കോണ്ഗ്രസ്
എന്നാല്‍ നെഹ്‌റു കുടുംബം. ആകെ ഒരു സംശയം. ഈ സുധീരന്‍ എങ്ങനെ ഇതില്‍
ചെന്ന് പെട്ടു ? കര്‍ണന്‍ കൌരവരുടെ കൂടെ ചേര്‍ന്ന അവസ്ഥ.
ഇലക്ഷൻ റിസൾട്ട് അറിഞ്ഞു കഴിഞ്ഞ് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന രാഹുൽ ഗാന്ധിയെ കാണാൻ കേജരിവാൾ എത്തുന്നു
രാഹുൽ : ചത്തോന്നറിയാൻ വന്നതാണല്ലേടാ? ചത്തില്ല . ഒരു ദിവസമെങ്കിലും ആ (പ്രധാനമന്ത്രി) കസേരേൽ കേറി ഇരുന്നിട്ടേ ഞാൻ ചാവൂ.
കേജ് : ദയവായി ഞാൻ പറയുന്നത് ഒന്ന് കേക്കണം.
രാഹുൽ : എനിക്കൊന്നും കേക്കണ്ട...അടുത്ത ഇലക്ഷനു പാർട്ടി ശക്തിപ്പെടുത്തി ഒറ്റയ്ക്ക് മൽസരിച്ച് ജയിക്കാനാ മോഹമെങ്കിൽ എനിക്ക് അതൊന്ന് കാണണം.
മ.മോ.സിങ്ങ് :അധികം ദേഹം ഇളക്കണ്ട.
രാഹുൽ : ഇനി എളകാൻ ഒന്നുമില്ല....എല്ലാം ജനങ്ങൾ അടിച്ചിളക്കി.
കേജ് : ഹേ...ഞാൻ പറയുന്നത് ഒന്ന് കേക്ക്...
രാഹുൽ: എന്നെ തൊടരുത്....
കേജ് : രാഹുലിങ്ങനെ ഇമോഷണലാകാതെ...
രാഹുൽ : ആവും....ആവും..എടോ , ഇയാളും (മൻ മോഹൻ) ആ തള്ളേം കൂടി പത്തു കൊല്ലം ഭരിച്ചു മുടിച്ചപ്പൊ പോയത് എന്റെ ചാൻസ് , ഇയാളും കൂടെയുള്ളവരും കൂടെ ഇത്രേം നാളു കട്ടുമുടിച്ചപ്പൊ പോയത് എന്റെ മാനം , പ്രചരണം നടത്താൻ നാടുമുഴുവൻ വിമാനത്തേല്പറന്നു നടന്നും പോസ്റ്ററടിച്ചും കളഞ്ഞത് എന്റെ കാശ് , അവസാനം ഇവന്മാരുടെ തെണ്ടിത്തരത്തിനു തോറ്റു തൊപ്പിയിട്ടപ്പൊ പോയത് എന്റെ സീറ്റ്....എന്റെ മാനം...എന്റെ ഭരണം..ഇത്രേമൊക്കെ സംഭവിച്ച എനിക്ക് ഇമോഷണലാവാൻ അവകാശമില്ല അല്ലേടാ?
കേജ് : ഞാൻ നിങ്ങളോട് അല്പം സീര്യസായി സംസാരിക്കാനാ വന്നത്. ഇങ്ങനൊക്കെ സംഭവിച്ചതിൽ എനിക്ക് വളരെ ദുഖമുണ്ട്.
രാഹുൽ : അതറിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.പക്ഷേ യാതൊരു വിധത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിക്കണ്ടാ..ഞാനതിനു തയാറല്ല.
കേജ് : ഞാൻ പറയുന്നത് ഒന്ന് കേക്ക്..
രാഹുൽ : കേക്കണ്ട...
കേജ് : ഹ...എനിക്ക് പറയാനുള്ളത് എന്താന്ന് നിങ്ങളൊന്ന് കേക്ക്...
രാഹുൽ : കേക്കണ്ടാ....കേക്കണ്ടാ...കേക്കണ്ടാ...
കേജ് : എനിക്ക് പറയാനൊള്ളത് ഇത്രേയൊള്ളൂ....പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് നിങ്ങൾ കേട്ടിട്ടൊണ്ടോ?
രാഹുൽ: ഒണ്ടെങ്കി?
കേജ്: അത് സത്യമാണെന്ന് എനിക്കിപ്പൊ മനസിലായി.....മാനം മര്യാദയ്ക്ക് ഭരിക്കണ്ട സമയത്ത് കട്ടുമുടിക്കാൻ പോയപ്പൊ ആലോചിക്കണമാരുന്നു...ഇത് പറയാനാ ഞാൻ ഇവിടെ വന്നത്. അല്ലാതെ നിങ്ങളെ കാണാനൊന്നുമല്ല...ഗുഡ് ബൈ.
എ.ആർ.രാജ : എനിക്ക് ഒന്നുമേ പുരിയില്ലയേ...ഉങ്കളുക്കുള്ളെ എന്ന തകരാറ്?
രാഹുൽ : മാങ്ങാത്തൊലി...എഴുന്നേറ്റ് പോടോ. പോയി തീഹാറിൽ ചെന്ന് പത്രം വായിക്കെടോ. അവന്റെ ഉങ്കളുക്കുള്ളെ എന്ന തകരാറ്
No comments:
Post a Comment