Friday, 9 May 2014

പൊതു സ്ഥലം രാഷ്ട്രീയക്കാര്‍ സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കുന്നത്

പൊതു സ്ഥലം രാഷ്ട്രീയക്കാര്‍ സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കുന്നത്

ചുരുങ്ങിയ് കാലത്തേക്ക് ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാര്‍ പൊതു സ്വത്ത് സ്വന്തം താല്‍പര്യപ്രകാരം വേണ്ടപ്പെട്ടവര്‍ക്ക് എന്നന്നേക്കും എഴുതിക്കൊടുക്കുന്നത് എന്തായാലും ശരിയല്ല. അതിനു കോടതി ഇടപെടണം. രാഷ്ട്രീയക്കാരുടെ ഈ അധികാരം രാജ്യത്തിനും പൊതുജനത്തിനും ദ്രോഹകരമാണ്. അത്തരം അന്യായമായ അധികാരങ്ങള്‍ രാഷ്ട്രീയക്കാരില്‍ നിന്നും എടുത്തു കളയണം.

ഈ വിഷയത്തില്‍ കോടതില്‍ ഒരു PIL കൊടുക്കാന്‍ പറ്റുമോ ഈ ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും ? നാടിനും നാട്ടുകാര്‍ക്കും നന്മ ചെയ്യുന്ന നല്ലൊരു നീക്കം ആയിരിക്കും അത്.

പകരം സര്‍ക്കാര്‍ ഭൂമി ദീര്‍ഘകാല പാട്ടത്തിനു വേണമെങ്കില്‍ സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കാവുന്നതാണ്‌. വാടകയും കിട്ടും. വികസനവും നടക്കും. പൊതു സ്വത്ത് സ്വകാര്യസ്വത്ത്‌ ആവുകയും ഇല്ല. വസ്തു മറിച്ചു വില്‍ക്കാന്‍ പറ്റുകയും ഇല്ല. രാഷ്ട്രീയക്കാരുടെ അഭ്യാസങ്ങള്‍ അധികം പിന്നെ നടക്കില്ല. ഇതിനെ പറ്റി ചര്‍ച്ച വേണ്ടി വരും.

സര്‍ക്കാര്‍ ഭൂമി അതായതു പൊതു സ്വത്ത് സ്വകാര്യവ്യക്തികള്‍ക്ക് എന്നെന്നേക്കുമായി എഴുതികൊടുക്കാന്‍ രാഷ്ട്രീയക്കര്‍ക്കുള്ള അധികാരം ആണ് തെറ്റ്. അത് എടുത്തു കളയണം. അതാണ്‌ വേണ്ടത്. അതിനെ പറ്റി ആരെങ്കിലും രാഷ്ട്രീയക്കാര്‍ മിണ്ടുമോ ?

കോടതിക്ക് ദയവായി ഈ പോസ്റ്റ്‌ ഒരു PIL ആയി സ്വയം ഏറ്റെടുക്കാമോ ?

ഈ വിഷയത്തെ കുറിച്ച് അറിയാവുന്നവര്‍ അഭ്പ്രായം പറയുക.

വളരെ നന്ദി.

No comments:

Post a Comment