Thursday, 12 September 2013

ബ്ലഡി ഇന്ത്യന്‍സ്

ബ്ലഡി ഇന്ത്യന്‍സ്

ഇന്ത്യക്കാരുടെ ജന്മ സ്വഭാവം ആണ് മറ്റുള്ളവരെ പരിഹസിക്കുക എന്നത്.

ഒന്നുകില്‍ നാട്ടുകാരെ. അല്ലെങ്കില്‍ മറ്റുള്ളവരെ. തന്നത്താന്‍ ഒഴികെ മറ്റു എല്ലാത്തിലും ഇന്ത്യക്കാര്‍ കുറ്റം കണ്ടു പിടിക്കും.

പരിഹാസത്തിന്റെ സാമ്പിള്‍ ഇതാ.

സായിപ്പ് ചന്തി കഴുകില്ല,

മദാമ്മ ബിക്കിനി ഇടുന്നു. നാണം ഇല്ല.

ചൈനാക്കാരന്റെ മൂക്ക് ചപ്പിയതാണ്.

ഇങ്ങനെ ഒക്കെ പരിഹസിച്ചു നടക്കാന്‍ അല്ലാതെ അവരൊക്കെ അവരവരുടെ നാട് നന്നാക്കുന്നത് കണ്ടു പഠിക്കാന്‍ ഇവന്മാര്‍ക്ക് സമയം ഇല്ല.

ആന മുക്കുന്നത്‌ കണ്ടു അണ്ണാന്‍ മുക്കിയാല്‍ നിക്കറു കീറും. കള്ളന്‍ മൂത്താല്‍ മാന്യന്‍ ആവുമോ ? പേരും കള്ളന്‍ ആവും . അല്ലാതെ ?

നമുക്കും മാന്യന്മാര്‍ ആവണ്ടേ മാഷേ ? സായിപ്പിന്റെ അത്രയും ആയില്ലെങ്കിലും കുറെ ഒക്കെ അടുത്തു എങ്കിലും എത്തിച്ചില്ലെങ്കില്‍ മോശം അല്ലെ ?

സായിപ്പിനെ കണ്ടാല്‍ മുട്ട് ഇടിക്കാത്തവര്‍ മാത്രം കുരച്ചാല്‍ സോറി കമന്റിയാല്‍ മതി.

ബാക്കി ഉള്ളതൊക്കെ പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍.. പട്ടിക്കും തിണ്ണ മിടുക്ക് .. തുടങ്ങിയ പഴം ചൊല്ലില്‍ പെടുത്താനെ ഉള്ളു എന്ന് മുന്‍ഷി.

യുസലെസ്സ് ബ്ലഡി ഇന്ത്യന്‍സ്..

No comments:

Post a Comment