Friday, 7 March 2014

ബിസിനസ്, അംബാനി സ്റ്റൈല്‍

ബിസിനസ്, അംബാനി സ്റ്റൈല്‍

കുറെ നാള്‍ മുന്‍പ് നടന്നതാണ്.

പൊതു മേഖലാ സ്ഥാപനം ആയ ONGC ഇന്ത്യയിലെ എണ്ണപ്പാടങ്ങളുടെ ഒക്കെ റിസര്‍ച് കോടിക്കണക്കിനു രൂപ മുടക്കി നടത്തി കിട്ടിയ വിവരങ്ങള്‍ മിടുക്കന്മാരായ എന്‍ജിനീയര്‍മാര്‍ അതീവ രഹസ്യമായി സൂക്ഷിച്ചു പോന്നു.

റിലയന്‍സ് ഇവര്‍ക്കൊക്കെ അപ്പോള്‍ കിട്ടുന്നതിന്റെ പത്തിരട്ടി ശമ്പളത്തില്‍ ജോലി ഓഫര്‍ ചെയ്തു. മിടുക്കന്മാര്‍ എല്ലാം അങ്ങോട്ട്‌ പോയി. കൂടെ കോടികള്‍ രാജ്യം ചിലവഴിച്ചു ഉണ്ടാക്കിയ അമൂല്യ വിവരങ്ങളും.

ഇന്ന് ഇന്ത്യയുടെ എവിടെ കുഴിച്ചാല്‍ എണ്ണ കിട്ടുമെന്ന് റിലയന്‍സ്നു അറിയാം . അതായതു പഴേ ONGC എന്‍ജിനീയര്‍മാര്‍ക്ക്.

അംബാനിയെ മാത്രം എന്തിനു കുറ്റം പറയുന്നു ?

ഇനി വേറൊരു സംഭവ കഥയും കേട്ടിട്ടുണ്ട്. ഉന്നത വ്യവസായികള്‍ക്കുമാത്രം അറിയാവുന്ന ഒരു കോര്‍പ്പറേറ്റ് രഹസ്യം ! എങ്ങനെ കിട്ടി എന്ന് തല്‍കാലം ചോദിക്കരുത്.

കഥ ഇങ്ങനെ.

ഇന്ദിരാ ഗാന്ധി മരിച്ചപ്പോള്‍ ധിരുഭായി അംബാനി നേരെ രാജിവ് ഗാന്ധിയെ പോയി കണ്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു

"താങ്കളുടെ അമ്മയും ഞാനും വലിയ സുഹൃത്തുക്കള്‍ ആയിരുന്നു. മേഡം എന്റെ പക്കല്‍ നൂറു കോടി രൂപാ രഹസ്യമായി സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്നു. ആ പണം ഇനി എന്ത് ചെയ്യണം ?"

അന്നത്തെ നൂറു കോടി ഇന്നത്തെ ആയിരം കോടി എന്ന് കൂട്ടിക്കോ.

രാജിവ് ഗാന്ധി ഈ സത്യസന്ധതയുടെ മുന്നില്‍ അന്ധാളിച്ചു പോയി.

അയാള്‍ കേട്ടിട്ടില്ലാത്ത അത്ര വലിയ ഒരു സംഖ്യ ഒരു പരിചയവും ഇല്ലാത്ത ഒരാള്‍ ചുമ്മാ വന്നു ഓഫര്‍ ചെയ്യുന്നു! എന്തായാലും അംബാനി ഇക്കാര്യം മറച്ചു വയ്ക്കാത്തതില്‍ രാജീവിന് വലിയ സന്തോഷം ആയി. കൂട്ടത്തില്‍ ധിരുഭയിയുടെ മണ്ടത്തരത്തെയും രാജീവ്‌ ഓര്‍ത്തു ! 'മണ്ടന്‍ മുണ്ടാണ്ട് ഇരുന്നാല്‍ ആ നൂറു കോടി അയാള്‍ക്ക്‌ തന്നെ കിട്ടുമായിരുന്നില്ലേ ? ഓരോ മനുഷ്യരുടെ കാര്യം !'

ധിരുഭായി പറഞ്ഞു. "ഇതില്‍ അതിശയിക്കാന്‍ ഒന്നും ഇല്ല. പണം, സമ്പത്ത്, ലക്ഷ്മി ആണ്. ലക്ഷ്മിയോടു കള്ളം പറയാന്‍ പാടില്ല !"

രാജീവ് അങ്ങനെ ധിരുഭായിയുടെ ആരാധകന്‍ ആയി ! അതായിരുന്നു ധിരുഭായിയുടെ ഉദ്ദേശവും . കാരണം കിങ്ങിണിക്കുട്ടനെ കൊണ്ട് ചില കാര്യങ്ങള്‍ സാധിക്കാന്‍ ഉണ്ട്. ഇന്ദിര ഗാന്ധിയെ കൊണ്ട് നടക്കാത്തത് ! അതിനു രാജീവിനെ പരിചയപ്പെടാന്‍ ഒരു പഴുതു വേണം ! ആളെ നേരത്തെ അറിയില്ല. ഇങ്ങനെ എങ്ങാനും വരും എന്ന് ആരറിഞ്ഞു ? അങ്ങനെ ആണ് നൂറു കോടി രൂപയുടെ പഴുതു ഉണ്ടാക്കിയത്.

രാജീവ് ഗാന്ധിയെ പറഞ്ഞിട്ട് കാര്യം ഇല്ല. കിങ്ങിണിക്കുട്ടന്മാര്‍ക്ക് സ്വതവേ ബുദ്ധി കുറവായിരിക്കും. പൊക്കികൊടുത്താല്‍ പ്രസാദിക്കും.

വാസ്തവത്തില്‍ ധിരുഭായി കള്ളം ആണ് പറഞ്ഞതു ! അങ്ങനെ പണം ഒന്നും ഇന്ദിര ഗാന്ധി എല്‍പ്പിച്ചിരുന്നില്ല. രാജീവിനെ വിശ്വാസത്തിലെടുക്കാനുള്ള അംബാനിയുടെ ഒരു ചെറിയ മുട്ടായി ! രാജീവ് അതില്‍ വീഴുകയും ചെയ്തു !

പിന്നീടു ധിരുഭായി ഈ തുക എങ്ങനെ മുതലാക്കിയെന്നു അറിയണോ ?

റിലയന്‍സ് പെട്രോളിയം കമ്പനി ആരംഭിച്ചപ്പോള്‍ സാധാരണ കൊടുക്കേണ്ടി വരുന്ന നികുതികള്‍ പലതും രാജീവ്‌ ഗാന്ധിയെ കൊണ്ട് ഇളച്ചു വാങ്ങിച്ചു ! എത്ര ലാഭം എന്ന് കേള്‍കണോ ? കൊടുത്തതിന്റെ നൂറു ഇരട്ടി. പതിനായിരം കോടി രൂപയുടെ ഇളവുകള്‍ !

ഇതിനാണ് ബിസിനസ് എന്ന് പറയുന്നത്. പുരിഞ്ചിതാ ?

No comments:

Post a Comment