Friday, 9 May 2014

നരേന്ദ്ര മോഡി വധം

നരേന്ദ്ര മോഡി വധം

മോഡി അധികാരത്തില്‍ എത്താതെ ഇരിക്കാന്‍ കുറെ എണ്ണം ആസനത്തില്‍ തീ പിടിച്ചത് പോലെ (അതോ കാന്താരി തേച്ചത് പോലെയോ ?) ഓട്ടം തുടങ്ങിയിരിക്കുന്നു. എന്തോ പ്രശ്നം ഉണ്ട് മോഡി വന്നാല്‍ എന്നത് വ്യക്തം. നെഹ്‌റു കുടുംബത്തിന്റെ കള്ളക്കളികള്‍ പുറത്തു വരും എന്നതാവും ഒരു കാരണം. ന്യൂനപക്ഷങ്ങളുടെ ഉമ്മാക്കി നടക്കില്ല എന്നതായിരിക്കും അടുത്തത്‌.

1). ദൂരദര്‍ശന്‍റെ മോഡി സംവാദം:

അധികം ആരും ശ്രദ്ധിക്കാതെ പോയ വിഷയം ആണ്.

ദൂരദര്‍ശന്‍ മോഡിയെ ഇന്റര്‍വ്യൂ ചെയ്തു. മോഡി വളരെ മാന്യമായി പ്രതികരിച്ചു. പക്ഷെ ഇന്റര്‍വ്യൂ മൂന്നു ദിവസത്തേക്ക് സംപ്രേക്ഷണം ചെയ്തില്ല. അവസാനം സംപ്രേക്ഷണം ചെയ്തപ്പോള്‍ ഇന്റര്‍വ്യൂ പലയിടത്തും വെട്ടി ചുരുക്കിയിരിക്കുന്നു.

അതില്‍ പ്രിയങ്ക വധ്ര യെ കുറിച്ച് മോഡി 'എന്റെ മകളെ പോലെയാണ്" എന്ന് പറഞ്ഞതായി കേട്ടു. പ്രിയങ്ക ചുണ്ട് കോട്ടി പുശ്ചിച്ചു. "അയ്യട മനമേ ! ഞാന്‍ രാജീവ്‌ ഗാന്ധിയുടെ മകളാണ്". അത് കേട്ട് ജനം ചിരിച്ചു. മോഡി ചമ്മി എന്ന് കേട്ടവര്‍ കരുതി. മോഡി വടി കൊടുത്ത് അടി വാങ്ങി ! വല്ല കാര്യവും ഉണ്ടായിരുന്നോ ?

വാസ്തവം എന്താ ?

മോഡിയുടെ ഇന്റര്‍വ്യൂ നേരെ പ്രക്ഷേപണം ചെയ്യാതെ മന്ത്രി മനിഷ് തിവാരി രഹസ്യമായി വാങ്ങിച്ചു കണ്ടു. അത് പ്രക്ഷേപണം ചെയ്‌താല്‍ മോഡിയെ പറ്റിയുള്ള അഭിപ്രായം കൂടും. അമുല്‍ബേബി വെള്ളം കുടിയ്ക്കും. അത് കൊണ്ട് നെഹ്‌റു കുടുംബ ഭക്തനായ മന്ത്രി മോഡി ഷൈന്‍ ചെയ്യുന്ന ഭാഗങ്ങള്‍ ചുമ്മാ അങ്ങ് വെട്ടിക്കളഞ്ഞു ! എപ്പടി ? തറ അല്ല. കൂതറയും അല്ല. കക്കൂസ് തറ. അതിനു താഴെ വേറെ തറ ഇല്ല.

വെട്ടിക്കളയാത്ത ഒറിജിനല്‍ ഇന്റര്‍വ്യൂ Times Now TV യ്ക്കു കിട്ടി. അത് അവര്‍ സംപ്രേക്ഷണം ചെയ്തു. അതില്‍ മോഡി പ്രിയങ്കയെ പറ്റി 'എന്റെ മകളെ പോലെ' എന്ന് പറയുന്നതേ ഇല്ല ! വിശ്വസിക്കുമോ ? മോഡി പറഞ്ഞത് ഇങ്ങനെ.

"പ്രിയങ്ക മകളും സഹോദരിയുമാണ്. സ്വന്തം അമ്മയ്ക്കും സഹോദരനും വേണ്ടി പ്രവര്‍ത്തിക്കുന്നത് അവരുടെ ധര്‍മം ആണ്. അതില്‍ എനിക്ക് പരാതി ഒന്നും തന്നെ ഇല്ല "

ഈ ഭാഗം ആണ് മന്ത്രി വെട്ടിചുരുക്കി മോഡി തനിക്കു പ്രിയങ്ക 'മകളെ പോലെയാണ്' എന്നാക്കിയത്. പ്രിയങ്ക ചാടിക്കേറി കൊഞ്ഞനം കുത്തുകയും ചെയ്തു! മിടുക്കി. സുന്ദരി. പണക്കാരി.

ചോദിച്ചപ്പോള്‍ മന്ത്രി മുഖത്തു ഒരു പേശി പോലും അനക്കാതെ മറുപടി പറഞ്ഞു. "ദൂരദര്‍ശന്റെ കാര്യങ്ങളില്‍ മന്ത്രാലയം ഇടപെടാറില്ല ! "

പച്ച കള്ളം ആണ് മന്ത്രി പറഞ്ഞത്. പ്രസാര്‍ ഭാരതി CEO ഉടന്‍ മറുപടിയും പറഞ്ഞു. "രാഷ്ട്രീയ ഇടപെടലുകള്‍ ദൂരദര്‍ശന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കുന്നത് അവസാനിപ്പിക്കണം !" മന്ത്രിയുടെ ചെവലക്കുറ്റിക്കാണ് അടി കിട്ടിയത്. അണ്ണന്‍ അതും തടവി ഇപ്പോള്‍ അജ്ഞാതവാസത്തിലാണ്.

പ്രസാര്‍ ഭാരതി CEO യ്ക്ക് ഒരു എഴുന്നേറ്റു നിന്നുള്ള കയ്യടി.

2.a). ഫാറൂക്ക് അബ്ദുള്ള : "മോഡി ജയിച്ചാല്‍ ഇന്ത്യയില്‍ മതേതരത്വം ഇല്ലാതാകും. മോഡിക്ക് വോട്ടു ചെയ്യുന്നതില്‍ ഭേദം കടലില്‍ പോയ്‌ ചാടുന്നതാണ്. മോഡി പ്രധാനമന്ത്രിയായാല്‍ കാശ്മീര്‍ ഞങ്ങള്‍ പാകിസ്ഥാനു കൊടുക്കും !"

ഡോ ഫറൂക്ക് അബ്ദുള്ളേ ! താന്‍ ഭരിക്കുന്ന കാശ്മീരില്‍ എന്ത് മതേതരത്വം ആണ് ഹേ ഉള്ളത് ? അവിടെ മുസ്ലിങ്ങള്‍ അല്ലാതെ ആരെങ്കിലും കടന്നാല്‍ അവരുടെ കാര്യം കട്ടപ്പൊഹ എന്നതല്ലേ സ്ഥിതി ? കാശ്മീരി പണ്ഡിറ്റ്കള്‍ എന്നറിയപ്പെട്ട ബ്രാഹ്മണരേ കൊന്നൊടുക്കിയും പരിവര്‍ത്തനം ചെയ്യിച്ചുമാണ് ഇന്ന് കശ്മീര്‍ മുസ്ലിങ്ങളുടെ മാത്രം രാജ്യം ആക്കിയിരിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടായാല്‍ കാശ്മീര്‍ എന്നല്ല അമേരിക്കയിലും ഉഗാണ്ടയിലും ഇത് തന്നെ അവര്‍ നടപ്പാക്കും. അതാണ്‌ ഇസ്ലാമിന്റെ ആഗോളവല്‍ക്കരണ അജണ്ട. ഇതില്‍ കുഞ്ഞാലിക്കുട്ടിക്കുപോലും സംശയം ഇല്ല.

പിന്നെ മോഡിയെ എന്തിനു അബ്ദുള്ള ഭയപ്പെടുന്നു ? കാരണം ഉണ്ട്. ഇന്ന് കാശ്മീരില്‍ ഭരണഘടനയുടെ 370 ആം വകുപ്പ് പ്രകാരം മറ്റു മതക്കാര്‍ക്ക് അവിടെ വസ്തു വാങ്ങാന്‍ പറ്റില്ല. റോബര്‍ട്ട് വധ്രയ്ക്ക് പോലും. അങ്ങനെ ഒരു സൌജന്യം മഹാപണ്ടിതനായ നെഹ്‌റു മുസ്ലിങ്ങളെ സുഖിപ്പിക്കാന്‍ പണ്ട് ചെയ്തു കൊടുത്തതാണ്. അത് മോഡി വന്നാല്‍ ചിലപ്പോള്‍ എടുത്തു കളഞ്ഞാലോ? പിന്നെ കാശ്മീര്‍ ഹിന്ദുക്കളുടെ കയ്യില്‍ ഇരിക്കും. അംബാനി ഒറ്റയ്ക്ക് അതില്‍ പകുതി വാങ്ങും ! കള്ള കാഫിറുകള്‍ ആയ ഹിന്ദുക്കളെ കാശ്മീരിലേക്ക് കടത്താന്‍ അബ്ദുള്ളയ്ക്കു പറ്റില്ല. അതാണ്‌ അബ്ദുള്ള വയസ്സാം കാലത്ത് ഇങ്ങനെ പൊങ്ങിച്ചാടുന്നത്.

2.b). ഫറൂക്കിന്റെ മകന്‍ ഒമര്‍ അബ്ദുള്ള : "മോഡിക്ക് കാശ്മീരില്‍ വന്നു പ്രസങ്ങിക്കാനുള്ള ധൈര്യമുണ്ടോ ?"

സത്യം പറഞ്ഞാല്‍ ഒബാമയ്ക്ക് പോലും ധൈര്യം ഉണ്ടാവില്ല. പിന്നാ. വെടി എവിടുന്നാ വരുന്നത് എന്ന് പറയാന്‍ പറ്റില്ല. പക്ഷെ മോഡിക്ക് അബുള്ളയോട് പറയാം. "ങ്ങളു ഞമ്മന്റെ നാട്ടില്‍ ഗുജറാത്തില്‍ വന്നു ധൈര്യമായി പ്രസങ്ങിച്ചോളിന്‍ " എന്ന്. അതാണ്‌ വ്യത്യാസം.

3). അസം കലാപത്തിനു കാരണം മോഡിയുടെ 'ബംഗ്ലാദേശികളെ തിരിച്ചയക്കും' എന്ന പ്രസ്താവനയാണ്. (മമത ബാനര്‍ജി, കോണ്‍ഗ്രസ്, അബ്ദുള്ളമാര്‍ etc).

ബംഗ്ലാദേശികളുടെ പേരില്‍ എന്താ സ്നേഹം ! അത് പറഞ്ഞ മോഡിയെ അടിക്കണം ! ബംഗ്ലാദേശികള്‍ നമ്മുടെ അയല്‍ക്കാര്‍ എന്നു മമത. അവരുമായി സമാധാനത്തിലും സ്നേഹത്തിലും ഇടപെടണം. ഇപ്പ ശര്യാക്കിത്തരും.

ഇവരുടെ ന്യായം എന്താ ? മുസ്ലിം പ്രീണനം. വോട്ടു ബാങ്ക് രാഷ്ട്രീയം. തങ്ങളുടെ താല്‍കാലിക ലാഭത്തിനു രാജ്യത്തെ തന്നെ കുരുതി കൊടുക്കുക !

ഇന്ത്യയിലേക്ക്‌ ദിവസേന അതിര്‍ത്തി കടന്നു വരുന്നതു അയ്യായിരം ബംഗ്ലാദേശികള്‍ വീതം ആണത്രേ. അതിര്‍ത്തി കടന്നാല്‍ ഉടന്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ് ഒക്കെ എടുത്തു കൊടുത്ത് നിങ്ങളും നിങ്ങളുടെ സന്തതി പരമ്പരകളും വോട്ടു ചെയ്യണം എന്ന അത്ഭുത ബുദ്ധിയാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ (ഹിന്ദുക്കള്‍ ഉള്‍പ്പടെ) ബംഗ്ലാദേശികളോട് കാണിച്ചു കൊണ്ടിരിക്കുന്നത്. കേരളത്ത്ല്‍ എന്നല്ല മറ്റു പല സംസ്ഥാനങ്ങളിലും ബംഗാളികള്‍ എന്ന് പറഞ്ഞു കൂലിപ്പണി ചെയ്യുന്നത് ബംഗ്ലാദേശികള്‍ ആണ്.

കോണ്ഗ്രസ് ആണ് ബംഗ്ലാദേശികളെ സ്വീകരിക്കുന്നതില്‍ മുന്‍പില്‍. മമതയും വിപ്ലവ ഇടതു പക്ഷക്കാരും ഒന്നും പിന്നിലല്ല. എല്ലാവര്ക്കും വേണ്ടത് വോട്ടു മാത്രം. രാജ്യത്തെ ആഭ്യന്തര കലാപത്തിലേക്ക് തള്ളി വിട്ടാല്‍ നേതാക്കള്‍ക്ക് എന്ത്? അവര്‍ ആവശ്യത്തിനു ഉണ്ടാക്കിയിട്ടുണ്ട്. വല്ല ഇറ്റലിയിലോ മറ്റോ പോയി സുഖമായി ജീവിക്കും !

4). മോഡി അഡാനിക്ക് ഭൂമി ചവറു വിലയ്ക്ക് കൊടുത്തു - രാഹുല്‍ ഗാന്ധി.

ചുരുങ്ങിയ് കാലത്തേക്ക് ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാര്‍ പൊതു സ്വത്ത് സ്വന്തം താല്‍പര്യപ്രകാരം വേണ്ടപ്പെട്ടവര്‍ക്ക് എഴുതിക്കൊടുക്കുന്നത് എന്തായാലും ശരിയല്ല. സര്‍ക്കാര്‍ ഭൂമി നിസ്സാരവിലയ്ക്ക് സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കുന്നത് ശരിയല്ല. അതിനു കോടതി ഇടപെടണം. പകരം സര്‍ക്കാര്‍ ഭൂമി ദീര്‍ഘകാല പാട്ടത്തിനു ആണ് സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കേണ്ടത്. വാടകയും കിട്ടും. വികസനവും നടക്കും. പൊതു സ്വത്ത് സ്വകാര്യസ്വത്ത്‌ ആവുകയും ഇല്ല. രാഷ്ട്രീയക്കാരുടെ അഭ്യാസങ്ങള്‍ അധികം പിന്നെ നടക്കില്ല. ഇതിനെ പറ്റി ചര്‍ച്ച വേണ്ടി വരും.

അത് ഭാവിയിലേക്ക് മാറ്റി വയ്ക്കാം. തല്‍കാലം രാഹുല്‍ ഗാന്ധിയുടെ ആരോപണം എടുക്കാം. തിരിച്ചു വധ്ര എങ്ങനെ ഭൂമി വാങ്ങി കൊടുത്ത് എന്നതൊക്കെ ഇരിക്കട്ടെ.

മോഡി അഡാനിക്കു ഭൂമി കൊടുത്തത് ഇന്നലെയല്ല. പത്തുപതിനഞ്ചു കൊല്ലം മുന്‍പാണ്. ഇത്രയും നാള്‍ കോണ്ഗ്രസ് ഇതിനെ കുറച്ചു അറിഞ്ഞ്ല്ലേ ? അഥവാ അറിഞ്ഞെങ്കില്‍ എന്ത് കൊണ്ട് മിണ്ടിയില്ല ? ഉത്തരം വ്യക്തമാണ്. ഇങ്ങനെ ചെയ്തിട്ടുള്ളത് മോഡി മാത്രം അല്ല. കൊണ്ഗ്രസ്സുകാരും ഇത് തന്നെ ചെയ്തിട്ടുണ്ട്. പരസ്പരം അരഞ്ഞു കൊണ്ട് മിണ്ടാതെ ഒരു പരസ്പര ധാരണയില്‍ അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിഞ്ഞു അങ്ങനെ പോവുകയാണ്.

രാഹുല്‍ ഗാന്ധിയ്ക്ക് നൊന്തത്‌ അളിയന്‍ റോബര്‍ട്ട് വധ്രയുടെ വസ്തു കച്ചവടത്തില്‍ മോഡി കേറി പിടിച്ചത് കൊണ്ടാണ്. ഇല്ലെങ്കില്‍ മോഡി അഡാനിക്കു ഭൂമി കൊടുത്തത് രാഹുല്‍ ഗാന്ധിക്ക് എന്ത് പ്രശ്നം ? തറവാട്ട്‌ വഹ ഒന്നും അല്ലല്ലോ എടുത്തു കൊടുത്തത്. നീ കൊടു മച്ചൂ. എന്റെ മച്ചുനനും കൊടുക്കണം എന്നേയുള്ളു.

സര്‍ക്കാര്‍ ഭൂമി അതായതു പൊതു സ്വത്ത് സ്വകാര്യവ്യക്തികള്‍ക്ക് എന്നെന്നേക്കുമായി എഴുതികൊടുക്കാന്‍ രാഷ്ട്രീയക്കര്‍ക്കുള്ള അധികാരം ആണ് തെറ്റ്. അത് എടുത്തു കളയണം. അതാണ്‌ വേണ്ടത്. അതിനെ പറ്റി ആരെങ്കിലും രാഷ്ട്രീയക്കാര്‍ മിണ്ടുമോ ? രാഹുല്‍ ഗാന്ധി എങ്കിലും ?

കള്ള ബടക്കൂസുകള്‍ ! ഒരു രാഷ്ട്രീയ നേതാവും ഇതിനെ പറ്റി ഒന്നും പറയില്ല.

No comments:

Post a Comment