Saturday, 10 May 2014

പ്രവാചകന്‍, ദൈവം, രാഹുല്‍ ഗാന്ധി, ടൂത്ത് പേസ്റ്റ് Etc.

പ്രവാചകന്‍, ദൈവം, രാഹുല്‍ ഗാന്ധി, ടൂത്ത് പേസ്റ്റ് Etc.

ടൂത്ത് പേസ്റ്റ് പരസ്യങ്ങള്‍ കാണാറില്ലേ ?
ഇടയ്ക്കിടയ്ക്ക് അണ്ണന്മാര്‍ ഓര്‍മിപ്പിക്കും. ഈ പേസ്റ്റ് കൊണ്ട് പല്ല് തേക്കുക എന്ന്. എന്നിട്ട് നമ്മള്‍ കടയില്‍ പോകുമ്പോള്‍ ആ ടൂത്ത് പേസ്റ്റ് തന്നെ വാങ്ങും. വില കൂടുതല്‍ ആണോ എന്നൊന്നും നോക്കില്ല. നമുക്ക് ഒരു അന്തസ്, ജ്ഞാനം ഇല്ലേ ? കുറയ്ക്കാന്‍ പറ്റുമോ ?
വേറെ ഒരു ഉദാഹരണം പറയാം.
ഇന്ത്യന്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് നെഹ്‌റു, രാജീവ ഗാന്ധി , ഇന്ദിരാ ഗാന്ധി, തുടങ്ങിയ പേരുകള്‍ മാത്രമേ ഇടൂ. വിമാനത്താവളങ്ങള്‍, റോഡുകള്‍ വന്‍ പ്രോജക്റ്റ്കള്‍ എന്നിവയ്ക്കും ഇവരുടെ കുടുബക്കാരുടെ പേര് തന്നെ ഇടും. എന്തിനാ ?
ഇവരുടെ കുടുംബം ആണോ ആ പദ്ധതികള്‍ക്ക് പണം മുടക്കിയത് ? അല്ല. ജനങ്ങള്‍ തന്നെ ! തര്‍ക്കം ഇല്ല. പക്ഷെ ക്രഡിറ്റ് അവര്‍ക്ക് വേണം ! എന്തിനാണാവോ ?
പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ഓര്‍ക്കാന്‍ ! പിന്നല്ലാതെ ?
വീണ്ടും ഞങ്ങളെ ഭരണത്തില്‍ കയറ്റൂ. ഞങ്ങള്‍ ജനങ്ങളുടെ പണം ചെലവാക്കി കാണിച്ചു തരാം. ഞങ്ങളുടെ കുടുംബക്കാര്‍ക്ക്‌ പേര് കിട്ടത്തക്കവണ്ണം പ്രോജക്റ്റ് കള്‍ഉണ്ടാക്കാം. തലയില്‍ കിഡ്നി വേണം.
ഇത് പോലെ തന്നെ ആണ് മതങ്ങളും.
ഇടയ്ക്കിടയ്ക്ക് യേശു, നബി, ദൈവം എന്നൊക്കെ ഓര്‍മിപ്പിച്ചില്ലെങ്കില്‍ വിശ്വാസികള്‍ പോലും ഇവരെ ഒക്കെ മറന്നു പോകും ! അത് അവരെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കല്‍ ആണ് പുരോഹിതന്മാരുടെ ജ്വാലി. പുരിഞ്ചിതാ ?
ഇല്ലെങ്കില്‍ ഒരു മാസം കൊണ്ട് വിശ്വാസികള്‍ യേശുവിനെയും നബിയെയും ദൈവത്തിനെയും വരെ മറന്നു പോയെന്ന് വരും ! പിന്നെ യേശുവും നബിയും ഒക്കെ എങ്ങനെ സ്വര്‍ഗത്തു കഞ്ഞി കുടിച്ചു ജീവിക്കും ? ദൈവം അവരെ ഓട്ടിക്കില്ലേ ആര്‍ക്കും വേണ്ടാത്ത ഒന്നിനും കൊള്ളാത്തവര്‍ എന്നും പറഞ്ഞു ?
ഏതെങ്കിലും മണ്ടന്‍ വിശ്വാസി ഇവരെ ഒക്കെ ഓര്‍ക്കാന്‍ വേണ്ടേ ? വിശ്വാസികള്‍ ആരും ഓര്‍ക്കാന്‍ ഇല്ലെങ്കില്‍ ടൂത്ത് പേസ്റ്റ്, പ്രവാചകര്‍, രാഹുല്‍ ഗാന്ധി, ദൈവം എന്നിവരുടെ ഒക്കെ ഒക്കെ കാര്യം കട്ടപ്പൊഹ.
അതാണ് ശരിയായ പ്രശ്നം. കത്തിയാ ?
പ്യാവം പുരോഹിതന്മാരുടെ വിഷമം ആര് അറിയുന്നു ? വിശ്വാസികള്‍ ഇടയ്ക്കിടെ ദൈവത്തിനെ സ്തുതിച്ചു സുഖിപ്പിച്ചില്ലെങ്കില്‍ ദൈവം ചൂടാവും. പിന്നെ എന്താണ് ഉണ്ടാവുക എന്ന് പറയാന്‍ പറ്റില്ല. പുരോഹിതന്റെ പണി ആണ് ഇടയ്ക്കിടെ വിശ്വാസികളെ ഓര്‍മിപ്പിക്കുക എന്നത്‌. ഇല്ലെങ്കില്‍ പോപ്പ് ചൂടാവും ! ആകെ പ്രശ്നം തന്നെ !
എന്തരോ എന്തോ.

No comments:

Post a Comment