Friday, 7 March 2014

വെറും ഗ്യാസ് !

വെറും ഗ്യാസ് !

ഒരു കുപ്പി മദ്യത്തിന് ഒരു കിലോ മട്ടനു 350 രൂപ കൊടുക്കാന്‍ മടി ഇല്ലാത്തവര്‍ ആണ് ഒരു കുടുംബത്തിനു ഒരു മാസം എങ്കിലും പാചകം ചെയ്യാനുള്ള ഗ്യാസ്നു അതില്‍ കൂടുതല്‍ വില പാടില്ല എന്ന് വാദിക്കുന്നത്. വെറും ഗ്യാസ്. ഇവര്‍ പറയുന്നതില്‍ ഒരു ആത്മാര്‍ഥതയും ഇല്ല. വെറും ഗ്യാസ് !

LPG സിലിണ്ടറിന്റെ വില ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ ആയ പാകിസ്താനിലും ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും ഒക്കെ പണ്ടേ 1000-1500 രൂപ ആണ്. LPG ഉണ്ടാക്കാന്‍ ഉള്ള ചെലവും അതിന്റെ മൂല്യവും ഒക്കെ കണക്കാക്കിയാല്‍ അതിനു സിലിണ്ടറിന് 2000 രൂപ കൊടുത്താലും അധികം ആവില്ല എന്നതാണ് സത്യം.

ഗ്യാസ് അമൂല്യമായൊരു അനുഗ്രഹം ആണ്. അത് അതിന്റേതായ ഗൌരവത്തില്‍ തന്നെ കാണുക. ഗ്യാസ് ആവശ്യത്തില്‍ അധികം ഉപയോഗിക്കാതെ ഇരിക്കുക.

പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. പച്ചക്കറികള്‍ അധികം വേവിക്കരുത്. അരി കുതിര്‍ത്തു വച്ചിട്ട് വേവിക്കുക. പ്രഷര്‍ കുക്കര്‍ വിസില്‍ വന്നാല്‍ തീ കുറയ്ക്കുക. വെള്ളം തിളപ്പിക്കാന്‍ ഒക്കെ ഗ്യാസ് ഉപയോഗിക്കാതെ ഇരിക്കുക.

നിരുത്തരവാദപരമായി പരാതി പറയാതെ. അത് അവസരവാദികളായ രാഷ്ട്രീയക്കാരെ മാത്രമേ സഹായിക്കാന്‍ പോകുന്നുള്ളൂ.

ഇതുപോലെ ആണ് പെട്രോളും. ഒരു ലിറ്റര്‍ കോളയ്ക്ക് കൊടുക്കുന്ന വില പെട്രോളിന് കൊടുക്കാന്‍ വയ്യ !

No comments:

Post a Comment