Friday, 9 May 2014

നബി കല്കി അവതാരം എന്ന് സക്കിര്‍ നായിക്.

നബി കല്കി അവതാരം എന്ന് സക്കിര്‍ നായിക്.

അറിഞ്ഞില്ലേ ?

മുഹമ്മദ്‌ നബി ആണ് ഹിന്ദു പുരാണം പറയുന്ന പത്താമത്തെ അവതാരം എന്ന് പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ സക്കിര്‍ നായിക്ക് പറഞ്ഞു. അതിനുള്ള തെളിവുകള്‍ വേദങ്ങളില്‍ നിന്ന് തന്നെ നിരത്തുകയും ചെയ്തു. ഉദാഹരണം ജാതി വ്യവസ്ഥ മുഹമ്മദ്‌ നബി ഇല്ലാതാക്കി. വിഗ്രഹ ആരാധന നിറുത്തിച്ചു. അയിത്തം ഇല്ലാതാക്കി. ഇതിനെല്ലാം പുറമേ ആണുങ്ങളുടെ സ്വസ്ഥതയെ ശല്യം ചെയ്യുന്ന സ്ത്രീകളെ ഒതുക്കി അകത്താക്കി.

അവടെക്കെട. ന്നോടാ കളി ?

നബി തന്നെ ആണ് കല്ക്കി എന്ന് ഉറപ്പിച്ച സ്ഥിതിക്ക് വെറുതെ ഇനി സ്വര്‍ഗം പോലും ഇല്ലാത്ത ഹിന്ദു മതത്തില്‍ നിന്ന് നരകിക്കാതെ എന്തെങ്കിലും ഗുണം ഉള്ള ഇസ്ലാമില്‍ ചേരാന്‍ അദ്ദേഹം ദയാപൂര്‍വ്വം ക്ഷണിക്കുകയും ചെയ്തു.

എന്നിട്ടും ചേരാത്തവരെ പിന്നെ രഹസ്യമായി കഷണിച്ചോളും.

ആകെ ഒരു സംശയം ബാക്കി.

നബി പത്താമത്തെ അവതാരം ആണെങ്കില്‍ മറ്റു അവതാരങ്ങളെയും സക്കിര്‍ നായിക്ക് അംഗീകരിക്കുന്നുണ്ടോ ?

മറ്റെതൊക്കെ പോട്ടെ. മൂന്നാമത്തെ അവതാരം ആണ് വരാഹം. അതും പ്രവാചകന്‍ ആയിരുന്നു എന്നാണോ ?

ബദരീങ്ങളെ ഈ സക്കിര്‍ നായിക്ക് ഇസ്ലാമിനെ കൊണ്ട് എത്തിച്ചത് എവിടെ എന്ന് നോക്ക്.

എന്നെ ചീത്ത പറയണ്ട. ഞാന്‍ സംശയം ചോദിച്ചു എന്നെ ഉള്ളു.

No comments:

Post a Comment