വെള്ളാപ്പള്ളിയും ഗുരുവും
ജാതി പറയരുത് എന്ന് ഗുരു. ഏതു പൊന്നു തമ്പുരാന്‍ പറഞ്ഞാലും ജാതി പറയും എന്ന് അണ്ണന്‍.
കള്ള് കുടിക്കരുത് എന്ന് ഗുരു. വിദേശമദ്യത്തിന്റെ കാര്യം ഗുരു പറഞ്ഞിട്ടില്ല എന്ന് തുഷാര്‍.
സംഗതി ഉഷാര്‍.
അങ്കത്തിനു മറ്റെന്തെങ്കിലും വേണോ ? അടി കുറെ നാളായി നടക്കുന്നു.
എനിക്ക് ചില സംശയങ്ങള്‍. ഇത് ഒരു പ്രശ്നം ആക്കണോ ?
ഗുരു ജാതി ചോദിക്കരുത് പറയരുത് എന്ന് പറഞ്ഞത് ലോകത്തിനോടാണ്. ഈഴവരോട് മാത്രം അല്ല. ഗുരു സ്വയം തന്നെ ജാതിയും മതവും ഇല്ല എന്ന് പറഞ്ഞതല്ലേ ?
വെള്ളാപ്പള്ളി അണ്ണന്‍ പറയുന്നത് പ്രായോഗിക രാഷ്ട്രീയം ആണ്. ജീവിക്കാന്‍ അവകാശങ്ങള്‍ നേടാന്‍ നാടോടുമ്പോള്‍ നടുവേ ഓടണം എന്ന പ്രായോഗിക ബുദ്ധി. അതില്‍ ആത്മീയത കാണാന്‍ ശ്രമിക്കണ്ട. ഉണ്ടാവില്ല. ഗുരു പറഞ്ഞതും വെള്ളാപ്പള്ളി അണ്ണന്‍ പറയുന്നതും വേറെ വേറെ കാണണം. രണ്ടും രണ്ടു കാര്യങ്ങള്‍ ആണ്. അത് തമ്മില്‍ കൂട്ടി കുഴയ്ക്കേണ്ട കാര്യം ഇല്ല.
ഗുരുവിനെ ദര്‍ശനം പഠിക്കാന്‍ താല്പര്യം ഉള്ളവര്‍ അത് ചെയ്യുക. നന്നായി ജീവിക്കാന്‍ ആഗ്രഹം ഉള്ളവര്‍ അതിനു വേണ്ടത് ചെയ്യുക. എല്ലാം ഉപേക്ഷിക്കുന്ന മനോഭാവവും എല്ലാം വേണം എന്ന മനോഭാവവും രണ്ടാണ്. ആത്മീയത എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം കഴിയുന്ന അത്യുന്നതമായ അവസ്ഥ ആണ്. അത് സാക്ഷാല്‍കരിക്കാന്‍ ലോക ബന്ധം വിടണം. ത്യാഗമനോഭാവം വേണം.
ആത്മീയ സാക്ഷാല്കാരവും പട്ടിണിക്കാരന്റെ ആഗ്രഹ പൂര്‍ത്തീകരണവും തമ്മില്‍ ഒരു ബന്ധവും ഇല്ല. കുറെ ഒക്കെ നന്നായി ജീവിച്ചു കഴിയുമ്പോള്‍ ആണ് മിക്കവര്‍ക്കും ആത്മീയതയുടെ പടിക്കല്‍ എങ്കിലും എത്താന്‍ കഴിയുന്നത്. അപ്പോള്‍ ഭൂരിപക്ഷം അങ്ങനെ ആണെന്ന് മനസ്സിലാക്കി അന്തസ്സായി ജീവിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ നോക്കുക. അതില്‍ ദോഷം ഒന്നും ഇല്ല. പരിഹസിക്കാനും ഇല്ല. സ്വാഭാവികം മാത്രം
ദാരിദ്ര്യം എന്നത് രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ ഒരു മാനസികാവസ്ഥ ആണ്. അമുല്‍ ബേബി പറഞ്ഞതില്‍ കാര്യം ഉണ്ട്.
ആകെ ഒരു വ്യത്യാസം പറയാന്‍ ഉള്ളത്, പട്ടിണി മാറ്റിയിട്ടു വേണം ഇത് പറയാന്‍ എന്നതാണ്. ആവശ്യത്തിനു നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും, അന്തസ്സുള്ള സുരക്ഷിതമായ വാസസ്ഥലവും, വിദ്യാഭ്യാസവും ഒക്കെ ഉണ്ടെങ്കില്‍ പിന്നെയും ദാരിദ്ര്യം തോന്നുന്നു എങ്കില്‍ അത് മാനസികം ആണ്. ആര്‍ത്തി ആവാം കാരണം. സ്വയം ആലോചിച്ചു നോക്കുക.
അത്മീയക്കാര്‍ ഗുരുവിന്‍റെ പാത പിന്തുടരുക.
ഭൌതികവാദികള്‍ വെള്ളാപ്പള്ളി അണ്ണനെയും.
നന്നായി ജീവിക്കുന്നത് പാപം ഒന്നും അല്ല.

No comments:
Post a Comment