Friday, 7 March 2014

ജനാധിപൈത്യം ഇന്ത്യന്‍ സ്റ്റൈല്‍.

ജനാധിപൈത്യം ഇന്ത്യന്‍ സ്റ്റൈല്‍.

എന്തോന്ന് ജനാധിപൈത്യമെടെ ഇത് ?

ഇസ്ലാമിക രാജ്യങ്ങളിലും ജനാധിപത്യം ആണെന്ന് പറയും. പക്ഷെ രാജാവ് ഭരിക്കും എന്നെ ഉള്ളു. രാജവിനെ ജനങ്ങള്‍ തിരഞ്ഞു എടുത്തോണം ! ഇല്ലെങ്കില്‍ വിവരം അറിയും ! അതാണ്‌ ആ ജനാധിപൈത്യം !

പാകിസ്താനിലും ഫയങ്ങര ജനാധിപത്യം ആണ്. പട്ടാളം പറയുന്നവരെ തെരഞ്ഞെടുത്തോണം എന്നെ ഉള്ളു.

ഇന്ത്യ കുറച്ചു ഭേദം ആണ്. ഇവിടെ ഒരു ചക്രവര്‍ത്തി കുടുംബവും പല രാജാക്കന്മാരും ആണ്. ഇവര്‍ എല്ലാം ഒറ്റ കൈ ആണ്. നാട്ടുകാരുടെ സ്വത്ത് ഒക്കെ അടിച്ചു മാറ്റി സ്വന്തം ബിനാമി പേരുകളില്‍ ആക്കുന്ന പ്രക്രിയയെ ആണ് ഭരണം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

അതിനോട് അനുകൂലിച്ചു നിന്നാല്‍ അവരവര്‍ക്ക് കൊള്ളാം. ചക്രവര്‍ത്തിയും രാജാക്കന്മാരും തിന്നതിന്റെ ബാക്കി വല്ലതും ഉണ്ടെങ്കില്‍ അവര്‍ ദയാപൂര്‍വ്വം എറിഞ്ഞു തരും. ഉടന്‍ നക്കിക്കോണം. ഇല്ലെങ്കില്‍ ഇല നക്കിയുടെ ചിറി നക്കികള്‍ ലക്ഷം ലക്ഷം പിന്നാലെ. കിട്ടിയില്ല എന്ന് പിന്നെ പറയരുത്.

രാജാക്കന്മാരെ അനുകൂലിക്കാത്തവരുടെ കാര്യം കട്ടപ്പൊഹ. വന്മരങ്ങള്‍ വാഴുമ്പോള്‍ പുല്ലുകളുടെ കാര്യം ആര് കാണുന്നു ? മരങ്ങളുടെ വളര്‍ച്ചയ്ക്ക് സ്വയം ഒഴിഞ്ഞു മാറുക എന്നതാണ് പുല്ലുകളുടെ മഹനീയമായ ജനാധിപൈത്യ കര്‍ത്തവ്യം.

രാജാക്കന്മാര്‍ ഇടയ്ക്കിടയ്ക്ക് ജനങ്ങളുടെ പണം എടുത്തു സ്വയം മുഖം മിനുക്കി നിലാവ് പോലെ മന്ദഹസിക്കും. ഞാന്‍ ആണ് ഏറ്റവും കേമന്‍. എനിക്ക് വോട്ടു ചെയ്യു ! അങ്ങനെ ജോലി ഒന്നും ചെയ്യാതെ ആരോഗ്യമായി മന്ദഹസിച്ചു കൊണ്ട് ഇരിക്കാന്‍ ആണ് ജനങ്ങള്‍ അവരെ തീറ്റിപോറ്റുന്നത്‌. അതാണ്‌ ജനാധിപൈത്യം ഇന്ത്യന്‍ സ്റ്റൈല്‍.

No comments:

Post a Comment