Saturday, 10 May 2014

ഉമ്മന്‍ സഹ്യപര്‍വതത്തിലേക്ക് ചാണ്ടി

ഉമ്മന്‍ സഹ്യപര്‍വതത്തിലേക്ക് ചാണ്ടി
ആന്റണി കഴിഞ്ഞാല്‍ ചാണ്ടി ആണ് അടുത്ത വിശുദ്ധന്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നത്. അഴിമതി കാണിക്കില്ല ! അഥവാ അഴിമതി ഉണ്ടെങ്കിലും പുറത്തു കാണില്ല !
എന്തായാലും അച്ചായന്റെ സംശുദ്ധ രാഷ്ട്രീയം കാരണം പശ്ചിമ ഘട്ടം വെളുത്തു തുടങ്ങി എന്ന് അറിയുന്നു.
കാട് കയ്യേറി വളച്ചു കെട്ടി അവിടത്തെ മരങ്ങള്‍ മുറിച്ചു വിറ്റു പക്ഷിമൃഗങ്ങളെ കൊന്നു തിന്നു പൊതു സ്വത്ത് സ്വകാര്യ സ്വത്ത് ആക്കുന്ന കാറ്റ് കള്ളന്മാരെ ആണ് അച്ചായന്‍ സംരക്ഷിക്കുന്നത്. മാണിസാര്‍ അതിനു കൂട്ട് !
പ്യാവം കര്‍ഷകര്‍ എന്നാണ് മാണിച്ചാന്റെ വ്യാഖ്യാനം ! അദ്ദേഹം ഒരിക്കല്‍ മൊഴിഞ്ഞത് ഇങ്ങനെ.
"പാവം കര്‍ഷകര്‍ ! വീട് വയ്ക്കാന്‍ സ്ഥലം ഇല്ലാതെ കാട്ടില്‍കയറി വന്യമൃഗങ്ങലുമായി എതിരിട്ടു പ്രകൃതിയില്‍ ദേഹണ്ണിച്ചു കിണറു വെട്ടി തെങ്ങും ഒക്കെ നട്ടു വീട് കെട്ടി താമസിക്കുമ്പോള്‍ ആ വസ്തു അവര്‍ക്ക് എഴുതി കൊടുക്കുന്നതല്ലേ അതിലെ ശരി ?"
ഇത് ആരാ ? പൊതു സ്വത്തായ കാട് കയ്യേറുന്ന കള്ളന്മാരുടെ രാജാവ്കൊള്ളക്കാരന്‍ വീരപ്പനോ ? അതോ ജനാധിപത്യത്തിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരിയോ ? ഇവിടെ രാജാവ് രാജ്യത്തേയോ ജനങ്ങളെയോ അല്ല മറിച്ചു സാമൂഹ്യദ്രോഹികളായ ഒരു കൂട്ടം കൊള്ളക്കാരെ ആണ് സംരക്ഷിക്കുന്നത് എന്നതല്ലേ സത്യം ?
കലികാല വൈഭവം ! കലികാലത്തില്‍ ചെകുത്താന്‍ വേദം ഓതുകയും വേശ്യ ചാരിത്ര്യ പ്രസംഗം നടത്തുകയും ചെയ്യും എന്ന് എഴുതി വച്ചിട്ട് അയ്യായിരം കൊല്ലം കഴിഞ്ഞു ! എത്ര ശരി എന്ന് നോക്കിയെ !
ഇതിലെ കച്ചവടം ഇങ്ങനെ.
കാട്ടിലെ ഭൂമിയുടെ വിലയുടെ പകുതി അത് നിയമപരമായി എഴുതി കൊടുക്കുന്ന രാഷ്ട്രീയക്കാരന് കിട്ടും. വനം കയ്യേറിയവന് പകുതി വിലയ്ക്ക് വസ്തു ! കയ്യേറിയവനെ താങ്ങുന്ന രാഷ്ട്രീയക്കാരന് നാട്ടുകാരുടെ സ്വത്തിന്റെ പകുതി വില സ്വന്തം കീശയില്‍ ! ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം ?
മോശ പറഞ്ഞ വാഗ്ദത്ത ഭൂമിയോ മറ്റോ ആണോ ഇനി പശ്ചിമ ഘട്ടം ?
ഉമ്മന്‍ ചാണ്ടി ഇന്നലെ പറഞ്ഞത് ഇങ്ങനെ.
"രണ്ടു ഹെക്ടറില്‍ കുറവ് ഭൂമി കയ്യേറിയവര്‍ക്ക് ആ ഭൂമി സൌജന്യമായി തിരിച്ചു നല്‍കാന്‍ ഈ സര്‍ക്കാര്‍ അങ്ങ് തീരുമാനിച്ചു ! അതില്‍ കൂടുതല്‍ 15 ഹെക്ടര്‍ വരെ കയ്യെരിയവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കും !"
ങേ ?
പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായോ ?
അതായതു രണ്ടു ഹെക്ടര്‍ വരെ കാട് കയ്യേറിയവര്‍ക്ക് ആ ഭൂമി സ്വന്തം. അതില്‍ കൂടുതല്‍ കയ്യേറി ആക്രാന്തം കാണിച്ചവര്‍ക്ക് ഭൂമി കൊടുക്കാന്‍ വകുപ്പില്ല. പകരം ആ ഭൂമിയുടെ വില കൊടുക്കും !
ങേ ങേ ?
കുറെ കള്ളന്മാര്‍ പൊതു സ്വത്ത് കയ്യേറി എന്ന് വയ്ക്കുക. പോട്ടെ ഒരാളുടെ വീട്ടില്‍ ഇരുന്ന സാധനങ്ങള്‍ കള്ളന്മാര്‍ അടിച്ചു മാറ്റി എന്നിരിക്കട്ടെ. കള്ളനെ പിടികൂടി. അടിച്ചു മാറ്റിയ സാധനങ്ങളില്‍ കള്ളനു സുഖമായി ജീവിക്കാന്‍ വേണ്ടത് കള്ളന്‍ എടുത്തോളാന്‍ പോലിസ് സമ്മതിക്കുന്നു ! ബാക്കി സാധനഗ്ല്‍ ഉടമസ്ഥന് തിരിച്ചു കൊടുക്കണം ! എന്ന്കിലോ ആ സ്ധനഗളുടെ വില പോലിസ് കള്ളനു കൊടുക്കും !
ഇതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം. അഴിമതി ലവലേശം പുറത്തു കാണില്ല. പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ !
വേറെ ജനാധിപത്യ രാജ്യങ്ങളില്‍ എവിടെയെങ്കിലും ആണെങ്കില്‍ പൊതു സ്വത്തായ കാട് കയ്യേറി മരം വെട്ടി കാട്ടിലെ ജീവവ്യവസ്ഥ നശിപ്പിച്ചവരെ കയ്യാമം വച്ച് അകത്തു കിടത്തി ഗോതമ്പുണ്ട തീറ്റിക്കും ! ഇവിടെയോ ?
രാജ്യം ഭരിക്കുന്നവര്‍ തന്നെ ഈ കള്ളന്മാര്‍ക്ക് ഒത്താശ ചെയ്യുന്നു ! കൂടുതല്‍ കാട് കയ്യേറിയവനു സര്‍ക്കാര്‍ വക പാരിതോഷികം !
ചിരിക്കണം എന്നുണ്ട്. ചിരി വരുന്നില്ല ! ഷെമി.

No comments:

Post a Comment