Friday, 7 March 2014

ലൈംഗികത ജീവന്റെ സ്രോതസ് ആണ്.

ലൈംഗികത ജീവന്റെ സ്രോതസ് ആണ്.

അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ കാണാത്തവര്‍ ആണ് താഴോട്ട് പോകുന്നത്. ലൈംഗികതയെ എതിര്‍ക്കാതെ വേണ്ടപോലെ ഉപയോഗിച്ചാല്‍ ബോധോദയം വരെ ഉയരാം. ഇല്ലെങ്കിലോ മൃഗങ്ങളുടെ അവസ്ഥയിലും അതിനു താഴേക്കും പോകും. അതൊക്കെ ഓരോരുത്തരുടെ കഴിവ്, സ്റ്റാന്‍ഡേര്‍ഡ് പോലെ ഇരിക്കും.

ഹിന്ദുക്കള്‍ ശിവലിംഗപൂജ ചെയ്യുന്നത് കാണുമ്പോള്‍ അന്യമതക്കാര്‍ ഇളിക്കും. കാരണം അവരുടെ മനസ്സില്‍ സ്വന്തം 'ഇച്ചീച്ചി' ആണ് ഓര്‍മ വരുന്നത്.

ലിംഗം എന്നാല്‍ അര്‍ഥം അടയാളം എന്നല്ല. ലിം എന്ന ശബ്ദത്തിനു ലയിച്ചിരിക്കുന്നതു എന്ന അര്‍ത്ഥമാണ്. ഗം= ഗമിച്ചത് . അതാണ് സ്ത്രീലിംഗം പുല്ലിംഗം എന്നൊക്കെ പറയുന്നത്. ഉദാ: ഉരഗം =ഉരസുകൊണ്ട് ഗമിക്കുന്നത് , അങ്ങനെ ലയനാവസ്ഥയില്‍ നിന്ന് ഗമിച്ചത്, അതായതു ലീനമായ ബോധത്തിന്റെ ഗമനം ആണ് പ്രപഞ്ചം എന്നാണര്‍ത്ഥം.

അല്ലാതെ ദൈവത്തിന്റെ ഇച്ചീച്ചി എന്നല്ല ! രൂപം ഇല്ലാത്ത ദൈവത്തിനു മൂത്രം ഒഴിക്കുന്ന അവയവം എന്തിനാ ?

ഈ ജീവിതത്തിലെ ഗൌരവം അന്തസ് ദൈവീകത അനുഭവപ്പെടാത്തവര്‍ ആണ് ലൈംഗികത എന്ന് കേള്‍ക്കുമ്പോള്‍ ഇളിക്കുന്നത്. കാരണം അവരുടെ അനുഭവത്തില്‍ അത് നികൃഷ്ടമായ ഒരു അനുഭവം ആണ്.

എന്നാലോ ഇങ്ങനെ ഇളിക്കുന്നവര്‍ പോലും ഈ സാധനത്തെ തന്നെ ആണ് തങ്ങള്‍ക്ക് ഏറ്റവും വിലപ്പെട്ടതായി കരുതുന്നതും ! അതായതു ലൈംഗികതയെ പുശ്ചി ക്കുന്നവര്‍ തന്നെ രഹസ്യമായി തങ്ങള്‍ക്കു ഏറ്റവും ആരാധ്യം ആയി കരുതുന്നവതു ലൈംഗികതയെ തന്നെ ആണ്.

ഇതിലെ തമാശ, വിരോധാഭാസം മനസ്സിലായോ ?

ഇത്തരക്കാര്‍ ജീവിതകാലം മുഴുവന്‍ സ്വന്ത ലിംഗപൂജ ചെയ്തു കൊണ്ടേ ഇരിക്കും. അവര്‍ അറിയാതെ തന്നെ ! പരിഹസിച്ചതിന്റെ ശിക്ഷ !

No comments:

Post a Comment