Thursday, 12 September 2013

പരിണാമ സിദ്ധാന്തം

പരിണാമ സിദ്ധാന്തം

മനസ്സിലാക്കാന്‍ വളരെ എളുപ്പം ആണ്.

അറിയണമെങ്കില്‍ വായിച്ചോ. പിന്നെ പറഞ്ഞില്ല എന്ന് പറയരുത്.

ആദ്യം ഫൂമിയെ സങ്കല്പിക്കുക. ഇന്നത്തെ അല്ല. പണ്ടത്തെ. ഫുള്‍ ലാവ തിളച്ചു മറിയുന്ന ഒരു ഗോളം. 480 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ്.

480 അല്ല. അത്രയും കോടി. ആയിരം പൈനായിരം, ലച്ചം, പത്തു ലച്ചം, കോടി..

കത്തിയാ ?

എടൊ. ഇവിടെ ശ്രദ്ധിക്കു. സ്വന്തം ഫുത്തിയും അറിവും ഒക്കെ അവിടെ തല്‍കാലം നില്കട്ടെ.

ആ തിളച്ചുമറിയുന്ന ലാവ തണുത്തു ഇന്നത്തെ ഫൂമി ഉണ്ടായി. ഇത് സംശയം ഉണ്ടെങ്കില്‍ ഫൂമിയുടെ ഉള്ളില്‍ തുരന്നു പോയി നോക്കുക. ഉള്ളില്‍ ഇപ്പോഴും ലാവ ഉണ്ട്. അഗ്നിപര്‍വതം സാക്ഷി.

ഫാഗ്യം.

ഇല്ലായിരുന്നെങ്കില്‍ എന്ത് പറഞ്ഞു ഇവന്മാരെ വിശ്വസിപ്പിക്കും ? അല്ലെ ? കര്‍ത്താവിനു സ്തുതി.

ഇങ്ങനെ ഫൂമി തണുത്തു വായുവും ജലവും ഒക്കെ ഉണ്ടായി.

ഒരു മിനിറ്റ്. ഇപ്പോള്‍ ദൈവത്തെ വിളിച്ചു നെഞ്ചത്ത് അടിക്കരുത്. ഷെമി.

ജലത്തില്‍ ഒരു ഏകകോശ ജീവി ഉണ്ടായി. അമീബ. ആദം-ഹവ്വ ജോഡി.

തിമിങ്ങലം ആദ്യമേ പറ്റില്ലല്ലോ.

ഏകകോശം എന്നാല്‍ ഒരു സ്ടെം സെല്‍ പോലെ കരുതണം. ചെടികളായോ മൃഗങ്ങള്‍ ആയോ ഒക്കെ വളരാന്‍ കഴിവുള്ള ഒന്നൊന്നര സ്ടെം സെല്‍.

അത് വായുവും വെള്ളവും സൂര്യപ്രകാശവും ആഗിരണം ചെയ്തു വളര്‍ന്നു വിഭജിച്ചു. ജലജീവികളും പായലും ഒക്കെ ആവുന്നു.

പായല്‍ കരയ്ക്ക്‌ കയറി ചെടികള്‍ ആവുന്നു.

ചെടികള്‍ വളര്‍ന്നു മരങ്ങള്‍..

ജലജീവികള്‍ വളര്‍ന്നു മത്സ്യങ്ങളും ഉഭയജീവികളും പിന്നെ കരയില്‍ ജീവിക്കാന്‍ കഴിയുന്ന ജന്തുക്കളും ഒക്കെ ആവുന്നു.

ശ്രദ്ധിക്കുക. എല്ലജീവികള്‍ക്കും പൊതുവായി ഉള്ളത് ശരീരം, കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്. ഇവ തുല്യമായി വികസിച്ചവ പരിണാമത്തില്‍ മുന്നേയും ചില ഇന്ദ്രിയങ്ങള്‍ മാത്രം ഉള്ളവയോ വികസിച്ചവയോ ആയവ പരിണാമത്തില്‍ പിന്നിലും.

മരത്തിനു പരിണാമം പിന്നെ ഇല്ല. അത്രയും ആവശ്യമേ ഉള്ളു. കണ്ണുള്ള മാവിനെ കയ്യുള്ള പ്ലാവ്നെ എന്ത് ചെയ്യും ? അതാണ്‌ പ്രശ്നം.

ഇതൊക്കെ നടക്കുന്നത് കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടാണ്. എടുപിടി ജഗപൊഹ അല്ല എന്ന് അര്‍ഥം.

കത്തിയാ ?

ഇനി തല്‍കാലം ആമീബയെയും മനുഷ്യനെയും മാത്രം എടുക്കുക.

അമീബയുടെ ശരീരവും മനുഷ്യ ശരീരവും തമ്മില്‍ ഒന്ന് ഒത്തു നോക്കുക. അമീബയ്ക്ക് കണ്ണില്ല മൂക്കില്ല നാക്കില്ലചെവിയില്ല തൊലി മാത്രം സ്വല്പം ഉണ്ട്.

മനുഷ്യനോ ?

കണ്ണ് മൂക്ക് നാക്ക് ചെവി ത്വക്ക് ഒക്കെ നല്ല കിടിലന്‍ സംഭവങ്ങള്‍.

Samsung Galaxy യും ആദ്യത്തെ Nokia ചുടുകട്ട സൈസ് മൊബൈല്‍ ഫോണും തമ്മില്‍ താരതമ്യപെടുത്തുക.

കത്തിയാ ?

അമീബ മനുഷ്യന്‍ മനുഷ്യന്‍ അമീബ .. ഇങ്ങനെ പലവട്ടം ഒത്തു നോക്കുക.

അത് എങ്ങനെ ഇങ്ങനെ ആയി എന്ന് ആലോചിക്കുക.

നെഞ്ചത്തു ഇടിക്കരുത്. ചുമ്മാ ആലോശിച്ചാല്‍ മതി.

No comments:

Post a Comment