Wednesday, 26 February 2014

അയിത്തത്തിനു പിന്നിലെ മന:ശാസ്ത്രം.

അയിത്തത്തിനു പിന്നിലെ മന:ശാസ്ത്രം.

ഇന്ത്യയില്‍ മറ്റു ജാതിക്കാരോട് അയിത്തം കാണിക്കുന്നവര്‍, പൊങ്ങച്ചക്കാര്‍, പാവങ്ങളെ പുശ്ചിചിക്കുന്നവര്‍, ലോക്കല്‍ സുന്ദരന്മാര്‍ ഒക്കെ സായിപ്പിന്റെ നാട്ടില്‍ ചെന്നാല്‍ വാല് ചുരുട്ടി മര്യാദയ്ക്ക് ഒതുങ്ങി നടക്കുന്നത് കാണാം. ക്ലച്ച് പിടിക്കാത്തത് ആണ് കാരണം.

സായിപ്പിന് ഇവര്‍ പൊതുവേ 'ബ്ലഡി ഇന്ത്യന്‍സ്‌' ആണ്. അതായതു ആത്മ വിശ്വാസം ഇല്ലാത്ത ഗുണനിലവാരം കുറഞ്ഞ ഇരുണ്ട നിറമുള്ള കുള്ളന്മാര്‍. അതിനു കാരണങ്ങളും ഉണ്ട്.

ഇന്ത്യക്കാര്‍ വഴിയില്‍ തുപ്പും. മറ്റുള്ളവര്‍ കേള്‍ക്കെ തമ്മില്‍ തമ്മിലോ ഫോണില്‍ കൂടിയോ ഉറക്കെ വര്‍ത്തമാനം പറയും, അറിയാത്തത് അറിയാം എന്ന് നടിക്കും, തന്നെക്കാള്‍ താഴ്ന്നവരെ കണ്ടാല്‍ നിഗളിക്കും, ഹോട്ടലില്‍ താമസിച്ചാല്‍ സോപ്പ് ചീപ്പ് കണ്ണാടി മുതല്‍ ബെഡ് ഷീറ്റ് വരെ അടിച്ചു മാറ്റും. മറ്റുള്ളവരെ തുറിച്ചു നോക്കും, പിന്നില്‍ നിന്ന് മറ്റുള്ളവരുടെ കുഴപ്പങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞു പരിഹസിച്ചു ചിരിക്കും എന്നിങ്ങനെ ഇന്ത്യക്കാരുടെ പലരീതികളും പലതും സായിപ്പിന് പിടിക്കില്ല.

ഇവിടെയോ ? ഇതൊക്കെ അംഗീകരിക്കപ്പെട്ട പെരുമാറ്റ രീതികള്‍ ! ഇങ്ങനെ ഒക്കെ പെരുമാറിയില്ലെങ്കില്‍ 'നീ ആരെടെ സായിപ്പോ' എന്ന് ലോക്കല്‍ ജ്ഞാനികള്‍ ചോദിക്കും !

വൃത്തിഹീനത, ഉയരക്കുറവു, നിറം, കാണാന്‍ ഭംഗി ഇല്ലായ്മ, , സാമ്പത്തികാവസ്ഥ, വിദ്യാഭ്യാസക്കുറവു, അന്യനെ ബഹുമാനിക്കാന്‍ അറിയാത്ത പെരുമാറ്റ രീതികള്‍ ഇതൊക്കെ ആണെന്ന് തോന്നുന്നു ഒരാളെ നീക്കി നിറുത്താന്‍ മറ്റൊരാളെ പ്രേരിപ്പിക്കുന്നത്. ഇതില്‍ കുറെ കാര്യങ്ങള്‍ പരിഹരിക്കാന്‍ പറ്റുന്നവയാണ്.

No comments:

Post a Comment