Thursday, 12 September 2013

ജനസംഖ്യ

ജനസംഖ്യ

ദാരിദ്ര്യം ഉള്ളപ്പോഴും പോറ്റാവുന്നതില്‍ അപ്പുറമായി കഴിയുന്നത്ര കുട്ടികളെ ഉണ്ടാക്കാന്‍ പറയുന്ന ഇസ്ലാമിന്റെ യുക്തി എന്താണ് ? മറ്റു മതക്കാരെ കീഴടക്കി ലോകം പിടിച്ചെടുക്കാന്‍ അല്ലെ?

എന്റെ വീട്ടില്‍ ജോലി ചെയ്യുന്നത് ഒരു മുസ്ലിം സ്ത്രീ ആണ്. അവര്‍ക്ക് നാല് കുട്ടികള്‍. ഭര്‍ത്താവ് മദ്യപാനി. അവര്‍ക്ക് എഴുന്നേറ്റു നില്‍കാന്‍ ഉള്ള ആരോഗ്യം ഇല്ല. മുഖത്തു ചിരി പോയിട്ട് പ്രസാദം പോലും ഇല്ല.

ഇവരെപോലെ ഉള്ളവരെ കൊണ്ട് ഇങ്ങനെ കുട്ടികളെ ഉണ്ടാക്കിച്ചിട്ടു ദൈവത്തിനു എന്ത് കിട്ടുമോ ആവോ ?

ജനസംഖ്യ കൂട്ടുകയല്ല കുറയ്ക്കുക ആണ് ഇന്ന് വേണ്ടത്.. അപ്പോള്‍ പട്ടിണി മാറും. എല്ലാവര്‍ക്കും അന്തസ്സായി കഴിയാന്‍ ഉള്ള സാഹചര്യം ഉണ്ടാവും.. പിന്നെ ദൈവത്തെ വിളിക്കാം..

അല്ലാതെ വെറുതെ ജനങ്ങളുടെ എണ്ണം കൂട്ടിയാല്‍ എന്ത് ഗുണം ? വേണ്ട ഭക്ഷണമോ വിദ്യാഭ്യാസമോ അന്തസ്സായി കഴിയാന്‍ ഉള്ള പാര്‍പ്പിടമോ സാഹചര്യങ്ങളോ ഇല്ലാതെ മുരടിച്ചു പോവുന്ന ബാല്യങ്ങള്‍ കൂലിപ്പണിക്കാരെയും മോഷ്ടാക്കളെയും സാമൂഹ്യ വിരുദ്ധരെയും ആണ് സൃഷ്ടിക്കുന്നത്..

മത പുരോഹിതന്മാരെ.. ഒരു നിമിഷം ചിന്തിക്കുക. നിങ്ങളുടെ മതത്തില്‍ എണ്ണം കൂടുന്നത് നിങ്ങള്ക്ക് നല്ലതായിരിക്കും. അങ്ങനെ കുട്ടികളെ വളര്‍ത്താന്‍ ശേഷി ഉള്ളവരെ കൊണ്ട് മാത്രം അത് ചെയ്യിക്കുക..

ദൈവത്തിന്റെ പേരില്‍ എന്തെല്ലാം നാടകങ്ങള്‍..

No comments:

Post a Comment