കൊതുകും ആനയും പ്രകൃതിക്ക് തുല്യര്‍.
എല്ലാവരും ഈ പ്രപഞ്ചത്തിന്റെ അംശം ആണ്. കൊതുക് മുതല്‍ ആന വരെ. സ്രഷ്ടാവിനു കല്ലും സ്വര്‍ണവും തുല്യം. അമീബയും തിമിംഗലവും ജീവനുള്ള രണ്ടു ജീവികള്‍ മാത്രം. മനുഷ്യര്‍ക്കാണ് ഏറ്റക്കുറച്ചിലുകള്‍ തോന്നുന്നത്. അത് അവരുടെ മൂല്യബോധം കൊണ്ടാണ്.
നിങ്ങള്‍ ഒറ്റയ്ക്കാണ് ഈ ലോകത്ത് എന്ന് വയ്ക്കുക. പിന്നെ ഈ ഏറ്റക്കുറച്ചിലുകള്‍ തോന്നുമോ ? ലോകത്തിലെ മുഴുവന്‍ വജ്രങ്ങളും സ്വര്‍ണവും മുന്നില്‍ ഇരുന്നാല്‍ സന്തോഷം ആവുമോ ? എപ്പോള്‍ എങ്ങനെ ചാവും എന്നായിരിക്കും അപ്പോള്‍ പേടി. അല്ലെ ?
എങ്കിലും ചില മൂല്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകും. അതായത് എല്ലാവര്‍ക്കും താല്പര്യം ഉള്ള വിഷയത്തിന് വസ്തുവിന് വേണ്ടി മത്സരം ഉണ്ടാകും. അപ്പോള്‍ എല്ലാവര്‍ക്കും ന്യായമായി തോന്നുന്ന ഒരു മൂല്യം അംഗീകരിക്കപ്പെടും.
ഓര്‍ക്കുക. ഇത് സമൂഹജീവിതത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ബാധകം ആവുള്ളു. അല്ലാത്തവര്‍ക്ക് ഈ മൂല്യങ്ങളില്‍ വലിയ അര്‍ഥം ഒന്നും കാണില്ല. അവരെ സമൂഹം പുറം തള്ളുകയും ചെയ്യും. അവര്‍ക്ക് ഗുസ്തി പിടിക്കാന്‍ ആണ് ആളെ ആവശ്യം. ജീവിതം ഒരു മത്സരം ആണ്, മിക്കവര്‍ക്കും.
പക്ഷെ അടിസ്ഥാനപരമായി കല്ലും സ്വര്‍ണവും തുല്യം എന്ന് ഓരോരുത്തരും മനസ്സിലാക്കുന്ന അഥവാ തിരിച്ചറിയുന്ന ഒരു അവസ്ഥ ഉണ്ട്. അത് എപ്പോള്‍ എന്ന് പറയാന്‍ പറ്റില്ല. സങ്കല്പശക്തിയും ബുദ്ധിയും ഉള്ളവര്‍ക്ക് ആലോചിച്ചാല്‍ മനസ്സിലാകും. അല്ലാത്തവര്‍ക്ക് അവിടെ നേരിട്ട് എത്തപ്പെടുമ്പോള്‍ മാത്രമേ മനസ്സിലാകൂ. അത് ഈ ജന്മത്ത് നടക്കണം എന്നില്ല. ഈ ജന്മത്തിലെ അറിവുകള്‍ ഈ ലോകം താണ്ടാന്‍ പര്യാപ്തം ആണോ എന്നതനുസരിച്ചാണ് മോക്ഷത്തിലെക്കോ പുനര്‍ജന്മത്തിലെക്കോ ഒരു ആത്മാവ് നീങ്ങുന്നത്.
മനുഷ്യരുടെ അഹന്ത പറയുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് ബുദ്ധിയുള്ളവര്‍ പിന്നെ എന്തിനു തല വച്ച് കൊടുക്കുന്നു ? മനുഷ്യ അഹന്തയുടെ രീതി ആണ് മറ്റൊരാളിന്റെ മേല്‍ ആണ് തന്‍റെ സ്ഥാനം എന്ന തോന്നല്‍. അങ്ങനെ ഒരു സ്ഥാനം ഒന്നും ഇല്ല. നാളെ ചത്തു പുഴുവരിക്കേണ്ട വരാണ് ഇന്ന് കിടന്നു നിഗളിക്കുന്നത്. കക്കൂസ് കുഴിയിലെ പുഴുക്കളെ പോലെ.
നിഗളിച്ചോട്ടെ. പക്ഷെ അതിനു മറ്റുള്ളവര്‍ സ്വന്തം തോള് കൊണ്ട് താങ്ങ് കൊടുക്കുന്നത് മണ്ടത്തരം ആണ്. കഴിയുന്നത്ര ഭവ്യമായി ഒഴിഞ്ഞു നില്‍ക്കുക. സ്വന്തം കടമകള്‍ ചെയ്യുക. പ്രാര്‍ത്ഥിക്കുക, ധ്യാനിക്കുക. പാട്ടു കേള്‍ക്കുക. സ്വസ്ഥം ആയി ഇരിക്കുക. സുഖമായി ഉറങ്ങുക. അന്യരുടെ കാര്യങ്ങളില്‍ വെറുതെ തല ഇടരുത്. ചുമ്മാ ഓരോ അഭിപ്രായം തട്ടി മൂളിച്ചു കേമന്‍ ആവാന്‍ നോക്കരുത്. ഇതൊക്കെ ആണ് സാധാരണക്കാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍. താന്‍ മറ്റവനേക്കാള്‍ കേമന്‍ എന്ന് സ്ത്രീകളെ കാണിക്കാനുള്ള വ്യഗ്രത.
പകരം ഏകാന്തമായി ആര്‍ക്കും ഉപദ്രവം ഇല്ലാതെ ഇരിക്കുന്നതിലെ രസം കണ്ടു പിടിക്കുക. കടമകള്‍ ചെയ്തതിനു ശേഷം. അല്ലാതെ ചുമ്മാ ജോലി ചെയ്യാതെ ഇരിക്കാന്‍ അല്ല. ഉള്ളിലെ ജീവന്‍, മനസ് നമ്മള്‍ വെറുതെ ഇരിക്കുമ്പോള്‍ പോലും എന്തൊക്കെ ചെയ്യുന്നു എന്ന് അകത്തോട്ടു നോക്കി അത്ഭുതപ്പെടുക.
അവനവന്‍ സ്വന്തസുഖത്തിന് ചെയ്യുന്ന കാര്യങ്ങള്‍ അന്യര്‍ക്ക് കൂടി സുഖം കൊടുക്കുന്നത് ആവണം.
ഇത് തിരിച്ചു പറഞ്ഞാല്‍ ദ്രോഹിക്കുന്ന പ്രവര്‍ത്തികള്‍ ആര് ചെയ്താലും അതിനെ അംഗീകരിക്കരുത്.
പിന്നെ ഇവിടെ എന്ത് പ്രശ്നം ? ഒരു ചുക്കും ഇല്ല.
ജീവന്റെ ഓര്‍ക്കെസ്ട്ര ആണ് ലോകത്ത് നടക്കുന്നത്. അത് അതുപോലെ അങ്ങ് അനുഭവിക്കുക.
മനുഷ്യരുടെ അഹന്ത നടുവിരല്‍ മറ്റു വിരലുകളെ വലുപ്പക്കുറവിനു പുശ്ചിക്കുന്നത് പോലെ ആണ്. വിരലുകള്‍ക്കു ഒന്നിനും സ്വയം അസ്തിത്വം ഇല്ല. എല്ലാ വിരലുകളും നിലനില്‍കുന്നത് കൈപ്പത്തിയില്‍ ആണ്. ഈ ലളിതമായ സത്യം വിരലുകള്‍ക്ക് അറിയാതെ വരുമ്പോള്‍ ആണ് താന്‍ 'ഫയങ്ങര സംഫവം' ആണെന്ന് നടുവിരലുകള്‍ക്ക് തോന്നുന്നത്. കാരണം അത്തരം വിരലുകള്‍ തങ്ങളെയും മറ്റു വിരലുകളെയും മാത്രമേ കാണുന്നുള്ളൂ. കൈപ്പത്തിയെ കാണുന്നില്ല.
അത് കൊണ്ട്..
ഇനി ആരെങ്കിലും നിങ്ങളോട് അഹന്ത കാണിച്ചാല്‍ നടുവിരലിന്റെ കാര്യം ഓര്‍ക്കുക.
പൊക്കി കാണിക്കണമെന്നില്ല. നിവൃത്തി ഇല്ലെങ്കില്‍ അതും ആവാം. ചുമ്മാ ഒന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം.

No comments:
Post a Comment