KM മാണിയെയും വിശുദ്ധന്‍ ആയി പ്രഖ്യാപിക്കണം
ഒറ്റയടിക്ക് രണ്ടു പഴേ പോപ്പുകളെ അല്ലിയോ വിശുദ്ധര്‍ ആക്കി കത്തോലിക്ക സഭ ഉയര്‍ത്തിയത്. ചവറ അച്ചന്‍ വേറെ. ഇത് എന്തോന്ന് ? വിശുദ്ധന്മാരുടെ ആഗോള സമ്മേളനമോ ? ക്രിസ്ത്യാനികള്‍ മാത്രം ഇങ്ങനെ വിശുദ്ധര്‍ ആയാല്‍ ബാക്കിയുള്ളവര്‍ ഒക്കെ എന്നാ ചെയ്യും ?
കേരളത്തില്‍ ഇനി വിശുദ്ധന്‍ ആക്കാന്‍ ഏറ്റവും യോഗ്യന്‍ KM മാണി തന്നെയാണ്. ജോസപ്പും ഉമ്മന്‍ചാണ്ടിയും അടുത്തു വരെ വന്നതാണ്. നാരിവിഷയത്തില്‍ പെട്ട് നാറിപോയി. അല്ലെങ്കില്‍ ഇന്ന് ജോസപ്പ് ജനങ്ങളെ എല്ലാം അനുഗ്രഹിക്കേണ്ട വിശുദ്ധന്‍ ആകേണ്ടതല്ലേ ? പെണ്ണുങ്ങളെ അനുഗ്രഹിക്കുന്നതില്‍ ആക്രാന്തം കാണിച്ചു. വല്ല കാര്യവും ഉണ്ടോ ? എന്നാല്‍ വിമാനത്തില്‍ വച്ച് ചമ്മിയതിന്റെ അഹങ്കാരം ജോസപ്പിനു ഒട്ടും ഇല്ല താനും.
മാണിക്കു അങ്ങനെ ഒരു പ്രശ്നമേ ഇല്ല. സ്വന്തം ഫാര്യയെ വിട്ടൊരു ചുറ്റിക്കളി ഇല്ല.
വാസ്തവത്തില്‍ മാണി ചെയ്ത സഹായങ്ങള്‍ക്ക് സഭ നന്ദി കാണിക്കേണ്ട സമയം കഴിഞ്ഞു. മറന്നോ ? അഭയകേസ് ഒതുക്കിയത് ആരാ ? അതിന്‍റെ ഗുണം സഭയ്ക്ക് അല്ലെ? നന്ദി കേടു കാണിക്കരുത്.
മാണി വന്നത് ദാരിദ്ര്യത്തില്‍ നിന്ന്. തുടക്കത്തില്‍ കാശില്ലാതെ പാലായിലെ പണക്കാരുടെ കാലു പിടിച്ചു തിരഞ്ഞെടുപ്പ് ജയിച്ച ഈ പാലാക്കാരന്‍ സത്യക്രിസ്ത്യാനി ഇന്ന് അവരെക്കാളൊക്കെ ഏറ്റവും പണക്കാരന്‍ ആയ അച്ചായന്‍ ആയതു കര്‍ത്തവ്നിന്റെ കൃപ കൊണ്ടല്ലേ ?
പിന്നെ സഹ്യപര്‍വതം മരങ്ങള്‍ വെട്ടിയും റോഡ് പണിഞ്ഞും ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാനുള്ള സൗകര്യം ഉണ്ടാക്കിയ കഥ മറക്കാന്‍ പാടില്ല.
മാണിയുടെ വാക്കുകള്‍ തന്നെ കേള്‍ക്കുക "പാവം പിടിച്ച കര്‍ഷകര്‍ വീടില്ലാതെ കൃഷിയിടം ഇല്ലാതെ കാടുകേറി വെട്ടി തെളിച്ചു വീട് വച്ച് കിണറു കുത്തി തെങ്ങ് വച്ച് ദേഹണ്ണിച്ചു ജീവിക്കുമ്പോള്‍ ആ സ്ഥലം അവരുടെ പേരില്‍ അങ്ങ് എഴുതി കൊടുക്കണം. അതല്ലേ അതിലെ ശരി ?"
കേള്‍ക്കുന്നവര്‍ തല കുലുക്കിപ്പോവും ! അതെ ! അതാണ് ശരി. എന്താ ബുദ്ധി !
പിന്നെ അങ്ങനെ സ്ഥലം പതിച്ചു കിട്ടിയവരുടെ മക്കള്‍ ജീവിക്കാന്‍ വേറെ വഴിയില്ലാതെ കൂടുതല്‍ കാടുകേറി വെട്ടി തെളിച്ചു വീട് വച്ച് കിണറു കുത്തി തെങ്ങ് വച്ച് ദേഹണ്ണിച്ചു ജീവിക്കുമ്പോള്‍ ആ സ്ഥലം അവരുടെ പേരില്‍ അങ്ങ് എഴുതി കൊടുക്കണം. അതല്ലേ അതിലെ ശരി ?
അതെ ! അതാണ് ശരി.
പിന്നെ അവരുടെ കൊച്ചു മക്കള്‍..... അതല്ലേ അതിന്റെ ശരി ? അതെ. സഹ്യപര്‍വതം ഒരു വിധം വെളുത്തു കഴ്ഞ്ഞാല്‍ നേരെ അറബിക്കടലിലേക്ക് ഇറങ്ങാമല്ലോ. കടലില്‍ അതിര് കുറ്റി എങ്ങനെ അടിക്കും ? മതില്‍ എങ്ങനെ കെട്ടും ? അതാണ് മാണിയേ കുഴച്ച പ്രശ്നം. അല്ലെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നു.
സഭ ഇത് വല്ലതും അറിയുന്നുണ്ടോ ? ഒരു മുട്ടനാട് സോറി ഒരു പ്യാവം കുഞ്ഞാട് മറ്റു മുട്ടനാടുകളെ സോറി പ്യാവം കുഞ്ഞാടുകളെ നന്നാക്കാന്‍ കിടന്നു പെടുക്കുന്ന സോറി പെടുന്ന പാട്.
പോപ്പദ്ദേഹം ശര്‍ദ്ദിക്കുക സോറി ശ്രദ്ധിക്കുക. അടുത്ത വിശുദ്ധന്‍ നമ്മുടെ KM മാണി! ഒത്തു പിടിച്ചാല്‍ മലവും പോരും സോറി മലയും പോരും. സഹ്യ പര്‍വതവും പോരും.
മാണി വിരണ്ടത് ഒരു കാര്യത്തില്‍ മാത്രം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടും എന്ന് കേട്ടപ്പോള്‍. കാരണം എന്താ ?
അണ്ണന് പെരിയാറിന്റെ തീരത്ത് തോട്ടവും ബംഗ്ലാവും ഉണ്ട്. അത് അറബിക്കടലില്‍ പോയി കിടക്കുന്ന കാര്യം ഓര്‍ത്താണ് അണ്ണന്‍ ഞെട്ടിയത്. അത് മനുഷ്യസഹജം ആണല്ലോ. ആരായാലും ഞെട്ടിപ്പോവും. സ്വാഭാവികം. കളിയാക്കാന്‍ ഒന്നും ഇല്ല.
എന്തായാലും മുല്ലപ്പെരിയാര്‍ പൊട്ടിയില്ല. അത് മാണിയുടെ അത്ഭുതം ആയി കണക്കാക്കാവുന്നതാണ് വിശുദ്ധന്‍ ആക്കാനുള്ള ഒരു കാരണം.
പിന്നെ മലയാളം നാക്ക് കുഴയാതെ പറയാന്‍ അറിയില്ല എന്നുള്ളത് ഒരു വലിയ ഇഷ്യു ആക്കണ്ട. ബഡജറ്റ് പ്രസംഗത്തില്‍ 'പാലാ മുനിസിപ്പല്‍ സ്റെഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് ഇടാന്‍ ഇത്ര കോടി രൂപ' എന്ന് പറയാന്‍ അണ്ണന്‍ പെട്ട പാട് ഓര്‍മ്മയുണ്ടോ എന്തോ. 'സിന്ത... സിന്ത..' എന്ന് കിടന്നു കറങ്ങാന്‍ തുടങ്ങിയതാണ്. അതില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടതും ഓര്‍ക്കുക.
വേറെ ഒരു അത്ഭുതം അണ്ണന്‍ റവന്യു മന്ത്രി ആയിരിക്കുമ്പോള്‍ ഒരു സംസ്ഥാന കമ്മി ബജറ്റിനെ ഒരു വാചകത്തില്‍ മിച്ച ബജറ്റ് ആക്കിയതാണ്. അതായതു 900 കോടി കമ്മി ബജറ്റിനെ 100 കോടിയുടെ മിച്ച ബജറ്റ് ആക്കി ! എങ്ങനെ ? ആയിരം കോടി രൂപ കേന്ദ്രം അധികം തരണം എന്നൊരു ന്യായം തിരുകി വച്ചു ! അത്ര തന്നെ. എന്താ ബുദ്ധി എന്ന് നോക്കുക.
അങ്ങനെ ബുദ്ധിമാനും സത്ഗുണ സമ്പന്നനും തന്കാര്യപ്രാപ്തനും സമുദായ സ്നേഹിയും വിശ്വാസിയും സര്‍വോപരി നല്ല കുടുംബസ്ഥനും ഏക ഭാര്യാവ്രതനും ഒക്കെ യായ നമ്മുടെ സ്വന്തം മാണിച്ചായനെ എത്രയും വേഗം അടുത്ത വിശുദ്ധന്‍ ആക്കി പ്രഖ്യാപിക്കണം എന്ന് പോപ്പദ്ദേഹത്തോട് താഴ്മയായി അഭ്യര്‍ഥിക്കുന്നു.
ആമേന്‍.

No comments:
Post a Comment