മനസും ബോധവും
വിശ്വമനസ് (ബ്രഹ്മാവ്) ആണ് ലോകസൃഷ്ടി നടത്തുന്നത്. മനുഷ്യമനസ് അതിന്റെ ഒരു അംശം മാത്രമേ ആകുന്നുള്ളൂ. വിശ്വമനസ്സു നിലനില്‍കുന്നത് ബോധത്തില്‍ ആണ്. അതാണ് മഹാവിഷ്ണു (ബോധം) വിന്റെ പുക്കിളില്‍ നിന്നും ഉണ്ടായ താമരയില്‍ ബ്രഹ്മാവ് ഇരിക്കുന്നു എന്ന സങ്കല്‍പം.
പുക്കില്‍ എന്നാല്‍ അമ്മയും കുഞ്ഞും പോലെ ഉള്ള ബന്ധം. താമര എന്നാല്‍ ജലത്തില്‍ ആണെങ്കിലും ജലസ്പര്‍ശം (ബന്ധം) ഇല്ലാതെ നില്‍കുന്ന ഒരു സുഗന്ധ പുഷ്പം. അതില്‍ ഇരിക്കണമെങ്കില്‍ ഭാരം പാടില്ല. ഒരു സ്വപ്നത്തിനു, സങ്കല്പത്തിന് താമരയില്‍ വേണമെങ്കില്‍ ഇരിക്കാം !
അല്ലാതെ അങ്ങനെ ഒരു മഹാവിഷ്ണു അണ്ണന്‍ സൈഡ് ചരിഞ്ഞു കിടക്കുന്നതും ഇല്ല, പുക്കിളും ഇല്ല, താമരയും ഇല്ല ബ്രഹ്മാവും ഇല്ല. മനസിലാക്കാന്‍ വേണ്ടി ഉള്ള രൂപകല്പനകള്‍ മാത്രം ആണ് ഇവയൊക്കെ.
അന്തരീക്ഷം വിശ്വമനസ് ആണെങ്കില്‍ ഒരാളുടെ ശ്വാസകോശതതിനുള്ളിലെ വായു ആണ് അയാളുടെ മനസ്. രണ്ടും സംഗതി ഒന്ന് തന്നെ. പക്ഷെ ശ്വാസകോശത്തിനുള്ളിലെ വായു കുറച്ചേ ഉള്ളു. അത് അയാളുടെ സ്വന്തം എന്ന് ധരിക്കുന്നു. അന്തരീക്ഷ വായു പുറത്തും. ഇത് സ്വയം കേന്ദ്രീകരിച്ചുള്ള വീക്ഷണത്തിന്റെ ഫലം കൊണ്ടുള്ള വികലമായ വീക്ഷണം മാത്രം ആണ്. അതായതു തന്നെത്തന്നെ ആസ്പദമാക്കി ചിന്തിക്കുന്നത് കൊണ്ടുള്ള തെറ്റ്, ആപേക്ഷികത.
മനുഷ്യ മനസ് ലോക മനസുമായി ചേരണമെങ്കില്‍ അതിനെ ശുദ്ധം ആക്കി (അതായതു ബന്ധങ്ങള്‍ വിട്ടു ആഗ്രഹങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍) അഹങ്കാരം, (അതായതു എന്റേത് എന്ന ഭാവം) ഇല്ലാതെ ധ്യാനിക്കണം. അപ്പോള്‍ സ്വന്തം എന്ന് തോന്നിയ മനസ് വിശ്വമനസ്സില് ലയിക്കും. പിന്നെ എല്ലാം സ്വന്തം ആയി അനുഭവപ്പെടും.
പിന്നെ മരണം ബാധിക്കില്ല. കാരണം, യോഗിയുടെ കേന്ദ്രം സ്വന്ത ശരീരത്തില്‍ ആണെന്നുള്ള തെറ്റിധാരണ മാറി ചൈതന്യം ആണ് താന്‍ എന്ന തിരിച്ചറിവില്‍ എത്തും. അറിവ്, ബോധം ആണ് ഈ ചൈതന്യം. അതിനു സമയവും സ്ഥലവും ബാധകം അല്ല. അതുകൊണ്ടുതന്നെ അത് ഒരിക്കലും ഇല്ലാതെ ആകുന്നും ഇല്ല. ഈ തിരിച്ചറിയലിനെ ആണ് ബോധോദയം എന്ന് വിളിക്കുന്നത്.
പാപത്തിന്റെ ശമ്പളം മരണമത്രേ എന്ന് യേശു പറഞ്ഞു. ഈ പാപം പക്ഷെ പലരും ധരിക്കുന്നത് പോലെ ലൈംഗികത അല്ല. പിന്നെയോ ? താന്‍ ശരീരം ആണ് എന്ന് ധരിക്കുന്ന മൌഡ്യം ആണ് പാപം. അതിനുള്ള ശിക്ഷ അഥവാ ഒഴിവാക്കാനാവാത്ത ഭവിഷ്യത്ത് ആണ് മരണം. മരണം അനുഭവിക്കേണ്ടി വരും എന്ന് അര്‍ഥം.
വാസ്തവത്തില്‍ ആരാ മരിക്കുന്നത് അഥവാ എന്താ നശിക്കുന്നത് ? ശരീരം. അല്ലെ ? മനസ് ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്നിടത്തോളം 'താന്‍' മരിക്കുന്നത് പോലെ ഒരാള്‍ക്ക് അനുഭവപ്പെടും. ഇതിനു ഒരു പോംവഴിയെ ഉള്ളു. താന്‍ ശരീരം അല്ല എന്ന സത്യം തിരിച്ചറിയണം. അത് അറിഞ്ഞാല്‍ രക്ഷപെട്ടു. ഇല്ലെങ്കില്‍ ചാവുന്നത് വരെ അങ്ങനെ ഓരോന്ന് ചെയ്തു ഇരിക്കാം.

No comments:
Post a Comment