മതങ്ങള്‍ : ആണുങ്ങളുടെ വെറും ഉഡായിപ്പുകള്‍
മതം എന്ന് പറയുന്നത് എല്ലാം ദുഷിച്ച, അതായതു അഹങ്കാരം, അസൂയ, ആഗ്രഹം എന്നിവ ഉള്ള, പരിമിതപ്പെട്ട മനസുള്ള സാധാരണ വടക്ക് നോക്കി യന്ത്രങ്ങള്‍ ആയ ആണുങ്ങള്‍ എഴുതിപ്പിടിപ്പിച്ചവയാണ്.
സ്വാഭാവികമായും സ്ത്രീകളെ എങ്ങനെ വിരട്ടി ഒതുക്കി നിറുത്താം ആണുങ്ങള്‍ക്ക് അവരെ എങ്ങനെ കുറ്റബോധം ഇല്ലാതെ ഉപയോഗിക്കാം എന്നതായിരിക്കും മതങ്ങളുടെ പ്രധാന ഉള്ളടക്കം.
മനസിനപ്പുറം ആണ് ദൈവീകത തുടങ്ങുന്നത് തന്നെ.
ചുരുക്കിപറഞ്ഞാല്‍ ലൈംഗിക താല്പര്യം ഉള്ള ആണുങ്ങളുടെ സൌകര്യത്തിനു എഴുതി ഉണ്ടാക്കിയ സ്ത്രീവിരുദ്ധ തരികിടകള്‍ ആണ് മതങ്ങളുടെ ഉള്ളടക്കം. സ്ത്രീകള്‍ എന്ത് കൊണ്ട് പുരുഷനെ അനുസരിക്കണം, ഇല്ലെങ്കില്‍ ദൈവം ശപിച്ചു പണ്ടാരടക്കിക്കളയും എന്നൊക്കെ മതങ്ങളില്‍ കാണും. ഏതോ അത്ഭുതദ്വീപിലെ കുള്ളന്‍ കുത്തിഇരുന്നു എഴുതി ഉണ്ടാക്കിയതാണ് എന്ന് മാത്രം അര്‍ത്ഥം.
അതുകൊണ്ടാണ് ആണുങ്ങള്‍, പുരോഹിതന്മാര്‍ ഉള്‍പ്പടെ, ദൈവത്തിന്റെ പേരും പറഞ്ഞു സ്ത്രീകളെ തങ്ങളുടെ ആഗ്രഹ പൂരണത്തിനു ഉപയോഗിക്കുന്നത്.
എന്നാലോ ഇതിന്റെ ഒക്കെ പൂര്‍ണ ഉത്തരവാദിത്വം സ്ത്രീയുടെ തലയില്‍ ഇതേ ആണുങ്ങള്‍ കെട്ടിവയ്ക്കുകയും ചെയ്യും. വെറും ഉഡായിപ്പ്.
സ്ത്രീസ്വാതന്ത്ര്യം എന്ന് കേട്ടാല്‍ ഈ അണ്ണന്മാര്‍ ചാടി വീഴും ! സ്ത്രീക്ക് എത്ര സ്വാതന്ത്ര്യം കൊടുക്കാം എന്നതിനെ പറ്റി ഫയങ്ങര ചര്‍ച്ചകള്‍ നടക്കും. അവസാനം സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഒന്നും കൊടുക്കേണ്ടതില്ല എന്ന് അണ്ണന്മാര്‍ക്ക് ബോധ്യം ആവും ! കാരണം അത് താങ്ങാന്‍ ഉള്ള ആമ്പിയര്‍ അണ്ണന്മാര്‍ക്ക് ഇല്ല.
കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തി സ്വന്തംകാലില്‍ നില്‍കാന്‍ പ്രാപ്തരാക്കാന്‍ പോന്ന സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് പഠിപ്പിക്കാനുള്ള ഉളുപ്പില്ലായ്മ ഈ ഞരമ്പുരോഗികളായ ആണുങ്ങള്‍ക്കെ കാണൂ. കാരണം അണ്ണന്റെ മനസിന് താങ്ങാവുന്നതാണ് അണ്ണനു ശരി ! സ്ത്രീകള്‍ അണ്ണന്റെ ദൌര്‍ബല്യം അറിഞ്ഞു 'അയ്യോ പ്യാവം!' എന്ന് ഉള്ളില്‍ പറഞ്ഞു കുറെ ഒക്കെ അഡ്ജസ്റ്റ് ചെയ്യും. ഇല്ലെങ്കില്‍ നിന്ന നില്പില്‍ അണ്ണന് ഹൃദയാഘാതം ഉണ്ടായി കാഞ്ഞു പോയാലോ എന്നോര്‍ത്തു മാത്രം.
നേരെ തിരിച്ചു ആലോചിക്കുക.
ഈ അണ്ണന്മാര്‍ ഒരു സുപ്രഭാതത്തില്‍ ഫയങ്ങര വിശാല മനസ്കര്‍ ആയി "ഇനി സ്ത്രീകള്‍ ആരും വസ്ത്രം ധരിക്കേണ്ടതില്ല" എന്നൊരു നിയമം ഉണ്ടാക്കിയാല്‍ പോലും സ്ത്രീകള്‍ അനുസരിക്കുമോ ? നീ പോടര്‍ക്ക എന്ന് പറയും.
വസ്ത്രം ധരിക്കുന്നത് ശരീരത്തിന്റെ ചൂട് നിലനിറുത്താനും അന്യര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഭാഗങ്ങള്‍ മറച്ചു വയ്ക്കാനും ആണ്. എവിടെ ആണോ ആണിന്റെ നോട്ടം എത്തുന്നത് അവിടം മറച്ചു വയ്ക്കാന്‍ സ്ത്രീകള്‍ നോക്കും. കാരണം തുളച്ചു കയറുന്ന നോട്ടം ആണിന്റെ മനസ്സിലെ ആഗ്രഹത്തെ ആണ് കാണിക്കുന്നത്. ആ നോട്ടം വന്നു വീഴുന്ന ശരീരഭാഗങ്ങള്‍ സ്ത്രീകള്‍ സ്വാഭാവികമായും മറച്ചു വയ്ക്കും. കാരണം ആ നോട്ടം സ്ത്രീക്ക് അസ്വസ്ഥത ആണ് ഉണ്ടാക്കുന്നത്. കഷ്ടകാലത്തിന് അണ്ണന്റെ കണ്ട്രോള്‍ എങ്ങാനും വിട്ടാല്‍ ശവം കേറി മാന്തിയാലോ ?
അത് കൊണ്ട് സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് അവര്‍ തീരുമാനിക്കട്ടെ. ആണിന്റെ കുത്തി തുളയ്ക്കുന്ന നോട്ടങ്ങള്‍ തടയാന്‍ ആണ് വസ്ത്രങ്ങള്‍.
ഇതിനൊരു മറു വശവും ഉണ്ട്. ആണിന്റെ നോട്ടം ശാന്തവും നിഷ്കളങ്കവും ആയാല്‍, അതായതു ആണിന്റെ മനസ്സില്‍ ആഗ്രഹങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ സ്ത്രീകളുടെ ശരീരത്തിലേക്ക് അവര്‍ ചുഴിഞ്ഞു നോക്കില്ല. സ്ത്രീകള്‍ =ക്ക് അത്തരം ആണുങ്ങളുടെ അടുത്തു വസ്ത്രം മാറി കിടക്കുന്നോ എന്ന് നോക്കെണ്ടിയും വരില്ല. കാരണം അത്തരം ആണുങ്ങള്‍ അങ്ങനെ നോക്കില എന്ന് അവള്‍ക്ക്ക് അറിയാം.
ചുരുക്കത്തില്‍ ആണിന്റെ മാനസികാവസ്ഥ അനുസരിച്ചാണ് സ്ത്രീ ശരീരം മറയ്ക്കുന്നത്. ആണിന്റെ മനസ് കാണാനുള്ള കണ്ണ് അവര്‍ക്ക് ഇല്ലെന്നു കരുതിയോ ? ഇവന്‍ എവിടം വരെ നോക്കും എന്ന് ഒരാണിനെ കണ്ടാല്‍ സ്ത്രീക്ക് മനസിലാവും. വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും !

No comments:
Post a Comment