Friday, 9 May 2014

ഹിന്ദുവും ബ്രഹ്മവിദ്യയും.

ഹിന്ദുവും ബ്രഹ്മവിദ്യയും.

ഹിന്ദു മതത്തില്‍ ആകെ ഉള്ളത് ബ്രഹ്മവിദ്യ എന്ന അറിവാണ്. അതിനു വേണ്ടതോ ? ലോക ബന്ധം വിട്ട ശുദ്ധമായ മനസ്സും. എകാന്തധ്യാന ത്തിലൂടെ താന്‍ മനസ്സല്ല ശരീരം അല്ല പിന്നെയോ രൂപം ഇല്ലാത്ത ശുദ്ധ ബോധം ആണ് എന്ന് തിരിച്ചറിയുന്നു. പിന്നെ മരണം ഇല്ല. ഭയം ഇല്ല. ദുഃഖം ഇല്ല. നിത്യ ജീവനില്‍ എപ്പോഴും നിലനില്‍ക്കാം

ഇതാണ് ബ്രഹ്മവിദ്യ.

ബ്രഹ്മവിദ്യ പരിശീലിക്കാന്‍ വളരെ എളുപ്പം ആണ്.

ലോക ബന്ധം വിടാത്തവര്‍ക്കാണ് കുടുംബ ജീവിതം പറഞ്ഞിരിക്കുന്നത്. നല്ല കുടുംബ ബന്ധങ്ങള്‍ ഉള്ള ജീവിതം നയിക്കുമ്പോള്‍ മനസ്സ് പാകം ആവും. പിന്നെ ബ്രഹ്മവിദ്യയിലേക്ക് കടക്കാം.

നല്ല കുടുംബ ബന്ധങ്ങള്‍ അല്ലെങ്കിലോ ? മനുഷന്‍ മൃഗം ആയി അധ:പതിക്കും. പിന്നെ വല്ല പുഴുവോ പന്നിയോ മരമാക്രിയോ പാറ്റയോ ഒക്കെ ആയി പുനര്‍ജനിക്കാം. നേരത്തെ ചെയ്തു കൂട്ടിയതിന്റെ ഒക്കെ പാപം തീരുന്നത് വരെ അങ്ങനെ തുടരാം.

((പുതിയ തൊലി വന്നിട്ട് പിന്നെയും നരകത്തീയില്‍ വറുക്കും എന്ന് ഖുര്‍ആനില്‍ പറഞ്ഞ പോലെ. കോഴി ആയിട്ട് ജനിച്ചാല്‍ ഉള്ള അനുഫവം ആണ് അത്.

പക്ഷെ ചത്തു കഴിഞ്ഞു നരകത്തില്‍ അല്ല. ഇബടെ ത്തന്നെ.

പുനര്‍ജനിക്കുന്നത് കോഴി ആയിട്ട് ആവും. മനുഷ്യര്‍ പിടിച്ചു തോലുരിച്ചു വറുക്കും. പിന്നെയും തൊലിയുള്ള കോഴി ആയി ജനിക്കും. പിന്നെയും വറുക്കും. അങ്ങനെ. ഇവിടെത്തന്നെ. ഈ ഫൂമിയില്‍. അവസാനമില്ലാതെ തൊലി ഉരിച്ചു വറുക്കല്‍ തുടരും. ചെയ്ത കുറ്റം തീരുന്നത് വരെ.

അനുഫവി..))

ഹിന്ദുക്കളുടെ മറ്റുകാര്യങ്ങള്‍, വിഗ്രഹ ആരാധന, യോഗ, പ്രാണായാമം, ധ്യാനം ഒക്കെ ജീവിതത്തിനും ബ്രഹ്മജ്ഞാനത്തിനും ഇടയില്‍ വരുന്ന കാര്യങ്ങള്‍ ആണ്. ഇതിനു ഹിന്ദു മതത്തില്‍ ജനിക്കണം എന്നോ ഭാരതത്തില്‍ ജനിക്കണം എന്നോ ഇല്ല. ഒരു മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒക്കെ ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തോ മറ്റു രീതികളിലോ ബ്രഹ്മജ്ഞാനത്തില്‍ എത്താവുന്നതാണ്.

ബ്രഹ്മ വിദ്യ ഒരു അറിവാണ്. അത് ആരുടേയും കുത്തക അല്ല. അറിയേണ്ടവന്‍ അറിഞ്ഞാല്‍ മതി. അതിനു ഹിന്ദു ആവണമെന്നും ഇല്ല.

No comments:

Post a Comment