Wednesday, 26 February 2014

സനാതന ധര്‍മം

സനാതന ധര്‍മം

ചോദ്യം : ഹിന്ദുക്കള്‍ ഇങ്ങനെ വിഘടിച്ചു നിന്നാല്‍ ഭാവിയില്‍ മറ്റു മതങ്ങള്‍ വളര്‍ന്നു ഹിന്ദുമതത്തെ വിഴുങ്ങില്ലേ ?

ഇല്ല. നേരെ തിരിച്ചാണ് സംഭവിക്കാന്‍ പോകുന്നത്. അന്യ മതങ്ങളെ ഹിന്ദു മതം വിഴുങ്ങി ദഹിപ്പിക്കും. ഹിന്ദു മതം എന്നാല്‍ വിഗ്രഹാരാധനയോ ജാതിവ്യവസ്ഥയോ പൂജകളോലോ അല്ല എന്ന് അറിയുക. മറിച്ചു സനാതന ധര്‍മം ആണ് ഭാരത സംസ്കാരം. കുടുംബ ജീവിതം ആണ് അതിന്റെ അടിസ്ഥാനം. ശരിയായ കര്‍മങ്ങള്‍ ചെയ്തു മോക്ഷം പ്രാപിക്കുക എന്നതാണ് വഴി. അല്ലാതെ മോക്ഷം പ്രാപിച്ച ഒരാളെ വിശ്വസിച്ചാല്‍ മതി എല്ലാവരും രക്ഷപെടും എന്നൊക്കെ പറയുന്നത് ബാലിശമായ മതങ്ങള്‍ ആണ്. അങ്ങനെ ഉള്ള ഉടായിപ്പ് കൊണ്ട് തീരുന്നതല്ല ജീവിതം എന്ന പ്രഹേളിക.

നല്ല കുടുംബ ബന്ധങ്ങള്‍ പാലിക്കുക. ശാന്തമായി ജീവിക്കുക. മരങ്ങളെയും പക്ഷിമൃഗാദികളെയും സംരക്ഷിക്കുക. പാട്ടു കേള്‍ക്കുക. ഒരു പാട്ടെങ്കിലും ചുമ്മാ ഇരിക്കുമ്പോള്‍ മൂളുക. സ്വന്തം കടമകള്‍ യഥാവിധി ചെയ്യുക. ആരെയും അനാവശ്യമായി ആശ്രയിക്കാനോ ഉപദ്രവിക്കാനോ പോകാതിരിക്കുക. പ്രകൃതിയോടുത്തു സുഖമായി ജീവിക്കുക. പ്രാര്‍ത്ഥിക്കുക. ധ്യാനിക്കുക. സുഖമായി ഉറങ്ങുക.

എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

സ്വധര്‍മം യഥാവിധി ചെയ്യുന്നവരെ ധര്‍മം തന്നെ സംരക്ഷിക്കും. ധര്‍മത്തിന് ജാതിയും മതവും ഭാഷയും ഒന്നും ഇല്ല. സ്വധര്‍മം ചെയ്യുന്നവര്‍ എല്ലാം അറിഞ്ഞോ അറിയാതെയോ സനാതന ധര്‍മികള്‍ തന്നെ ആണ്. അധര്‍മികള്‍ ഏതു മതത്തില്‍ ആയാലും നശിച്ചു പോകും. കാരണം അവരെ സംരക്ഷിക്കാന്‍ ആരും കാണുകയില്ല. ഏതു പ്രവാചകനെയോ ദൈവത്തിനെയോ വിളിച്ചാലും ശരി.

ഈ പ്രവാചകന്‍ എന്ന് വിളിക്കപ്പെടുന്നവര്‍ തന്നെ സ്വധര്‍മം ശരിയായി ചെയ്‌താല്‍ ഒരു പക്ഷെ രക്ഷപെട്ടെക്കാം എന്ന അവസ്ഥയിലുള്ളവര്‍ ആണ്.

ധര്‍മം ചെയ്യുക. ധര്‍മം മാത്രം.

No comments:

Post a Comment