Friday, 9 May 2014

Anil Kumar V. Ayyappan ഖുര്‍ആന്‍ ക്രോഡീകരണം എപ്പോഴാണ് നടന്നത്

Anil Kumar V. Ayyappan
ഖുര്‍ആന്‍ ക്രോഡീകരണം എപ്പോഴാണ് നടന്നത് എന്ന് ബുഖാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഹദീസ്‌:

സൈദ്‌ ബിന്‍ താബിത്തില്‍ നിന്നും നിവേദനം: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ധാരാളം ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അബൂബക്കര്‍ അസ്-സിദ്ദിഖ്‌ എന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. (മുസൈലിമത്തുമായുണ്ടായ യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ കൊല്ലപ്പെട്ടിരുന്നു) (ഞാനവിടെ ചെന്നപ്പോള്‍ ) ഉമര്‍ ബിന്‍ അല്‍-ഖത്താബ് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നത് കണ്ടു. അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “ഉമര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു: ‘യമാമയിലെ യുദ്ധക്കളത്തില്‍ ധാരാളം ഖുര്‍റാക്കള്‍ (ഖുര്‍ആന്‍ മന:പാഠമാക്കിയ ആളുകള്‍) കൊല്ലപ്പെടുകയും പരിക്കെല്‍പ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. മറ്റു യുദ്ധക്കളങ്ങളില്‍ ഇനിയും ധാരാളം ഖുര്‍റാക്കള്‍ കൊല്ലപ്പെടാനോ മാരകമായ പരിക്ക് ഏല്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍റെ ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്‍റെ മനസ്സില്‍ ഉദിച്ച കാര്യം പറയാം, ഖുര്‍ആന്‍ ശേഖരിക്കാന്‍ താങ്കള്‍ (അബൂബക്കര്‍) കല്പന കൊടുക്കണം. ഞാന്‍ ഉമറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം എങ്ങനെയാണ് താങ്കള്‍ ചെയ്യുക?” ഉമര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണെ, ഇതൊരു നല്ല പദ്ധതിയാണ്.” എന്നിട്ട് ഉമര്‍ പറഞ്ഞത് സ്വീകരിക്കാന്‍ തക്കവിധം അള്ളാഹു എന്‍റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം എനിക്ക് മനസ്സിലായി ഉമര്‍ പറഞ്ഞത് നല്ല ഒരു പദ്ധതിയാണെന്ന്. പിന്നെ അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “താങ്കള്‍ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ക്ക് താങ്കളെക്കുറിച്ച് യാതൊരു സംശയവുമില്ല. മാത്രമല്ല, താങ്കള്‍ അപ്പോസ്തലനില്‍ നിന്നും ദിവ്യവെളിപ്പാടുകള്‍ എഴുതിയെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്‌. അതുകൊണ്ട് താങ്കള്‍ (തുണ്ടുകളായ) ഖുര്‍ആന്‍റെ ഭാഗങ്ങളെല്ലാം ശേഖരിച്ചു ഒറ്റ പുസ്തകമാക്കി മാറ്റണം.” അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു: “അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” അബൂബക്കര്‍ മറുപടി പറഞ്ഞു: “;അല്ലാഹുവാണേ, ഇതൊരു നല്ല പദ്ധതിയാണ്.” അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍ എന്‍റെ സംശയങ്ങള്‍ ദുരീകരിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. പനയോലകളില്‍ നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ ഞാന്‍ ശേഖരിച്ചു വന്നു. സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ ആയത്ത് അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കലല്ലാതെ വേറെ ഒരാളുടെയടുത്തും കണ്ടില്ല. ‘ഇപ്പോള്‍ നിങ്ങള്‍ക്ക് സമയമായിരിക്കുന്നു...’ തുടങ്ങി സൂറയുടെ അവസാനം വരെ തന്നെ.” (സ്വഹീഹ് ബുഖാരി, വാല്യം 6, പുസ്തകം 61, ഹദീസ്‌ നമ്പര്‍ 509)

“അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു” എന്ന സൈദിന്‍റെ പ്രസ്താവന ശ്രദ്ധിച്ചോ? മുഹമ്മദ്‌ തന്നെ കൃത്യമായി സൂറകളും ഏതു ആയത്തുകള്‍ ഏതു സൂറയില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു എന്നുള്ള ഇസ്ലാമിക വ്യാജ വാദത്തിന് മറുപടിയാണ് സൈദിന്‍റെ ഈ പ്രസ്താവന. മാത്രമല്ല, “അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” എന്ന സൈദിന്‍റെയും അബൂബക്കറിന്‍റെയും ചോദ്യങ്ങളും കൂടി കൂട്ടി വായിച്ചാല്‍ സംഗതി പിടി കിട്ടും.

തീര്‍ന്നില്ല, സൂറാ. തൌബയുടെ അവസാനത്തെ രണ്ടു ആയത്തുകള്‍ ഒരാളുടെ പക്കല്‍ മാത്രമേ കണ്ടുള്ളൂ എന്ന് സൈദ്‌ തന്നെ പറയുന്നു. (അയാള്‍ ഏതെങ്കിലും യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനു ശേഷമായിരുന്നു ഖുര്‍ആന്‍ ക്രോഡീകരണം നടന്നത് എങ്കില്‍ ഈ ആയത്തും കിട്ടില്ലായിരുന്നു എന്നോര്‍ക്കണം!!) ഇതുപോലെ ചില ആയത്തുകള്‍ ഒറ്റ വ്യക്തികള്‍ക്ക് മാത്രം അറിയാവുന്നത് വേറെയും ഉണ്ടായിരിക്കണമല്ലോ. ആ വ്യക്തികള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടാകും. അപ്പോള്‍ അവര്‍ക്ക്‌ മാത്രം അറിയാവുന്ന ആയത്തുകളുടെ കാര്യം സ്വാഹ! വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലാനുള്ള ആയത്ത് ഇത്തരത്തില്‍ നഷ്ടപ്പെട്ടു പോയ ഒന്നാണ്. ഉമര്‍ പറഞ്ഞ ഈ ഹദീസ്‌ നോക്കുക:

അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ് (സ) യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691).
ഇതില്‍നിന്നു വ്യക്തമാകുന്നുണ്ട് മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട “അള്ളാഹുവിന്‍റെ ഗ്രന്ഥത്തില്‍” എറിഞ്ഞു കൊല്ലാനുള്ള ശിക്ഷ ഉണ്ടായിരുന്നു എന്ന്. എന്നാല്‍ ഇന്നത്ത ഖുറാനില്‍ അത് കാണുന്നില്ല!! ഇത് പിന്നെ ഒരായത്ത് മാത്രമല്ലേ പോയുള്ളൂ എന്ന് വെക്കാം, എന്നാല്‍ വേറെ ഒരു ഹദീസ്‌ പരിശോധിച്ചാല്‍ കാണുന്നത് രണ്ടു അധ്യായങ്ങള്‍ തന്നെ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണു:

അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍ ) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’
(സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050).

ഖുര്‍ആനില്‍ 6666 ആയത്തുകള്‍ ഉണ്ടെന്നാണ് മുസ്ലീം പണ്ഡിതന്മാര്‍ പറയുന്നത്. പക്ഷേ എന്‍റെ കൈവശമുള്ള ആറു മലയാളം ഖുര്‍ആന്‍ പരിഭാഷകളിലും ഞാന്‍ നോക്കിയപ്പോള്‍ കണ്ടത്‌ ആകെ 6236 ആയത്തുകള്‍ മാത്രം. ബാക്കി ആയത്തുകളൊക്കെ എവിടെപ്പോയി എന്ന് ഞാന്‍ കുറേ നാളായി അന്വേഷിച്ചു നടക്കുന്നു. ഇപ്പോഴാണ് സംഗതിയുടെ കിടപ്പുവശം പിടികിട്ടിയത്. രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മലക്ക്‌ ഓതിക്കൊടുത്ത ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? ഇങ്ങനെ ഖുര്‍ആനിലെ സൂറകള്‍ തന്നെ എടുത്തു മാറ്റിയവര്‍ അതിലെ വാക്യങ്ങള്‍ തിരുത്തിയിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കാം???

എന്തായാലും കിട്ടിയതെല്ലാം വെച്ച് സൈദ്‌ തട്ടിക്കൂട്ടിയുണ്ടാക്കിയ ഈ കയ്യെഴുത്ത് പ്രതി അബൂബക്കറിന്‍റെ സംരക്ഷണയിലും പിന്നീട് ഉമറിന്‍റെ കയ്യിലും ആയിരുന്നു. ഉമറിന്‍റെ മരണശേഷം അത് തന്‍റെ മകളും പ്രവാചകന്‍റെ പത്നിയുമായ ഹഫ്സയുടെ കൈവശം എത്തിച്ചേര്‍ന്നു. (p. 118-119, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, "Fath al Bari", 13 vols, Cairo, 1939/1348)

ഈ കയ്യെഴുത്ത് പ്രതിക്ക്‌ പിന്നീട് എന്ത് സംഭവിച്ചു എന്നന്വേഷിക്കുന്നത് ഉചിതമായിരിക്കും. കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ 'ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍' രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത "ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം" എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കാം:

“പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു: "ഈ മുസ്വഹഫ് ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്താല്‍ ഉസ്മാന് (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്." (പേജ്.68-70)

ഖുര്‍ആന്‍റെ ആദ്യപ്രതി അതിന്‍റെ പ്രബലനായ ഒരു അനുയായി തന്നെ നശിപ്പിച്ചു കളയുകയായിരുന്നു എന്ന നഗ്നയാഥാര്‍ത്ഥ്യം അധികം മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. നശിപ്പിച്ചു കളയാന്‍ കാരണമോ, ആ ഖുര്‍ആന്‍ അവശേഷിക്കുകയാണെങ്കില്‍ മറ്റു ഖുര്‍ആനുകളുമായി അതിനു വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട് എന്നതും. ഈ ഒരൊറ്റ പ്രസ്താവനയില്‍ നിന്ന് തന്നെ തെളിയുന്നുണ്ട് ആദ്യം ഉണ്ടായ ഖുര്‍ആനും പില്‍കാലത്ത് ഉണ്ടായ ഖുര്‍ആനും തമ്മില്‍ ഭയങ്കര വ്യത്യാസങ്ങള്‍ ഉണ്ട് എന്ന്. ഒന്നുകില്‍ മര്‍വാന്‍ ഇബ്നു മുആവിയയുടെ കൈയ്യാല്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല, അതുകൊണ്ടാണ് അദ്ദേഹം അത് നശിപ്പിച്ചത്. അതല്ലെങ്കില്‍ ഖലീഫ അബൂബക്കറിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും പില്‍ക്കാലത്ത് ഉമറിന്‍റെയും ഹഫ്സയുടെയും കൈവശം ഇരുന്നതും മാര്‍വാന്‍ നശിപ്പിച്ചു കളഞ്ഞതുമായ ഖുര്‍ആന്‍റെ ആദ്യ പ്രതി യഥാര്‍ത്ഥ ഖുര്‍ആന്‍ ആണ്, ഇന്നുള്ളതെല്ലാം തിരുത്തപ്പെട്ട ഖുര്‍ആനുകളും!! ഏതെങ്കിലും ഒന്ന് മാത്രമേ ശരിയാവുകയുള്ളൂ. രണ്ടു ഖുര്‍ആനുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മര്‍വാന്‍ അത് നശിപ്പിച്ചു കളഞ്ഞത്? ഇസ്ലാമിക ലോകത്തിനു ഇന്നും ഈ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അവര്‍ പറയുന്നത് മര്‍വാന്‍ നശിപ്പിച്ചു കളഞ്ഞ ഖുര്‍ആനും ഇന്നുള്ള ഖുര്‍ആനും തമ്മില്‍ ഓതുന്നതില്‍ ഉള്ള വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അല്ലാതെ വാക്കുകളിലോ അക്ഷരങ്ങളിലോ ഒന്നും യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്നാണ്. തലയറഞ്ഞു ചിരിക്കാന്‍ കഴിയുന്ന വിശദീകരണമാണിത്.

ഓതുന്നതില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ എങ്കില്‍ എന്തിനാണ് അത് നശിപ്പിച്ചു കളയേണ്ട കാര്യം? നശിപ്പിച്ചു കളഞ്ഞാലും എന്ത് പ്രയോജനമാണുള്ളത്? കാരണം, നശിപ്പിക്കപ്പെട്ട ഖുര്‍ആനില്‍ നിന്നും വള്ളിക്കോ പുള്ളിക്കോ യാതൊരു വ്യത്യാസവുമില്ലാത്തതായിരുന്നു പുതിയ ഖുര്‍ആനും എങ്കില്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ കൈവശം വെച്ചിരുന്ന ആളുകള്‍ പുതിയ ഖുര്‍ആന്‍ ഓതുന്നത് പഴയ രീതിയില്‍ തന്നെ ആകുമായിരുന്നല്ലോ. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ലോകത്ത് അനേകം വിധത്തില്‍ ഖുര്‍ആന്‍ ഓതല്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ലോകത്ത് മുസ്ലീങ്ങള്‍ എല്ലാം ഖുര്‍ആന്‍ ഓതുന്നത് ഒരേ വിധത്തില്‍ തന്നെയാണ്. അമേരിക്കന്‍ മുസ്ലീമും ഇന്ത്യന്‍ മുസ്ലീമും യൂറോപ്യന്‍ മുസ്ലീമും എല്ലാം ഖുര്‍ആന്‍ ഓതുന്നത് ഒരേ ശൈലിയിലാണ്. ഈ ഒറ്റ കാരണം കൊണ്ടുതന്നെ മര്‍വാന്‍ ഖുര്‍ആന്‍ നശിപ്പിച്ചതിനെക്കുറിച്ചു മുസ്ലീങ്ങള്‍ പറയുന്ന ന്യായവാദം സത്യവുമായി പുലബന്ധം പോലും ഉള്ളതല്ല എന്ന് മനസ്സിലാക്കാം.

മാത്രമല്ല, ഇന്ത്യയില്‍ ഉളള ഹഫ്സ് ഖുര്‍ആനില്‍ നിന്നും വ്യത്യസ്തമായ ഖുര്‍ആന്‍ ആഫ്രിക്കയിലും മറ്റു ചില മുസ്ലീം രാഷ്ട്രങ്ങളിലും ഉപയോഗിക്കുന്നുണ്ട്. അത് വര്‍ഷ് ഖുര്‍ആന്‍ എന്നറിയപ്പെടുന്നു. സൗദി അറേബ്യയില്‍ വര്‍ഷ് ഖുര്‍ആന്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വര്‍ഷ് ഖുര്‍ആന്‍ മാത്രമല്ല, നമ്മുടെ കേരളത്തില്‍ അച്ചടിച്ച അറബി ഹഫ്സ് ഖുര്‍ആനും അവിടെ അംഗീകരിക്കപ്പെടുകയില്ല. “കേരളത്തില്‍ അച്ചടിക്കപ്പെടുന്ന മുസ്വ്ഹഫുകള്‍ ഹറമില്‍ കണ്ടാല്‍ നശിപ്പിക്കപ്പെടുകയാണ് പതിവ്” എന്ന് ‘ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം’ എന്ന പുസ്തകത്തിന്‍റെ പുറം 142–ല്‍ അബുല്‍ വഫാ കെ.വി.അബ്ദുള്‍റഹ്മാന്‍ മുസ്ലിയാര്‍ പറയുന്നു. ‘ഹറം’ എന്ന് പറയുന്നത് മക്കയെ ആണ്. കേരളത്തിലെ മുസ്ലീങ്ങള്‍ വലിയ കാര്യമായി ബഹുമാനിച്ചു കൊണ്ട് നടക്കുന്ന അവരുടെ ഖുര്‍ആന് സൗദി അറേബ്യയില്‍ കിട്ടുന്ന പരിഗണന നശിപ്പിക്കപ്പെടുക എന്നുള്ളത് മാത്രമാണ്. കേരളത്തിലെ ഏതെങ്കിലും അമുസ്ലീങ്ങള്‍ ആണ് അവരുടെ ഖുര്‍ആന്‍ നശിപ്പിച്ചതെങ്കില്‍ ഇവിടെ രക്തപ്പുഴ ഒഴുകാന്‍ വേറെ യാതൊരു കാരണവും വേണ്ട. എന്നാല്‍ അതേ കാര്യം സൗദി അറേബ്യന്‍ അധികൃതര്‍ ചെയ്‌താല്‍ കേരള മുസ്ലീങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് മാത്രമല്ല, അവര്‍ അതിനു അനുകൂലവുമാണ്. മാത്രമല്ല, അത് വലിയ കാര്യമായി പുസ്തകത്തില്‍ എഴുതുകയും ചെയ്യും. ഇതിനെ ബൌദ്ധിക അടിമത്തം എന്നല്ലാതെ എന്താണ് വിളിക്കുക? തങ്ങള്‍ ഉപയോഗിക്കുന്ന ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല എന്നുള്ള കുറ്റസമ്മതം കൂടി കേരള മുസ്ലീങ്ങളുടെ ഈ നിലപാടില്‍ നിന്നും ഒരാള്‍ ഊഹിച്ചെടുത്താല്‍ അയാളെ കുറ്റം പറയാന്‍ സാധിക്കില്ല.

ആരംഭ കാലത്തുണ്ടായിരുന്ന പല ആയത്തുകളും ഇന്നത്തെ ഖുര്‍ആനില്‍ ഇല്ല, നഷ്ടപ്പെട്ടു പോയി എന്ന് പറഞ്ഞാല്‍ സാധാരണ മുസ്ലീങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ വളരെ വിഷമമായിരിക്കും എന്നറിയാം. പക്ഷേ, അതാണ്‌ യാഥാര്‍ത്ഥ്യം. രണ്ടാം ഖലീഫ ഉമറിന്‍റെ മകനും മുഹമ്മദിന്‍റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞ ഒരു ഹദീസ്‌ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു:

`Abdullah b. `Umar reportedly said, 'Let none of you say, "I have got the whole of the Qur'an." How does he know what all of it is? Much of the Qur'an has gone [d h b]. Let him say instead, "I have got what has survived."' (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, "al Itqan fi `ulum al Qur'an", Halabi, Cairo, 1935/1354, pt 2, p. 25)

(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാം? ഖുര്‍ആനിന്‍റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)

ആടു തിന്നു പോയതും ഓര്‍മ്മയില്‍ നിന്ന് മാറിപ്പോയതും ഓര്‍ത്ത്‌ വെച്ചവരുടെ മരണത്തോടെ നഷ്ടപ്പെട്ടതും എല്ലാം കഴിഞ്ഞു അവശേഷിച്ച ഖുര്‍ആന്‍ ആയത്തുകള്‍ മാത്രമേ ഇന്ന് ലോകത്ത് നിലവിലുള്ളൂ എന്നാണു രണ്ടാം ഖലീഫയുടെ മകനും മുഹമ്മദിന്‍റെ അളിയനും ആയിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതിന്‍റെ സാരം! സ്വന്തം കിത്താബ് സംരക്ഷിക്കും എന്ന് മലക്ക്‌ ഖുര്‍ആനില്‍ വാചകമടിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ ഖുര്‍ആന്‍ സംരക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ മലക്കിന് കഴിഞ്ഞില്ല എന്നതാണ് ചരിത്ര സത്യം. അത് കൊണ്ടാണ് അവശേഷിച്ചത് വെച്ച് തട്ടിക്കൂട്ടി ഖുര്‍ആന്‍ ഉണ്ടാക്കേണ്ട ഗതികേട്‌ മുസ്ലീങ്ങള്‍ക്ക് വന്നു പെട്ടത്...
ഖുര്‍ആന്‍ ക്രോഡീകരണം എപ്പോഴാണ് നടന്നത് എന്ന് ബുഖാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഹദീസ്‌: സൈദ്‌ ബിന്‍ താബിത്തില്‍ നിന്നും നിവേദനം: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ധാരാളം ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അബൂബക്കര്‍ അസ്-സിദ്ദിഖ്‌ എന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. (മുസൈലിമത്തുമായുണ്ടായ യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ കൊല്ലപ്പെട്ടിരുന്നു) (ഞാനവിടെ ചെന്നപ്പോള്‍ ) ഉമര്‍ ബിന്‍ അല്‍-ഖത്താബ് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നത് കണ്ടു. അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “ഉമര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു: ‘യമാമയിലെ യുദ്ധക്കളത്തില്‍ ധാരാളം ഖുര്‍റാക്കള്‍ (ഖുര്‍ആന്‍ മന:പാഠമാക്കിയ ആളുകള്‍) കൊല്ലപ്പെടുകയും പരിക്കെല്‍പ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. മറ്റു യുദ്ധക്കളങ്ങളില്‍ ഇനിയും ധാരാളം ഖുര്‍റാക്കള്‍ കൊല്ലപ്പെടാനോ മാരകമായ പരിക്ക് ഏല്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍റെ ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്‍റെ മനസ്സില്‍ ഉദിച്ച കാര്യം പറയാം, ഖുര്‍ആന്‍ ശേഖരിക്കാന്‍ താങ്കള്‍ (അബൂബക്കര്‍) കല്പന കൊടുക്കണം. ഞാന്‍ ഉമറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം എങ്ങനെയാണ് താങ്കള്‍ ചെയ്യുക?” ഉമര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണെ, ഇതൊരു നല്ല പദ്ധതിയാണ്.” എന്നിട്ട് ഉമര്‍ പറഞ്ഞത് സ്വീകരിക്കാന്‍ തക്കവിധം അള്ളാഹു എന്‍റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം എനിക്ക് മനസ്സിലായി ഉമര്‍ പറഞ്ഞത് നല്ല ഒരു പദ്ധതിയാണെന്ന്. പിന്നെ അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “താങ്കള്‍ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ക്ക് താങ്കളെക്കുറിച്ച് യാതൊരു സംശയവുമില്ല. മാത്രമല്ല, താങ്കള്‍ അപ്പോസ്തലനില്‍ നിന്നും ദിവ്യവെളിപ്പാടുകള്‍ എഴുതിയെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്‌. അതുകൊണ്ട് താങ്കള്‍ (തുണ്ടുകളായ) ഖുര്‍ആന്‍റെ ഭാഗങ്ങളെല്ലാം ശേഖരിച്ചു ഒറ്റ പുസ്തകമാക്കി മാറ്റണം.” അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു: “അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” അബൂബക്കര്‍ മറുപടി പറഞ്ഞു: “;അല്ലാഹുവാണേ, ഇതൊരു നല്ല പദ്ധതിയാണ്.” അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍ എന്‍റെ സംശയങ്ങള്‍ ദുരീകരിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. പനയോലകളില്‍ നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ ഞാന്‍ ശേഖരിച്ചു വന്നു. സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ ആയത്ത് അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കലല്ലാതെ വേറെ ഒരാളുടെയടുത്തും കണ്ടില്ല. ‘ഇപ്പോള്‍ നിങ്ങള്‍ക്ക് സമയമായിരിക്കുന്നു...’ തുടങ്ങി സൂറയുടെ അവസാനം വരെ തന്നെ.” (സ്വഹീഹ് ബുഖാരി, വാല്യം 6, പുസ്തകം 61, ഹദീസ്‌ നമ്പര്‍ 509) “അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു” എന്ന സൈദിന്‍റെ പ്രസ്താവന ശ്രദ്ധിച്ചോ? മുഹമ്മദ്‌ തന്നെ കൃത്യമായി സൂറകളും ഏതു ആയത്തുകള്‍ ഏതു സൂറയില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു എന്നുള്ള ഇസ്ലാമിക വ്യാജ വാദത്തിന് മറുപടിയാണ് സൈദിന്‍റെ ഈ പ്രസ്താവന. മാത്രമല്ല, “അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” എന്ന സൈദിന്‍റെയും അബൂബക്കറിന്‍റെയും ചോദ്യങ്ങളും കൂടി കൂട്ടി വായിച്ചാല്‍ സംഗതി പിടി കിട്ടും. തീര്‍ന്നില്ല, സൂറാ. തൌബയുടെ അവസാനത്തെ രണ്ടു ആയത്തുകള്‍ ഒരാളുടെ പക്കല്‍ മാത്രമേ കണ്ടുള്ളൂ എന്ന് സൈദ്‌ തന്നെ പറയുന്നു. (അയാള്‍ ഏതെങ്കിലും യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനു ശേഷമായിരുന്നു ഖുര്‍ആന്‍ ക്രോഡീകരണം നടന്നത് എങ്കില്‍ ഈ ആയത്തും കിട്ടില്ലായിരുന്നു എന്നോര്‍ക്കണം!!) ഇതുപോലെ ചില ആയത്തുകള്‍ ഒറ്റ വ്യക്തികള്‍ക്ക് മാത്രം അറിയാവുന്നത് വേറെയും ഉണ്ടായിരിക്കണമല്ലോ. ആ വ്യക്തികള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടാകും. അപ്പോള്‍ അവര്‍ക്ക്‌ മാത്രം അറിയാവുന്ന ആയത്തുകളുടെ കാര്യം സ്വാഹ! വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലാനുള്ള ആയത്ത് ഇത്തരത്തില്‍ നഷ്ടപ്പെട്ടു പോയ ഒന്നാണ്. ഉമര്‍ പറഞ്ഞ ഈ ഹദീസ്‌ നോക്കുക: അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ് (സ) യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691). ഇതില്‍നിന്നു വ്യക്തമാകുന്നുണ്ട് മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട “അള്ളാഹുവിന്‍റെ ഗ്രന്ഥത്തില്‍” എറിഞ്ഞു കൊല്ലാനുള്ള ശിക്ഷ ഉണ്ടായിരുന്നു എന്ന്. എന്നാല്‍ ഇന്നത്ത ഖുറാനില്‍ അത് കാണുന്നില്ല!! ഇത് പിന്നെ ഒരായത്ത് മാത്രമല്ലേ പോയുള്ളൂ എന്ന് വെക്കാം, എന്നാല്‍ വേറെ ഒരു ഹദീസ്‌ പരിശോധിച്ചാല്‍ കാണുന്നത് രണ്ടു അധ്യായങ്ങള്‍ തന്നെ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണു: അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍ ) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്: ‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050). ഖുര്‍ആനില്‍ 6666 ആയത്തുകള്‍ ഉണ്ടെന്നാണ് മുസ്ലീം പണ്ഡിതന്മാര്‍ പറയുന്നത്. പക്ഷേ എന്‍റെ കൈവശമുള്ള ആറു മലയാളം ഖുര്‍ആന്‍ പരിഭാഷകളിലും ഞാന്‍ നോക്കിയപ്പോള്‍ കണ്ടത്‌ ആകെ 6236 ആയത്തുകള്‍ മാത്രം. ബാക്കി ആയത്തുകളൊക്കെ എവിടെപ്പോയി എന്ന് ഞാന്‍ കുറേ നാളായി അന്വേഷിച്ചു നടക്കുന്നു. ഇപ്പോഴാണ് സംഗതിയുടെ കിടപ്പുവശം പിടികിട്ടിയത്. രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മലക്ക്‌ ഓതിക്കൊടുത്ത ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? ഇങ്ങനെ ഖുര്‍ആനിലെ സൂറകള്‍ തന്നെ എടുത്തു മാറ്റിയവര്‍ അതിലെ വാക്യങ്ങള്‍ തിരുത്തിയിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കാം??? എന്തായാലും കിട്ടിയതെല്ലാം വെച്ച് സൈദ്‌ തട്ടിക്കൂട്ടിയുണ്ടാക്കിയ ഈ കയ്യെഴുത്ത് പ്രതി അബൂബക്കറിന്‍റെ സംരക്ഷണയിലും പിന്നീട് ഉമറിന്‍റെ കയ്യിലും ആയിരുന്നു. ഉമറിന്‍റെ മരണശേഷം അത് തന്‍റെ മകളും പ്രവാചകന്‍റെ പത്നിയുമായ ഹഫ്സയുടെ കൈവശം എത്തിച്ചേര്‍ന്നു. (p. 118-119, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, "Fath al Bari", 13 vols, Cairo, 1939/1348) ഈ കയ്യെഴുത്ത് പ്രതിക്ക്‌ പിന്നീട് എന്ത് സംഭവിച്ചു എന്നന്വേഷിക്കുന്നത് ഉചിതമായിരിക്കും. കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ 'ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍' രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത "ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം" എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കാം: “പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന

No comments:

Post a Comment