രാജാക്കന്മാരും പ്രജകളും
കുടുംബാധിപത്യം ഒരു അംഗീകൃത ജീവിതരീതി ആയി അംഗീകരിക്കപ്പെടുന്ന കാലമാണ്. ചില കുടുംബങ്ങള്‍ അധികാരത്തില്‍ എത്തുന്നു. പിന്നെ പഠിക്കണ്ട. ജോലി ചെയ്യണ്ട. പഠിച്ചവരെയും ജോലി ചെയ്യുന്നവരെയും തലമുറകള്‍ ആയി ഭരിച്ചു ലോകാവസാനം വരെ ചുമ്മാ അങ്ങ് കഴിഞ്ഞു കൂടുക ! എന്താ സുഖം !
വിമര്‍ശകര്‍ പറയും ഇത് പറ്റിക്കല്‍സ് ആണ് എന്ന്. കാരണം ഭൂരിപക്ഷം ആണ് ഈ ന്യൂനപക്ഷ നേതൃ കുടുംബങ്ങളെ തീറ്റിപോറ്റുന്നത്. ഭൂരിപക്ഷത്തിന്റെ പണം പോക്കറ്റടിച്ചിട്ടു അത് കൊണ്ട് ജനങ്ങളെ തന്നെ ഭരിക്കുക ! ജനങ്ങള്‍ അനുവദിക്കാതെ ഇത് സാധ്യമല്ല താനും. അപ്പോള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ഡാന്‍സ് കളിക്കുക. ജനങ്ങളുടെ കയ്യടി ആണ് അംഗീകാരത്തിന്റെ ലക്ഷണം. പിന്നെയും പഴേ ഏര്‍പ്പാടുകള്‍ തുടരുക. രാജാക്കന്മാരെ ഉണ്ടാക്കുന്ന ജനങ്ങള്‍ തന്നെ അവരെ ചുമക്കുന്ന അവരെ കുമ്പിടുന്ന അപൂര്‍വ കാഴ്ച.
രാജകുടുംബത്തിനു ഉള്ളില്‍ ചിരി ! ഈ മണ്ടന്മാര്‍ക്കു ബുദ്ധി ഇല്ലാത്തത് നമ്മുടെ കുടുംബത്തിന്റെ ഫാഗ്യം. കഷ്ടകാലത്തിന് ഇവറ്റകള്‍ ഒറ്റക്കെട്ടായി എങ്ങാനും ചിന്തിച്ചു പോയാല്‍ വണ്ടി കുഴിയില്‍ കിടക്കും. അതുകൊണ്ട് രാജാക്കന്മാരുടെ വണ്ടി തള്ളുന്നതാണ് ജനങ്ങളുടെ ഫാഗ്യം എന്ന് അവരെ പഠിപ്പിക്കുക. പലവിധ ഫോറിന്‍ വണ്ടികള്‍ തള്ളാന്‍ കൊടുക്കുക. അതിലൊക്കെ തൊടാന്‍ തന്നെ വേണ്ടേ ഒരു ഫാഗ്യം എന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. ആരാ ഈ ഫാഗ്യം ഒക്കെ തന്നത് എന്ന് അവരോട് അപ്പോള്‍ തന്നെ ചോദിച്ചു ഉറപ്പിക്കുക. പിന്നെ മാറ്റി പറയരുത് ! ഇവറ്റകളെ വിശ്വസിക്കാന്‍ പറ്റില്ല.
ഈ രാജാ പ്രജാ സര്‍ക്കസ്, ജനാധി'പൈത്യ' രാജ്യങ്ങളില്‍ ഇന്ന് ഇന്ത്യയില്‍ മാത്രമേ ഉള്ളു. വേണമെങ്കില്‍ മതി. ഇല്ലെങ്കില്‍ പാകിസ്ഥാന്‍ ചൈനയുടെ കൂടെ ചേര്‍ന്ന് അടിക്കും. ഞങ്ങളെ ഇങ്ങനെ പൊക്കി നിറുത്തിത്തന്നാല്‍ ഞങ്ങള്‍ അവരെ പറഞ്ഞു സോപ്പിട്ടു നിര്‍ത്തിക്കോളാം എന്ന് ഈ രാഷ്ട്രീയക്കാര്‍!
ഇവന്മാര്‍ പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ ? ആര് കേള്‍ക്കാന്‍ ? ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് മറ്റു നാടുകളില്‍ പുല്ലുവില ആണ്. ക്വിന്റല്‍ കണക്കിന് വേണമെങ്കില്‍ തൂക്കി എടുത്തോളും ചവറു സംസ്കരിക്കാന്‍.
നാട്ടില്‍ ഒരു മതിപ്പ് കിട്ടാന്‍ ആണ് സൈറന്‍ മുഴക്കി കറങ്ങുന്ന ലൈറ്റ് ഉള്ള വാഹനങ്ങളില്‍ എസ്കോര്‍ട്ട് മായി യാത്ര ചെയ്യുന്നത്. നടന്നു പോയാല്‍ തെരുവിലെ പട്ടികള്‍ കാലുപൊക്കി മുള്ളും അതാണ് കാര്യം.
സിംഗപ്പൂരിലെ പ്രധാനമന്ത്രി സൈക്കിളില്‍ ആണ് ഓഫീസില്‍ പോവുന്നത്. യൂറോപ്പില്‍ പ്രധാനമന്ത്രിമാരെ ബസിലും ട്രെയിനിലും വച്ചു കണ്ടെന്നു ഇരിക്കും. ഒറ്റയ്ക്ക് !
ഇവിടെ അങ്കമാലിയിലെ MLA യുടെ അയലത്തുകാരന്റെ ഗമ തന്നെ ഒന്ന് കാണണം ! അതും ബിവരെജ് ക്യൂ വില്‍ വീടീം പൊഹച്ചു നില്‍കുമ്പോള്‍. പിന്നെയാ അതിനു മോളില്‍ ഉള്ളവരുടെ കാര്യം. കുറയ്ക്കാന്‍ പറ്റുമോ ? മേലനങ്ങി ജോലി ചെയ്‌താല്‍ മോശം. മോളില്‍ കേറി ഇരുന്നു നിയന്ത്രിക്കണം. അതാണ് ഒരു ഇത് ! അതാണ് ജീവിത വിജയം. അതിനു പറ്റാത്തവര്‍ അസൂയപ്പെട്ടിട് കാര്യം ഇല്ല. അതാണ് യോഗം എന്ന് പറയുന്നത്. മനസ്സിലായോ ?
രണ്ടു വശവും കേള്‍ക്കുന്നതു പറയുന്നു എന്നെ ഉള്ളു. ഇഷ്ടമാല്ലത്തതിനോട് കൊഞ്ഞനം കുത്തിയിട്ടു കാര്യം ഇല്ല. അതിനുള്ള വ്യക്തമായ ഉറച്ച മറുപടി ആണ് വേണ്ടത്.
ഉദാഹരണമായി മനുഷ്യസഹജമായ കുറവുകള്‍ നേതൃത്വത്തിന് ഉണ്ടെങ്കിലും മനുഷ്യര്‍ക്ക് തല്‍കാലം വേറെ മാര്‍ഗം ഇല്ല എന്നോ മറ്റോ. നൂറുകണക്കിന് ഗുരുക്കന്മാര്‍ ഉള്ള നാടാണ്. ഗുരുവിനെ പോലെ നൂറു ശതമാനം പക്ഷഭേദമില്ലായ്മയോ വിമര്‍ശനാതീതനോ ആയി ഉള്ളവര്‍ കുറവായിരിക്കും. പിന്നെ ഉള്ള ചൊറിയുടെ പാട് ഉണ്ടെന്നു തന്നെ അങ്ങ് അംഗീകരിക്കുക. അത് മറച്ചു വയ്ക്കുകയോ ഇല്ലെന്നു പറയുകയോ ചെയ്തിട്ട് എന്ത് ഗുണം ?
വാസ്തവത്തില്‍ ഇത് ഗുരുവും മറ്റു ഗുരു തുല്യരും കാണിച്ചു തന്ന ഉജ്ജ്വലമായ നിസ്വാര്‍ത്ഥതയുടെ അനുഭവം ഉള്ളത് കൊണ്ട് ആണ് കൂടുതല്‍ വ്യക്തമാവുന്നത്. നിസ്വാര്‍ത്ഥര്‍ ഇല്ലായിരുന്നെങ്കില്‍ ഏറ്റവും സമ്പന്നന്‍ ഏറ്റവും യോഗ്യന്‍ എന്നായിരുന്നേനെ മാനദണ്ഡം. അതാണല്ലോ സമ്പന്നര്‍ രഹസ്യമായി ധ്വനിപ്പിക്കുന്നതും. വിദ്യാഭ്യാസം, സദാചാരം, നിസ്വാര്തത, മനുഷ്യത്വം എന്നതിനേക്കാള്‍ ഒക്കെ പണം കൂടുതല്‍ ഉള്ള അവസ്ഥ ആണ് നല്ലത് എന്നാണ് ഇന്നത്തെ മൂല്യബോധനം. അത് അല്ല എന്ന് തിരിച്ചറിയുന്നത് വരെ തുടരും. എല്ലാവരും തിരിച്ചറിയണമെന്നില്ല താനും. കാരണം മിക്കവരും സമ്പന്നത എന്തെന്ന് അറിഞ്ഞിട്ട് തന്നെ ഇല്ല. അത് തന്നെ കാരണം .
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവാന്‍ സര്‍വഥാ യോഗ്യന്‍ എന്ന് ASSOCHAM മീറ്റിംഗില്‍ പോലും വിളിച്ചു പറഞ്ഞു നാണം കെട്ട ഒരു പ്രധാനമന്ത്രിയും പ്രസിഡന്റും ഉള്ള 'ജനാധിപത്യം' ആണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇങ്ങനെ കിങ്ങിണിക്കുട്ടനെ പൊക്കാന്‍ ആണ് പ്രധാനമന്ത്രി പ്രസിഡന്റ് എന്നീ 'വലിയ' കസേരകള്‍ തന്നെ വാലാട്ടികള്‍ക്ക് വംശാധിപത്യ കുടുംബങ്ങള്‍ കൊടുക്കുന്നത് എന്നതല്ലേ സത്യം? കഷ്ടം ദുര്യോഗം എന്നല്ലാതെ എന്ത് പറയാന്‍ ?
അപ്പോള്‍ അതാണ് ഇന്നത്തെ രീതി എന്ന് അര്‍ഥം. അത് മറ്റുള്ളവരും പിന്തുടരും എന്നതില്‍ അതിശയിക്കാന്‍ ഇല്ല. സ്വയം പൊക്കിപിടിക്കുന്ന ചെറ്റത്തരം ആണ് മനുഷ്യസ്വഭാവം. ദൈവീകത അതിനു അപ്പുറമാണ്.
ദൈവീകതയിലെക്കു പോകുന്നവരെ പോലും പരിഹസിക്കുന്ന 'മുതലാളി' സംസ്കാരം ആണ് പത്തി വിടര്‍ത്തി ആടുന്നത്. ഇതൊക്കെ കലികാല കാഴ്ചകള്‍ ആണ്. സ്വന്തം കാര്യം നോക്കി സ്വസ്ഥമായി ഇരിക്കുക. ഇതുപോലെ പലതും വഴിനീളെ കാണാന്‍ സാദ്ധ്യത ഉണ്ട്.
ഏറ്റവും രസം സത്യം പറയുന്നവനെ ആക്രമിച്ചു ഒതുക്കാനുള്ള വാസന ആണ്. സത്യം ആര്‍ക്കും വേണ്ട. പണം ഉണ്ടെങ്കില്‍ അങ്ങനെ മിനുങ്ങി ഇരിക്കാം . പണി ഒന്നും ചെയ്യണ്ട. പ്രധാനമന്ത്രിയും പ്രസിഡന്റും കാലില്‍ വന്നു വീഴും ! എന്താ സുഖം ! അത് കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ക്കു കുശുമ്പാണ് !
വെളിച്ചം ദുഖമാണ് ഉണ്ണീ. തമസ്സല്ലോ സുഖപ്രദം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. മനുഷ്യ സ്വഭാവം മാറില്ല എന്നല്ലാതെ എന്ത് പറയാനാ ?
ഇതിനിടയില്‍ കുറെ നിഷ്കളങ്ക മനസ്സുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്നതാണ് ഇതിലെ ദൌര്‍ഭാഗ്യം. പിണറായി അച്ചുതാനന്ദന്‍, സുധീരന്‍, വെള്ളാപ്പള്ളി, ഗോകുലം എല്ലാവരും ഈഴവര്‍ ആണ്. ഇതില്‍ ആര് പറയുന്നതാണ് ശരി ? വെള്ളാപ്പള്ളി ആണ് ഇവരില്‍ ഏറ്റവും സമ്പന്നന്‍ എന്ന് വയ്ക്കുക. അതുകൊണ്ട് അദ്ദേഹം പറയുന്നതാണോ ശരി ? എന്താണ് ശരിയുടെ അടിസ്ഥാനം ? സമ്പത്ത് ആണോ ? എങ്കില്‍ മറ്റു സമ്പന്നര്‍ പറയുന്നത് കൂടി കേള്‍ക്കണ്ടേ ?
ഇനി രണ്ടു ശരികള്‍ ഉണ്ടോ ? ഇനി ഒരാള്‍ ഒരു ശരി പറഞ്ഞാലും ഒരു തെറ്റ് കൂടി അതിന്റെ കൂടെ ചെയ്യുന്നെങ്കില്‍ അനുയായികള്‍ എന്ത് ചെയ്യണം ? ശരിയെ സ്വീകരിച്ചു തെറ്റിനെ വിമര്‍ശിക്കണ്ടേ ? അതോ നമ്മുടെ ആള്‍ എന്ത് ശേയ്താലും ശരി എന്ന് പറഞ്ഞു എല്ലാം തൊണ്ട തൊടാതെ വിഴുങ്ങണോ, മുസ്ലിങ്ങളെ പോലെ ?
മുസ്ലിങ്ങള്‍ ക്ഷമിക്കുക. മനസ്സിലാവുന്ന ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു.
വിമര്‍ശനങ്ങള്‍ കേള്‍ക്കുക. അതിനു വ്യക്തമായ വിശ്വാസ്യമായ ഉത്തരം പറഞ്ഞിട്ട് മുന്നോട്ടു പോവുക. എന്ത് കൊണ്ട് മൂടി എങ്ങനെ വച്ചാലും സത്യം ഒരിക്കല്‍ പുറത്തു വരും. അന്ന് സന്തതി പരമ്പരകള്‍ തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും.
ഇന്നത്തെ ബ്രാഹ്മണരെ പോലെ. പണ്ട് എങ്ങനെ നടന്നതാ !
അത് കൊണ്ട് സത്യത്തില്‍ നിലക്കുക. എപ്പോഴും. കഴിയുന്നിടത്തോളം. ആരും ഇവിടെ നിന്ന് ഒന്നും കൊണ്ട് പോകാന്‍ പോകുന്നില്ല. സമൂഹത്തിന്റെ സമ്പത്ത് അര്‍ഹിക്കുന്നവര്‍ക്ക് സഹായം ആയി തീരുന്ന രീതിയില്‍ എത്തിക്കുക. പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം ആയോ മറ്റോ. സമൂഹം രാജ്യം ഒന്നിച്ചു പുരോഗതി പ്രാപിക്കട്ടെ.
ആര്‍ക്കെങ്കിലും രാജാവ് കളിക്കണമെങ്കില്‍ അതിനു ശേഷം നോക്കാം. അല്ലാതെ ഭിക്ഷക്കാരന്റെ മുന്നില്‍ ഇരുന്നു സദ്യ ഉണ്ട് കാണിക്കുന്നത് അല്പത്തരം ആണ്.

No comments:
Post a Comment