Friday, 9 May 2014

തെറിയുടെ പിന്നിലെ മനശ്ശാസ്ത്രം

തെറിയുടെ പിന്നിലെ മനശ്ശാസ്ത്രം

തെറികള്‍ എല്ലാം ലൈംഗിക അവയവുമായി ബന്ധപ്പെട്ടു കിടക്കുന്നതിന്റെ രഹസ്യം എന്ത് ?

കൈ കാല്‍ തല കിഡ്നി ഹൃദയം തലച്ചോര്‍ എന്നിവയെ ഒക്കെ ബന്ധപ്പെടുത്തി നാല് തെറി വിളിച്ചു നോക്കിയേ അയ്യേ എന്തൊരു ബോര്‍ ആയിരിയ്ക്കും

ലൈംഗികതയോടുള്ള സമീപനത്തിന്റെ പ്രശ്നം ആണ്. രഹസ്യമായി ഇരുട്ടത്ത് ചെയ്യും. പകല്‍ പച്ചച്ചിരിയും ആയി നില്കും. ആരെ പറ്റിക്കാന്‍? എല്ലാവര്ക്കും അറിയില്ലേ ഇവര്‍ ഇതാണ് പരിപാടി എന്ന് ? കുട്ടികളെ പറ്റിക്കാന്‍ പറ്റുമായിരിക്കും.

പരസ്യമായി സമ്മതിക്കാനുള്ള മടിയോ മറച്ചു വയ്ക്കണം എന്ന ബോധമോ ഒക്കെ കാണും ഈ ഞരമ്പുരോഗത്തിന് പിന്നില്‍ എന്ന് തോന്നുന്നു. എല്ലാവര്ക്കും സംഭവം ഇഷ്ടം ആണെങ്കിലും അത് അങ്ങോട്ട്‌ തുറന്നു സമ്മതിക്കാന്‍ വയ്യ എന്ന് കരുതേണ്ടിയിരിക്കുന്നു. അത് കൊണ്ടാണ് ലൈംഗിക അവയവത്തെ കുറിച്ച് പരാമര്‍ശി ക്കുമ്പോള്‍ ആളുകള്‍ ചൂളുന്നത്.

ചൂളുന്നു എന്ന് കാണുമ്പോള്‍ ആ ഭാഷ ഉപയോഗിക്കാന്‍ തല്‍പര കക്ഷികള്‍ ശ്രമിക്കും. ചൂളിക്കുക എന്ന ഉദ്ദേശമേ ഉള്ളു. മിണ്ടാട്ടം മുട്ടിക്കുക.

നല്ല കുടുംബത്തില്‍ പിറന്നവര്‍ ഇങ്ങനെ ചീത്ത പറയില്ല. ശ്രദ്ധിച്ചിട്ടുണ്ടോ ? കാരണം എന്താ ? അമ്മ, പെങ്ങള്‍ മകള്‍ എന്നിവരെ ബഹുമാനിക്കാന്‍ ആണ് അവിടെ കിട്ടുന്ന പരിശീലനം. സ്ത്രീകള്‍ക്ക് സങ്കടം ഉണ്ടാക്കുന്ന ഭാഷ പ്രയോഗിക്കാന്‍ അത്തരം ആണുങ്ങള്‍ക്കു കഴിയില്ല.

അതാണ്‌ സംസ്കാരം.

No comments:

Post a Comment