Friday, 9 May 2014

തെറ്റിദ്ധരിക്കപ്പെട്ട ഓഷോ

തെറ്റിദ്ധരിക്കപ്പെട്ട ഓഷോ

മുന്‍‌കൂര്‍ ജാമ്യം : ഞാന്‍ ഒരു ഓഷോ ഭക്തന്‍ അല്ല.

യേശു, ബുദ്ധന്‍, മുഹമ്മദ്‌ നബി, വിവേകാനന്ദന്‍, ശ്രീ നാരായണ ഗുരു തുടങ്ങിയവരെ കുറിച്ച് വായിക്കുന്നതിനിടെ ഓഷോയും കടന്നു വന്നു. വായിക്കാതെ പറ്റില്ല എന്ന് വന്നപ്പോള്‍ വായിച്ചു പോയി എന്നേയുള്ളു.

പണ്ട് എന്നോട് ഏതോ ഒരു പണ്ഡിതന്‍, 'ഓഷോ എന്നാല്‍ വാത്സ്യായനന്‍' എന്നാണ് പറഞ്ഞു തന്നിരുന്നത്. അത് കൊണ്ട് ഓഷോയെ കൂടുതല്‍ അറിയാന്‍ ഞാന്‍ മെനക്കെട്ടതും ഇല്ല. അങ്ങനെയിരിക്കെ ഓഷോയുടെ ഒരു പുസ്തകം (The fish in the ocean is thirsty) കണ്ടപ്പോള്‍ ചുമ്മാ തുറന്നു നോക്കി.

വായിച്ചു വാപൊളിച്ചു !

ഇയാളെ പറ്റിയാണോ സെക്സ് സ്വാമി, മയക്കു മരുന്നിനു അടിമ, ആഭാസന്‍, കാമ ഭ്രാന്തന്‍ എന്നൊക്കെ മിക്കവരും പറഞ്ഞു കേട്ടത് ? അയ്യയ്യോ ! ഇത് 916 കിടിലന്‍ ഗുരു ആണ് മച്ചൂ. അറിയാത്ത വിഷയം ഇല്ല. ചെയ്യാത്ത കുസൃതികള്‍ ഇല്ല. ജീവിതം ആനന്ദിക്കാന്‍ വേണ്ടിയുള്ളതാണ്. ഭയം ഇല്ലാതെ സ്വതന്ത്രമായി അത് ആഘോഷിക്കൂ എന്നും ലൈംഗികത വിശപ്പാണ്. ഭക്ഷണം കഴിച്ചാല്‍ മാറും എന്നും ഒക്കെ തുറന്നു അടിച്ച ഒരു സാധാരണക്കാരന്‍. ആരും ആരുമായും പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ല എന്നും ദാമ്പത്യം ബന്ധനവും ദുരിതവും ആണ് എന്നും പറഞ്ഞ ഒരു സ്വതന്ത്രന്‍. കമ്മ്യൂണിസം എന്നാല്‍ എങ്ങനെ എന്ന് സ്വയം ജീവിച്ചു കാണിച്ച മനുഷ്യന്‍.

ഈ സ്വതന്ത്ര ചിന്തകള്‍ സാധാരണ മനുഷ്യര്‍ക്ക്‌ പറ്റില്ല. കാരണം സാധാരണക്കാര്‍ മിക്കവരും സ്വകാര്യ ലോകം, സ്വന്തം ഭാര്യ, സ്വകാര്യ സ്വത്ത് തുടങ്ങിയവയില്‍ അര്‍ത്ഥവും സന്തോഷവും കണ്ടെത്തുന്നവര്‍ ആണ്. അവരോട് എല്ലാം എല്ലാവര്ക്കും അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞാല്‍ അത് പ്രായോഗികമാക്കാന്‍ പറ്റുമോ ?

മതങ്ങള്‍ ആണ് ഓഷോയെ സംഘടിതമായി എതിര്‍ത്തത്. വിശേഷിച്ചു ക്രിസ്തുമതം. അതിന് കാരണം ഉണ്ട്.

മതങ്ങള്‍ പ്രവാചകന്മാരെ പൊക്കിപ്പിടിച്ചാണല്ലോ അത്ഭുത കഥകള്‍ മെനഞ്ഞുണ്ടാക്കി ജനങ്ങളെ വിശ്വസിപ്പിക്കുന്നത്. ഓഷോ ഈ പ്രവാചകന്മാരുടെ കഥകളിലെ സത്യവും സങ്കല്പവും കുത്തിതിരുകലുകളും മറച്ചു വയ്ക്കപ്പെട്ട ഭാഗങ്ങളും ഒക്കെ തുറന്നു നോക്കി. ഒന്നും വിട്ടില്ല. കണ്ടതൊക്കെ എല്ലാവരോടും വിളിച്ചു പറയുകയും ചെയ്തു. അതോടെ മതങ്ങള്‍ വെട്ടിലായി. ജനം യേശുവിന്റെ ശവം വിറ്റു തിന്നുന്ന കപട പുരോഹിതന്മാരുടെ ഉഡായിപ്പുകള്‍ വക വയ്ക്കാതെയായി. വിശ്വാസികള്‍ പോയാല്‍ പന്നെ പുരോഹിതന്മാര്‍ എന്ത് ചെയ്യും ? സംഗതികള്‍ കൈവിട്ടു പോകും എന്ന് വന്നപ്പോള്‍ പോപ്പ് ഓഷോയ്ക്ക് വിഷം കൊടുത്ത് കൊന്നു.

കാര്യം നിസ്സാരം.

ഓഷോ എന്നല്ല സാക്ഷാല്‍ പ്രവാചകന്മാര്‍ ഇന്ന് തിരിച്ചു വന്നാല്‍ മതങ്ങള്‍ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ ? പുരോഹിതന്മാരുടെ തോന്നിവാസം ആണ് മതങ്ങളില്‍ നടക്കുന്നത്. അവരെ സ്വയം തങ്ങളുടെ തലയ്ക്കു മുകളില്‍ പ്രതിഷ്ഠിക്കാന്‍ നിര്‍ബന്ധിതരാവുന്ന വിശ്വാസികള്‍. ആരെ എങ്കിലും ചുമന്നാല്‍ പിന്നെ അവരുടെ പൃഷ്ടം അല്ലെ മേലോട്ട് നോക്കിയാല്‍ കാണൂ ?

ഒരാള്‍ പറയുന്നത് നാം എന്ത് കൊണ്ടാണ് ശ്രദ്ധിക്കുന്നത് ? യുക്തിയുക്തം ആയി തുറന്നു സംസാരിക്കുന്നവര്‍ സത്യം ആണ് പറയുന്നതെന്ന് മനസ്സിലാവില്ലേ ? കള്ളം പറയുന്നവര്‍ ആണ് ഉഡായിപ്പുകള്‍ ഇറക്കുന്നത്‌. ചോദ്യങ്ങള്‍ വരുമ്പോള്‍ ഉരുണ്ടു കളിക്കുന്നത്. ദേഷ്യം വരുന്നത്. തെറി വിളിക്കുന്നത്‌. ഭീഷണിപ്പെടുത്തുന്നത്. ഒരാളുടെ ചിന്തകള്‍ ഉറച്ചതാണോ എന്നറിയാന്‍ അയാല്‍ പറഞ്ഞത് കേള്‍ക്കുക, വായിക്കുക. അപ്പോള്‍ മനസ്സിലാവും എന്താണ് സത്യം ആവാന്‍ സാധ്യത എന്ന്.

ഓഷോയുടെ ഒരു പുസ്തകം എങ്കിലും വായിച്ചു നോക്കുക. പറയുന്നതില്‍ കാര്യകാരണ ബന്ധം ഉണ്ടോ എന്ന് നിങ്ങള്‍ തന്നെ നോക്കുക. ഇല്ലെങ്കില്‍ എല്ലാവരോടും പറയുക.

ഓഷോയുടെ "From Unconsciousness to Consciousness" എന്ന പുസ്തകത്തിന്റെ ആദ്യപേര് 'Rajaneesh Bible 1' എന്നായിരുന്നു. ഇത് വായിച്ചാല്‍ യേശുവിലുള്ള വിശ്വാസം ആവിയാവും. അത് കൊണ്ട് പോപ്പ് ഓഷോ പുസ്തകങ്ങള്‍ ജനങ്ങള്‍ വായിക്കുന്നത് വിലക്കി. എന്നിട്ട് രഹസ്യമായി പോപ്പ് അതൊക്കെ തന്നെ വായിച്ചു രസിക്കുകയും ചെയ്യും !

ഈ പുസ്തകത്തില്‍ പത്തു കല്പനകള്‍ക്ക് നേരെ വിപരീതമായ ഓഷോ കല്പനകള്‍ ഉണ്ട്. ഉദാഹരണം "ദൈവത്തിനോട് പ്രാര്‍ത്ഥിക്കണം" എന്നു ബൈബിളില്‍ ഉള്ളതിന് ഓഷോയുടെ മറുപടി "ഒരിക്കലും പ്രാര്‍ത്ഥിക്കരുത്" എന്നായിരിക്കും ! അതുപോലെ " ദൈവത്തില്‍ വിശ്വസിക്കണം" എന്ന് ബൈബിള്‍ പറഞ്ഞാല്‍ രജനീഷ് ബൈബിളില്‍ "ആരെയും വിശ്വസിക്കരുത്" എന്നയിരിക്കും. ചിരിച്ചു മണ്ണ് കപ്പുന്ന തരം ആഖ്യാന ശൈലിയാണ് ഓഷോയുടെത്. വായിച്ചു നോക്കു. പോപ്പണ്ണന്‍ അറിയണ്ട. പ്യാവത്തിന്റെ കുരു പൊട്ടും. കച്ചവടം പൂട്ടും.

ഓഷോ പുസ്തകങ്ങള്‍ വായിച്ചവര്‍ പിന്നെ വിശ്വാസികള്‍ മതത്തില്‍ നില്കില്ല. അത് കൊണ്ടാണ് മതങ്ങള്‍ ഓഷോയെ പടിയടച്ചു പിണ്ഡം വച്ചത്. എന്നാലോ ? കാരണം പറയുന്നതൊക്കെ ഉഡായിപ്പ് ആണ് താനും. കേട്ടാല്‍ ശരി എന്ന് തോന്നും. ചുമ്മാ !

ഓഷോയുടെ ഒരു പ്രഖ്യാപനം കേള്‍ക്കുക.

"നിങ്ങള്‍ മറ്റൊരു യേശു ആയിക്കോളൂ. പക്ഷെ ഒരിക്കലും ഒരു ക്രിസ്ത്യാനി ആവരുത്. അവിടെ നിങ്ങളുടെ സ്വത്വം നഷ്ടപ്പെട്ടു പോകും. നിങ്ങള്‍ നിങ്ങളായി തന്നെ നിന്നാല്‍ മതി. എന്തിനു മറ്റൊരാള്‍ ആവുന്നു ? നിങ്ങള്‍ മറ്റൊരു ബുദ്ധന്‍ ആവൂ. പക്ഷെ ഒരിക്കലും ഒരു ബുദ്ധമതാനുയായി ആവരുത്. നിങ്ങള്‍ ഒരു മുഹമ്മദ്‌ നബി ആയിക്കോളൂ. ഒരിക്കലും മുഹമ്മദീയന്‍ ആവരുത് ".

ഇത് ലോകാവസാനം വരെ ന്ലനില്കാന്‍ പോവുന്ന ഒരു പ്രഖ്യാപനം തന്നെ ആണ്. എത്ര മറച്ചു വച്ചാലും വിളക്കുകളെ കെടുത്താന്‍ പറ്റില്ല. പ്രകാശം എന്നെങ്കിലും പുറത്തു വരും.

ഒന്ന് ചോദിക്കട്ടെ. ഇത്ര സ്വാതന്ത്ര്യം അനുയായികള്‍ക്ക് കൊടുത്ത ആരെങ്കിലും ചരിത്രത്തില്‍ ഉണ്ടോ ? അദ്ദേഹത്തെ അറിയാതെ പകരം യേശു നിങ്ങള്ക്ക് പുണ്ണാക്ക് കലക്കിത്തരും എന്ന് പറയുന്ന വേഷം കെട്ടുകാരായ വിവരമില്ലാത്ത പുരോഹ്തന്മാരെ ആണോ നിങ്ങള്‍ വിശ്വസിക്കുന്നത് ?

ഓഷോയെ അറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ തന്നെ പലതും അറിയാതെ പോകും എന്നേയുള്ളു. ചിലരെ അറിഞ്ഞില്ലെങ്കില്‍ നഷ്ടം അവര്‍ക്കല്ല. വേറെ എന്ത് പറയാനാ ?

വിശ്വാസികള്‍ സ്വയം സൃഷ്ടിക്കപ്പെട്ട മാനസിക ബന്ധനങ്ങളില്‍ നിന്നും പുറത്തു കടക്കൂ ആദ്യം. യേശുവും ബുദ്ധനും നബിയും ഒക്കെ പിന്നീട് ആവാം. പകരം മിക്കവരും മതങ്ങളുടെ അടിമകള്‍ ആയി സ്വയം ചുരുങ്ങുകയാണ്. അതിനു മതങ്ങള്‍ കൂട്ട് നില്‍കുകയും ചെയ്യും ! എന്നിട്ടും പണ്ടിതന്മാര്‍ക്ക് മനസ്സിലാകുന്നില്ലേ മതങ്ങളുടെ ഉഡായിപ്പ്‌ ?

ഇനി ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ കുത്തഴിഞ്ഞ ലൈംഗികതയെ അംഗീകരിക്കുന്ന മറ്റൊരു ആഭാസന്‍ എന്ന് എങ്ങാനും വല്ല പണ്ഡിതനും പറഞ്ഞാല്‍ അടിച്ചു ചെവലക്കുറ്റി ഇളക്കുമേ. പറഞ്ഞേക്കാം.

ഒരു ഓഷോ പുസ്തകം എങ്കിലും വായിച്ചവര്‍ക്കു കമന്റുകള്‍ ഇടാം. മറ്റു കമന്റുകള്‍ കണ്ടതായി പോലും പോസ്റ്റു മുതലാളിയായ ഞാന്‍ ഭാവിക്കുകയില്ല. വെറുതെ ടൈം വേസ്റ്റ്. പുരിഞ്ചിതാ ? എന്തരോ എന്തോ.

2 comments:

  1. വളരെ ശെരി ... കാരണം ആദ്യ കാലങ്ങളിൽ (അതായത് 1999, 2000 ) ഞാനും പുരോഹിതന്മാരുടെയും , മറ്റുള്ളവരുടെയും വാക്കുകളിൽ വിശ്വസിച്ച് , ഒരുപാട് ഓഷോയുടെ ശത്രു എന്നോണം കരുതിയിരുന്നു . അങ്ങനെയിരിക്കെ യാദ്രിചികമായി ഒരു ഓഷോ പുസ്തകം വായിക്കാൻ ഇടയായി ... അതും സുഹ്രത്തിന്റെ നിര്ബന്ധത്തിനു വഴങ്ങി .. ആ പുസ്തകം സത്യത്തിൽ ഞാൻ കരഞ്ഞുകൊണ്ടാണ്‌ വായിച്ചു തീർത്തത് .. അതിനു മുൻപ് അത്രക്കും ഞാൻ അദ്ധേഹത്തെ തെറ്റുധരിച്ചിരുന്നു ... ആ പുസ്തകം എന്നെ അധെഹതോടുള്ള ബഹുമാനം വർദ്ധിപ്പിച്ചു.. പിന്നീടങ്ങോട്ട് അദ്ധേഹത്തിന്റെ ഒത്തിരി പുസ്തകങ്ങൾ വായിച്ചു ..... ലോകത്തിന് ആവശ്യമുള്ള വ്യക്തിയായിരുന്നു ഓഷോ ... എന്തുചെയ്യാം , മഹാനായ സോക്രട്ടീസ്സിനു പോലും വിഷം കൊടുത്തു കൊന്ന ലോകമല്ലേ ഇത് ... അങ്ങനെയിരിക്കെ ഓഷോയെ വെറുതെ വിടാനാകുമോ .. ?

    ReplyDelete
  2. വായിക്കാനും അറിയാനുമുള്ള ശ്രേമത്തിലാണ്.

    ReplyDelete