സ്വര്‍ണം കള്ളക്കടത്ത്
ഇന്ത്യക്കാര്‍ ഫയങ്ങര ബുദ്ധിമാന്മാര്‍ ആണ്. പണം ഉണ്ടാക്കുന്ന കാര്യത്തില്‍. പ്രത്യേകിച്ചും എളുപ്പ വഴിയില്‍. ഒരു സാമ്പിള്‍ കേള്‍ക്കണോ ?
ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും ഉണ്ടാക്കി കയറ്റുമതി ചെയ്‌താല്‍ വിദേശനാണ്യം രാജ്യത്തിന് കിട്ടും. അപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കണം. അതിനു ഗവണ്മെന്റ് കയറ്റുമതി ചെയ്ത വസ്തുവിന്റെ വിലയുടെ 14 % കയറ്റുമതി ചെയ്ത ധീരന് കൊടുക്കും.
നീയാണ്ട്രാ ഉത്തമ പൌരന്‍ !
രോമാഞ്ചം ...
കയറ്റുമതി അണ്ണന്മാര്‍ക്ക് താമസിയാതെ ഒരു കാര്യം മനസ്സിലായി. ഇവിടെ ഉണ്ടാക്കുന്നതൊന്നും ലോകത്ത് ആര്‍ക്കും വേണ്ട ! കാരണം ഒന്നിനും ഒരു 'ലത്' ഇല്ല. എന്നതാ ? ക്വാളിറ്റി. ഗുണമേന്മ. ജപ്പാനും ജര്‍മനും ഒക്കെ മതി ലോകര്‍ക്ക്. പിന്നെ വല്ല ആഫ്രിക്കയിലെക്കോ മറ്റോ കയറ്റി അയയ്ക്കാം എന്നെ ഉള്ളു. അതിനൊന്നും അധികം കായി കിട്ടാനും ഇല്ല. കൈപ്പുണ്യം അത്രയേ ഉള്ളു.
ആകെ ഗുണമേന്മ ഉള്ളത് കൊഞ്ചും കുരുമുളകും. അത് ആരും ഉണ്ടാക്കുന്നത് അല്ല. സ്വയം ഉണ്ടാകുന്നതു ആണ്.
അപ്പോള്‍ ആണ് ഇന്ത്യക്കാരന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ശ്രദ്ധിച്ചു കേട്ടോണം.
കയറ്റി അയയ്ക്കുന്നത് കണ്ടയിനറുകളില്‍ ആണ്. കഷ്ടംസ് സോറി കുഷ്ടംസ് സോറി Customs കസ്റ്റംസ് ആണ് ഇവ പരിശോധിക്കുന്നത്. അവര്‍ എഴുതുന്നത് പോലെ ഇരിക്കും അകത്തുള്ള വസ്തു !
സ്വര്‍ണക്കടക്കാര്‍ വന്‍തോതില്‍ കയറ്റുമതി അങ്ങോട്ട് തുടങ്ങി ! പുറത്തു നിന്നും സ്വര്‍ണ കട്ടികള്‍ വരും. അത് ഉരുപ്പടി ആഭരണം ആക്കി കയറ്റി അയയ്ക്കും. രാജ്യത്തിനു കിട്ടുന്നത് വിദേശനാണ്യം. ഉത്തമ പൌരന്മാര്‍ ! പദ്മശ്രീ കൊടുത്താലും പോര ഈ പ്രാഞ്ചിയേട്ടന്മാര്‍ക്ക്. അല്ലേ .
ദേ ! വീണ്ടും രാമച്ചം സോറി രോമാഞ്ചം.
പക്ഷെ ഇത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ആണെന്നുള്ള കാര്യം മറന്നു !
ഇവന്മാര്‍ ചെയ്യുന്നതാണ് രസം. അതായതു സ്വര്‍ണ ഉരുപ്പടി ആണ് കണ്ടൈനറില്‍ എന്ന് കടലാസ്സ് ഉണ്ടാക്കും. കുഷ്ടംസ് സോറി കഷ്ടംസ് സോറി കസ്റ്റംസ് ഏമാന്മാര്‍ ഒരു ചെറിയ ഫീസ് (ഏതാനും കോടികള്‍) മാത്രം ഈടാക്കി കടലാസ്സ് മുദ്ര വച്ച് കൊടുക്കും.
എന്നിട്ട് കണ്ടൈനറില്‍ പഴേ കടലാസ്സ്, തുണി ഒക്കെ നിറയ്ക്കും. കപ്പലില്‍ കയറ്റുമതി ചെയ്യും ! വിദേശ രാജ്യത്തെ ഇവരുടെ സഹായി പാപ്പി അവിടെ ഈ കണ്ടൈനറുകള്‍ ഏറ്റു വങ്ങും. സംഗതി ക്ലീന്‍ !
ഇതില്‍ കയറ്റുമതിക്കാരന് കിട്ടുന്നത് കയറ്റി അയച്ച വസ്തുവിന്റെ മൂല്യത്തിന്റെ 14 % വരുന്ന റെമിറ്റന്‍സ് അതായതു സര്‍ക്കാര്‍ അനുമോദന വിഹിതം. കയറ്റു മതി ചെയ്തു എത്ര വിദേശ നാണയം ആണ് മോനെ ദിനേശാ ഇവര്‍ ഉണ്ടാക്കിയത്. കൊടുക്കണ്ടേ ? വേണം വേണം.
ഇത് കുറെ നാള്‍ ആയി നടക്കുന്നു. സംഗതി പുറത്തു വന്നത് മുംബൈയില്‍ ഒരു കപ്പല്‍ കൂടിയിടിച്ച് കണ്ടൈനര്‍ വെള്ളത്തില്‍ വീണപ്പോള്‍ ആണ്.
കണ്ടൈനറിന്റെ കടലാസ്സ് നോക്കിയപ്പോള്‍ അതിനുള്ളില്‍ സ്വര്‍ണം എന്ന് കണ്ടു. ഇല്ലാത്ത കാശ് മുടക്കി വലിച്ചു പൊക്കി. നോക്കിയപ്പോള്‍ അതിനകത്ത് കടലാസും പഴേ തുണിയും !
ഭരത് മാതാ കെ ബേട്ടെ ! ഉല്ലു കെ പട്ടേ ?

No comments:
Post a Comment