Friday, 9 May 2014

കമ്മ്യുണിസ്റ്റ് കുടവണ്ടികള്‍

കമ്മ്യുണിസ്റ്റ് കുടവണ്ടികള്‍

കമ്മ്യുണിസം എന്നും പറഞ്ഞു നാലാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞു ചാടി ഇറങ്ങിയ കുറെ വിപ്ലവകാരി നേതാക്കന്മാരെ തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്‌. ഇവര്‍ക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല. പാറ വയ്പ്പ് ആണ് ആകെ അറിയാവുന്നത്. അത് അച്ചായനും കൊയാക്കുഞ്ഞുങ്ങളും വിദഗ്ധമായി ഒഴിഞ്ഞു പുട്ട് പോലെ ജീവിക്കാന്‍ പഠിച്ചു. കമ്മുനിസ്റ്റ്‌ പുരോഗമനവാദികള്‍ മാത്രം ഈ നേതാക്കന്മാരെയും ചുമന്നു കൊണ്ട് നടക്കുന്നു.

ഒരു ജ്ഞാനി പറഞ്ഞതാണ് ഓര്മ വരുന്നത്. "നിങ്ങള്‍ ആരെ എങ്കിലും ചുമന്നാല്‍ പിന്നെ മേലോട്ട് നോക്കിയാല്‍ കാണുന്നത് അയാളുടെ പ്രുഷ്ടം ആയിരിക്കും" എന്ന്. വേറെ ഒന്നും കാണാം പറ്റില്ല ! അതായത് വല്ലവനും പറയുന്നതൊക്കെ കേട്ട് കൊണ്ട് നടന്നാല്‍ അയാള്‍ നിങ്ങളെ വണ്ടി കെട്ടാന്‍ സാധ്യതയുണ്ട് എന്ന് അര്‍ഥം. ഇത് ലോക സ്വഭാവം ആണ്. കുറ്റം പറയാന്‍ പറ്റില്ല.

ദേഹം അനങ്ങി ജോലി ചെയ്യാന്‍ വയ്യ എന്നതാണ് ഈ നേതാക്കന്മാരുടെ യഥാര്‍ത്ഥ പ്രശ്നം. രാവിലെ അപ്പിയും ഇട്ടു അങ്ങ് ഇറങ്ങും ! പിന്നെ എവിടെ എങ്കിലും ഒക്കെ ചടഞ്ഞിരുന്നു രാജ്യത്തെ രക്ഷിക്കാന്‍ എന്താ വഴി എന്ന് ചിന്തിച്ചു പാവങ്ങളുടെ പട്ടിണി ഓര്‍ത്ത്‌ കരഞ്ഞു കൊണ്ട് ബിരിയാണി കഴിക്കല്‍ ആണ് ജോലി. കമ്മ്യുണിസം എന്ന് പറഞ്ഞാല്‍ എന്താണെന്നു ഇവര്‍ക്ക് ആര്‍ക്കെങ്കിലും അറിയാമോ ?

ട്രാക്ടര്‍ വന്നപ്പോള്‍ തൊഴിലാളികളുടെ ജോലി പോകും എന്നും കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ക്ലാര്‍ക്ക് മാരുടെ ജോലി പോകും എന്നും മറ്റും പറഞ്ഞു പുരോഗതിയെ തടസ്സപ്പെടുത്തിയവര്‍ ആണ് കമ്മ്യുനിസ്ടുകള്‍. കാരണം എന്താ ? ഹൃദയം മാത്രം വളര്‍ന്നാല്‍ പോര. വല്ലതും ഒക്കെ വായിക്കണം. പഠിക്കണം. തല കൂടി വളരണം. അപ്പോള്‍ മനസ്സിലാകും സമൂഹ നന്മയ്ക്ക് എന്താണ് വേണ്ടത് എന്ന്. അല്ലാതെ സ്വന്തം കഞ്ഞി എങ്ങനെ ഒപ്പിക്കാം എന്നല്ല.

അമേരിക്ക യുറോപ്പ് ഒക്കെ മുതലാളിത്ത രാജ്യങ്ങള്‍ ആണെന്നും പറഞ്ഞു അയിത്തം കല്പിച്ച കമ്മ്യുണിസ്റ്റ് നേതാക്കളുടെ മക്കള്‍ പഠിക്കുന്നത്, ജോലി ചെയ്യുന്നത് എവിടെയാണെന്ന് ഒരു സര്‍വേ നടത്തിയാല്‍ അറിയാം ഈ കൊട്ടേഷന്‍ നേതാക്കന്മാരുടെ തനി സ്വരൂപം.

കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ കുടവണ്ടികള്‍ ഉള്ളത് അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും ആയ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ആണ്. എന്ത് അധ്വാനം ആണ് ഈ നേതാക്കള്‍ ചെയ്യുന്നത് ? കൂട്ടം കൂടി അലമ്പ് ഉണ്ടാക്കാന്‍ അല്ലാതെ ഇവര്‍ക്ക് എന്താണ് അറിയാവുന്നത് ?

അറിയാന്‍ മേലാഞ്ഞോണ്ട് ചോദിക്കുവാ. ഇനി ഇതിന്റെ പേരില്‍ അരിവാളും ചുറ്റികയും ആയി എന്റെ നേരെ വരണ്ട.

No comments:

Post a Comment