Saturday, 10 May 2014

ഹിഗ്സ് ബോസോണ്‍ ദൈവകണവും ഹൂറികളും

ഹിഗ്സ് ബോസോണ്‍ ദൈവകണവും ഹൂറികളും
സമീപകാലത്ത്പത്ര - ദൃശ്യമാധ്യമങ്ങളടക്കം വന്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു 'ദൈവകണം' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ഹിഗ്സ് - ബോസോണ്‍ എന്ന അടിസ്ഥാന കണത്തിന്റെ കണ്ടു പിടിത്തം. ഒരു പക്ഷേ, ഈ നൂറ്റാണ്ടില്‍ കണഭൗതികശാസ്ത്ര ത്തില്‍ നടത്തിയ ഏറ്റവും പ്രാധ്യാന്യമര്‍ഹിക്കുന്ന കണ്ടു പിടിത്തവും ഇത് തന്നെ ആയിരിക്കും. ലോകത്തിന്നേ വരെ നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെലവേറിയ പരീക്ഷണമായിരുന്നു ഇത്. യൂറോപ്യന്‍ യൂണിയന്‍ ഓഫ് ന്യൂക്ലിയര്‍ റിസര്‍ച്ച് (CERN) നിര്‍മിച്ച ലാര്‍ജ് ഹാഡ്രണ്‍കൊളൈഡര്‍ (LHC) എന്ന ഭീമാകാരന്‍ പരീക്ഷണശാലയില്‍ വെച്ചാണു ഈ നിര്‍ണായക കണ്ടു പിടിത്തം നടന്നത്. ലോകം മുഴുവന്‍ ആകാംക്ഷയോടെ വീക്ഷിച്ച ഈ പരീക്ഷണ പ്രോജക്റ്റില്‍ ലോകമെമ്പാടും നിന്നുള്ള നൂറു കണക്കിനു ശാസ്ത്രജ്ഞന്മാര്‍ പങ്കെടുത്തു.
എല്ലാം നല്ലത് തന്നെ. പക്ഷെ രോമാഞ്ചം ഉണ്ടായില്ല. കാരണമുണ്ട്.
സ്വര്‍ഗത്തു ഹൂറികള്‍ ഉണ്ടോ ഇല്ലയോ എന്ന് ഇവര്‍ക്ക് ഗവേഷണം നടത്താന്‍ വയ്യേ ? അതറിഞ്ഞിട്ടു വേണം പൊന്നാനിക്കു പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍. ചുമ്മാ വല്ല കണം ഒക്കെ കണ്ടു പിടിച്ചിട്ടു എന്ത് പുളുത്താനാ? വെറുതെ മണി & ടൈം വേസ്റ്റ്..
ഈ ശാസ്ത്രജ്ഞന്മാര്‍ക്കൊന്നും ഒരു ബോധവും ഇല്ലേ ?

No comments:

Post a Comment