Monday 18 March 2013

യേശു ക്രിസ്തുവിന്റെ ദര്‍ശനം:

യേശു ക്രിസ്തുവിന്റെ ദര്‍ശനം:

യേശു എന്താണ് ദര്‍ശിച്ചത്? ക്രൈസ്തവ സഭയുടെ വിശദീകരണങ്ങള്‍
ഇരിക്കട്ടെ. ഗുരുവിന്റെ ദര്‍ശനത്തില്‍ നിന്ന് കൊണ്ടു യേശുവിന്റെ ദര്‍ശനം എന്താണെന്ന് അറിയാന്‍ ശ്രമിക്കാം.

ആദ്യമായി ഗുരുവിന്റെ ദര്‍ശനം എന്താണെന്ന് നോക്കാം. എല്ലാവര്ക്കും അറിയാവുന്നത് തന്നെ. "പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ !" അല്ലെങ്കില്‍ " പതിനായിരം കോടി സൂര്യന്മാര്‍ ഉള്ളില്‍ ഉദിച്ചതായി അനുഭവപ്പെട്ട ആ അവസ്ഥ. ഇതിനെ ക്കുറിച്ച് പല ഗുരുക്കാന്‍മാരും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. പൌരസ്ത്യര്‍ക്കു ഇക്കാര്യത്തില്‍ സംശയം ഇല്ല. അവിടെ എത്താന്‍ ഉള്ള വഴിയും അറിയാം. മനസ്സില്‍ ബന്ധങ്ങലും ആഗ്രഹങ്ങളും ഇല്ലാതാക്കി എകാന്തമായ് ഒരിടത് നിവര്‍ന്നിരുന്നു ധ്യാനിക്കുക. ചിന്തകളുടെ ഇടയിലുള്ള ശൂന്യതയില്‍ ശ്രദ്ധ ഉറപ്പിക്കുക. ബലം പിടിക്കരുത്. ശാന്തമായി ഇരിക്കുക. മനസ്സ് സ്വതന്ത്രവും ശുദ്ധവും ആവുമ്പോള്‍ ഓളങ്ങള്‍ ഇല്ലാത്ത കുളത്തിന്റെ അടിത്തട്ടു പോലെ ബോധം നിലകൊള്ളൂന്നതു കാണാം. വീണ്ടും ധ്യാനം തുടരുക. ഓളങ്ങളും കുളവും കാനാതാകും. സ്വന്ത ശരീരബോധം ഇല്ലാതാകും. മനസ്സ് എവിടെ എന്ന് പോ
ലും അറിയാത്ത അവസ്ഥയില്‍ ഇതും. ഇപ്പോള്‍ നമ്മള്‍ ശുദ്ധ ബോധത്തില്‍ ആണ്. ഇത് തന്നെ ആണ് തന്‍റെ യഥാര്‍ത്ഥ അവസ്ഥ എന്ന് അറിയുക. തത്വമസി !

അത്രയേ ഉള്ളു ! :)

ഗുരു ആ അവസ്ഥയില്‍ എത്തി അവിടെ തന്നെ നിലകൊണ്ടു. അതാണെന്ന് അറിഞ്ഞു അതായിത്തീര്‍ന്നു. പിന്നെ ഭൌതികമായ ശാരീരിക തലത്തില്‍ ഉള്ള തിരിച്ച അറിയല്‍ ഇല്ല. അഥവാ അത് ശരീര സംബന്ധി ആയ ഒരു വിശേഷണം മാത്രം ആയി അപ്പോള്‍ അനുഭവപ്പെടും. ഈ അവസ്ഥയില്‍ എല്ലാവരും എത്താനാണ് അത്തരം അനുഭവങ്ങള്‍ക്ക് ശേഷം ശാസ്ത്രങ്ങള്‍ എഴുതിയിട്ടുള്ളത്. അത് ശാരീരിക തലത്തില്‍ നിന്നും തികച്ചും വിഭിന്നവും അളവറ്റ ആനന്ദവും തൃപ്തിയും തരുന്നതും സത്യവും (മാറ്റം ഇല്ലാത്തതും എന്നും ഉള്ളതും) ആണെന്ന് അവിടെ എത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം ഒന്നും ഇല്ല.

വിഷയം യേശു എന്താണ് കണ്ടത് എന്നാണ്. യേശുവിനു സാധാരണക്കാര്‍ക്ക് കിട്ടാത്ത എന്തോ ദര്‍ശനം കിട്ടിയിട്ടുണ്ട് എന്നുള്ളതിന് തര്‍ക്കം ഇല്ല. "തന്നെപ്പോലെ തന്‍റെ അയല്‍കാരനെയും സ്നേഹിക്കുക" "പാപം ചെയാതവ്ര്‍ കല്ലെറിയട്ടെ" "ഞാന്‍ ദൈവപുത്രന്‍ ആകുന്നു" തുടങ്ങിയവ. കാലദേശങ്ങള്‍ക് അപ്പുറം ഉള്ള വാക്കുകള്‍ ആണ് ഇവ. ഭൂമിയില്‍ എവിടെയും ഇവ എന്നും മുഴ്ങ്ങിക്കൊണ്ട ഇരിക്കും.

അപ്പോള്‍ ഇങ്ങനെഒക്കെ പറയാന്‍ യേശുവിനു കഴിഞ്ഞത് എങ്ങനെ? അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായ ഒരു വെളിപ്പെടല്‍ ആണ് അത് എന്നേ പറയാന്‍ കഴിയുകയുള്ളൂ . മനസ്സ് ശുദ്ധവും എകാഗ്രവും ആകുമ്പോള്‍ തെളിയുന്ന ബോധകിരണങ്ങള്‍ തന്നെ ആണ് യേശുവിന്‍റെ ഈ ദര്‍ശനം. അത് ആര്‍ക്കും കഴിയുന്നതും കഴിഞ്ഞിട്ടുള്ളതും ആണ്. സഭക്കു ഇഷ്ടപ്പെട്ടില്ലെങ്കിലും. ഭാരതത്തില്‍ ഇത്തരത്തില്‍ സ്വയം ദര്‍ശിച്ച എണ്ണമറ്റ, സ്വന്തം പേര് പോലും രേഖപ്പെടുത്താന്‍ മെനക്കെടാതെ ചിരിച്ചു കൊണ്ടു മറഞ്ഞു പോയ അനവധി ഋഷിമാര്‍ ഉണ്ട്.

ഈ ദര്‍ശനങ്ങള്‍ എപ്പോള്‍ എങ്ങനെ ഉണ്ടാവുന്നു? എന്തു കൊണ്ടു എല്ലാവര്ക്കും ഉണ്ടാവുന്നില്ല? അതിനു കാരണം മനസ്സിന്റെ അവസ്ഥ മാത്രം ആണ് എന്നാണ് ഇത്തരം വെളിപാടുകള്‍ അല്ലെങ്കില്‍ ബോധോദായങ്ങള്‍ ഉള്ളവരില്‍ നിന്നും മനസ്സിലാക്കേണ്ടത്. സ്വച്ഛവും സ്വതന്ത്രവും തുറന്നതും ധീരവും ഭയരഹിതവും ആയ മനസ്സുകള്‍ക് ലഭിക്കുന്ന ഒരു വിശേഷപെട്ട അവസ്ഥ എന്ന് വേണമെങ്കില്‍ പറയാം. ആ അവസ്ഥയില്‍ മനസ്സ് തന്നെ ഇല്ലാതാവുന്നു എന്നാണ് കൂടുതല്‍ ശരി.

ആ അവസ്ഥയില്‍ എത്തുന്നത്തിനു ഏകാന്തതയും ധ്യാനവും വേണം. ലോകത്തില്‍ വ്യാപരിക്കുന്ന മനസ്സുകള്‍ക് ബന്ധങ്ങളില്‍ നിന്നും മുക്തം ആവാനോ മനസ്സില്‍ ആഗ്രഹങ്ങള്‍ ഇല്ലാതെ ഇരിക്കാനോ പറ്റില്ല. ഇനി അങ്ങനെ യുള്ള മനസ്സുള്ള ഒരാള്‍ ആ അവസ്ഥയിലേക്ക് എത്തുമ്പോള്‍ എന്ത് സംഭവിക്കും എന്ന് നോക്കാം.

നാം ശരീരം ആണെന്നാണ് നമ്മള്‍ ധരിച്ചു വശായിരിക്കുന്നത് ! നാം ശരീരം അല്ലേ അല്ല. നാം ശരീര ബോധം ഉള്ള അവസ്ഥയില്‍ ആണ് എന്നതായിരിക്കും കൂടുതല്‍ ശരി. ഈ ശരീരബോധം ഒരു അപരാധമാണ് എന്നൊന്നും ധരിക്കരുത്. അത് ഒരു അവസ്ഥ മാത്രം ആണ്. അതിനെ എതിര്‍ക്കാനോ പരിധിക്കപ്പുറം നിലനിര്ത്താനൊ ശ്രമിക്കുകയും വേണ്ട. അത് അങ്ങനെ തന്നെ നിന്നോട്ടെ. ഈ ശരീരബോധത്തില്‍ നിന്നും മനോബോധതിലെക്കും അവസാനം ബോധബോധത്തിലേക്കും (അതായതു ശുദ്ധബോധത്തില്‍) എയ്തിചെരുക ആണ് ജീവിത ലക്‌ഷ്യം എന്ന് അവിടെ എത്തിച്ചേര്‍ന്ന എല്ലാ ഗുരുക്കളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ട്.

ശരീരബോധത്തില്‍ നിന്നും മനസ്സിലേക്കും അവിടെനിന്നും ശുദ്ധ ബോധത്തിലേക്കും ഉള്ള യാത്ര ആണ് അഥവാ ആക്കി മാറ്റണം ജീവിതം. ഇതു തന്നെ ആണല്ലോ ഹിന്ദു ദര്‍ശനവും. ഇതിലൊന്നും ആര്‍ക്കും തര്‍ക്കവും ഇല്ല എന്ന് തോന്നുന്നു.

യേശു ഏതു അവസ്ഥയില്‍ ആണ് എത്തിയത് എന്ന് ഭാരതീയ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ നമുക്ക് നോക്കാം. അല്ലാതെ വേറെ വഴി ഒന്നും ഇല്ല. ധ്യാനാവസ്ഥയില്‍ യേശു സ്വര്‍ഗതിലുള്ള പരമപിതാവിനെ കണ്ടു എന്നാണ് ബൈബിള്‍ പറയുന്നത്. ശുദ്ധബോധം മാത്രം ഉള്ള ഒരു അവസ്തയ്ക്കിടക്ക് ഇങ്ങനെ ഒരു സ്വര്‍ഗ്ഗവും വിശുദ്ധപിതാവും എങ്ങിനെ വന്നു? ഋഷിമാര്‍ പറഞ്ഞത് തെറ്റോ? യേശു കണ്ടതാണോ ശരി?

ഇതിനു വളരെ ലളിതമായ ഉത്തരം ഉണ്ട്. നാം ശരീരബോധത്തില്‍ നന്നും നാനോ ബോധത്തിലേക്കും പിന്നീട് ഏറ്റവും ഉള്ളിലെ ശുദ്ധ ബോധത്തിലെക്കും കടക്കുമ്പോള്‍ ഒരു നാമം നമ്മെ അറിയാതെ പിന്തുടരുന്നത് അറിയാന്‍ കഴിയും. ലോകം നമ്മെ വിളിക്കുന്ന അഥവാ കാണുന്ന രീതി അവര്‍ മാറ്റില്ല. നമ്മള്‍ ധ്യാനമോ മറ്റെന്തെങ്കിലുമോ ചെയ്യുമ്പോഴും ലോകത്തെ സംബധിച്ചിടത്തോളം അയാള്‍ "ഇന്നാര്" ആണ്. ആ വിളി അഥവാ തിരിച്ചറിയല്‍ മനസ്സില്‍ അഗാധമായി പതിഞ്ഞു കിടക്കും. അതും കൊണ്ടായിരിക്കും പലരും ധ്യാനവസ്തയിലേക്ക് കടക്കുന്നത്‌ തന്നെ. ഞാന്‍ അതാണ് എന്നാ ബോധം. ശരീരബോധം തന്നെ.

ഈ ശരീര ബോധത്തെ ആണ് ജീവാത്മാവ് എന്ന് വിളിക്കുന്നത്‌. അത് ജീവിച്ചിരിക്കുന്ന ശരീര ബോധം തന്നെ ആണ്. ശരീര ബോധത്തിനപ്പുറം മനസ്സിലേക്ക് നമ്മള്‍ കടക്കും. ചിന്തകളുടെയും സ്വപ്നങ്ങളുടെയും ലോകം. താമസിയാതെ മനോ ബോധത്തില്‍ നിന്നും ശരീര ബോധത്തിലേക്ക്‌ തിരിച്ചു വരികയും ചെയ്യും.

കവികള്‍, തത്വ ചിന്തകര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങിയവര്‍ മനോ മണ്ഡലത്തില്‍ ആവും കൂടുതല്‍ സമയവും ജീവിക്കുക. ശരീര തലത്തേക്കാള്‍ തേജോ മയവും, ഉയര്‍ന്നതും കൂടുതല്‍ തൃപ്തികിട്ടുന്ന അനുഭവങ്ങളും ശരീര തലത്തേക്കള്‍ മനോമായ തലത്തില്‍ ആവും. അതിനപ്പുറമുള്ള തലത്തെ കുറിച്ച് ഇവര്‍ക്ക് പോലും ഗ്രാഹ്യം ഉണ്ടാവില്ല. മനസ്സ്നു അപ്പുറം ഉള്ളതിനെ ഉപബോധ മനസ്സ്, അബോധ മനസ്സ് എന്നിങ്ങനെ പറയാറുണ്ടെങ്കിലും അവിടെ എന്താണുള്ള തെന്നു കൃത്യമായി അറിയില്ല.

അവിടെ ഉണ്ടാവാന്‍ സാദ്ധ്യത, നമ്മള്‍ മനസ്സില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഓര്‍മകളുടെ വളപ്പൊട്ടുകള്‍ ആണ്. നമുക്ക് വിടാന്‍ കഴിയാത്ത നല്ല അനുഭവങ്ങളും അതിലെ ബന്ധപ്പെട്ടവരും ചുറ്റുപാടുകളും. അതുകൊണ്ടു തന്നെ ആണ് അന്യ രാജ്യങ്ങളില്‍ പോയവര്‍ക്ക് ഗൃഹാതുരത്വം അനുഭവപ്പെടുന്നത്. അവിടത്തെ രീതികളുമായി ചേര്‍ന്നു പോകാന്‍ കഴിഞ്ഞാല്‍ പിന്നെ ഈ തിരിച്ചു വരാന്‍ ഉള്ള വെമ്പല്‍ ഉണ്ടാവില്ല. പിന്നെ അതാവും നമ്മുടെ വീട്. കേരളത്തില്‍ വന്നാല്‍ നല്ല സുഖം എന്ന് പറയുന്നത് ഈ ഗൃഹാതുരര്‍ തന്നെ ആണ്. അതില്‍ കുഴപ്പം ഉണ്ടെന്നല്ല. അങ്ങനെ ഒരു പഴയ ലോകത്തിലേക്ക്‌ തിരിച്ചു പോക്കിനുള്ള താല്പര്യം ഉണ്ടാവാം. പ്രത്യേകിച്ചും പുതിയ രാജ്യത്തു കഴിയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ !

ഇനി പുതിയ രാജ്യം ഇഷ്ടപ്പെട്ടാല്‍ തന്നെ ഇടയ്ക്കു പഴയ രാജ്യത്തേക്ക് പോകാന്‍ തോന്നാം.

ഇത് തന്നെ ആണ് മനസ്സിലും സംഭവിക്കുന്നത്‌. നാം ശരീര ബോധത്തില്‍ നിന്നും മനോ ബോധത്തിലേക്ക്‌ കടന്നു. വീണ്ടും ശരീര ബോധത്തിലേക്ക്‌ മടങ്ങാനാവും ത്വര. പുതിയ ലോകം പരിചിതം അല്ലാത്തത് തന്നെ കാരണം.പിന്നെ പുതിയ ലോകത്ത് തങ്ങാന്‍ ഉള്ള താല്‍പര്യവും വേണം. കഴിവും വേണം. ഇല്ലെങ്കില്‍ വിസ സമയം കഴിയുമ്പോള്‍ തിരിച്ചു വരേണ്ടി വരും . അല്ലെങ്കില്‍ അവിടത്തെ ജയിലില്‍ കിടക്കേണ്ടി വരും ! രണ്ടായാലും ജീവിതം ദുരിതം.

പറഞ്ഞു വന്നത് ബോധതലത്തിലേക്ക് ധ്യാനം കടക്കുമ്പോള്‍ ശരീര ബോധം പൂര്‍ണമായും വിട്ടു മാറില്ല എന്നാണ്. ഈ ബോധം സംശയാലു ആയി ഒളിച്ചു നില്‍ക്കും. ബോധം ഉദിക്കുന്നതിന് ശല്യമില്ലാത്ത തുടര്‍ച്ചയായ ധ്യാനം ആവശ്യം ആണ്. ഇനി എല്ലാം ഒത്തു വന്നു, ബോധം ഉദിച്ചു തുടങ്ങി എന്നിരിക്കട്ടെ. ഒളിച്ചു നില്‍കുന്ന ശരീരബോധം ആവും ആ കാഴ്ച്ച കാണുന്നത്. വേറെ ആരും അവിടെ ഇല്ല. ശരീരം എന്നതല്ലാതെ മറ്റൊരു ബോധം ജീവാത്മാവിന് ഉണ്ടാവില്ല. അപ്പോള്‍ ജീവാത്മാവ് ശുധബോധത്തെയും ശരീരമായി കാണുവാന്‍ ശ്രമിക്കും. അല്ലാതെ അറിയാനുള്ള കഴിവ് ഉണ്ടാവില്ല.

അപ്പോള്‍ സ്വയം താന്‍ ഒരു മനുഷ്യനും മകനും യുവാവും മറ്റും ആണെന്നുള്ള ശരീര ലോക ബോധത്തില്‍ നിന്നും കൊണ്ടു തുടങ്ങിയ അന്വേഷണത്തിന് ഒടുവില്‍ മനോ മണ്ഡലത്തില്‍ നിന്നും അപ്പുറത്തേക്ക് എത്തുമ്പോഴും സ്വയം തനിക്ക് തന്നെ ക്കുറിച്ചുള്ള അറിവില്‍ നിന്നും മാറാന്‍ കഴിയില്ല. അങ്ങനെ ഒന്ന് ഉണ്ടെന്നു അറിഞ്ഞിട്ടു വേണമല്ലോ മാറാന്‍ ശ്രമിക്കാന്‍ തന്നെ ! അപ്പോള്‍ അതാണ് അവിടത്തെ പ്രശ്നം. നോക്കണേ ഓരോ സ്വയം വരുത്തി വച്ച പ്രശ്നങ്ങള്‍.

അപ്പോള്‍ ശുധബോധാതെ ശരീരബോധം വീക്ഷിക്കുന്നത് തന്‍റെ തന്നെ ഒരു പ്രതിരൂപം ആയിട്ടവും. അല്ലാതെ അതിനു കഴിയില്ല എന്നത് തന്നെ ആണ് പ്രശ്നം. ഓഷോ ഇതിനു ഉദാഹരണം പറയുന്നത് ഒരു പോത്ത് ആനയുടെ വലിപ്പം ഉള്ള മറ്റൊരു എമണ്ടന്‍ പോത്തിനെ അവിടെ കാണാന്‍ ശ്രമിക്കുന്നത് പോലെ എന്നാണ്. മനസ്സിലെ സങ്കല്‍പ്പങ്ങള്‍ അവിടെ രൂപങ്ങള്‍ ധരിക്കാന്‍ തുടങ്ങും. അതുകൊണ്ടു തന്നെ ആണ് മനോനിയന്ത്രണം ആണ് ഈ കൈലാസ യാത്രക്ക് ആവശ്യം വേണ്ടത് എന്ന് ആദ്യമേ പറഞ്ഞത്.

യേശുവിനെ സംബധിച്ചിടത്തോളം കണ്ട കാഴ്ച സ്വര്‍ഗത്തില്‍ ഇരിക്കുന്ന പിതാവിനെ ആണ്. ഈ സ്വര്‍ഗം എന്ന് പറയാന്‍ തന്നെ കാരണം എന്തോ അലൌകികമായ ശാന്തിയോ സുഖമോ, ഭയരാഹിത്യമോ അനുഭവപ്പെട്ടിരിക്കണം. പിതാവ് എന്ന് തോന്നാന്‍ കാരണം രണ്ടാണ്. ഒന്ന് സ്വയം ഒരു പുത്രന്‍ എന്ന് ധരിച്ചത്. രണ്ടു തന്നെക്കാള്‍ വലുതും അഭയം തരുന്നതും അറിവുള്ളതും ആയ ഒരു പിതൃ രൂപം. ഇത് ആര്‍ക്കും സംഭവിക്കാം. ധയനിക്കുന്നവര്‍ ശ്രദ്ധിക്കുക. മനസ്സ് അതിനു തോന്നിയ വഴിക്ക് വലിച്ചു കൊണ്ടു പോയിരിക്കും. കളിയ്ക്കാന്‍ നോക്കണ്ട. കളി പഠിപ്പിക്കും !

ഈ രൂപങ്ങളെ സങ്കല്പിക്കുന്നത് ആണ് ഈ അവസാനത്തെ പടിയുടെ പ്രശ്നം. അവിടെ മനസ്സില്‍ ബാക്കിയുള്ള സങ്കല്‍പ്പങ്ങള്‍ വീണ്ടും വിരിയാന്‍ തുടങ്ങും. അത് കൊണ്ടാണ് ധ്യാനം കൊണ്ട് സത്യത്തില്‍ ഉറയ്ക്കേണ്ടത്. ഇത് പക്ഷെ യേശുവിനു അറിയാന്‍ സാദ്ധ്യത ഇല്ല. ഭാരതിയ ഋഷിമാര്‍ക്ക് അറിയാമായിരുന്നു. അങ്ങനെ ഉറച്ചു കഴിഞ്ഞാല്‍ പിന്നെ ദ്വന്ദ ഭാവം ഇല്ല. താന്‍ തന്നെ ആണ് ആ ഉള്ളില്‍ കാണുന്ന ജ്ഞാനസൂര്യന്‍ എന്ന് സ്വയം അറിയും. അതാണ് 'തത്വംഅസി' യും 'അഹം ബ്രഹ്മാസ്മി'യും 'അനല്‍ ഹക്' ഉം.

യേശു ധരിച്ചത് തന്‍റെ തന്നെ ശുധബോധം എന്നത് സ്വര്‍ഗതിലിരിക്കുന്ന പരിശുദ്ധ പിതാവ് ആയിട്ടാണ്. അത് കൊണ്ടു തന്നെ ആണ് യേശുവിനു ആ മനസ്സിലുള്ള ദ്വന്ദ ഭാവം മാറ്റാന്‍ കഴിയാഞ്ഞതും. കുരിശില്‍ കിടക്കുമ്പോള്‍ " എന്നെ കൈവിട്ടത് എന്തിനാണ്" എന്ന് യേശു ദൈവത്തോടു വിലപിക്കുന്നുണ്ട്. അതിന്റെ അര്‍ഥം, യേശു താനും ദൈവവും രണ്ടു ആണെന്ന് ആണ് കണ്ടത്.

ദൈതം ഒരു ദര്‍ശനമേ അല്ല എന്ന് പറയാന്‍ കഴിയില്ല. നബിയും കണ്ടത് ഏതാണ്ട് അതെ രീതിയില്‍ ആണ്. പരമ കാരുണ്യവാന്‍ ആയ ഒരു ഉടമസ്തന്‍ ആണ് നബിയുടെ ഭാവനയില്‍ ഉണ്ടായത്. അതിനു കാരണവും മറ്റൊന്നല്ല. സ്വന്തം മനസ്സില്‍ ഉള്ള ലോകിക ലോകത്തെ അറിവുകള്‍ പിന്തുടര്‍ന്ന് അവസാന ദര്‍ശനത്തിലും അത് അറിയാതെ കടന്നു കൂടി യഥാര്‍ത്ഥ അദൈതാനുഭവം നഷ്ടപ്പെടുന്നു. അനുഭവങ്ങള്‍ ഇല്ലെന്നല്ല. പൂര്‍ണം ആയൊരു തിരിച്ചറിയല്‍ പലര്‍ക്കും കഴിയുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. അതിനു കാരണം അന്വേഷിച്ചു ചെന്നാല്‍ കിട്ടുന്നത് മനസ്സിലെ സങ്കല്പങ്ങളും മുന്‍വിധികളും പൂര്‍ണമായി മാറിയില്ലെങ്കില്‍ നഷ്ടം ദ്രഷ്ടാവിനു തന്നെ ആണ് എന്നാണ്.

അതിനെന്താ കുഴപ്പം? ഒന്നുമില്ലെങ്കില്‍ അവിടം വരെ എങ്കിലും എത്തിയില്ലേ എന്നും ചോദിച്ചേക്കാം. കുഴപ്പം എന്താ? അറിവ് പൂര്‍ണം ആയില്ലെങ്കില്‍ ചെയ്യുന്നതിനൊനോന്നും പൂര്‍ണത ഉണ്ടാവില്ല. അബദ്ധങ്ങളില്‍ ചെന്ന് പെടാന്‍ സാദ്ധ്യത യുണ്ട്. ഉയരങ്ങളില്‍ നിന്നുള്ള പതനം കൂടുതല്‍ ദുസ്സഹം ആകാം. ഇതിനെല്ലാം പുറമേ, അത്തരക്കാര്‍ പറയുന്നതിന് മറ്റൊരു വ്യഖ്യാനം കൊടുക്കാന്‍ കഴിയുന്ന ഒരു സാദ്ധ്യതയും ബാക്കി ഉണ്ടാവാം. കാരണം ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയായ്ക തന്നെ. പറയേണ്ടതാവില്ല പറഞ്ഞു പോവുക. പറഞ്ഞത് തന്നെ മാറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടാം. എതിര്‍ത്ത് പറയപ്പെടാം. അങ്ങനെ പല പ്രശ്നങ്ങള്‍ ആണ്.

ഇതിന്റെ ഒക്കെ അടിസ്ഥാനമോ? കാഴ്ച്ച പൂര്‍ണം ആയില്ല എന്നത് തന്നെ ആണ്. നമ്മുടെ ഒന്നും കാഴ്ച്ച പൂര്‍ണമല്ല. കുറെ ഒക്കെ മാത്രം കാണാന്‍ കഴിയുന്ന ഒരു തരം ഭാഗികമായ അന്ധത. അത് കൊണ്ടാണ് ദര്‍ശനം കിട്ടിയവരെ നാം ആശ്രയിക്കുന്നത്. എന്നാല്‍ ദര്‍ശനം തന്നെ പൂര്‍ണം അല്ലെങ്കില്‍ കിട്ടിയ ദര്‍ശനത്തിലാവും കിടന്നു കറങ്ങുക. അത് പിന്തുടരുന്നവരും അതെ കറക്കം തുടരും. അന്ധന്‍ അന്ധനെ നയിക്കും.

എന്നാല്‍ ഭൂരിപക്ഷത്തിനും പ്രശനം ദാര്‍ശനികം അല്ല. അവര്‍ അതിന്റെ ഏഴ് അയലത്തു പോലും എത്തുന്നില്ല. സെക്സും അത് വഴി ഉണ്ടാകുന്ന ബന്ധങ്ങളും ബന്ധനങ്ങളും മത്സരവും ജയവും തോല്‍വിയും പാപ ചിന്തയും കുറ്റബോധവും ഒക്കെ ആണ് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം. അതില്‍ നിന്നും നിത്യജീവനിലെക്കുള്ള വഴി അവര്‍ക്കു ലഭ്യം അല്ലാത്തത് കൊണ്ടല്ല അവര അത് വഴി പോവാത്തത്‌. അവര്ക് അതിനെക്കാള്‍ ആകര്‍ഷണം ലോകത്തോട്‌ ആയിരിക്കും. അത് കൊണ്ടാണ്.

No comments:

Post a Comment