Monday 18 March 2013

ഈഴവ പാരമ്പര്യം; ഒളിച്ചു വയ്ക്കപ്പെട്ട സത്യങ്ങള്‍.
(As compiled from a chat discussion)

(Shyam Mohan wrote : My belief is that Ezhavas are one among the communities in India which can claim "Kudumba Mahima". That "Kudumba Mahima" was the reason why we chose to be awarnas. Clinging onto our culture and defying the Brahminical life illustrates the "Mahima" of the ezhava / thiyya community. Ancestors of ezhavas were aristocratic chekavars, vaidyars, Buddhist monks, farmers, toddy tappers and Sanskrit scholars who showed the spine and guts to maintain a separate awarna identity rather than mixing with the sawarna society.Our ancestors were clever enough to think differently,because they were aristocratic by genes.Where else can u find such a self respecting,honourable society? Ezhava / Thiyya society is definitely one big family which can claim to be having the legacy of their brave and bold ancestors)

നമ്മുടെ ശരിയായ പാരമ്പര്യവും രീതികളും കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. സവര്‍ണന്റെ മുന്നില്‍ കുനിയുന്ന ഒരു പ്രവണത പൊതുവേ ഇപ്പോഴും ഉണ്ട്. ശീലം കൊണ്ടാകാം. സമൂഹത്തിന്റെ കണ്ണുരുട്ടല്‍ കൊണ്ടാകാം.സിനിമകളുടെ പ്രഭാവം കൊണ്ടാവാം. സംസ്കാരം കൊണ്ടാവാം. ആരെയും വണങ്ങുന്നതില്‍ തെറ്റില്ല. എന്തിനു വണങ്ങുന്നു എന്ന് അറിഞ്ഞു കൊണ്ട് മാത്രം വണങ്ങുക. സവര്‍ണരില്‍ വളരെ നല്ല മനുഷ്യര്‍ ഉണ്ട്. സമൂഹത്തെ ധിക്കരിക്കാന്‍ മടിച്ചാവും പലരും പാരമ്പര്യം പിന്തുടരുന്നത്. അതിനു അവരെ കുറ്റം പറയാനും പറ്റില്ല. എന്നാല്‍ അറിഞ്ഞു കൊണ്ട് മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ പലതട്ടില്‍ കാണുന്നവര്‍ തിമിരം ബാധിച്ചവര്‍ ആണ്. അവരെ വണങ്ങേണ്ടി വന്നാല്‍ സൂക്ഷിച്ചും കണ്ടും ചെയ്യുക. ഇപ്പോള്‍ ഇത്തരക്കാര്‍ വംശനാശം വന്ന വാലില്ലാ കുരങ്ങന്മാര്‍ ആണ്. അവര്‍ പറയുന്ന ചരിത്രം വിശ്വസിച്ചാല്‍ മറ്റാര്‍ക്കും ആത്മവിശ്വാസം ഉണ്ടാവുകയില്ല. അത്ര വക്ര ബുദ്ധികള്‍ ആണ് ഇവര്‍.

(Pradeen Kumar wrote : We are not Avarna, We are the Savarnas as per many quotes from Vedas, puranas etc, I will make a post with valid reason and quotes from all these in coming days).

ഏറ്റവും നല്ല ഉദാഹരണം ഞാന്‍ തന്നെ ആണ് ! ഈഴവര്‍ എല്ലാം പണ്ട് തെങ്ങ് ചെത്തുകാര്‍ ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കി വച്ചിരുന്നത്. പിന്നെ കുറെ പേര്‍ ഭാഗ്യത്തിന് വൈദ്യവും കളരിയും കൃഷിയും ഒക്കെ ആയി കുറച്ചു ഭേദപ്പെട്ട നിലയില്‍ കഴിഞ്ഞിരുന്നിരിക്കാം എന്നായിരുന്നു എന്റെ ധാരണ. ഇത് മുതിര്‍ന്നവരുടെ രീതികളില്‍ നിന്നും സംസാരത്തില്‍ നിന്നും ഒക്കെ കിട്ടിയത് തന്നെ ആണ്. അല്ലാതെ ഞാന്‍ സങ്കല്പിച്ചെടുത്തതോന്നും അല്ല വാസ്തവത്തില്‍ നമ്മുടെ സമുദായത്തെ കുറിച്ച് 'ശരിയായ' ഒരു കാഴ്ച്ചപ്പടുണ്ടായിട്ട് കഷ്ടിച്ച് ഒരു മാസമേ ആയുള്ളൂ സത്യം ! ശ്യാം മോഹന്‍, മാലിനി മാധവന്‍എന്നിവരാണ് മറ്റൊരു വിധത്തില്‍ ചിന്തിപ്പിച്ചത്.

(Pradeen Kumar wrote : ഇനി നമുക്ക് ഒന്നായി ഈ ലോകത്തെ എല്ലാ ഈഴവ/തിയ്യനെയും മാറ്റാം, ഒത്തിരിയുണ്ട് തെളിവുകള്‍. നമുക്കതെല്ലാം ഈ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാം, ഒന്നന്നായി. നമ്മുടെ ആള്‍ക്കാര്‍, മറഞ്ഞിരിക്കുക ആണ്, lack of confidence, സ്വന്തം വലുപ്പം മനസ്സിലാക്കാതെ, ഞാന്‍ ചെറിയവന്‍ എന്ന് സ്വയം അങ്ങ് തീരുമാനിച്ചുകഴിഞ്ഞു, ഒരുതരം അനാവശ്യമായ മയക്കം, നല്ലൊരു തട്ടുകൊടുതാല്‍ എഴുന്നേറ്റു കൊള്ളും. സ്വയം ചെറുത്‌ എന്ന് കരുതുന്നവനെക്കാള്‍ നികൃഷ്ടമായ ഒന്നും ഈ ലോകത്തില്ല. അറിവില്ലയ്മയല്ല കാരണം. അറിയാനുള്ള താല്പര്യം ഇല്ലായ്മയാണ് പ്രശ്നം. ഗുരുദേവനെ ഒന്ന് മനസ്സില്‍ ധ്യാനിച്ച് ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ മതി സ്വന്തം വില മനസ്സിലാകും.)

അതായതു ഈഴവര്‍ എന്നത് ഒരു അധ:കൃത സമുദായമേ ആയിരുന്നില്ല. ഇത് ആണ് കണ്ണ് തുറപ്പിച്ചത്. ചേകവര്‍ അങ്കം ചോദ്യം ചെയ്യുന്ന സ്വഭാവം. കൂസല്‍ ഇല്ലായ്മ, ആരോഗ്യം, സുഖ ജീവിതത്തോടുള്ള ആഭിമുഖ്യം അറിവുള്ളവരോടുള്ള ബഹുമാനം, ദൈവ ഭയം, മറ്റൊന്നിനോടും ഭയം ഇല്ലായ്മ, സ്ത്രീകളോടുള്ള ബഹുമാനം ഇതൊക്കെ നമ്മുടെ സമുദായത്തിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ ആണെന്ന് പറയാം. സവര്‍ണര്‍ അവര്‍ണരെ ദൈവത്തിന്റെ പേരില്‍ വിരട്ടി കാര്യം കണ്ടു കൊണ്ടിരുന്ന കാലത്ത് ആണ് ഈഴവരുടെ ഉള്ളിലെ ശക്തി പ്രകടമായി തുടങ്ങുന്നത് എന്ന് തോന്നുന്നു. എന്നാല്‍ അവര്‍ക്ക് ഒന്ന് രണ്ടു പ്രാരാബ്ധങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്. പഠിപ്പിന്റെ കുറവ്. രണ്ടു. ആത്മീയ കാര്യങ്ങളിലെ അജ്ഞത. കുടുംബ ക്ഷേത്രങ്ങളും മൂര്‍ത്തിയും കാവും സര്‍പ്പ പൂജയും കൃഷിയും തെങ്ങുകയറ്റവും കള്ളുകുടിയും അങ്കവും ഒക്കെ ആയി ഒരു തകിട ധ്രിമിതി തൈ...എന്ന മട്ടില്‍ സുഖമമായി കഴിഞ്ഞിരുന്നവര്‍ ആവണം നമ്മുടെ പുര്‍വികര്‍.

അവരെ ഭയപ്പെടുത്തി കീഴ്പെടുത്താന്‍ സവര്‍ണര്‍ ശ്രമിച്ചു എന്നത് രേഖപ്പെടുത്തപ്പെട്ട ചരിത്രം. അവിടെ നിന്നും ആണ് നമ്മുടെ പുര്‍വികരുടെ യഥാര്‍ത്ഥ ചരിത്രം തുടങ്ങുന്നത്. ഓര്‍ത്താല്‍ കുറെ തമാശയും കാണും അതായത് നമ്മുടെ അപ്പൂപ്പന്മാര്‍ക്ക് ദൈവത്തെ ഭയം ഉണ്ടായിരുന്നു. വിദ്യാഭ്യാസം കമ്മി. അപ്പോള്‍ അമ്പലം പൂജാരി എന്നിവരോടു ഒരു ബഹുമാനം ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ പൂജാരി നുമ്പടെ പെണ്ണുങ്ങളെ നോട്ടമിട്ടപ്പോള്‍ ആ ബഹുമാനം പോയിക്കാണും പിന്നെ അമ്പലം ദൈവം പൂജാരി ഒക്കെ പോയി തല കുത്തി നില്‍കാന്‍ പറഞ്ഞു ചെകിടത്തു പൊട്ടിച്ചിട്ടും ഉണ്ടാവും. അവിടെ നിന്നാണ് ചരിത്രം തുടങ്ങുന്നത്.

രാജവാഴ്ചയുടെ ആള്‍ബലവും നമ്പൂരി യുടെ 'ദൈവ കോപം' 'ബ്രഹ്മഹത്യാപാപം' തുടങ്ങിയ ഗൂഗ്ലികളും 'അവര്‍ണ ആണുങ്ങളോടുള്ള അയിത്തം' എന്ന ഉണ്ടയില്ലാ വെടി ആയ ഫുള്‍ ടോസ്സും ഇതിനിടയില്‍ സോഡാക്കുപ്പിയില്‍ പെട്ട ഗോലി പോലെയുള്ള നായരുടെ കുത്സിത ബുദ്ധിയും ഒക്കെ ചേര്‍ന്നു ഒരു വിധം അവര്‍ണരെ ഒക്കെ കുനിച്ചു നിര്‍ത്തി ഇടിക്കുമ്പോള്‍ ആണ് ഈഴവരുടെ ശരിക്കുള്ള കഴിവുകള്‍ പുറത്തു വരുന്നത്. ഉറങ്ങിക്കൊണ്ടിരുന്ന ആനയെ പോലെ. ഇതിനിടയില്‍ സംഭവിച്ച അത്ഭുതം ആണ് ഗുരു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് സവര്‍ണ പുംഗവന്മാര്‍ സ്വപ്നേപി നിരീചിട്ടുണ്ടാവില്ല. ധനികനും ധീരനും ദയാലുവും ആയ ആറാട്ടുപുഴ വേലായുധ പണിക്കരെപോലും പിന്നെയും സവര്‍ണര്‍ ഒതുക്കി. ഗുരുവിനെ ഒതുക്കാന്‍ പറ്റിയില്ല. കാരണം ബ്രഹ്മജ്ഞാനം കിട്ടിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടുകയില്ല.

(Pradeen Kumar wrote : ഒരു കൊല്ലം മുന്‍പാണ് എന്ന് തോന്നുന്നു, "മലയാളം" അല്ലെങ്കില്‍ "india today" ഒരു റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. കേരളത്തില്‍ നമ്പൂതിരി, നായര്‍, ഈഴവ, ആദിവാസി മുതലായ എല്ലാവരുടെയും ജനതിക ഘടന ഒന്നാണ് എന്ന്. അപ്പോള്‍ ആര്യന്‍ വന്നു എന്ന് പറയുന്നത് തന്നെ തെറ്റ്. പിന്നെങ്ങിനെ ഈ വിഭാഗങ്ങളില്‍ വ്യത്യസ്തത ഉണ്ടാകും. ആര്യന്റെ DNAയുടെ ഘടനയും നമ്പൂതിരിയുടെയും മാച്ച് ചെയ്യാതെ വരുകയും, ഈഴവന്റെയും ആദിവസിയുടെയും ആയി ചേരുകയും വന്നാല്‍ എന്താ അര്‍ഥം. നമ്മളും നമ്പൂതിരിയും തമ്മില്‍ ഒരു വ്യത്യാസം ഇല്ല എന്നല്ലേ) .

ഇനി നമ്മുടെ സമുദായത്തെ ഒന്നുകൂടി വിലയിരുത്തുക. കാണാന്‍ പറ്റുന്നത് സ്വതവേ ഊര്‍ജസ്വലരും അഭിമാനികളും ആയ ഒരു വിഭാഗത്തെ ആണ്. രാജാവും പൂജാരിയും ശകുനികളും ഒത്തു പിടിച്ചിട്ടു ഒതുക്കാന്‍ പറ്റാതെ പോയ ഒരു സമൂഹം. വിദ്യയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. ഗുരു അത് നേടിയതോടെ ഇനി ഒന്നിനും ഈ സമുദായത്തെ കീഴ്പെടുത്താന്‍ കഴിയില്ല. ഇനി നമുക്ക് വേണ്ടത് പൂര്‍ണമായ വളര്‍ച്ച ആണ്. ആത്മീയമായും സാമ്പത്തികമായും. ഇതിനിടയില്‍ നമ്പൂരി നായരുടെ കൂടെ ചേര്‍ന്നു വിശാലഹിന്ദു എന്നാ ഉമ്മാക്കിയുമായി വരുമ്പോള്‍ സൂക്ഷിച്ചും കണ്ടും നില്കണം. മുസ്ലിങ്ങളെ ഒതുക്കാന്‍ ചേകവരേ തള്ളി വിടുക എന്നതാണ് സവര്‍ണന്റെ പുതിയ തന്ത്രം. നമുക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് വേണം. ഇല്ലെങ്കില്‍ സവര്‍ണന്റെ വക്രബുദ്ധിക്ക് നമ്മുടെ മക്കളെ കൊലയ്ക്കു കൊടുക്കേണ്ടി വരും. ഇക്കാര്യത്തില്‍ ഗുരു തന്നെ ആണ് നമ്മുടെ വഴികാട്ടി. ഹിന്ദുമതത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ചു സമത്വത്തിന്റെയും സഹോദര്യത്തിന്റെയും മത സഹിഷ്ണുതയുടെയും മാര്‍ഗം ആണ് നമ്മുടെ മുന്നില്‍ ഉള്ളത്. ഒരു മതത്തിനോടും അനുഭാവവും വേണ്ട എതിര്‍പ്പും വേണ്ട. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി. പിന്നെന്തു പ്രശ്നം ? ഒരു പ്രശ്നവും ഇല്ല.

(Pradeen Kumar വിദ്യയും നമുക്കുണ്ടായിരുന്നു. തെളിവുകള്‍ ഉണ്ട്, വളരെയേറെ. ഒന്നൊന്നായി നമുക്ക് നിരത്താം).

(Shyam Mohan We were always having the role of a large buffer group in between the so called sawarnas and the original inhabitants of Kerala (present day SC/STs).Nobody was able to give us an exact place in the multi-tier caste system. Even Vararuchi did not mention about us in "Parayi Petta Panthirukulam" whereas Namputhiri, Nair, Kshatriya, Viswakarma, Veluthedan, Paraya, Pulaya,Muslim all found their respective roles.So,its always better for us to remain so.By our large population,we ourselves were and are a self dependent community.No harm in following Hindu ways of life.Shramanic traditions are also good.But,never compromise our self respect and glory for religion and politics.We should be able to maintain our identity within whatever religion.political view we practise.Absorb the good parts of everything.Take strong and bold stand against evils of all ideology.Learn to utilise the good elements of religion and politics for the benefit of our community.In that condition,we could claim to be an intelligent and self realising community).

സവര്ണനു പക്ഷെ പ്രശ്നം കാണും. മറ്റു മതങ്ങള്‍ ഇങ്ങനെ എണ്ണം കൂടിയാല്‍ അവര്‍ ഭരിക്കില്ലേ? തമ്പ്രാന്മാര്‍ ഇത്രയും കാലം ഭരിച്ചതിന്റെ കൊണം ഒക്കെ നമുക്ക് അറിയാമല്ലോ. സായിപ്പിന് നിറവും ഉയരവു വിവരവും ഒക്കെ കൂടുതല്‍ ആയതു കൊണ്ട് കണ്ണുകടി കാരണം അവരെയും ഓട്ടിച്ചു. പിന്നെ ബാക്കിയുള്ളത് പണ്ട് സവര്‍ണന്റെ കീഴില്‍ നിന്നും പെണ്ണുങ്ങളെ രക്ഷിക്കാന്‍ മതം പോലും മാറേണ്ടി വന്ന അവര്‍ണര്‍. മറ്റാരെയും ഭരിക്കാന്‍ വിടാതെ ഞങ്ങള്‍ തന്നെ ഭരിച്ചോളാം എന്നാണ് സവര്‍ണന്‍റെ എക്കാലത്തെയും അജണ്ട. ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കാശ്മീരും ദലൈലാമയും വെടക്കാക്കി പാകിസ്ഥാന്റെയും ചൈനയുടെയും തെറി കേട്ട് കൊണ്ട് മിണ്ടാതെ ഇരിക്കുകയാണ്. ഇനി യുദ്ധം വന്നാല്‍ ക്ഷത്രിയര്‍ ചത്തോളും. ആഭ്യന്തര സമരം വന്നാല്‍ അധ:കൃതര്‍ ചത്തോളും. എങ്ങനെ പോയാലും സവര്‍ണര്‍ മോളില്‍ തന്നെ ഇരിക്കും. സായിപ്പിനെ മാത്രം സവര്‍ണനു ലേശം പേടിയും ബഹുമാനവും ഉണ്ട്. എന്നാല്‍ അതും അങ്ങട് പുറമേ സമ്മതിക്കുകയും ഇല്ല. അവരുടെ കുറ്റങ്ങള്‍ കണ്ടു പിടിക്കും. അത് മറ്റുള്ളവരെ കൊണ്ട് ഏറ്റു പാടിക്കും. അങ്ങനെ സവര്‍ണ സംസ്കാരം അഥവാ സംസ്കാരം ഇല്ലായ്മ ഇപ്പോഴും ഒരു ഭീഷണി തന്നെ ആയി നിലനില്‍ക്കുന്നു. ഇത് മറക്കണ്ട. പഴേ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കി ഇവന്മാര്‍ ഇനിയും വരും. ആ കുപ്പിയില്‍ ഇറങ്ങരുതു.

(Suresh Babu Madhavan wrote: പ്രിയ സോദരങ്ങളെ, നമ്മള്‍ ഈ ഗ്രൂപ്പില്‍തന്നെ നേരത്തേ ഇത്തരം ഒരു ചര്‍ച്ച നടത്തിയതായി ഓര്‍ക്കുന്നു. അന്ന്‌ ഞാന്‍ ഇതേക്കുറിച്ച്‌ പോസ്‌റ്റ്‌ ഇട്ടിരുന്നു. ഈഴവര്‍ എന്ന ഒരു വിഭാഗം ആദികാലത്ത്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കേരളം എന്ന്‌ നാം ഇന്ന്‌ പറയപ്പെടുന്ന ഈ പ്രദേശത്ത്‌ ജനവാസം ഉണ്ടായിരുന്നു. രാമായണകാലത്തുപോലും ഇവിടെ ജനസഞ്ചയമുണ്ട്‌. അപ്പോള്‍ രാമായണകാലത്തിനുമുമ്പും ഇവിടെ ജനതയില്ലേ.? അന്ന്‌ ദ്രാവിഡനോ, ഈഴവനോ, ആര്യനോ ഒന്നുമായിരുന്നില്ല. അക്കാലത്ത്‌ ഈ നാട്ടില്‍ വിദ്യാഭ്യാസപരമായും, കച്ചവടത്തിലൂടെ ധനസ്ഥിതി പ്രാപിച്ചവരായും, ഉയര്‍ന്ന ജീവിത നിലവാരം ഉള്ളവരായും ജനതയുണ്ടായിരുന്നു എന്നാണ്‌ തോന്നുന്നത്‌. കള്ളവും ചതിയും ഒന്നും ഇല്ലാതിരുന്ന ഒരു കാലം.

എന്നാല്‍ പിന്നീട്‌ വന്ന അധിനിവേശത്തിന്റെ ഫലമായി, അത്‌ ആര്യന്മാരോ ആരോ ആയിരിക്കാം, ഈ ജനതയെ കീഴടക്കി അവരുടെ സ്വത്വം നശിപ്പിക്കുകയായിരുന്നു ചെയ്‌തത്‌. അത്‌ അധിനിവേശക്കാരുടെ സ്വാര്‍ത്ഥതാല്‌പര്യം കൂടിയായിരുന്നു. അവരുടെ അധികാരം നിലനിര്‍ത്തുക എന്നതായിരുന്ന താല്‌പര്യം എന്ന്‌ ഗണിക്കാം. കടല്‍കടന്നുള്ള കച്ചവടത്തിലൂടെ ധനസ്ഥിതി ആര്‍ജ്ജിച്ച അവരോട്‌ കടല്‍കടക്കുന്നത്‌ പാപമാണ്‌ എന്നും അങ്ങനെ പോയവരെ അധകൃതരും ചീത്തമനുഷ്യന്‍ എന്ന പേരുവരത്തക്കവിധമുള്ള പേരുകളും നല്‍കി ആ മാര്‍ഗ്ഗത്തില്‍നിന്നും അകറ്റി. അതോടെ സാമ്പത്തികമായി ആവിഭാഗം തകര്‍ന്നു. വിദ്യാഭ്യാസത്തിലൂടെ ഉയര്‍ച്ചനേടിയ അവരെ വിദ്യ അഭ്യസിക്കുന്നതില്‍നിന്നും അധിനിവേശക്കാര്‍ വിലക്കി. അതോടെ വിദ്യാഹീനരുമായി.

അതുവരെ അവര്‍ അനുവര്‍ത്തിച്ചുവന്ന ആചാരാനുഷ്‌ഠാനങ്ങളെ ഈ അധിനിവേശക്കാര്‍ തകര്‍ത്തു. ദുഷ്ടമൂര്‍ത്തികളെമാത്രമേ ആരാധിക്കാവൂ എന്ന നിയമം കൊണ്ടുവന്നു. അങ്ങനെ മാടനും മറുതയും ആരാധനാമൂര്‍ത്തിയായി. ഭക്തന്മാര്‍ക്ക്‌ ഭദ്രം ചെയ്യുന്നവളായ ഭദ്രകാളിയെ രക്തമാംസദാഹിയായ ദേവതയായി ചിത്രീകരിച്ച്‌ അത്തരം പൂജാദികര്‍മ്മങ്ങള്‍ അടിച്ചേല്‍പ്പിച്ചു. ഭൂമിയിലെ അവകാശം നിഷേധിച്ച്‌ അവരെ കുടിയാന്മാരാക്കി. അങ്ങനെ ഏതാണ്ട്‌ രണ്ടുതലമുറക്കുശേഷം ഈ കേരളമെന്ന ഭൂപ്രദേശത്തെ ജനത അധകൃതരും വിദ്യാഹീനരും ദരിദ്രരുമായി. ഇതെല്ലാം നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ നടന്ന കാര്യങ്ങളാണ്‌. വിദ്യാഹീനരായതോടെ ആ ജനത അവരുടെ ചരിത്രംപോലും വിസ്‌മരിച്ചു. പിന്നീട്‌ ഈ അധിനിവേശക്കാര്‍ എഴുതിവച്ച ചരിത്രം മാത്രമേ നിലവില്‍വന്നുള്ളൂ. അതാണ്‌ നാം ഇന്ന്‌ അറിയുന്ന ചരിത്രം. ഇന്ന്‌ ഈഴവന്‍ ശ്രീലങ്കയില്‍നിന്നും വന്നവന്‍ എന്ന്‌ ആക്കിത്തീര്‍ത്തു. എല്ലാ നിലയിലും ഉയര്‍ന്ന സാംസ്‌കാരിക പൈതൃകമുള്ള ഈ മണ്ണിന്റെ മക്കളായ ഈ സമൂഹം അവരുടെ സ്വത്വം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്‌. പക്ഷേ എല്ലാം ഈ അധിനിവേശക്കാര്‍ ഉന്മൂലനം ചെയ്‌തില്ലേ..? ഇനി ചരിത്രം പഠിക്കുമ്പോള്‍ ഡി.എന്‍.എ. നോക്കിയും, പരശുരാമന്റെ കഥനോക്കിയും പഠിക്കേണ്ടിവരും)

മായാവതി ബാഗും തൂക്കി നില്‍ക്കുന്ന പ്രതിമ കണ്ടു ചിരി പൊട്ടുമെങ്കിലും സവര്‍ണരെ വിശ്വാസം ഇല്ലാത്തതിന്റെ പ്രതീകം ആണ് അവരും മുലായം സിങ്ങും ലാലു പ്രസാദ്‌ യാദവും ഒക്കെ. ഇവര്‍ സവര്‍ണരെക്കാള്‍ കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. നമുക്ക് എങ്കിലും അങ്ങനെ ഒരു ഗതി വരരുത്. അന്തസ്സായി നില്‍കാന്‍ പഠിക്കണം. രാഷ്ട്രീയപാര്‍ടികള്‍ അങ്കകോഴികളെ പിടിക്കാന്‍ വരും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിക്കുന്നത് മിക്കതും ഈഴവര്‍ ആണ്. അത്തരം രാഷ്ട്രീയ നേട്ടം ഒന്നും നമുക്ക് വേണ്ട. നമുക്ക് സുഖമായി കഴിയാന്‍ ഉള്ളത് നമുക്ക് ഉണ്ട്. ഇല്ലെങ്കില്‍ അധ്വാനിച്ചു ഉണ്ടാക്കണം. പഠിക്കണം. ബിസിനസ്‌ ചെയ്യണം.

ചത്തു കഴിഞ്ഞിട്ട് സുഖമായി ജീവിക്കാം എന്നത് ഒരു (ഉള്‍) കിടിലന്‍ തമാശ ആയിപ്പോവും. അത്ര ദാരിദ്ര്യം ഒന്നും നമുക്ക് ഇല്ല.

No comments:

Post a Comment