Friday, 7 March 2014

ഹൈന്ദവീകരിക്കപ്പെട്ട മതങ്ങള്‍.

ഹൈന്ദവീകരിക്കപ്പെട്ട മതങ്ങള്‍.

ഇന്ത്യയില്‍ ഉള്ള മറ്റു മതക്കാര്‍ വേറെ മതത്തില്‍ ആണെന്ന് പറയുന്നുണ്ടെങ്കിലും വാസ്തവത്തില്‍ അവര്‍ പിന്തുടരുന്നത് ഹിന്ദുക്കളെ ആണ് !

ങ്ങേ ? ഒന്ന് പോടാപ്പ !

ജാതി വ്യവസ്ഥയോ വിഗ്രഹ ആരാധനയോ അയിത്തമോ ഒന്നും അല്ല ഉദ്ദേശിച്ചത്.

ഹിന്ദുക്കളുടെ കുടുംബ ജീവിതം, മൂല്യങ്ങള്‍, പെരുമാറ്റ രീതികള്‍ ഒക്കെ കണ്ണും അടച്ചു (പ്രേം നസീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍) 'കാപ്പി' അടിക്കുകയാണ്.

ഇനി ഹിന്ദുക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്യുന്നത് പോലെ കണ്ടാലോ ? അതിനെ വിമര്‍ശിക്കാന്‍ അന്യമതക്കാര്‍ ചാടി ഇറങ്ങുകയും ചെയ്യും !

അതായത് ഹിന്ദുക്കളുടെ നല്ലകാര്യങ്ങള്‍ എല്ലാം മറ്റു മതക്കാര്‍ 'കാപ്പി' അടിക്കും. ചീത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഹിന്ദുക്കളുടെ പിടലിക്ക് തന്നെ വച്ച് കെട്ടുകയും ചെയ്യും. എങ്ങനെ ഉണ്ട് ?

ഹിന്ദുക്കള്‍ അമ്പലത്തില്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ പള്ളിയിലോ മോസ്ഖിലോ ക്കെ പോകും. വഴിപാടുകള്‍ എല്ലായിടത്തും ഉണ്ട്.

പിന്നെ കുട്ടികളുടെ പഠിത്തം. ജോലി. പ്രൊമോഷന്‍ തുടങ്ങി കാക്ക പിടിത്തം വരെ ഹിന്ദുക്കള്‍ എന്ത് ചെയ്യുന്നോ അത് നോക്കി അതെ പടി മറ്റു മതക്കാര്‍ പകര്‍ത്തും. തങ്ങളുടേതായ ചില മേമ്പൊടികള്‍ ചേര്‍ത്തു വ്യത്യസ്തം ആക്കാന്‍ നോക്കും. അത്രയേ ഉള്ളു വ്യത്യാസം.

പറയാന്‍ കാരണം മറ്റു രാജ്യങ്ങളിലെ ഇതേ മതക്കാരുടെ രീതികള്‍ അല്ല ഇന്ത്യയിലെ മറ്റു മതക്കാര്‍ ചെയ്യുന്നത്.

ഉദാഹരണത്തിന് അറേബ്യ യിലെ മുസ്ലിങ്ങള്‍ ആയിരിക്കും ശരിയായ മുസ്ലിങ്ങള്‍. അവരുടെ ജീവിത രീതിയോ മൂല്യങ്ങളോ ആണോ ഇന്ത്യന്‍ മുസ്ലിമുകള്‍ക്കു ഉള്ളത് ? ഒരുതരം ഭാരതീയവല്‍കരിക്കപ്പെട്ട മുസ്ലിങ്ങള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്.

അതുപോലെ ക്രിസ്ത്യാനികള്‍. വത്തിക്കാനിലെ ഒറിജിനല്‍ 916 ക്രിസ്ത്യാനികളുടെ ജീവിത-ചിന്താരീതികള്‍ ആണോ ഇവടെ ഉള്ളത് ? ഒരിക്കലും അല്ല.

അതാണ്‌ കുരിശു മുകളില്‍ പിടിപ്പിച്ച നിലവിളക്കും കൊടിമരവും തായമ്പകയും കളം എഴുത്തും ഒക്കെ ക്രൈസ്തവ സഭ ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. ഏതോ സായിപ്പ് ക്രിസ്ത്യാനിയുടെ അല്ലെങ്കില്‍ പോപ്പിന്റെ തന്നെ ബുദ്ധി ആണ് പിന്നില്‍. "ആ ഹിന്ദുമണ്ടന്മാര്‍ ചെയ്യുന്നത് പോലെ നടിച്ചു മാക്സിമം ഹിന്ദുക്കളെ മതം മാറ്റടെ' എന്നായിരിക്കും പോപ്പിന്റെ ആജ്ഞ !

പക്ഷെ ഈ ക്രിസ്ത്യന്‍ സായിപ്പുകളും അറേബ്യന്‍ മുസ്ലിങ്ങളും ഒരുമിച്ചു പിടിച്ചാലും ഇന്ത്യന്‍ ഹിന്ദുക്കളുടെ ജീവിത രീതി മാറാന്‍ പോകുന്നില്ല. കാരണം ഹിന്ദുക്കളുടെ ശക്തി അമ്പലത്തില്‍ അല്ല ഇരിക്കുന്നത്. അവരുടെ ഉള്ളില്‍ തന്നെ ആണ്. എന്താണ് ശരി എന്താണ് തെറ്റ് എന്ന് ഹിന്ദുക്കള്‍ക്ക് നന്നായി അറിയാം. മറ്റു മതക്കാര്‍ വല്ല ഉപദ്രവവും ഉണ്ടാക്കിയാല്‍ ആയി എന്നെ ഉള്ളു. ഗുണം ഒന്നും ഇല്ല ! അതായത് എങ്ങനെ ജീവിക്കണം എന്ന് ഹിന്ദുക്കളെ പഠിപ്പിക്കാന്‍ പറ്റില്ല. ഹിന്ദുക്കളെ കണ്ടു മറ്റുള്ളവര്‍ പഠിക്കും. അതാണ്‌ സ്ഥിതി.

ഇനി മതം മാറിയ പഴയ ഹിന്ദുക്കള്‍ പോലും ഇന്നും പറയുന്നത് എന്താ ? കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇന്നും ഉള്ളില്‍ പറയുന്നത് ഞങ്ങള്‍ പണ്ട് ബ്രാമണര്‍ ആയിരുന്നു എന്നാണ് ! അതാണ് ഒരു ഗമ !

ഇനി ഹിന്ദു അധ:കൃതന്‍ മതം മാറിയാലോ ? അവനു മതം മാറിയ ബ്രാമണര്‍ പെണ്ണ് കൊടുക്കുകയില്ല ! മാത്രമല്ല അവനെ അടക്കാന്‍ വേറെ കുഴി ! കൂടെ കിടത്തുകയില്ല ! അയിത്തം !

എന്തോന്ന് യേശു, നബി, ഏകദൈവം ? മതം മാറിയ ഹിന്ദുക്കള്‍ ഇപ്പോഴും ഉള്ളില്‍ പഴേ ഹിന്ദു മൂല്യങ്ങള്‍ തന്നെ ആണ് പുതിയ മതത്തിലും വച്ചു കൊണ്ടിരിക്കുന്നത്. അതാണ്‌ അതിലെ വിരോധാഭാസം.

ഇന്ത്യയിലെ മറ്റു മതക്കാരുടെ ചിന്തകള്‍ക്കോ സ്വഭാവങ്ങള്‍ക്കോ ഒരു മാറ്റവും ഇല്ല. ശരിക്ക് പറഞ്ഞാല്‍ ഒരാള്‍ പ്രാര്‍ഥിക്കുന്ന രീതി കാണാതെ ഇന്ത്യയിലെ മറ്റു മതക്കാരുടെ വ്യത്യാസം മനസ്സിലാക്കാന്‍ പോലും പറ്റില്ല.
ശരിയല്ലെ ?

No comments:

Post a Comment