Monday 25 March 2013

ഭാഗവതം - ശരിയായ അര്‍ത്ഥങ്ങള്‍

ഭാഗവതം - ശരിയായ അര്‍ത്ഥങ്ങള്‍

ഭാഗവതം എന്നത് ഭഗവാന്റെ കഥ ആണ്. ഭഗവാന്‍ എന്നാല്‍ എല്ലാ ഐശ്വര്യവും ഉള്ളവന്‍. ലോകത്തിന്റെ ചൈതന്യം. കൃഷ്ണന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ 'ആകര്‍ഷിക്കുന്നത്' എന്ന് ആണ്. പ്രപഞ്ചത്തിലെ വസ്തുക്കളെയും മനസ്സുകളെയും വികാരങ്ങളെയും എല്ലാം തന്നിലേക്ക് ആകര്‍ഷിച്ചു നിറുത്തുന്ന ഒന്നാണ് ഭഗവാന്‍. ദൃശ്യ ലോകത്തിന്റെ കാരണമായ ബോധാസ്വരൂപം.

ഈ കൃഷ്ണന്‍ തന്നെ ആണ് യേശു കണ്ട സ്വര്‍ഗത്തിലെ വിശുദ്ധ പിതാവ് അല്ലെങ്കില്‍ നബിയുടെ നീതിമാനും കരുണാമയനും ആയ അള്ളാ. ആകെ ഒരു വ്യത്യാസം ഉള്ളത് ഹിന്ദുക്കളുടെ ദൈവസങ്കല്‍പം അവരില്‍ നിന്നും അന്യമായ ഒന്നല്ല എന്നതാണ്. യേശുവിനെയും നബിയെയും സംബന്ധിച്ചിടത്തോളം ദൈവം അവരില്‍ നിന്നും വ്യത്യസ്തനാണ്. ഹിന്ദു മനസ്സുകള്‍ക്ക് ദൈവത്തില്‍ ലയിക്കാന്‍ കഴിയും. യേശുവിനും നബിക്കും അത് ചിന്തിക്കാന്‍ പോലും കഴിയില്ല.

അതൊക്കെ തല്‍കാലം അവിടെ നില്കട്ടെ. ഭാഗവതത്തില്‍ എന്താനുള്ളതെന്നു നോക്കാം. ജീവിതത്തെ നേരിടാന്‍ വേണ്ട മനശക്തിക്കും സന്മാര്ഗ ഉപദേശങ്ങള്‍ക്കും ഉപരിയായി എങ്ങനെ മരണത്തെ അതിജീവിക്കാം എന്ന മാര്‍ഗം അറിയുകയാണ് ഭാഗവതത്തിന്റെയും (രാമായണം, മഹാഭാരതം എന്നിവയെ പോലെ) കാതല്‍.

കഥ തുടങ്ങുന്നതു പരീക്ഷിത്ത്‌ രാജാവ് നായാട്ടിനു പോയപ്പോള്‍ ഒരു മാനിനെ പിന്തുടര്‍ന്ന് ഒരു മുനിയുടെ ആശ്രമത്തിനു സമീപം എത്തി. ധ്യാനത്തിലിരുന്ന മഹര്‍ഷിയോടു 'മാനിനെ കണ്ടോ' എന്ന് ചോദിച്ചു. മുനി അത് കേട്ടത് കൂടി ഇല്ല. രാജാവിന് കോപം വന്നു അടുത്തു കിടന്ന ഒരു ചത്ത പാമ്പിനെ മുനിയുടെ കഴുത്തില്‍ വില്ല് കൊണ്ട് തോണ്ടി ഒരു പാമ്പ് മാല അനിയിച്ചിട്ടു ദേഷ്യത്തില്‍ സ്ഥലം വിട്ടു.

കൊല്ലാന്‍ രാജാവിന് തോന്നാതിരുന്നത് മുനിയുടെ ഭാഗ്യം ? രാജാവിനോടാ കളി ?

മുനിയുടെ മകന്‍ എപ്പോഴോ അവിടെ എത്തിയപ്പോള്‍ അച്ഛന്റെ കഴുത്തില്‍ ചത്ത പാമ്പ്. ദിവ്യ ദൃഷ്ടി കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേശം ശപിച്ചു. "ഇതിനു കാരണക്കാരന്‍ ആരായാലും 7 ദിവസത്തിനുള്ളില്‍ പാമ്പ് കടിച്ചു ചാകട്ടെ" എന്ന്.

രാജാവ് വിവരം അറിഞ്ഞു പശ്ചാത്താപ വിവശനായി. രക്ഷപ്പെടാന്‍ എന്ത് വഴി എന്ന് ആലോചിച്ചു. ഒറ്റത്തൂണില്‍ കൊട്ടാരം പണിതു മുകളില്‍ ഇരിപ്പായി. ചുറ്റും 24 മണിക്കൂറും കാവലും ആയി. പാമ്പ് അകത്തു കടന്നിട്ട് വേണ്ടേ കൊത്താന്‍ !

പോരാത്തതിന് രാജാവ് ഒരു മുനിയെ അഭയം പ്രാപിച്ചു. മുനി ജീവിതത്തിന്റെ ക്ഷണികതയും ആത്മാവിന്റെ അനശ്വരതയെയും കുറിച്ച് രാജാവിനെ പറഞ്ഞു മനസ്സിലാക്കി. 7 ദിവസം തികയുന്നതിനു മുന്‍പ് തന്നേ രാജാവ് ആത്മതത്വത്തില്‍ എത്തി മരണം താണ്ടി.

ഏഴാം ദിവസം ആയി. കുറച്ചു മുനികള്‍ രാജാവിനെ കാണാന്‍ എത്തി. മുനികളെ നാളെ കാണാം എന്നും തല്‍കാലം അവര്‍ കൊണ്ട് വന്ന ഫലങ്ങള്‍ സ്വീകരിക്കുന്നു എന്നും രാജാവ് അറിയിച്ചു. ഫലങ്ങളില്‍ ഒന്ന് കഴിക്കാന്‍ എടുക്കുമ്പോള്‍ ഒരു പുഴു ! അത് ക്ഷനനെരത്തില്‍ വലിയൊരു പാമ്പായി രാജാവിന്റെ കഴുത്തില്‍ ചുറ്റി. 'വിധി തടുക്കാന്‍ പറ്റില്ല...മുനിശാപം നടക്കട്ടെ' എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് രാജാവ് പ്രാണന്‍ വെടിഞ്ഞു.

ചിരിച്ചു കൊണ്ട് മരിക്കാന്‍ രാജാവിനെ പ്രാപ്തനാക്കിയ കഥ ആണ് ഭാഗവതം.

മുഴുവന്‍ കഥകളിലേക്ക് പോകുന്നില്ല. കൃഷ്ണനുമായി ബന്ധപ്പെട്ടുള്ള ചില വിവാദ ഭാഗങ്ങള്‍ മാത്രം അവലോകനം ചെയ്യുന്നു.

1). കൃഷ്ണന്‍, സഹോദരിയുടെ എട്ടാമത്തെ പുത്രന്‍ അമ്മാവന്‍ കംസനെ കൊല്ലുന്നു.

മനുഷ്യശരീരത്തില്‍ തിരിച്ചറിയാവുന്ന എട്ടു കാര്യങ്ങള്‍ ഉണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ (കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്) പിന്നെ മനസ്സ്, ബുദ്ധി. എട്ടാമത്തെതു ആണ് അഹങ്കാരം.

മനുഷ്യന്റെ ആദ്യത്തെ ഏഴ് ഘടകങ്ങള്‍ അവനെ കൊള്ളുകയില്ല. എന്നാല്‍ എട്ടാമത്തെതു (അഹങ്കാരം) അവനെ കൊന്നത് തന്നെ.

അഹങ്കാരം എന്ത് കൊണ്ട് മനുഷ്യനെ കൊല്ലും ? അഹങ്കാരം ഇല്ലെങ്കില്‍ മരിക്കുകയില്ലേ ? ]

അഹങ്കാരം എന്നത് ശരീരബോധം തന്നെ ആണ്. നാം കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ബോധം. ലോകം നമ്മെ കാണുന്ന ബോധം. ശരീരം തന്നെ നശിക്കുന്നതാണ്. പിന്നെ ആ ബോധത്തില്‍ ജീവിക്കുന്നതും മരണത്തിലേക്ക് തന്നെ.

എന്നാല്‍ അഹങ്കാരം ഇല്ലാത്ത ശുദ്ധമായ മനസ്സില്‍ ആത്മ ബോധം തെളിയുന്നു. ഈ അത്മബോധത്തിനു പ്രായം ഇല്ല. കാലം ബാധകം അല്ല. ബോധം ഒരിക്കലും മരിക്കുന്നും ഇല്ല. അപ്പോള്‍ അത് തന്നെ മരണം താണ്ടാന്‍ ഉള്ള പോംവഴി. അഹങ്കാരം എന്ന നശ്വരമായ ശരീര ബോധത്തില്‍ നിന്നും ആത്മബോധം എന്ന അനശ്വര യഥാര്‍ത്ഥ ബോധത്തിലേക്ക്‌ ഉയരുക.

2). കൃഷ്ണന്‍ നദിയില്‍ കുളിക്കുന്ന ഗോപികമാരുടെ വസ്ത്രം അപഹരിച്ചു മരത്തില്‍ തൂക്കിയിടുന്നു.

അടി കൊള്ളാന്‍ വേറെ ഒന്നും വേണ്ട !

അവിടെയും തീര്‍ന്നില്ല. വസ്ത്രം അന്വേഷിച്ച ഗോപികമാരോട് രണ്ടു കൈകളും തലയ്ക്കു മുകളില്‍ ഉയര്‍ത്തി കരയ്ക്ക്‌ കയറിവരാന്‍ പറയുന്ന കൃഷ്ണന്‍!

ഇത് എന്തോന്ന് ദൈവം ? ഇതിനല്ലേ ഞരമ്പുരോഗം എന്ന് പറയുന്നത്. കല്യാണം കഴിപ്പിച്ചാല്‍ പൊതുവേ നേരെ ആയിക്കൊള്ളും. എന്ന് മറ്റു മതക്കാര്‍.

മുഹമ്മദ്‌ നബി ചെയ്തത് മുസ്ലിങ്ങള്‍ അനുകരിക്കുന്നത് പോലെ കൃഷ്ണന്‍ ചെയ്തതൊക്കെ ഹിന്ദുക്കള്‍ അനുകരിക്കണ്ടേ ? ഇല്ലെങ്കില്‍ എന്ത് വിശ്വാസം?

ഈ ഭാഗം ഒഴിവാക്കി പുസ്തകം എഴുതാന്‍ പാടില്ലായിരുന്നോ ?

ഇതിനെല്ലം കൂടി ആകെ ഒരു മറുപടിയെ ഉള്ളു.

സ്ത്രീകള്‍ ശരീരത്തെ കുറിച്ച് 'അമിത' ബോധവതികള്‍ ആണ്. ജനനം മുതല്‍ ശരീരം പുറത്തു കാണുന്നതിനെ കുറിച്ച് അവളെ വീട്ട്കാരും സമൂഹവും നിരന്തരം ഓര്‍മപ്പെടുത്തുന്നു. പോരാത്തതിനു ആണ്‌ങ്ങള്‍ അവളുടെ കണ്ണ് തെറ്റിയാല്‍ അവളുടെ ശരീരത്തിലെക്കാണ് നോട്ടം.

സ്ത്രീകള്‍ അങ്ങനെ പുരുഷന്മാരെ നോക്കാറില്ല. കാരണം ഒരു നോട്ടത്തില്‍ മനസ്സിലാക്കാവുന്നതെ ഉള്ളു പുരുഷ ശരീരം. സ്ത്രീ ശരീരം അങ്ങനെ അല്ല. അത് ആണ്‍മനസ്സുകളെ ആകര്‍ഷിച്ച് വളയ്ക്കും. ഒറ്റ നോട്ടത്തില്‍ ആണിന് അവളുടെ രൂപം മനസ്സിലാക്കാന്‍ കഴിയില്ല. അപ്പോള്‍ വീണ്ടും നോക്കേണ്ടി വരും. ആണുങ്ങളുടെ ഈ തുടര്‍ച്ചയായുള്ള നോട്ടം അവളെ എപ്പോഴും ശരീരത്തെ കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും.

കൃഷ്ണന്‍ എന്നത് ദൈവത്തിന്റെ അവതാരം എന്ന് ധരിക്കുക. സൃഷ്ടി കര്‍ത്താവിനു സ്ത്രീകളുടെ നഗ്നത ഒളിച്ചു കാണേണ്ട ഞരമ്പുരോഗം ഒന്നും ഉണ്ടാവാന്‍ വഴിയില്ല. അപ്പോള്‍ വസ്ത്രം മോഷ്ടിച്ച് മരച്ചില്ലയില്‍ തൂക്കിയതിനു എന്തോ കാരണം ഉണ്ടാകണം. ആ കാരണം അറിഞ്ഞാല്‍ സംഗതി ജയിച്ചു. ദൈവത്തിന്റെ മനസ്സ് നമുക്ക് അറിയാന്‍ പറ്റും.

സ്ത്രീ ശരീരത്തിലും ഉള്ള അത്മഭാവം ആണ് കൃഷ്ണന്‍. അപ്പോള്‍ സ്ത്രീകളുടെ വ്യഥ കൃഷ്ണന് അറിയാം. സ്ത്രീകള്‍ക്ക് ആത്മതത്വത്തിലേക്ക് പോകണം എങ്കില്‍ ആദ്യം ശരീര ബോധത്തില്‍ നിന്നും രക്ഷപ്പെടണം. ശരീര ബോധത്തില്‍ നിന്നും സ്ത്രീകള്‍ രക്ഷപ്പെടാന്‍ ആണുങ്ങള്‍ സമ്മതിക്കുകയും ഇല്ല ! എന്തോന്ന് ബോധോദയം ! സ്ത്രീകളുമായുള്ള ചുറ്റിക്കളി അല്ലെ ഒരു രസം ?

ഇനി സ്ത്രീകള്‍ക്ക് ഈ ചുറ്റിക്കളിയില്‍ താല്പര്യം ഇല്ല എങ്കില്‍ പോലും വിഷയാസക്തരായ ആണുങ്ങള്‍ അനുവദിക്കുകയും ഇല്ല.

ചുരുക്കിപറഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ശരീര ബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. പല്ല് കൊഴിഞ്ഞു അമ്മൂമ്മ ആയാല്‍ പോലും. ആനുഗല്‍ അതിനു അനുവദിക്കില്ല. വസ്ത്രം മാരിക്കിടന്നാല്‍ ഉടന്‍ ആണിന്റെ കണ്ണ് അവിടെ എത്തും. പെണ്ണ് ബുര്ഖ എടുത്ത് ഇട്ടാല്‍ മാത്രമേ ആണിന്റെ വിമ്മിഷ്ടം മാറുകയുള്ളൂ.

കാരണം ആണ് അങ്ങനെ ആണ്. സ്ത്രീ ശരീരത്തില്‍ നിന്നും കണ്ണ് എടുക്കാന്‍ സാധാരണ ഗതിയില്‍ ആണിന് പറ്റില്ല. അത് ആണിന്റെ മനസ്സിന്റെ കുഴപ്പം ആണെന്ന് പക്ഷെ അവര്‍ അംഗീകരിക്കുകയും ഇല്ല. ആണിന്റെ മനസ്സിളക്കുന്നതിനു സ്ത്രീയെ ചീത്ത പറയുകയും ചെയ്യും. സ്ത്രീകള്‍ ഇതെന്തു പാടെന്നു അന്തം വിടും...!

ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നു വഴികള്‍ ഉണ്ട്. ഒന്ന് കുട്ടികളെ പോലെ ശുദ്ധമനസ്കര്‍ ആവുക. രണ്ടു കല്യാണം കഴിച്ചു അന്തസ്സുള്ള ഒരു കുടുംബജീവിതം നയിക്കുക. മൂന്ന്. ഗുരു ആവുക.

3). കൃഷ്ണന്‍ 16008 സ്ത്രീകളെ വിവാഹം ചെയ്തു.

എന്നിട്ടാണോ ഹിന്ദുക്കള്‍ മുസ്ലിങ്ങളെ ഉപദേശിക്കാന്‍ നടക്കുന്നത് ?

എന്താണിതിന്റെ ആന്തരികാര്‍ത്ഥം ?

ശരീരത്തിലെ എട്ട് അംശങ്ങളെക്കുറിച്ചു നേരത്തെ പറഞ്ഞല്ലോ. അതായതു പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം. ഇവയെല്ലാം ഇപ്പോഴും കൃഷ്ണനെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്. അത് കൊണ്ട് ഇവയെ കൃഷ്ണന്റെ പ്രധാന ഭാര്യമാര്‍ എന്ന് വിളിക്കുന്നു. ഓര്‍ക്കുക. സ്ത്രീലമ്പടന്‍ ആയ ഒരു മനുഷ്യനെ അല്ല കൃഷ്ണന്‍ എന്ന് പറയുമ്പോള്‍ ഓര്‍ക്കേണ്ടത്. ശരീരങ്ങളുടെ അടിസ്ഥാനമായ ചൈതന്യത്തെ ആണ് കൃഷ്ണന്‍ എന്ന് വിളിക്കുന്നത്‌. ആ ചൈതന്യത്തിനെ ആശ്രയിച്ചാണ് ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അഹമ്കാരവും നില്കുന്നത്.

അങ്ങനെ കൃഷ്ണന് 8 പ്രധാന ഭാര്യമാര്‍. അക്കാര്യത്തില്‍ ഒരു തീരുമാനം ആയി. എങ്കിലും ബാക്കിയുണ്ടല്ലോ ഒരു 16000 ?

മനുഷ്യമനസ്സില്‍ 16 (ഷോഡശ = ഷഡ് = 6 + ദശ = 10) തരം വികാരങ്ങള്‍ ഉണ്ടെന്നാണ് ഗവേഷണ ഫലം. അതായതു കോപം, ദുഃഖം, അസൂയ, വെറുപ്പ്‌, വേദന, സ്നേഹം തുടങ്ങി 16 തരം വികാരങ്ങള്‍.

ഇനി ഓരോ വികാരത്തിനും ആയിരക്കണക്കിന് വകഭേദങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന് കോപം തന്നെ പല വിധം ഇല്ലേ? ഈ 16 തരം വികാരങ്ങളും അവയുടെ അനവധി വകഭേദങ്ങളും പിന്നെ ആദ്യത്തെ 8 അടിസ്ഥാന ഭാവങ്ങളും എല്ലാം ഒരു ചൈതന്യത്തെ ആശ്രയിച്ചു നില്‍ക്കുന്നു എന്നാണ് അര്‍ഥം.

ആയിരം എന്നാല്‍ അനവധി എന്നെ അര്‍ഥം ഉള്ളു.

അങ്ങനെ 8 ഉം 16000 ഉം കൂടി കൂട്ടിയാല്‍ 16008.

4). കൃഷ്ണന്റെ മക്കള്‍ തന്നെ തമ്മില്‍ തല്ലി ചാവുകയാണ് ഉണ്ടായത്.

സംഭവം ശരിയാണ്.

സ്വന്തം മക്കളെ പോലും ഒരു കരയ്ക്ക്‌ അടുപ്പിക്കാന്‍ കഴിയാത്ത ദൈവമോ ?

കഥ ഇങ്ങനെ. കൃഷ്ണന്റെ കൊട്ടാരത്തില്‍ കുറെ മുനികള്‍ വന്നു. കൃഷ്ണന്റെ മക്കള്‍ മുനിമാരെ ഒന്ന് പറ്റിക്കാന്‍ തീരുമാനിച്ചു. അതില്‍ ഒരാള്‍ ഒരു ഗര്‍ഭിണിയുടെ വേഷം കെട്ടി. മുനിമാരോടു ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ എന്ന് ചോദിച്ചു.

മുനിമാര്‍ ദൈവത്തിന്റെ മക്കളെ ശപിച്ചു ! ഇരുമ്പുലക്ക പ്രസവിക്കാന്‍ അനുഗ്രഹിച്ചു സ്ഥലം വിട്ടു. ഇങ്ങനെ വരുമെന്ന് കൃഷ്ണന്റെ മക്കള്‍ കരുതിയിരുന്നില്ല. അച്ഛനെ പേടിക്കുന്ന വല്ല മുനികളും ആയിരിക്കും എന്നാണ് കരുതിയത്‌. പുലിവാല്‍ ആയി.

പിന്നെ എന്ത് ചെയ്യാന്‍ ? പ്രസവിച്ച ഇരുമ്പുലക്ക രാകിപ്പൊടിച്ചു കടലില്‍ കൊണ്ടുകളഞ്ഞു.

ഇരുപുപോടി ഒക്കെ കൂടി തിരയില്‍ കരയ്ക്കടിഞ്ഞു കൂര്‍ത്ത മുനയുള്ള പുല്ലുകള്‍ ഉണ്ടായി. ക്രിഹ്നറെ മക്കള്‍ തമിള്‍ അടിച്ചപ്പോള്‍ ഈ കൂര്‍ത്ത പുല്ലുഅകള്‍ പിഴുതെടുത്ത് അനോന്യം കുത്തിക്കൊന്നു.

ഒരു ഇരുമ്പു കഷണം രാകിയിട്ടു പൊടിഞ്ഞില്ല. അത് ഒരു വേടന് കിട്ടി. അത് കൊണ്ട് അയാള്‍ ഒരു അമ്പ്‌ ഉണ്ടാക്കി. ആ മ്പ് കാലില്‍ കൊണ്ട് കൃഷ്ണനും മരിച്ചു.

ദൈവത്തിനു ഇതൊക്കെ തടയാന്‍ പാടില്ലായിരുന്നോ ? ഇന്നത്തെ രാഷ്ട്രീയക്കാരെ പോലെ ? ഒരു സ്വല്പം കണ്ണടചേക്കണം ! അത്ര തന്നെ .

പ്രപഞ്ചം ഒരിക്കല്‍ സൃഷ്ടിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ഗതി തടയാന്‍ പറ്റില്ല. ജീവിതത്തിലെ ഓരോ തീരുമാനങ്ങളും അനുസരിച്ചാണ് ഭാവി ഉണ്ടാകുന്നത്. കര്‍മഫലം അനുഭവിക്കാതെ പോകാന്‍ പറ്റില്ല.

ദൈവം ആയാലും ഭൂമിയില്‍ വരുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കണം !

വേറെ വിശേഷം ഒന്നും ഇല്ല.

അതുകൊണ്ട് അടുത്ത തവണ പ്രാര്‍ത്ഥിക്കുമ്പോള്‍ ഹിന്ദുക്കള്‍ എങ്കിലും ഓര്‍ക്കുക. ചെയ്ത്തിന്റെ ഫലം ഒഴിവാക്കിതരണേ എന്ന് പ്രാര്‍ഥിക്കരുത്. സ്വയം ചെയ്തതിന്റെ ഫലം അനുഭവിച്ച താണ് ദൈവം പോലും. കര്‍മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനം ഇല്ല.

5). കൃഷ്ണന്‍ പശുവിനെ ചാരി നിന്ന് ഓടക്കുഴല്‍ വായിക്കുന്നത്

പ്രതീകങ്ങളുടെ പിന്നാലെ പോകരുത്. അവയുടെ അര്‍ഥം ആണ് അറിയേണ്ടത്. അറിഞ്ഞില്ലെങ്കില്‍ ഒന്നും മനസ്സിലാവില്ല.

കൃഷ്ണന്‍ എന്നത് ജീവന്‍. ഓടക്കുഴല്‍ എന്നത് നവദ്വാരം ഉള്ള ശരീരങ്ങള്‍. അതില്ലോടെ ജീവശ്വാസം പകരുന്ന ശക്തിആനു കൃഷ്ണന്‍.

സംശയം ഉണ്ടെങ്കില്‍ മൂക്ക് പൊത്തി കുറച്ചു നേരം ഇരിക്കുക. ഉറങ്ങുമ്പോള്‍ ശരീരം എങ്ങനെ ആണ് ശ്വസിക്കുന്നത് ?

പശു എന്നത് പ്രകൃതിയുടെ പ്രതീകം ആണ്. പ്രകൃതിയോടു ചേര്‍ന്നു നിന്നാണ് ജീവന്‍ ശരീരങ്ങളിലൂടെ പ്രാണനായി ഒഴുകുന്നത്‌.

1 comment: