Thursday, 12 September 2013

പോത്തിന്റെ ദൈവം ഇമ്മിണി ബല്യ ഒരു പോത്ത്

പോത്തിന്റെ ദൈവം ഇമ്മിണി ബല്യ ഒരു പോത്ത്

നമുക്ക് യേശുവിനെയോ നബിയെയോ ബുദ്ധനെയോ മറ്റു ആരെ എന്കിലുമോ കൊച്ചാക്കുകയോ ഉള്ളതില്‍ അധികം വലുപ്പം കൊടുക്കുകയോ ചെയ്യേണ്ട കാര്യം ഇല്ല. ഉള്ളത് അത് പോലെ അങ്ങ് കാണുക. അങ്ങനെ ആണ് പ്രപഞ്ചസ്രഷ്ടാവും കാണുന്നത്. മസാല ചേര്‍ക്കണ്ട ആവശ്യമേ ഇല്ല.

പൂവിന്റെ ഭംഗിയില്‍ ദൈവത്തെ കാണുക. ശരീരത്തിന്റെ സുഖദമായ ചൂടില്‍ ദൈവത്തെ കാണുക. മനസ്സില്‍ ദയയും സ്നേഹവും ഉള്ളപ്പോള്‍ അറിയുക അതാണ് ദൈവത്തിന്റെ സാനിദ്ധ്യം.

ഇത് കേട്ടിട്ടുണ്ടോ ?

"എല്ലാ മതസാഹിത്യങ്ങളും പുരുഷ സൃഷ്ടികള്‍ ആണ്. മതസ്ഥാപകരുടെ ജഡമോഹങ്ങള്‍ ആണ് ദൈവ കല്പനകള്‍ എന്നാ പേരില്‍ പുറത്തു വന്നത്. മതം സ്വര്‍ഗം എന്ന് പ്രചരിപ്പിക്കുന്ന സ്ഥലത്തിന്റെ വര്‍ണനകള്‍ കേട്ടാല്‍ അത് മനസ്സിലാവും. നിരന്നു നില്‍കുന്ന സ്ത്രീകളും, നിറഞ്ഞ മദ്യ കോപ്പയും, തളരാത്ത ലൈംഗികതയും ഒക്കെയാണ് മതത്തിന്റെ വാഗ്ദാനം.

സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പുരുഷന്റെ അനേകം ഭാര്യമാരില്‍ ഒരാളായി കഴിയാനുള്ള അവസരം ആണ് മതം കാത്തു വച്ചിരിക്കുന്നത്.
ഇപ്രകാരം തീര്‍ത്തും വിവേചന പരവും പ്രാകൃതവും ആയ മത ഫലിതത്തെ ഒരു ജീവിത ലക്ഷ്യമായി ബുദ്ധിയുള്ള മനുഷ്യര്‍ കൊണ്ട് നടക്കുന്നത് അപമാനകരമാണ്."

(എല്ലാവരും ഒന്ന് എഴുന്നേറ്റു നിന്ന് കയ്യടിക്കുക. മതഭ്രാന്തന്മാര്‍ തെക്ക് വടക്ക് നോക്കുന്നത് തല്‍കാലം നിരോധിച്ചിരിക്കുന്നു. പോസ്റ്റു മുഴുവന്‍ വായിച്ചതിനു ശേഷം പുറത്തു പോയിട്ട് ആവാം).

അപ്പോള്‍ അതാണ്‌ അതിലെ സത്യം. ആരാണ് ഇത് എഴുതിയത് ? അങ്ങോരെയും തല്ലി കൊന്നിട്ടുണ്ടാകുമോ നായിന്റെ മക്കള്‍ ?

ഓഷോ പറഞ്ഞതാണ് ഓര്മ വരുന്നത്. ഒരു പോത്തിനോട് ദൈവം എന്താണെന്ന് ചോദിച്ചാല്‍ ആനയുടെ വലുപ്പം ഉള്ള ഒരു എമണ്ടന്‍ പോത്ത് ആണ് ദൈവം എന്ന് പോത്ത് അമറും.

കാരണം പോത്തിന് അങ്ങനെയേ ചിന്തിക്കാന്‍ പറ്റുകയുള്ളു. തന്നെ വിട്ടൊരു ചിന്ത പറ്റില്ല. മനുഷ്യര്‍ അങ്ങനെ ആവരുത്. തന്നെ മാറ്റി നിര്‍ത്തി ചിന്തിക്കാന്‍ കഴിവുള്ളവര്‍ ആണ് മനുഷ്യര്‍. അങ്ങനെ ചിന്തിക്കുമ്പോള്‍ കാണാം ദൈവം എന്നാല്‍ എന്താണെന്നു.

ഒരു ജ്ഞാനി ഇതിനിടയില്‍ ചാടി വീഴുന്നു : "പൊറുക്കാൻ പറ്റുന്ന തെറ്റുകൾ ദൈവം പൊറുക്കും"

സംശയരോഗി : പക്ഷെ തെറ്റ് എന്താണെന്ന് ജ്ഞാനിയും കൂട്ടരും തീരുമാനിക്കും എന്നെ ഉള്ളു. അല്ലെ ?

മനുഷ്യരുടെ ചിന്ത, ക്ഷമിക്കണം ആണുങ്ങളുടെ ചിന്ത, ദൈവം എന്നത് തന്നെ പോലെ ചിന്തിക്കുന്ന ഒരു എമണ്ടന്‍ ആന മനുഷ്യന്‍ ആണെന്നാണ്. ഇത് ആണുങ്ങളുടെ മനസ്സിന്റെ പ്രശ്നം ആണ്.

സ്ത്രീകള്‍ അങ്ങനെ ചിന്തിക്കില്ല. കാരണം അവര്‍ക്ക് വിവരം ഉണ്ട്.

ദൈവം എന്നാല്‍ ഒരു താടിയുള്ള മഹാ പുരുഷന്‍ ആണെന്ന് താടിക്കാരന്മാര്‍ ചിന്തിക്കും. അവര്‍ക്ക് അത്രയേ പറ്റുകയുള്ളു.

വാസ്തവത്തില്‍ ഈ ആണുങ്ങളുടെ അഹങ്കാരവും വിവരക്കേടും കൊണ്ട് യാതന അനുഭവിക്കുന്ന സ്ത്രീകളെ ഓടിനടന്നു സഹായിക്കുന്ന അവസ്ഥയില്‍ ആയിരിക്കണം യഥാര്‍ത്ഥ ദൈവം.

അല്ലാതെ മുഷ്കന്മാരായ ക്ണാപ്പന്‍മാരുടെ പ്രാര്‍ഥനയും പഞ്ചാരയടിയും കേട്ട് മയങ്ങി കിടക്കുകയല്ല ദൈവം.

ജ്ഞാനി വീണ്ടും ചാടി വേഴുന്നു : "പക്ഷെ എല്ലാ വൃത്തികേടും ചെയ്തു ശരീരം തളര്‍ന്നു ഇനി ദൈവത്തിലേക്ക് മടങ്ങാം എന്ന ചിന്തയില്‍ പ്രാര്‍തികുന്നവര്‍ക്കു ദൈവം പൊറുത്തു കൊടുക്കണം എന്നില്ല"

നോക്കൂ. പൊറുത്തു കൊടുക്കില്ല എന്നല്ല പറയുന്നത്. "പൊറുത്തു കൊടുക്കണം എന്നില്ല" എന്നാണ് അവിടെയും ഒരു ശകലം ലൂപ് ഹോള്‍ ഇട്ടിരിക്കുന്നു. അഥവാ പൊറുത്തു കൊടുത്താലോ ?

ഞാന്‍ പറയാം. പൊറുത്തു കൊടുക്കില്ല എന്ന് മാത്രം അല്ല അവനെ കൊണ്ട് ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷകള്‍ പലിശ സഹിതം അനുഭവിപ്പിചിരിക്കും. അല്ലാതെ ചുമ്മാ അങ്ങ് പൊറുത്തു കൊടുക്കാന്‍ ആവില്ലല്ലോ ഇതൊക്കെ ഉണ്ടാക്കി നിരത്തി വച്ചിരിക്കുന്നത് ?

ചുമ്മാ സ്വപ്നം കാണാതെ . കൂട്ടുകാരോട് സ്നേഹം ഉണ്ടെന്നു മനസ്സിലായി. പക്ഷെ അത് മോളില്‍ ചിലവാകത്തില്ല. കേട്ടോ

ജ്ഞാനി വിടുന്നില്ല : "ശരീരത്തില്‍ ആരോഗ്യവും യുവത്വെവും ഉള്ള കാലത്ത് ഉള്ള വിശ്വാസവും നന്മകളും തന്നെയാണ്ദൈവത്തിനു മുന്‍പില്‍ ശ്രേഷ്ഠം"

ജ്ഞാനിക്ക് ചെറുപ്പം ആണ്. അത് കൊണ്ട് ദൈവം തന്നെ പോലെ ചിന്തിക്കുന്നു എന്ന് ചെറുപ്പക്കാരന്‍ ജ്ഞാനി കണ്ണും അടച്ചു വിശ്വസിക്കുന്നു.

പോത്ത് എമണ്ടന്‍ പോത്തിനെ ദൈവം ആയി കാണും.

ശരീരത്തിന് ആരോഗ്യം ഉള്ളപ്പോള്‍ മാത്രം അല്ല. ജീവിതത്തില്‍ മുഴുവന്‍ എന്ത് ചെയ്യുന്നു എന്നാണ് ദൈവം നോക്കുന്നത്. ശരീരം എന്ത് ചെയ്യുന്നു എന്ന് മാത്രം അല്ല. പിന്നെയോ ?

മനസ്സില്‍ എന്താണ് എന്ന് മാത്രം ആണ് ദൈവം നോക്കുന്നത്.

ഉള്ള തോന്നിവാസം ഒക്കെ കാണിച്ചിട്ട് ശരീരം വളച്ചു നമസ്കരിച്ചാല്‍ ദൈവത്തെ പറ്റിക്കാം എന്ന് കരുതുന്നത് പോത്തുകളുടെ ബുദ്ധി ആണ്. ദൈവം എന്നത് പോത്തുകള്‍ വിചാരിക്കുന്ന അത്ര മണ്ടന്‍ അല്ല. വെരി സോറി.

ജ്ഞാനി : "കണ്ണിനു കണ്ണ് കൈക്ക് കൈ അതിലെവിടെയാ ദൈവികതക്ക് ഭംഗം ?"

സ്വന്ത നീതി ദൈവത്തിന്റെ തലയില്‍ വച്ച് കെട്ടുന്ന ഏര്‍പ്പാട്. പോത്തിന്റെ ദൈവം എമണ്ടന്‍ പോത്ത്.

ഒരു പോത്ത് മറ്റൊരു പോത്തിനെ കുത്തി. കാരണം എന്താ ? ഈ പോത്ത് പുല്ലു തിന്നുന്ന ഏരിയയില്‍ മറ്റേ പോത്ത് കടന്നു വന്നു തിന്നാന്‍ തുടങ്ങി.

കുത്തണ്ടേ ?

ദൈവത്തിനാണെ കുത്തണം !

ദൈവം ആയാലും കുത്തിപ്പോവും.

ഇതാണ് പോത്തിന്റെ ദൈവനീതി.

ജ്ഞാനി : "ഒരാള്‍ മനപൂര്‍വം മറ്റൊരാളുടെ കൈ വെട്ടുകയാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് അതിന്റെ ശിക്ഷ അര്‍ഹതപ്പെട്ടതാണ്"

വെറുതെ ഇരിക്കുന്ന ഒരാള്‍ മറ്റേയാളുടെ കൈ വെട്ടുമോ ? എന്തെങ്കിലും തക്കതായ ശ്വാസം മുട്ടിച്ച കാരണം കാണും. അത് കണ്ടു പിടിച്ചു അങ്ങനെ ഉള്ള സാഹചര്യം ഉണ്ടാകിയവരെ ആണ് നിയന്ത്രിക്കേണ്ടത്.

വിശന്നു പണ്ടാരടങ്ങി റൊട്ടി മോഷ്ടിച്ചാല്‍ കൈ വെട്ടുമെങ്കില്‍ ആ വെട്ടുന്നവര്‍ക്ക് ബോധം ഇല്ല എന്നാണ് അര്‍ഥം.

ജ്ഞാനി: "മറിച്ചു കൈവെട്ടപ്പെട്ടയാള്‍ തന്നെ കൈ വെട്ടിയ ആള്‍ക്ക് പൊറുത്തു കൊടുക്കയണേല്‍ അയാള്‍ക്ക് രക്ഷപ്പെടാം. അതാണ്‌ ഇസ്ലാമിക നീതി"

ഇതൊന്നും വലിയ ആനക്കാര്യം ഒന്നും അല്ല. ഇസ്ലാമികം എന്ന് അവകാശപ്പെടാന്‍ എന്താ അതില്‍ ഉള്ളത്. ലോകത്ത് അറിഞ്ഞും അറിയാതെയും ഉള്ള കടന്നു കയറ്റങ്ങളും ക്ഷമിക്കപെടലുകളും നടക്കുന്നുണ്ട്. അത് മനുഷ്യഹൃദയത്തില്‍ ദയയും സ്നേഹവും ഉള്ളത് കൊണ്ടാണ്. അഥവാ അങ്ങനെ ഉള്ള ഹൃദയങ്ങള്‍ ആണ് ഉണ്ടാവേണ്ടത്. അത് ഒരു മതത്തിന്‍റെ മാത്രം നീതി ആണ് എന്ന് അവകാശപ്പെടാന്‍ പറ്റില്ല.

തന്നെ പോലുള്ള ഒരു വലിയ കൊഞ്ഞാണന്‍ ആണ് ദൈവം എന്നാണ് മിക്ക കൊഞ്ഞാണന്മാരുടെയും ചിന്ത. താന്‍ ചിന്തിക്കുന്നത് ഒക്കെ ആണ് കക്ഷിയും ചിന്തിക്കുന്നത് എന്നാണ് വിശാരം. പാവം കൊഞ്ഞാണന്മാര്‍. പാവം ദൈവം.

No comments:

Post a Comment