Wednesday, 26 February 2014

ഫ്രോഡുകള്‍

ഫ്രോഡുകള്‍

ക്രിസ്തീയ സുവിശേഷം എന്ന പേരില്‍ ശുദ്ധ ബഡായി അടിച്ചു വിട്ടു ജനങ്ങളെ പറ്റിക്കുന്ന കുറച്ചു ഫ്രോഡ് കളെ നമുക്ക് പരിചയപ്പെടാം.

ദേവസ്യ മുല്ലക്കര: ഒരു ബൈബിള്‍ വായിച്ചു സ്വന്തം വീക്ഷണങ്ങള്‍ പ്രസംഗിക്കും. ചര്‍ച്ചിക്കാന്‍ വേണ്ടി ഒന്നും ഇല്ല. കുറെ അഭ്യാസം കാണിച്ചു പിരിവു നടത്തി കുടുംബം നോക്കുന്നു. ഒരു സാദാ കുശുമ്പന്‍ മരമാക്രി. അത്രേയുള്ളൂ. പരസ്യം കൊടുത്ത് പൊക്കിയാല്‍ അത്രയും കൂടുതല്‍ കാശ് ഇയാള്‍ യേശു എന്ന് പറഞ്ഞു പാവങ്ങളുടെ കയ്യില്‍ നിന്നും പിടുങ്ങും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

വേറെ ഒരെണ്ണം ഉണ്ട്. ഡാമിയന്‍ ! കൂടെ ക്ഷമ ഡാമിയന്‍ എന്നൊരു പെണ്ണും. ഇവരുടെ വിടലുകള്‍ ആണ് ഫയങ്ങരം. പുനലൂരില്‍ പബ്ലിക് സ്ടെജില്‍ വച്ച് ഒരിക്കല്‍ അടിച്ചു വിട്ടത് TV യില്‍ വന്നു.

"ഈ ഓക്സിജന്‍ ഉണ്ടാക്കിയത് ആരാ എന്ന് അറിയാമോ ? നമ്മുടെ സ്വന്തം യേശു !"

ഇത് കേട്ട് സഹിക്ക വയ്യാതെ യേശു കുരിശില്‍ നിന്നും സ്വയം ചാടി ഇറങ്ങി ആത്മഹത്യ ചെയ്തു കാണും.

ഈ ഡാമിയന്റെ അത്രയും തൊലിക്കട്ടി വരില്ല മുല്ലക്കര ദേവസ്യക്ക്. പാവത്തിന്റെ വയറ്റുപിഴപ്പു ആണ്.

ഇനിയും വേറെ ഒരെണ്ണം ഉണ്ട്. മത്തായി വാലായില്‍.

ഇദ്ദേഹം വിടലില്‍ ഡാമിയനെ കടത്തി വെട്ടും. ഇദ്ദേഹത്തിന്റെ പേര് മാത്രം വച്ച് ന്യൂ ദല്‍ഹി എന്ന് കൂടി എഴുതിയാല്‍ എഴുത്തുകള്‍ ഇയാളുടെ വീട്ടില്‍ എത്തുമത്രേ ! സോണിയ ഗാന്ധി കഴിഞ്ഞാല്‍ ഇങ്ങനെ എഴുത്ത് എത്തുന്നത് ഇദ്ദേഹത്തിനു മാത്രം. അത്ര പ്രശസ്തന്‍ ആണെന്ന് സ്വയം പറഞ്ഞ പണ്ഡിതന്‍.

ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വിടല്‍ TV യില്‍ കേട്ടു. ഇഷ്ടന്‍ ആടി ഉലഞ്ഞു നിന്ന് അപസ്മാരം ബാധിച്ചത് പോലെ അലറുകയാണ് !

"ഭക്തജനങ്ങളെ. നിങ്ങള്‍ ആലോചിക്കുക. നിങ്ങളെ യേശു സ്നേഹിച്ചത് എപ്പോള്‍ ആണെന്ന്. നിങ്ങള്‍ നല്ലവര്‍ ആയിരുന്നപ്പോള്‍ ആണോ ? അല്ല ! പിന്നെ എപ്പോളാ ?"

ജനം ചുറ്റും നോക്കുന്നു. ങ്ങേ ? യേശു സ്നേഹിച്ചോ ? എപ്പോ ?

മത്തായിയുടെ സുവിശേഷം തുടരുന്നു " നിങ്ങള്‍ പാപികള്‍ ആയിരുന്നപ്പോള്‍ ! പാപം ചെയ്തപ്പോള്‍ ആണ് യേശു നിങ്ങളെ സ്നേഹിച്ചത് !"

പറയുന്നത് കേട്ടാല്‍ തോന്നും യേശു സ്നേഹിക്കണമെങ്കില്‍ പാപം ചെയ്യണം എന്ന്.

ഇനി ഒരു ബ്രദര്‍ ദിനകരന്‍ ഉണ്ട്. KC യോഹന്നാന്‍ ഉണ്ട്. ഇവരൊക്കെ കൊമ്പന്‍ സ്രാവുകള്‍ ! വിശ്വാസികളുടെ കാശ് പിടുങ്ങി മണിമാളിക തീര്‍ത്ത്‌ സുഖമായി ജീവിക്കുന്നു.

പാവം യേശു ആണ് ഇവരുടെ ഒക്കെ ഇഷ്ട വിഷയം. ആള് പാവം ആയതു കൊണ്ടാവും ഈ പാഷാണത്തില്‍ കൃമികള്‍ എല്ലാം കൂടി യേശുവിനെ പിടിച്ചു ആണയിടുന്നത്‌. എന്നാലോ യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ ഇവര്‍ തന്നെ ആയിരിക്കും വഴിനീളെ അടിച്ചതും. അന്ന് വേറെ ജന്മങ്ങള്‍ ആയിരുന്നിരിക്കും. ഇന്ന് പാപം പരിഹരിക്കാന്‍ നോക്കുന്നത് ആയിരിക്കും. ആര്‍ക്കറിയാം ? കഷ്ടം.

No comments:

Post a Comment