Friday, 9 May 2014

ദൈവനീതി

ദൈവനീതി

ഈ ലോകത്തിന്റെ സംവിധാനത്തില്‍ അറിഞ്ഞിടത്തോളം ന്യൂട്ടണ്‍ ന്‍റെ ചലന നിയമങ്ങള്‍ ആണ് അനുവര്‍ത്തിക്കപ്പെടുന്നത്. ഓരോ പ്രവൃത്തിക്കും തത്തുല്യമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും. അങ്ങനെ ആണ് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ നിലനില്‍കുന്നത്‌.

അതാണ്‌ ദൈവ നീതി.

ഉദാഹരണത്തിന് ഒരാള്‍ ഒരു പട്ടിയെ എറിയുന്നു എന്ന് കരുതുക.

പട്ടിക്കു തിരിച്ചു എറിയാന്‍ പറ്റില്ല. അത് കൊണ്ട് നീതി നടപ്പാകുന്നില്ല. പട്ടിക്കു അയാള്‍ മൂലം ഉണ്ടായ ദുഃഖം എത്ര ആണെന്ന് അയാള്‍ തിരിച്ചു അറിയുന്ന ഒരു അവസ്ഥ ഉണ്ടാവനം. അപ്പോഴേ നീതി നടപ്പാവുന്നുള്ളൂ.

ഒന്നുകില്‍ അയാള്‍ പട്ടിയായി പുനര്‍ജനിക്കും. പട്ടി അയാള്‍ ആയും. ഏറു തിരിച്ചു കിട്ടും. അപ്പോള്‍ ബോധം വീഴും. പശ്ചാത്തപിക്കും. ദൈവം ഇങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത്.

അല്ലാതെ ദൈവത്തെ പുകഴ്ത്തിയാല്‍ പട്ടിയെ എറിഞ്ഞത് ദൈവം ക്ഷമിച്ചു അയാളെ സ്വര്‍ഗത്തില്‍ കൊണ്ട് പോകും എന്ന് കരുതുന്നത് തന്നത്താന്‍ ഒരു കുറുക്കുവഴി കണ്ടു പിടിക്കുന്നതാണ്. അങ്ങനെ ഒന്നും ക്ഷമിക്കാനോ ഇതിലൊക്കെ ഇടപെടാനോ തന്നെ ദൈവം മെനക്കെടാറില്ല.

കര്‍മഫലം അനുഭവിക്കാതെ ജന്മം തീരില്ല.

No comments:

Post a Comment