Saturday, 10 May 2014

ദീപസ്തംഭം മഹാശ്ചര്യം... നെഹ്‌റു കുടുംബത്തിനു വേണം അധികാരം..

ദീപസ്തംഭം മഹാശ്ചര്യം... നെഹ്‌റു കുടുംബത്തിനു വേണം അധികാരം..

പ്രിയ പ്രിയങ്കാ ഗാന്ധി കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ എന്നേ മര്യാദയ്ക്ക് നടന്നേനെ. കാരണം സാദാ മലയാളികളുടെ നല്ല ഒരു ഊരല്‍ കിട്ടിയാല്‍ ഒരു വിധം പെണ്ണുങ്ങള്‍ക്കെല്ലാം വെളിവ് വീഴും. വടക്കേ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെയും ജാഡക്കാരുടെയും സ്തുതിപാഠകരുടെയും ഒക്കെ ഇടയിലെ ചേച്ചിയുടെ കച്ചവടം നടക്കൂ.പഴേ മാടമ്പി സംസ്കാരം പുതിയ കുപ്പിയില്‍. വേറെ കാര്യം ഒന്നും ഇല്ല.
ചേച്ചിയുടെ വര്ത്തമാനം മൊത്തം ഞാന്‍ ഞാന്‍ മാത്രം ! എന്റെ വീട്, എന്റെ ആളുകള്‍, ഞാന്‍ എതിര്‍ക്കും, എനിക്ക് ഇഷ്ടമല്ല ! എന്തോന്നെടെ ഇത് ? ഇവള്‍ ആര് ? അഥവാ ആരാണെന്നാ ഭാവം ? രാജ്യം ഇവരുടെ കുടുംബ സ്വത്താണെന്നാണ് കണ്ടാല്‍ തോന്നുക. അത് ചോദിച്ചാല്‍ "പിന്നെ നിന്റെ കുടുംബ സ്വത്താണോടാ" എന്ന് തിരിച്ചു ചോദിക്കുമായിരിക്കും. അത് പൊക്കികൊണ്ട് നടക്കാന്‍ കുറെ നാണം കെട്ട ശവങ്ങളും !
രാജകുടുംബവും ഏറാന്‍ മൂളികളും പ്രജകളും ! ഇത് ജനാധിപത്യം തന്നെ ആണോ ചേച്ചീ, ചേട്ടാ സോറി സാറെ. മാഡം, തിരുമേനീ, അങ്ങത്തെ ? എന്ത് വിളിക്കണം എന്ന് പോലും നിശ്ചയം പോരാ.
ഇന്ത്യയില്‍ രാജാവും പ്രജകളും തന്നെ ഇനിയും. ആയിരക്കണക്കിന് കൊല്ലങ്ങള്‍ ആയി രാജാക്കന്മാരെ തൊഴുതു ശീലിച്ച ഒരു സമൂഹം അല്ലെ ഇന്ത്യക്കാര്‍ ? പെട്ടെന്ന് ശീലം മാറ്റാന്‍ പറ്റുമോ ?
ഭര്‍ത്താവ് റോബര്‍ (റോബര്‍ എന്നാല്‍ കള്ളന്‍ ?) ട്ട് വധ്രയുടെ അഴിമതിയെ പറ്റി ചോദിച്ചാല്‍ പതിവ്രതയ്ക്ക് കോപം വരും. പിന്നെ വിരട്ടല്‍ ആയി. കരച്ചില്‍ ആയി. ഞാന്‍ പറഞ്ഞു കൊടുക്കും, കാണിച്ചു തരാം തുടങ്ങിയ ഓലപ്പടക്കങ്ങള്‍ ഉണ്ടായില്ലാ വെടികള്‍ ! മറുചോദ്യം ആയി. ഉത്തരം മാത്രം ഇല്ല ! ടാറ്റ കാണിച്ചു മന്ദഹസിച്ചു സെക്യുരിറ്റി യുടെ തണലില്‍ കാറുകളില്‍ ഒഴുകി നടക്കും ! വഴിനീളെ ഇവര്‍ സ്വയം നേരത്തെ വാങ്ങി കൊടുത്ത പൂക്കള്‍ കൊണ്ട് ജനം ഇവരെ ഏറിയും ! എന്താ സുഖം ! ജീവിക്കുന്നെങ്കില്‍ ഇങ്ങനെ ജീവിക്കണം !
ഇതെന്തോന്ന് പിള്ളേര് കളിയോ കൊച്ചെ ? ചോദിച്ചാല്‍ നേരെ ചൊവ്വേ മറുപടി പറയണം. അതാണ് മര്യാദ. എന്റെ അച്ഛന്‍ മരിച്ചു അമ്മൂമ്മ മരിച്ചു അച്ഛന്‍ രാവിലെ അഞ്ചു മണിക്ക് ഓഫിസില്‍ നിന്ന് വന്നു കുളിച്ചു പ്രാതല്‍ കഴിച്ചു അപ്പോള്‍ തന്നെ ലോകത്തെ സേവിക്കാന്‍ പോയിട്ടുണ്ട്, രാഹുല്‍ ഗാന്ധിക്ക് അച്ഛന്റെ അതെ കാഴ്ചപ്പാട് ആണ്, രാഹുല്‍ എന്നോട് സ്ഥാനാര്‍ഥിയാകാന്‍ പറഞ്ഞതാണ്, തുടങ്ങി ജനങ്ങളെ വികാരഭരിതരാക്കി വിഷയം മാറ്റി അഭ്യാസം കാണിക്കരുത്. ഇതു പോലെയുള്ള അഭ്യാസങ്ങള്‍ മലയാളികള്‍ കുറെ കണ്ടതാണ്. ഉത്തരം ഉണ്ടെങ്കില്‍ പറയൂ. കൊഞ്ഞനം കുത്താതെ.
എന്തായാലും കൊച്ചും അഭ്യാസക്കാരി ആണെന്നറിഞ്ഞതില്‍ സന്തോഷം.
മദാമ്മമാര്‍ക്കും ആക്രാന്തം ഉണ്ട് എന്നും ഞങ്ങള്‍ നാട്ടുകാര്‍ അത്ഭുതത്തോടെ വായ്‌ പൊളിച്ചു കൊണ്ട് മനസിലാക്കുന്നു പ്രിയേ പ്രിയന്കെ.
അറിഞ്ഞത് പ്രിയങ്കാ ഗാന്ധി ലോകം മൊത്തം ഫാഷന്‍ ഷോ കാണാന്‍ പോകുമത്രേ. വലിയ ഹോട്ടലുകളില്‍ താമസം. പ്രത്യേക ഭക്ഷണം അനുചാരകര്‍ സെക്യുരിറ്റിതുടങ്ങി എത്ര കോടി രൂപ ആണ് ഇന്ത്യക്കാരുടെ നികുതിയും അഴിമതിയുടെ കള്ളപ്പണവും ഒക്കെ ആയി ചിലവാക്കുന്നത് ? എന്നാലോ അതൊന്നും പുറത്തു കാണില്ല. അത്നുള്ള സാമര്‍ത്ഥ്യം ഉണ്ട്. മണ്ടന്‍ ചെക്കനെ പോലെ അല്ല.
ഭരണം അധികാരം ഒക്കെ ഫയങ്ങര പാട ബുദ്ധിമുട്ട എന്നൊക്കെ ആണ് നെഹ്‌റു കുടുംബത്തിന്റെ വിടല്‍. പ്യാവം നാട്ടുകാര്‍ക്ക് വേണ്ടി എന്തൊക്കെ സഹിക്കുന്നു എന്ന് ജനങ്ങളെ കൊണ്ട് തോന്നിപ്പിക്കും. അതിന്റെ മറവില്‍ ലോകപര്യടനം. സുഖവാസം ! എന്നാല്‍ തിരഞ്ഞെടുപ്പ് ആവുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ചെറുപ്പം ആയി എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ എന്നാ മട്ടില്‍ ഉവര്‍ ദന്തഗോപുരങ്ങളില്‍ നിന്നും ഇറങ്ങിവരും. പ്യാവം പട്ടിണിക്കാരെ ഗ്ളാമര്‍ കൊണ്ട് കണ്ണ് മഞ്ചിക്കും. വോട്ടു കിട്ടാനാണ് ഈ അഭ്യാസം. രാജിവ് ഗാന്ധിയുടെ ചിതാഭസ്മം വരെ വിറ്റു തിന്ന ആളുകള്‍ ആണ്. ശവം തീനികള്‍ ?
വോട്ടു കിട്ടാന്‍ സ്നേഹപ്രകടനങ്ങള്‍ മുതല്‍ പൈസാ വരെ തയ്യാര്‍. എന്നിട്ടും വോട്ടു വീഴുന്നില്ലെങ്കില്‍ പഴേ ചിതാഭസ്മം കഥ ഓര്‍മിപ്പിക്കും. ഇന്ത്യക്കാര്‍ക്ക് ഈ ഒരു കുടുംബത്തിന്റെ ഖ്സേമം അന്വേഷിക്കുക എന്നൊരു ജോലിയെ ഉള്ളു എന്നാ മാറ്റി ആണ് നെഹ്‌റു കുടുംബത്തിന്റെ പെരുമാറ്റം. എന്നാലോ അഴിമതിയും അധികാരമോഹവും ആണ് ഉള്ളില്‍. ബാക്കിയൊക്കെ വെറും ഷോ. നാണം ഇല്ലേ ചേട്ടാ ?
രാഹുല്‍ ഗാന്ധിയുടെ കമന്റ്. മോഡി എപ്പോഴും ഞാന്‍ അത് ചെയ്തു ഇത് ചെയ്തു എന്ന് സ്വയം പുകഴ്ത്തിപറയുമത്രേ. "മേം മേം മേം മേം..." (ഞാന്‍ ഞാന്‍ ഞാന്‍) എന്നാണത്രേ മോഡിയുടെ പ്രസംഗങ്ങള്‍. ഇത് പയ്യന്‍ അജിത്‌ പവാറിനെ അനുകരിച്ചതാണു. പോട്ടെ. പയ്യന്‍ അല്ലെ.
പയ്യന്‍ പക്ഷെ ഒരു കാര്യം മറന്നു. അതായത് താന്‍ സ്വയം എന്താണ് ചെയ്യുന്നത് എന്ന്. ഒരു സാധാരണ PSC ക്ളെരിക്കല്‍ പരീക്ഷ പോലും പാസ്സാകാന്‍ ഉള്ള ആമ്പിയര്‍ ഇല്ലാത്ത ഈ മന്ദ ബുദ്ധി സ്വപ്നജീവി താന്‍ സ്വയം ഫയങ്ങര സംഫവം ആണെന്നും പറഞ്ഞു പരസ്യങ്ങളുടെ പ്രളയം അല്ലായിരുന്നോ ? അഞ്ഞൂറ് കോടി രൂപ ആണ് കത്തിച്ചത് കൊച്ചന്റെ മുഖം മിനുക്കാന്‍ ! ഈ പണം ആരുടെ ?
എങ്ങനെയും വോട്ടു നേടണം. അതിനു ച്രിയോ പണമോ കരച്ചിലോ എന്ത് വേണം എന്ന് പറഞ്ഞാല്‍ അത് നെഹ്‌റു കുടുംബവും മറ്റു വമ്പന്‍ രാഷ്ട്രീയ കുടുംബങ്ങളും തരും. പിന്നെ അഞ്ചു കൊല്ലം ലോക പര്യടനം ! സുഖവാസം! ടാറ്റ. പുഞ്ചിരി. ഡിന്നര്‍. ആഘോഷം!
ഈ കുടുംബാധിപത്യങ്ങള്‍ പാവപ്പെട്ട ഇന്ത്യക്കാരുടെ പിടലിക്ക് തന്നെ വേണോ ? കഷ്ടം. പറഞ്ഞിട്ട് കാര്യം ഇല്ല. ആന്റണിയും ചെന്നിത്തലയും സുധീരനും അടക്കം പലരും നെഹ്രു കുടുംബത്തിന്റെ ആരാധകരോ ആശ്രിതരോ അടിമകളോ ഒക്കെ ആണ്. ഒരു തരം മാനസിക അടിമത്തം. രാജാവിനോട് പ്രജകള്‍ക്കു ഉള്ളത് പോലെ.
എന്തിനു പറയുന്നു. ഓക്സ്ഫോര്‍ഡില്‍ എക്കോനോമിക്സ് പഠിച്ച മന്‍ മോഹന്‍ സിങ്ങ് പോലും പ്രായോഗികമായി ഇവരുടെ വേലക്കാരന്‍ അല്ലെ ? പ്രണബ് മുക്കര്‍ജി ഇവരുടെ തോട്ടക്കാരന്‍. പ്രതിഭ പാട്ടില്‍ ഇവരുടെ കുശ്നിക്കാരി. മറ്റു കുടുംബങ്ങള്‍ ചെറിയ സംസ്ഥാനങ്ങള്‍ ഭരിച്ചാല്‍ മതി. ഇന്ത്യാരാജ്യം നെഹ്‌റു കുടുംബം ഭരിക്കും ! വേറെ ആരും ആ കട്ടില്‍ കണ്ടു പനിക്കണ്ട !
നെഹ്‌റു കുടുംബത്തിലെ രാജകുമാരന്മാര്‍ വളര്‍ന്നു പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കാനുള്ള ഉറപ്പു ചന്തിക്ക് ആകുന്നതു വരെ വേറെ വല്ല കൊജ്ഞാണനെയും അവിടെ നെഹ്‌റു കുടുംബം മനസ്സില്ലാ മനസ്സോടെ ഇരുത്തും എന്നേയുള്ളു. ഒരു താല്‍കാലിക മുട്ടുശാന്തി എന്ന് മാത്രം.
രാഷ്ട്രീയം കളിച്ചു പുട്ടടിക്കാന്‍ ഇവരെ കഴിഞ്ഞിട്ടേ ഉള്ളു. ഉചിഷ്ടങ്ങള്‍ക്കും എല്ലിന്‍ കഷണങ്ങള്‍ക്കും ആയി ഈ അവസരവാദി കുടുംബത്തെ കുടുംബങ്ങളെ ചുമക്കുന്ന നാണം കെട്ട ശവങ്ങളെ പറഞ്ഞാല്‍ മതിയല്ലോ അല്ലെ ?
ശംഭോ മഹാദേവ. എന്തൊക്കെ കാണണം ?

No comments:

Post a Comment