Wednesday, 26 February 2014

ആണുങ്ങളും പെണ്ണുങ്ങളും

ആണുങ്ങളും പെണ്ണുങ്ങളും

ആണുങ്ങള്‍ പല വിധം ഉണ്ട്. എന്നാല്‍ പെണ്ണ് ഒറ്റ വിധമേ ഉള്ളു.

ആണിന്‍റെ രീതികള്‍ക്കനുസരിച്ചു നില്‍കുകയാണ് പെണ്ണിന്റെ രീതി. ആണിന് എന്താണ് ഇഷ്ടം, സൗകര്യം എന്നതനുസരിച്ച് പെണ്ണ് അഡ്ജസ്റ്റ് ചെയ്യും. സ്വന്തം സുഖം ത്യജിച്ചു കൊണ്ട് പോലും. സ്ത്രീയുടെ സൃഷ്ടി അങ്ങനെ ആണ്.

ആണിന്റെ ജോലി തനിക്ക് എത്രത്തോളം ഉയരാം, വളരാം എന്ന് ശ്രമിച്ചു നോക്കുകയാണ്. കുറെ വളര്‍ന്നു കഴിയുമ്പോള്‍ മനസ്സിലാകും തന്‍റെ പരിധി എത്ര എന്ന്. അതനുസരിച്ച് കല്യാണം കഴിക്കും. ഭാര്യ അയാളുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും വഴങ്ങി കൊടുക്കുകയും ചെയ്യും. അതില്‍ അവള്‍ തൃപ്തി കണ്ടെത്തും.

ഇനി ഭര്‍ത്താവിനേക്കാള്‍ മിടുക്കന്മാര്‍ ചുറ്റും ഉണ്ടെങ്കിലും സ്ത്രീകള്‍ അവരെ സ്വന്ത ജീവിതത്തില്‍ നിന്നും, മനസ്സില്‍ നിന്നും ഒഴിവാക്കി നിര്‍ത്തേണ്ടിടത്തു തന്നെ നിറുത്തും. ഭാര്യമാര്‍ മറ്റു പ്രലോഭനങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറും. എല്ലാം ഭര്‍ത്താവിന്റെ മനസ് വേദനിക്കാതിരിക്കാന്‍ വേണ്ടി മാത്രം. ഇത് മനസ്സിലാക്കുന്ന ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

ഇത്രയും സാധാരണ മനുഷ്യരുടെ കാര്യങ്ങള്‍.

ഇതിനിടയില്‍ ചില അത്ഭുത ആണുങ്ങള്‍ ഉണ്ടാകും. അവര്‍ക്ക് മേലനങ്ങി ഒന്നും ചെയ്യാന്‍ വയ്യ. ആത്മവിശ്വാസം ഇല്ല. തീറ്റി ആണ് ഇഷ്ട വിനോദം. പിന്നെ ഉറക്കവും. പരമസുഖം. ഇവരുടെ ഭാര്യമാരോ ? തലവിധിയെ പഴിച്ചു അങ്ങനെ കഴിയും. ഈ മണ്ടന്‍ കാളയെ എങ്ങനെ ഒന്ന് കുത്തി എഴുന്നേല്‍പിച്ചു സ്വന്തം ജോലികള്‍ ചെയ്യാന്‍ പ്രാപ്തന്‍ ആക്കാം എന്നാവും അവളുടെ ചിന്ത.

മണ്ടന്‍ കാള ഇടയ്ക്ക് മറ്റു പെണ്ണുങ്ങളെ ഒളിച്ചു നോക്കും. അപ്പോഴാണ് അണ്ണന് മനസ്സിലാവുന്നത് മറ്റു ആണുങ്ങളുടെ പെണ്ണുങ്ങള്‍ തന്‍റെ ഭാര്യയെക്കള്‍ സുന്ദരികളും സന്തോഷവതികളും ആണെന്ന്. അതോടെ അണ്ണന് സ്വന്തം ഭാര്യയോടു കലിപ്പ് ആവും ! പിന്നെ അവള്‍ക്കു പണി ആയി !

മണ്ടന്‍ കാളയുടെ സംശയങ്ങള്‍ ഇങ്ങനെ.

'ഇവള്‍ മാത്രം എന്താ ഇങ്ങനെ ? ഇവള്‍ക്കെന്താ ലവളെ പോലെ സന്തോഷം ആയി ഇരുന്നാല്‍? ഇവള്‍ എന്തിനു എപ്പോഴും കണ്ണാടി നോക്കുന്നു ? വല്ലവനെയും ആകര്‍ഷിക്കാന്‍ ആണോ ഇനി ? എന്റെ കുടവണ്ടിയെകുറിച്ചും അയലത്തെ ചെറുപ്പക്കാരന്റെ മസിലിനെ കുറിച്ചും അവള്‍ സൂചിപ്പിച്ചതും ആണ് ! ഇനി അവനെ എങ്ങാനും ഞാന്‍ ഉറങ്ങുമ്പോള്‍ വിളിച്ചു കേറ്റുന്നുണ്ടോ ദൈവമേ ? ഇളയ കൊച്ച് ഇനി തന്റേതു തന്നെ ആണോ ആവോ ! അവളാണെങ്കില്‍ മിക്കപ്പോഴും അയലത്ത്കാരുമായി സംസാരം തന്നെ. വളരെ സ്നേഹം ആയി. എന്നാലോ എന്നെ കടിച്ചു കീറാന്‍ വരും ! എന്നാലോ ലോകത്തുള്ള സാധങ്ങള്‍ എല്ലാം വേണം. ഒക്കുന്നതൊക്കെ വാങ്ങി കൊടുത്താലും രാത്രി തനിക്കു ഒന്ന് സുഖിക്കണം എന്ന് തോന്നിയാല്‍ അവള്‍ക്കു മൂഡ്‌ ഇല്ലത്രേ! അവളുടെ ഒരു മൂട് !'

ഇത് അണ്ണന്‍ ഒരു കാര്യം മനസ്സിലാക്കാഞ്ഞിട്ടു ആണ്.

അതായതു ആണ് കൊഞ്ഞാണന്‍ ആയാല്‍ പെണ്ണ് വായിനോക്കി ആവും.

അല്ലാതെ അത് പെണ്ണുങ്ങളുടെ കഴിവ് കേടു അല്ല മ്വാനെ. മമ്മൂട്ടിയുടെ ഭാര്യയെ പോലെ മാമുക്കോയയുടെ ഭാര്യക്ക് പെരുമാറാന്‍ പറ്റുമോ ? മനസ്സിലായോ വ്യത്യാസം ?

വെറുതെ പെണ്ണുങ്ങളെ കുറ്റം പറയുന്നവര്‍ ആണത്തം ഇല്ലാത്ത വടക്ക് നോക്കി യന്ത്രങ്ങളും അത്ഭുത ദ്വീപിലെ കുള്ളന്മാരും ശീഘ്രസ്കലനക്കാരും ശുഷ്ക ലിംഗക്കാരും ഒക്കെ ആയിരിക്കും എന്ന് ഇക്കാര്യത്തിലെ ജ്ഞാനികള്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഒരു രക്ഷയും ഇല്ലെങ്കില്‍ വയാഗ്ര ഇട്ടൊന്നു പയറ്റിനോക്ക്. ആവേശം കേറി ഹൃദയം പൊട്ടാതെ നോക്കണം എന്നേയുള്ളു. ദുര്‍ബല ഹൃദയന്മാര്‍ക്ക് പറ്റിയ പണി അല്ല ഇതൊക്കെ. നന്നാവാന്‍ നോക്ക്. പറ്റുന്നില്ലെങ്കില്‍ മുണ്ടാണ്ട് ഇരി. പെണ്ണിനെ കുറ്റം പറയുന്നതിന് മുന്‍പ് സ്വന്തം കുഴപ്പം വല്ലതും ഉണ്ടോ എന്ന് നോക്ക്.

ആണിന്റെ കഴിവും കഴിവുകേടും അനുസരിച്ച് നില്ക്കുക മാത്രം ആണ് മിക്ക സ്ത്രീകളും ചെയ്യുന്നത്. ഭാര്യ ഭര്‍ത്താവിന്റെ കണ്ണാടി ആണ്. സ്വന്തം മുഖം നന്നായില്ലെങ്കില്‍ അത് കണ്ണാടിയുടെ കുറ്റം എങ്ങനെ ആവും പണ്ഡിതാ ?

No comments:

Post a Comment