Saturday, 10 May 2014

തോമാ ശ്ലീഹാ ബ്രാ.. മണരെ മതം മാറ്റിയ കഥ.

തോമാ ശ്ലീഹാ ബ്രാ.. മണരെ മതം മാറ്റിയ കഥ.
തോമാച്ചന്‍ വന്നു കുറച്ചു വെള്ളം എടുത്തു മേലോട്ടെറിഞ്ഞു. യേശു സത്യം എങ്കില്‍ വെള്ളം അവിടെ നിലക്ട്ടെ എന്ന് പറഞ്ഞു. ! എന്തത്ഭുതം ! വെള്ളം ആകാശത്തില്‍ തന്നെ നിന്നു ! അത് കണ്ടു ബ്രാ.. മണര്‍ വിജ്രുംഭിച്ചു പോയി ! ഉടന്‍ ബ്രാ.. മണര്‍ മതം മാറി ക്രിസ്ത്യാനി ആയി എന്നാണ് കഥ.
എന്താല്ലേ..
ഇത്ര നിസ്സാര സംഭവത്തിനു ബ്രാ.. മണര്‍ പേടിച്ചു മതം മാറുവാന്‍ എന്തായിരിക്കും കാരണം ?
കാരണം ഉണ്ട്. ബ്രാ.. മണന്‍ ആരാ മോന്‍.
ബ്രാ..മണര്‍ അമ്പലത്തിലെ കാണിക്ക വീതിക്കുന്ന രീതി അറിയാമോ?
കാണിക്ക കിട്ടിയ നോട്ടുകള്‍ എല്ലാം ബ്രാ.. മണ പൂജാരി എടുക്കും. കാരണം ദൈവത്തിനു കടലാസ്സ്‌ നോട്ട് സൂക്ഷിക്കാനുള്ള പെട്ടി ഇല്ല. പൊടിഞ്ഞു പോവും.
അങ്ങനെ നോട്ടുകള്‍ക്ക് ഒരു തീരുമാനം ആയി ! ആശ്വാസം. വലിയ കാര്യങ്ങളില്‍ ബുദ്ധിയുള്ളവര്‍ പെട്ടെന്ന് തീരുമാനം എടുക്കും.
ഇനി ഉള്ളത് ചില്ലറ പൈസ ! കാര്യം നിസ്സാരം.
നോട്ട് ദൈവത്തിനു വേണ്ട. ചില്ലറ കൊടുത്താല്‍ മതി. പൂജാരി കിട്ടിയ ചില്ലറ എല്ലാം കൂടി രണ്ടു കൈകളില്‍ വാരി മേലോട്ട് ഒറ്റ ഏറു എറിയും ! എന്നിട് ഒറ്റ പ്രാര്‍ത്ഥന, മന്ത്രം അങ്ങ് കാച്ചും !
"ദൈവമേ. അങ്ങ് സര്‍വ ശക്തിമാന്‍. സര്‍വ വ്യാപി. ആകാശങ്ങളില്‍ ഇരിക്കുന്നവന്‍ ! അങ്ങേക്ക് വേണ്ട ചില്ലറ അങ്ങ് പിടിച്ചോളുക".
ഈ പ്രാര്‍ത്ഥന കേട്ട് കരുണാമയനായ ദൈവം അങ്ങോര്‍ക്ക് വേണ്ട ചില്ലറ അങ്ങ് പിടിക്കും. ബാക്കി താഴെ വീഴും. അത് പൂജാരി എടുക്കും.
സത്യം വിട്ടുള്ള കളി ഇല്ല.
ഈ അഭ്യാസം ആയിരുന്നു അന്ന് വരെ ബ്രാ.. മണ പൂജാരിമാര്‍ ചെയ്തു കൊണ്ടിരുന്നത്. അതാണ്‌ ശ്ലീമാ താഹാ വെള്ളം മേലോട്ടെരിഞ്ഞു അന്തരീക്ഷത്തില്‍ നിറുത്തിയപ്പോള്‍ ബ്രാ.. മണര്‍ വിജ്രുംഭിച്ചു പോയത്. ഉടന്‍ അണ്ണന്മാര്‍ മതം മാറി ക്രിസ്ത്യാനി ആയി. ഹിന്ദു ദൈവങ്ങള്‍ക്കിട്ടു പണിഞ്ഞ പണി തടയാന്‍ അതെ മാര്‍ഗം ഉണ്ടായിരുന്നുള്ളു. മാര്‍ഗം കൂടുക.
വേറെ അധികം ആരോടും പറയല്ലേ. സംഗതി രഹസ്യം ആണ്.

No comments:

Post a Comment