത്തം അല്ലെങ്കില്‍ സ്വയം വഞ്ചന ആയിത്തീരും.
ഒരു മുന്‍‌കൂര്‍ ജാമ്യം. ഈ ചിന്തകള്‍ എന്റേതല്ല. ഓഷോ ഇതൊക്കെ മുന്‍പേ പറഞ്ഞു കഴിഞ്ഞതാണ്.
ഗാന്ധിയുടെ ഇരുണ്ട വശങ്ങള്‍ ആണ് വിഷയം.
ദക്ഷിണാഫ്രിക്കയില്‍ വച്ച് വെള്ളക്കാര്‍ ഗാന്ധിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്താക്കിയതില്‍ ഗാന്ധി പ്രതിഷേധിച്ചു. അത് ഭാരതത്തില്‍ നിന്നും വെള്ളക്കാരെ പുറംതള്ളി സ്വാതന്ത്ര്യം നേടുന്നത് വരെ തുടരുകയും ചെയ്തു. നല്ലത് തന്നെ. പകരം ഇന്ത്യക്കാര്‍ ഗാന്ധിയെ രാഷ്ട്ര പിതാവായി അവരോധിച്ചു. നെഹ്‌റു കുടുംബം ഗ്യാപ്പില്‍ ഗാന്ധിയുടെ പേര് പോലും അടിച്ചു മാറ്റി. ഇന്ത്യക്കാര്‍ക്ക് ഇന്ന് ഗാന്ധി കുടുംബം എന്നാല്‍ നെഹ്‌റു കുടുംബം ആണ്. ഒറിജിനല്‍ ഗാന്ധിയുടെ കുടുംബത്തെ ആര് ഓര്‍ക്കുന്നു ?
ഇതാണ് ചരിത്രം. അതായത് പൊതുവേ അറിയപ്പെടുന്ന ചരിത്രം.
സത്യം എന്താണെന്നു വച്ചാല്‍ ഗാന്ധി ഇന്ത്യയിലെ ഒരു 'ഉയര്‍ന്ന' ജാതിക്കാരന്‍ ആയിരുന്നു. ബനിയ. അതായതു വൈശ്യന്‍. കച്ചവടക്കാരുടെ ജാതി. ഇന്ത്യയില്‍ 'ഉയര്‍ന്ന' ജാതിക്കാര്‍ 'താഴ്ന്ന' ജാതിക്കാരോടു പെരുമാറിയിരുന്നത് വെള്ളക്കാര്‍ ഗാന്ധിയോട് പെരുമാറിയത് പോലെ തന്നെ ആണ്. അത് പക്ഷെ ഗാന്ധി കണ്ടില്ല. അല്ലെങ്കില്‍ അങ്ങനെ നടിച്ചു.
'ഉയര്‍ന്ന' ജാതിക്കാരുടെ 'താഴ്ന്ന' ജാതിക്കാരോടുള്ള വിവേചനം ഇന്നും, അതായതു 'വര്‍ണവിവേചനക്കാര്‍' ആയ വെള്ളക്കാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ ശേഷവും, തുടരുന്നു.
തമിഴ് നാട്ടില്‍ ഒരു 'താഴ്ന്ന' ജാതിക്കാരനെ 'ഉയര്‍ന്ന' ജാതിക്കാര്‍ വഴിനീളെ അടിച്ചു പൊതു കക്കൂസില്‍ കൊണ്ട് പോയി മലം തീറ്റിച്ചു. രണ്ടു വര്ഷം മുന്‍പാണ്. അയാള്‍ ചെയ്ത കുറ്റം 'ചെരുപ്പ് ഇട്ടു റോഡില്‍ കൂടി 'മേല്‍ജാതിക്കാരുടെ' മുന്നില്‍ കൂടി നടന്നു' എന്നതാണ് !
'താഴ്ന്ന' ജാതികള്‍ ചെരുപ്പ് ഇട്ടു അങ്ങനെ സുഖിക്കണ്ട എന്ന് 'ഉയര്‍ന്ന' ജാതിക്കാര്‍. പ്രത്യേകിച്ച് ഞങ്ങടെ മുന്നില്‍ കൂടി അങ്ങനെ ഞെളിഞ്ഞു നടക്കണ്ട എന്ന് ഉള്ളിലിരുപ്പ് ! എങ്ങനെ ഉണ്ട് ?
രാജസ്ഥാനില്‍ ഇന്നും 'താഴ്ന്ന' ജാതിക്കാരായ സ്ത്രീകള്‍ റോഡില്‍കൂടി നടന്നു പോവുമ്പോള്‍ 'ഉയര്‍ന്ന' ജാതിക്കാര്‍ ഇരിക്കുന്ന ഭാഗത്ത് വച്ച് ചെരുപ്പുകള്‍ ഊരി കയ്യില്‍ പിടിക്കണം. അവര്‍ക്ക് കാണാന്‍ പറ്റാത്ത അത്ര ദൂരെ എത്തിയിട്ടേ ചെരുപ്പ് വീണ്ടും കാലില്‍ ധരിക്കാവൂ.
കര്‍ണാടകയില്‍ 'താഴ്ന്ന' ജാതിക്കാര്‍ 'ഉയര്‍ന്ന' ജാതിക്കാരായ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഉച്ചിഷടം ഉള്ള വാഴയിലകളില്‍ കിടന്നു ഉരുളണം ! ഇത് അവരെ ത്വക് രോഗങ്ങളില്‍ നിന്നും രക്ഷിക്കുമത്രേ !കുഷ്ഠം പിടിക്കാഞ്ഞാല്‍ രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി !
ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ബ്രാ.. മണര്‍ പറഞ്ഞത് ഇങ്ങനെ "ഉരുളുന്നത് 'താഴ്ന്ന' ജാതിക്കാരുടെ അവകാശം ആണ്. അതില്‍ കൈകടത്താന്‍ മറ്റുള്ളവര്‍ക്ക് പറ്റില്ല ! " എങ്ങനെ ഉണ്ട് ?
ഈ അയിത്തം ഇന്നും ഇന്ത്യയില്‍ ഉണ്ട്. ഇത് മറച്ചു പിടിച്ചിട്ടാണ് ഗാന്ധി വെള്ളക്കാര്‍ തന്നെ പോലെ യുള്ള ഒരു 'ഉയര്‍ന്ന' ജാതിക്കാരനായ ഇന്ത്യക്കാരനെ അപമാനിച്ചത് വലിയ പ്രശ്നം ആക്കി എടുത്തത്. മനസ്സിലായോ ? അതായതു ഇന്ത്യയില്‍ 'താഴ്ന്ന' ജാതിക്കാര്‍ 'ഉയര്‍ന്ന' ജാതിക്കാരില്‍ നിന്നും പീഡനം അനുഭവിക്കുന്നത് ഗാന്ധി കണ്ടില്ല. അല്ലെങ്കില്‍ അതില്‍ കുഴപ്പം കണ്ടില്ല. എന്നാലോ തനിക്കിട്ടു സായിപ്പ് അതെ വിവേചനം കാണിച്ചപ്പോള്‍ ഗാന്ധിക്ക് നൊന്തു.
എന്നിട്ട് ഗാന്ധി എന്ത് ചെയ്തു ? നേരെ നാട്ടില്‍ തിരിച്ചു വന്നു വിവേചനങ്ങള്‍ ഒന്നും പാടില്ല എന്ന് പറഞ്ഞോ ? പറഞ്ഞെങ്കില്‍ ആള്‍ മഹാത്മാ അല്ല ബുദ്ധന്‍ തന്നെ ആയേനെ. പകരം ഗാന്ധിയ്ക്ക് പറ്റുന്നത് ചെയ്തു. അതായതു തന്നെ അപമാനിച്ച വെള്ളക്കാര്‍ ആണ് കുഴപ്പക്കാര്‍ എന്ന് ഗാന്ധി ധരിച്ചു. നാട്ടിലെ 'താഴ്ന്ന' ജാതിക്കാര്‍ക്ക് ഗാന്ധിയുടെ തന്നെ 'ഉയര്‍ന്ന' ജാതിക്കാര്‍ ഇട്ടു പണിയുന്നത് കണ്ടില്ല എന്ന് നടിച്ചു.
ശരിയല്ലേ ?
ഇനി ഗാന്ധിയുടെ മനോരോഗത്തെ കുറിച്ചു ഓഷോ പറഞ്ഞത്.
വയസ്സായപ്പോള്‍ തന്റെ രണ്ടു വശത്തും ചെറുമക്കളുടെ പ്രായം മാത്രം ഉള്ള പെണ്‍കുട്ടികളെ നഗ്നര്‍ ആക്കി കിടത്തി ആണ് ഗാന്ധി ഉറങ്ങിയിരുന്നത്. തനിക്കു ലൈംഗിക വികാരം ഉണ്ടാവുന്നുണ്ടോ എന്ന് അറിയാന്‍ !
ഇത് ഒരു മാതൃക ആയി എല്ലാ ഇന്ത്യന്‍ മനോരോഗികളും പിന്തുടരാവുന്ന ഒന്നാണോ ? തന്റെ ജനസമ്മതി അനാവശ്യമായി ദുരുപയോഗപ്പെടുത്തു കയല്ലേ ഗാന്ധി ചെയ്തത് ? ഇന്ത്യന്‍ സംസ്കാരം ഇങ്ങനെ ഒരു പരീക്ഷണ ത്തിനു അനുവദിക്കുന്നുണ്ടോ ? ഗാന്ധി ആയതു കൊണ്ട് പലരും ഒന്നും മിണ്ടിയില്ല. നാളെ കിളവന്‍ തനിക്കു ഉത്പാദന ശേഷിയുണ്ടോ എന്ന് അറിയാന്‍ ഒരു പരീക്ഷണം നടത്തിയാല്‍ എന്താ നിവൃത്തി ?
ഇതിനൊക്കെ പുറമേ ഗാന്ധി ഒരു മസോക്കിസ്റ്റ്, അതായത് സ്വയം പീഡക സ്വഭാവം ഉള്ള ആള്‍, ആയിരുന്നു.
സബര്‍മതി ആശ്രമത്തില്‍ ഗാന്ധി ചായ കുടിക്കുന്നത് വിലക്കി. കാരണം ഗാന്ധി ചായ കുടിക്കില്ല ! ഇനി ആരെങ്കിലും ആശ്രമത്തില്‍ ചായ കുടിക്കുന്നത് ഗാന്ധി കണ്ടാലോ ? ഉടന്‍ പ്രതിഷേധിക്കും. ചായ കുടിച്ച്ചവനോട് ഒന്നും പറയില്ല ! മറിച്ചു സ്വയം നിരാഹാരം ആരംഭിക്കും. അത് ഇന്ത്യക്കാര്‍ മുഴുവന്‍ അറിയും. തണുത്ത വെളുപ്പാന്‍ കാലത്ത് ഒരു ചായ കുടിച്ചു പോയവര്‍ നരകിച്ചു ചാവും. ഗാന്ധി അവരെ തുറിച്ചു നോക്കും !
ഒരു സിമ്പിള്‍ ചായ കുടിച്ചാല്‍ എന്താണാവോ ഇത്ര വലിയ പ്രശ്നം? ഒരു പ്രശ്നവും ഇല്ല. ഗാന്ധിയുടെ ഓരോ മനോരോഗം.
ആള്‍ക്ക് വയസ്സായപ്പോഴും ലൈംഗിക ചിന്ത ഉണ്ടായിരുന്നെങ്കിലും ഖജുരാഹോയിലെ നഗ്ന പ്രതിമകള്‍ തകര്‍ക്കണം എന്ന് ചെറുപ്പത്തില്‍ ഗാന്ധിക്ക് തോന്നി ! അത് സംസ്കാരശൂന്യം ആണത്രേ ! ഒടുവില്‍ ടാഗോര്‍ ഇടപെട്ടാണ് ഗാന്ധിയെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയില്‍ വച്ച് മറ്റു മനുഷ്യരുടെ മലം കോരി പുറത്തു കൊണ്ട് കളയുന്ന പാത്രം വൃത്തിയാക്കാന്‍ ഉള്ള ജോലി ഗാന്ധി കസ്തൂര്‍ബയെ ഏല്പിച്ചു. അവര്‍ വിസമ്മതിച്ചപ്പോള്‍ ഗാന്ധി ക്രുദ്ധനായി അവരെ തള്ളി വീടിനു പുറത്താക്കി രാത്രി കതകടച്ചു. വിശ്വസിക്കുമോ ? താന്‍ ചെയ്യുന്നതൊക്കെ ഭാര്യക്കും ചെയ്യാം എന്നാ ആണിന്റെ ധാര്‍ഷ്ട്യം.
സര്‍ദാര്‍ പട്ടേല്‍, നേതാജി തുടങ്ങിയ മഹാരഥന്മാരെ അവഗണിച്ചു ഗാന്ധി നെഹ്രുവിനെ പുന്നാരിച്ച കഥകളും അറിയാമായിരിക്കുമല്ലോ. നെഹ്രുവിന്റെ മകള്‍ ഇന്ദിര മതം മാറി മൈമൂന ബീഗം എന്ന പേര് സ്വീകരിച്ചു ഫിറോസ്‌ ഖാന്‍ ഗണ്ടി എന്ന മുസ്ലിമിനെ വിവാഹം കഴിച്ചപ്പോള്‍ അത് ഇന്ദിരയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കും എന്ന് കണ്ടു ഫിറോസ്‌ ഖാനെ സ്വയം ദത്തെടുത്തു തന്‍റെ ഗാന്ധി എന്ന കുടുംബപ്പേര് കൊടുത്തതും ഓര്‍ക്കുക. ഇന്ന് ആ ഗാന്ധിപ്പേര്‍ തന്നെ ആണ് നെഹ്‌റു കുടുംബം പൊക്കിപിടിക്കു ന്നത്. ഇന്ത്യയിലെ നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ ഭാവി ലക്‌ഷ്യം വച്ച് മാത്രം.
നാം അറിയുന്ന മഹാന്മാരില്‍ പലര്‍ക്കും മനോരോഗങ്ങള്‍ ഉണ്ടായിരുന്നു. ഇത് അറിയാവുന്നവര്‍ സംഗതി മറച്ചു വയ്ക്കുകയാണ് ചെയ്തു പോന്നിട്ടുള്ളത്.
പക്ഷെ അത് കൊണ്ട് സത്യം അസത്യം ആവില്ല.

No comments:

Post a Comment