സ്ത്രീകള്‍ ഒളിച്ചു നോക്കുന്നത് എന്ത് കൊണ്ട് ?
ഉത്തരം : നേരെ നോക്കാന്‍ അവരെ അനുവദിക്കാത്തത് കൊണ്ട് !
ആര് അനുവദിക്കുന്നില്ല ?
അത്ഭുതദ്വീപിലെ കുള്ളന്മാര്‍.
അതൊരു സാങ്കല്പിക കഥ അല്ലെ ?
അല്ല. സിംബോളിക് ആണ്. ലോകത്ത് മിക്ക ആണുങ്ങളും കുള്ളന്മാര്‍ ആണ്. കുള്ളന്‍ എന്നാല്‍ ഉയരം കുറഞ്ഞവന്‍ എന്ന് അര്‍ഥം ഇല്ല. മാനസിക ഉയര്‍ച്ച ആണ് ഉദ്ദേശിക്കുന്നത്. അറിയാമല്ലോ.
എന്നാലോ ഈ ലോകത്തിലെ തന്നെ മിക്ക സ്ത്രീകളും പൂര്‍ണ മാനസിക വളര്‍ച്ച എത്തിയവരും ആണ് !
അങ്ങനെ നോക്കുമ്പോള്‍ ഈ ലോകം തന്നെ ആണ് അത്ഭുത ദ്വീപ്. ഇവിടെ ഭൂരിപക്ഷം കുള്ളന്മാര്‍ ഭാര്യമാരുടെ എളിയില്‍ കയറി നടന്നു അവളുടെ തന്നെ കരണത്ത് അടിക്കും ! മറ്റു കുള്ളന്മാരെ കാണിക്കാന്‍ ആണ് ! എന്റെ ആണത്തം കണ്ടോടാ ? പെണ്ണിനെ അടിക്കുന്നത് പേടിപ്പിച്ചു വിറപ്പിക്കുന്നത് ഒക്കെ ആണ് ഈ അണ്ണന്മാരുടെ ആണത്തം.
ഒരു ആള്‍കൂട്ടം. ഷൂട്ടിംഗ് നടക്കുന്നു. മമ്മൂട്ടി അങ്ങനെ വിലസി നില്കുന്നു. ചുറ്റും കുറെ വിലസാന്‍ നോക്കി ക്ലച്ചു പോയ അത്ഭുത ദ്വീപിലെ കുള്ളന്മാര്‍ വടക്കുനോക്കി യന്ത്രങ്ങള്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നില്കുന്നു. തങ്ങളുടെ ഉള്ളിലുള്ള കുശുമ്പു മറച്ചു വച്ച് മമ്മൂട്ടിയെ അഭിനന്ദിക്കുന്ന മട്ടില്‍ ആണ് ഇവന്മാരുടെ നില്‍പ്പ്. ഞരമ്പ് രോഗികള്‍ ആവും കൂടുതലും. ഉള്ളിലെ അസ്ക്യത പുറമേ കാണിക്കില്ല.
മമ്മൂട്ടിയെക്കാള്‍ ഫയങ്ങര ഡയഗോലുകള്‍ ഒക്കെ കുള്ളന്മാര്‍ പരസ്പരം അടിച്ചു വിട്ടെന്ന് ഇരിക്കും. പേടിക്കണ്ട. ഉള്ളിലെ വിറയല്‍ മറച്ചു പിടിക്കാന്‍ വേണ്ടിയാണ്. കുള്ളന്റെ വിഹ്വല ചിന്തകള്‍ ഇങ്ങനെ.
'എന്റെ അമ്മോ ! തന്റെ പെണ്ണ് ഈ സുന്ദരനെ കണ്ടാല്‍ എന്താ ഗതി ? അവളെ കുറ്റം പറയാന്‍ പറ്റുവോ ? നല്ല പൂവമ്പഴം പോലത്തെ മനുഷ്യന്‍. എന്താ സൌന്ദര്യം. വിനയം, സമ്പത്ത്, മര്യാദ ! നോക്കി നിന്നപ്പോള്‍ തനിക്കു തന്നെ പോയി ഒന്ന് തൊടണം എന്ന് തോന്നിയതാ. പിന്നെ അല്ലെ പെണ്ണുങ്ങളുടെ കാര്യം !'
മമ്മൂട്ടി അഭിനയിക്കാന്‍ വന്നതാണ്. കാണികളായ ആണുങ്ങള്‍ക്ക് മിക്കതിനും പണി ഒന്നും ഇല്ല. വായി നോക്കികള്‍ എന്ന് പൊതുവേ വിളിക്കും. ഈച്ചയടി ആണ് പ്രധാന പണി. ഇവന്മാര്‍ക്ക് ആകെ ഒരു ഉദ്ദേശമേ ഉള്ളു.
എന്താ അത് ?
മമ്മൂട്ടി പെണ്ണുങ്ങളോട് എന്തൊക്കെ ചെയ്യുന്നു; പെണ്ണുങ്ങള്‍ തിരിച്ചും എന്തൊക്കെ ചെയ്യുന്നു, ഇതൊക്കെ കാണണം അറിയണം. ഇന്നല്ലെങ്കില്‍ നാളെ താന്‍ മമ്മൂട്ടിയെ പോലെ ആയാല്‍ എന്തൊക്കെ ചെയ്യാം എന്ന് കുള്ളന്മാര്‍ക്ക് ആലോചിക്കണ്ടേ. അതുപോലെ പെണ്ണുങ്ങള്‍ തങ്ങളോടു കാണിക്കാത്തത് എന്തൊക്കെ മമ്മൂട്ടിയോടു കാണിക്കുന്നു എന്നും അറിയണം.
ഈ ജ്ഞാനകൌതുകം പഠിത്തത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇവന്മാര്‍ പണ്ടേ കലക്ടര്‍ ആയേനെ.
ഇങ്ങനെ ഈ കുള്ളന്മാര്‍ വായി നോക്കുമ്പോള്‍ ആണ് അത്ഭുതകരമായ ഒരു സത്യം ഒരു വെള്ളിടി പോലെ അവരുടെ നട്ടെല്ലില്‍ കൂടി പാഞ്ഞു പോവുന്നത് !
എന്താ അത് ?
അതായതു പെണ്ണുങ്ങള്‍ ഓടി വന്നു മമ്മൂട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ച് കൊല്ലും എന്നായിരിക്കും കുള്ളന്‍ സങ്കല്പിച്ചിരുന്ന. സ്വയം മമ്മൂട്ടി ആയി സങ്കല്പിച്ചു അങ്ങനെ സ്വപ്നം പോലും ഇവന്മാര്‍ കണ്ടിട്ടുണ്ടാകും.
(ഈ കുള്ളന്മാര്‍ വായി നോക്കാന്‍ ഇല്ലായിരുന്നെങ്കില്‍ സ്ത്രീകള്‍ ചിലപ്പോള്‍ അത് തന്നെ ചെയ്തേനെ ! അത് പക്ഷെ കാമം കൊണ്ടല്ല. കുള്ളന്മാര്‍ ഇവരെ അമര്‍ത്തി വച്ചത് സഹിക്കാന്‍ വയ്യാതെ ഇരുട്ട് മുറിയില്‍ കഴിഞ്ഞ ഇവര്‍ അവരെ മനുഷ്യരായി കാണുന്ന ഒരു സഹജീവിയോടു കാണിക്കുന്ന നന്ദി പ്രകടനം ആവും ! തല്‍കാലം ഈ രഹസ്യം കുള്ളന്മാര്‍ അറിയണ്ട. അവരുടെ വിശാല ഹൃദയങ്ങള്‍ സ്തംഭിച്ചാല്‍ പണിയാണ്. ഓട്ടോ പിടിക്കണം).
എന്നിട്ട് എന്തായീ കാണാനേ ! സ്ത്രീകള്‍ മമ്മൂട്ടിയെ ഒളിച്ചു നോക്കുന്നു ! കേട്ടിപ്പിടിത്തവും ഉമ്മ വയ്ക്കലും പോയിട്ട് നേരെ ഒന്ന് നോക്കുന്നത് പോലും ഇല്ല !
കുള്ളന്മാര്‍ക്ക് വൈക്ലബ്യം ! ഇനി താന്‍ മമ്മൂട്ടി ആയാലും ഇത് തന്നെ അല്ലെ ഗതി ?
അപ്പോള്‍ അതാണ് വിഷയം.

ഇത് പല കാരണങ്ങള്‍ കൊണ്ടാണ്.
ഒന്ന് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കുറവാണ്. മദാമ്മമാര്‍ ഇങ്ങനെ ഒളികണ്ണിട്ടു നോക്കുമോ ? അതിന്റെ ആവശ്യം ഇല്ല. അവര്‍ നേരെ നോക്കി ശീലിച്ചവര്‍ ആണ്.
രണ്ടാമത് ലൈംഗികത മറച്ചു വയ്ക്കാനുള്ളതാണെന്ന് പഠിപ്പിക്കുന്ന ഒരു സംസ്കാരം ആണ് ഇവിടെ. ആണ് പെണ്ണിനെ നോക്കുന്നതിനും പെണ്ണ് ആണിനെ നോക്കുന്നതിനും ചില പരിമിതികള്‍ ഉണ്ട്. അത് പെണ്ണുങ്ങള്‍ പാലിക്കണം. ആണുങ്ങള്‍ ആണ് നിയമം ഉണ്ടാക്കിയത്. അത് കൊണ്ട് അവര്‍ അത് പാലിച്ചെന്നു വരില്ല. നിയമം ഉണ്ടാക്കുന്നത് മടുള്ളവര്‍, പ്രത്യേകിച്ചും സ്ത്രീകള്‍ അവ പാലിക്കാന്‍ വേണ്ടി ആണ്. ആണുങ്ങളുടെ ഒരു മനസ്സമാധാനത്തിന്. അല്ലാതെ നിയമം ഉണ്ടാക്കിയവര്‍ തന്നെ അവ പാലിക്കാന്‍ അല്ല.
നിയമങ്ങള്‍ ഒന്നും ബാധകം ആവാതെ നെഹ്‌റു കുടുംബം പോലെ അങ്ങനെ ഷൈന്‍ ചെയ്യണം. എപ്പോഴും ഒരു പാല്‍പുഞ്ചിരി മുഖത്തു കളിയാടണം ! ജോലി ഒന്നും ചെയ്യരുത്. എന്നാല്‍ മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിക്കുകയും വേണം!
അതാണ് ഒരു ലത്. എന്താ പറയ്കാ... രാജകീയത !
യാഥാസ്ഥിക സമൂഹത്തില്‍ മിക്കവരും രഹസ്യമായി മാത്രം ഉള്ളു തുറക്കുന്നവര്‍ ആണ്. അത് മാത്രമേ വാസ്തവത്തില്‍ കാണാന്‍ ഉള്ളു. ജീവന്റെ സ്ഫുരണം ആണ് അത്. അതുണ്ടായാല്‍ ലോകം മൊത്തം ആ മനോഹര കാഴ്ച കാണാന്‍ വരും. സംശയം ഉണ്ടെങ്കില്‍ ഇനി ശ്രദ്ധിക്കുക.
അത് സാധാരണ സംഭവിക്കില്ല. അപ്പോള്‍ അതിനു നോക്കി ഇരിക്കേണ്ടി വരും. ഇതിനെല്ലാം പുറമേ മറ്റു ആണുങ്ങളുടെ (വടക്ക് നോക്കി യന്ത്രങ്ങളുടെ) അസൂയ കലര്‍ന്ന ഒളിച്ചു നോട്ടം. സ്ത്രീകള്‍ ആരെ നോക്കുന്നു എന്ന്. ഇതെല്ലാം കൊണ്ട് സ്ത്രീകള്‍ക്ക് ഒരാളെ കാണാന്‍ സഹജീവിയുടെ സ്വഭാവം അറിയാന്‍ ഒളിച്ചു നോക്കേണ്ടി വരുന്നു.
കൂടുതല്‍ നോക്കുന്നത് ഉടമസ്ഥന്‍ കുള്ളനോ ശിങ്കിടികളോ അറിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ പിന്നെ കിടക്കപ്പൊറുതി ഉണ്ടാവില്ല. സംശയം കേറിയ കുള്ളനെ പോലെ അപകടം പിടിച്ച ജന്തു വേറെ ഇല്ല.
അതുപോലെ സ്ത്രീകള്‍ ചില ഊഹങ്ങള്‍ ഒരാളെ പറ്റി ഉണ്ടാക്കിയിരിക്കും. അത് ശരിയാണോ എന്ന് അറിയാന്‍ ആണ് ഒളിച്ചു നോക്കുന്നത്. കാരണം അവളുടെ ഉള്ളിലുള്ള ഒരു രഹസ്യം ആയിരിക്കും അത്. അത് മറ്റുള്ളവര്‍ കണ്ടാല്‍ അറിഞ്ഞാലോ പരിഹസിച്ചാലോ എന്ന പേടി.
പെണ്ണുങ്ങളുടെ കയ്യും തലയും കണ്ടാല്‍ വിജ്രുംഭിക്കുന്ന ആണുങ്ങള്‍ ഉള്ള ലോകം ആണ്. ഞരമ്പ് രോഗികള്‍. അത്ഭുത ദ്വീപിലെ കുള്ളന്മാര്‍. സ്ത്രീ നേരെ നോക്കാന്‍ ഇവന്മാര്‍ അനുവദിക്കുമോ ? പ്രത്യേകിച്ചും മറ്റു ആണുങ്ങളെ ? ഇവന്മാരുടെ ചിന്തകള്‍ രസമാണ് .
'എനിക്കെന്താ ഒരു കൊയപ്പം ? നീ എന്റെ ഫാര്യ ! എന്നെ മാത്രം നോക്കിയാ മതി. ഞാനും മമ്മൂട്ടിയെ പോലെ ഒക്കെ തന്നെ. സ്വല്പം നിറം കുറവായിരിക്കും എന്നെ ഉള്ളു. എന്താ ചിരിക്കുന്നെ ?"
കുള്ളനു ഫാര്യയുടെ ഇളിയുടെ അര്‍ഥം പിടി കിട്ടിചമ്മി നാറി പണ്ടാരടങ്ങിയതാണ് ! പക്ഷെ അത് കണ്ടില്ല എന്ന് അങ്ങ് നടിച്ചു ! ജീവിക്കണ്ടേ ? അതിനു കൊഞ്ഞനം കുത്തല്‍, ഉരുളല്‍, തെറി, ഭീഷണി ഒക്കെ ആരംഭിക്കും അതാണ് ആകെ അറിയാവുന്ന അഭ്യാസം! സ്ത്രീകളോട് പരാക്രമം!
കുള്ളന്‍ ഉരുളല്‍ ആരംഭിക്കും !
"ഓ.. സമ്മതിച്ചു കുറച്ചു ഉയരം കുറവായിരിക്കും. അത്രയല്ലേ ഉള്ളു?"
പെണ്ണിന്റെ ഇളി ഇപ്പോള്‍ വുക്തമായി കാണാം.
കുള്ളന്‍ ശയനപ്രദക്ഷിണം ആരംഭിക്കും ! വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്.
"ഓ അത്രയും പണം ഇല്ല എന്നല്ലേ നീ ഇളിക്കുന്നത്തിന്റെ അര്‍ഥം ? പണം കൊണ്ട് ആളുകളെ അളക്കരുത്. പണം ഇന്ന് വരും നാളെ പോകും. മനസ്സിലായോ ? "
ഫാര്യ വീണ്ടും ഇളിക്കും. അവളുടെ ആത്മഗതം ഇങ്ങനെ.
"ഹും ! മനസ്സിലായോ എന്ന്. മനസ്സിലായിട്ടു കാലം കുറെ ആയി മോനെ ദിനേശാ ! പോയി തരക്കാരോട് ഗോളി കളിക്ക് !"
കുള്ളന്‍ ഉരുളല്‍ തന്നെ. തുടങ്ങിയാല്‍ പിന്നെ നിറുത്താന്‍ പറ്റില്ല. ഉരുണ്ടു കൊണ്ടേ ഇരിക്കും !
" സമ്മതിച്ചു ! അത്ര ആരോഗ്യം ഇല്ല. അത് വ്യായാമം ചെയ്‌താല്‍ ഉണ്ടാകും !"
"പിന്നെ കുറച്ചു വയര്‍ ഉണ്ട്. അത് ഒരു രസം അല്ലെ ? ഇല്ലെ ? വയര്‍ ഉണ്ടെന്നും വച്ച് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ"
പെണ്ണ് കണ്ണ് തള്ളും "ഇനി എന്തോന്ന് കൂടുതല്‍ പ്രശ്നം വരാന്‍ ?" എന്ന് അര്‍ഥം.
"പിന്നെ ആ തേമല്‍. അത് മരുന്ന് തേച്ചാല്‍ പോകുന്നതെ ഉള്ളു"
"വീട് ചെറുതാ. സമ്മതിച്ചു ! വലിയ വീടൊക്കെ വച്ചാല്‍ വൃത്തിയാക്കി പണ്ടാരടങ്ങും !"
കുള്ളന്‍ ഉരുളുന്നതനുസരിച്ചു ഫാര്യ ഇളി യോട് ഇളി ആവും. ചിരിക്കാന്‍ പറ്റില്ല. ചിരി വരില്ല ! അതാ. അല്ലെങ്കില്‍ അവള്‍ക്കു ചിരിക്കണം എന്ന് തന്നെ ആണ് ഉള്ളത്.
കുള്ളന്‍ ഉരുളും. " പിന്നെ എന്റെ വേഷം അത്ര പോരാ അല്ലെ ? അത് സാരമില്ല. പുതിയ ഡ്രസ്സ് വരുമ്പോള്‍ ശരിയാകും. എന്റെ ഇടം തിരിഞ്ഞുള്ള ആ നില്പ് കണ്ടാരുന്നോ ? എന്താ സ്റ്റൈല്‍ എന്ന് എന്റെ ശിങ്കിടികള്‍ എല്ലാം പറഞ്ഞു. മമ്മൂട്ടി ഏഴ് ജന്മം വിചാരിച്ചാല്‍ അങ്ങനെ ഒന്ന് പറ്റുമോ ?"
ഫാര്യ ഇളി നിറുത്തി കുള്ളനെ തുറിച്ചു നോക്കും 'വട്ടായോ ?' എന്നാണ് നോട്ടത്തിന്റെ അര്‍ഥം !
കുള്ളനു അത് മനസ്സിലാവില്ല.
കുള്ളന്‍ ഉരുളും. സ്വയം മമ്മൂട്ടിയുമായി താരതമ്യപെടുത്തി ഒടുക്കം മമ്മൂട്ടി കുള്ളനേക്കാള്‍ മോശം എന്ന അവസ്ഥയില്‍ എത്തും ! കാരണം അതാണ് കുള്ളന്റെ സങ്കല്പ സ്വര്‍ഗം ! താന്‍ മമ്മൂട്ടി ; ബാക്കി ഉളവര്‍ കുള്ളന്മാര്‍ ! 'ആരാണ്ട്രാ അവിടെ ?' എന്ന് ആജ്ഞാപിക്കണം ! അതിന്റെ സുഖമൊന്നു വേറെ.
ചുരുക്കി പറഞ്ഞാല്‍ ചില ആണുങ്ങള്‍ക്ക് നല്ല ചൈതന്യം ആയിരിക്കും. അങ്ങനെ ഉള്ള ആണുങ്ങളെ ആയിരിക്കും സ്ത്രീകള്‍ അവള്‍ ഉള്ളില്‍ ആഗ്രഹിക്കുന്നത്. അതായതു ആണുങ്ങള്‍ ഇങ്ങനെ ഇരിക്കണം എന്നു ആഗ്രഹിക്കുന്നത്. അത് കുള്ളന്മാരുടെ ഞരമ്പ് രോഗങ്ങള്‍ കണ്ടു മടുത്തിട്ടാണ്. കുള്ളന്മാര്‍ എത്ര ശ്രമിച്ചിട്ടും ഒരു പരിധിക്കപ്പുറം വളരാത്തത് കൊണ്ടാണ്.
ആണുങ്ങള്‍ ആയാല്‍ ബുള്‍ഡോസര്‍ പോലെ അങ്ങ് മുന്നോട്ടു പോണം. അല്ലാതെ പെണ്ണുങ്ങളുടെ ചുറ്റും കറങ്ങി കറങ്ങി ഒലിപ്പിച്ചോണ്ട് നില്കരുത്. അവള്‍ മനം പുരട്ടി ശര്‍ദ്ദിച്ചെന്നു വരും !
അതുകൊണ്ട് അങ്ങനെ അപൂര്‍വ ചൈതന്യമുള്ള മിടുക്കനെ കാണുമ്പോള്‍ അവള്‍ ഒളിച്ചു നോക്കി എന്ന് ഇരിക്കും. നേരെ നോക്കിയാല്‍ കുശുമ്പന്മാരായ കുള്ളന്മാര്‍ ചങ്ക് പൊട്ടി ചാകുമോ എന്ന് വിചാരിച്ചിട്ടാവും.

No comments:
Post a Comment