Monday, 26 May 2014

ഒരു മകന് അമ്മ അയച്ച കത്ത്


ഒരു മകന് അമ്മ അയച്ച കത്ത് 
 
വീട്ടില്‍ നിന്നും പോന്നപ്പോള്‍ മോന്‍റെ ഒരു പഴയ ഷര്‍ട്ട്‌ അമ്മ എടുത്തോണ്ടു പോന്നാര്‍ന്നു. നല്ല തണുപ്പുള്ളപ്പോള്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്.
ഇവിടെ പുതപ്പില്ലാഞ്ഞിട്ടല്ല എന്‍റെ മോന്‍റെ ഷര്‍ട്ട്‌,. അതിടുമ്പോള്‍ അമ്മയ്ക്ക് ഒരു ധൈര്യം പോലാ.
മോന്‍റെ ഒന്നാം പിറന്നാളിന് അച്ഛന്‍ വാങ്ങിച്ചു തന്ന പുടവ അത് മാത്രമേ അമ്മ ഉടുത്തിട്ടുള്ളൂ . അത് അതുപോലെ തെക്കേ മുറിയിലെ അലമാരയില്‍ ഇരിക്കുവാ. അച്ഛന്‍റെ ഓര്‍മ്മയുടെ ബാക്കി കഷ്ണമാ അത്. അതുടുപ്പിച്ചു വേണം മോന്‍ അമ്മയെ ചിതയില്‍ വെയ്ക്കാന്‍. അതുടുത്ത് കാണാന്‍ അച്ഛന് വല്യ ഇഷ്ട്ടായിരുന്നു .
അച്ഛന്‍ കെട്ടിയ താലി മോന്‍ വീട് വച്ചപ്പോള്‍ പണയം വച്ചതാ. അത് ന്‍റെമോന്‍ മറന്നു കാണും. അത് തിരിച്ചെടുക്കണേ . അച്ഛന്‍റെ ഫോട്ടോ ഇരിക്കുന്ന മുറിയില്‍ അച്ഛന്‍റെ വെറ്റില പെട്ടിയില്‍ ഇട്ടു സൂക്ഷിച്ചു വെക്കണം.
നന്ദു മോള്‍ടെ കല്യാണത്തിനു അമ്മൂമയുടെ വകയായി അത് കൊടുക്കണം . അമ്മേടെ ഒരാഗ്രഹമാ. അമ്മയ്ക്ക് തരാന്‍ വെരോന്നുമില്ലല് ലോ ...
ഈ വൃദ്ധസദനത്തില്‍ അമ്മയെ കക്കൂസില്‍ കൊണ്ട് പോവേം കൊണ്ട് വരേം ചെയ്യുന്ന ഒരു ദേവൂ ഉണ്ട് . ദേവൂന്‍റെ കയ്യില്‍ അമ്മേടെ ഒരു പഴേ ഫോട്ടോ അമ്മ കൊടുത്തിട്ടുണ്ട് . അത് വലുതാക്കി അച്ഛന്‍റെ അടുത്തു തന്നെ വെക്കണം. മോന്‍റെ കയ്യില്‍ അമ്മേടെ വേറെ ഫോട്ടോ കാണില്ലന്നറിയാം ...

ടി വി ക്കാര്‍ ഒരിക്കല്‍ ഇവിടെവന്നു എല്ലാരുടേം സംസാരമൊക്കെ പിടിച്ചു. അമ്മ സമ്മതിച്ചില്ല . ന്‍റെ മോന് അത് നാണക്കേടാവൂലെ.. . ഒരു വിഷമമേ അമ്മയ്ക്കുള്ളൂ. ഇതൊക്കെ അച്ഛന്‍റെ ആത്മാവ് കാണുന്നുണ്ടാവ്വോ...?
വിഷമങ്ങ ളൊന്നും സഹിക്കാന്‍ മനസ്സിന് കട്ടിയുള്ള ആളല്ല. മോനറിയ്വോ ഇവിടെ എന്നെപ്പോലെ 28 അമ്മമാരുണ്ട് . ഓരോരുത്തര്‍ക്കും ഓരോരോ നമ്പര്‍ ഉണ്ട്. അമ്മേടെ നമ്പര്‍ 12 ആണ്. അമ്മേ ദഹിപ്പിചിട്ട് മോനിവിടെ വരണം. ദേവു മോന് ഒരു താക്കോല്‍ തരും . അത് 12 ആം നമ്പര്‍ പെട്ടിയുടെതാ . അതില്‍ മോന്‍ന്‍റെന്നു എടുത്തോണ്ട് വന്ന ഷര്‍ട്ടുണ്ട്. കഴുകി വെച്ചിരിക്കുവാ . മോനിടത്തില്ലെങ് കിലും മോന് അമ്മ അത് തിരിച്ചു തരുവാ . അമ്മേടതല്ലാത്ത ഒന്നും അമ്മക്ക് വേണ്ട .

ആ പെട്ടീല് അച്ഛന്‍റെ പഴേ മരുന്നിന്‍റെ തുണ്ടൊക്കെ ഇപ്പോഴും അമ്മ വെച്ചിട്ടുണ്ട്. എന്തിനാന്നറിയില്ല കളയാന്‍ മനസ്സ് വന്നില്ല . പിന്നെ ഒരു കാണിക്കവഞ്ചിയില്‍ കുറച്ചു പൈസ കാണും. അമ്മ ഇട്ടു കൂട്ടിയതാ. അച്ഛന്‍ മരിച്ചിട്ടിപ്പോ ള്‍ പത്തു വര്‍ഷം തികയുകയല്ലേ . വിഷ്ണൂന്‍റെ അമ്പലത്തില്‍ നേര്‍ച്ച കൊടുക്കാന്‍ കൂട്ടി വെച്ചതാ. 200 രൂപ തെകയാന്‍ ഇനി 18 രൂപ കൂടി മതിയാര്‍ന്നു . തികഞ്ഞില്ല. ഞാന്‍ ദേവൂന്‍റെടുത്തു പറഞ്ഞിട്ടുണ്ട് . അവള്‍ 18 രൂപ മോന് തരും. അച്ഛന്‍റെ പേരില്‍ അത് അമ്പലത്തില്‍ കൊടുത്തേരെ .
മോന് സുഖം തന്നെ ...? അമ്മയ്ക്കൊന്നു കാണാന്‍ കൊതിയാകുവാ . എനിക്കറിയാം, മോന് തിരക്കാണ്, വരാന്‍ പറ്റില്ലാന്ന്.
അമ്മയ്ക്ക് കാലു തീരെ വയ്യ . ആകുമായിരുന്നേല് ‍ അമ്മ വന്നു ഒന്ന് മോനെ കണ്ടേനെ. അച്ഛന്‍ ഉണ്ടായിരുന്നേ.. ... എന്ന് ഓര്‍ത്ത്‌ പോകുവാ .... വേറെന്താ...ഒന്നുമില്ല മോനെ... സുഖം. മോനുവേണ്ടി പ്രാര്‍ഥിച്ചു കൊണ്ട്‌ അമ്മ ഉറങ്ങാന്‍ കിടക്കുവാ ....ഒരിക്കലും ഉണരാതിരുന്നെങ്കില്‍ ....

നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്നേഹിക്കുന്നു എന്നതിനു തെളിവാണ് ഇപ്പോള്‍ നിങ്ങളുടെ കണ്ണ് നിറഞ്ഞത്...

No comments:

Post a Comment