പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.
ലൈംഗികതയില്‍ കിടന്നു പുളയ്ക്കുന്ന വര്‍ ആണ് ഏതെങ്കിലും മാന്യവ്യക്തിക്ക് ഒരു അക്കിടി പറ്റി എന്ന് കേട്ടാല്‍ ഉടന്‍ ആഹ്ലാദം കൊണ്ട് ആര്‍ത്തു വിളിക്കുന്നത്. കേള്‍ക്കുന്നവര്‍ക്ക് തോന്നും ഇവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുകയേ ഇല്ല എന്ന്.
ഈ പരിഹസിക്കുന്ന പകല്‍ മാന്യന്മാര്‍ തന്നെ ആവും ബസില്‍ കേറുമ്പോള്‍ അടുത്ത പെണ്ണിനെ തോണ്ടുന്നത് !
അല്ലെങ്കില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിഞ്ഞു നോക്കിയെന്നോ വസ്ത്രം മാറുന്നിടത്തു ഒളിക്യാമറ വച്ചെന്നൊ ഒക്കെ വരും. അതും അല്ലെങ്കില്‍ ആരും അറിയാതെ പോര്‍ണോഗ്രഫി, സ്വയഭോഗം ബാലപീഡനം, സ്വവര്‍ഗ ഭോഗം, വേശ്യകളുമായുള്ള സംസര്‍ഗം, പ്രകൃതി വിരുദ്ധ രീതികള്‍ തുടങ്ങി പക്ഷിമൃഗങ്ങളെ വരെ കാമ സംപൂര്‍ത്തിക്ക് ഉപയോഗിച്ചേക്കാം.
ഇങ്ങനെ മുഴുവന്‍ ചേറില്‍ കിടന്നു പുളയ്ക്കുന്നവര്‍ ആണ് ഏതെങ്കിലും ശുഭ്ര വസ്ത്ര ധാരിയുടെ മേല്‍ ഒരു ചെറിയ അഴുക്കു കണ്ടാല്‍ "അയ്യേ അഴുക്ക്" എന്ന് വിളിച്ചു കൂവി പരിഹസിക്കുന്നത്.
പഴഞ്ചൊല്ലും ഉണ്ടല്ലോ.
'രണ്ടു കാലിലും മന്തുള്ളവര്‍ ഒരു കാലില്‍ മാത്രം മന്തുള്ളവനെ 'മന്താ' എന്ന് വിളിക്കുന്നത് പോലെ'.
അല്ലെങ്കില്‍ 'കയ്യില്ലാത്തവന്‍ വിരല്‍ ഇല്ലാത്തവനെ പുശ്ചിക്കുന്നത് പോലെ' യൊക്കെയെ ഉള്ളൂ.
യേശു പറഞ്ഞത് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണ്.
ലൈംഗികത ഇല്ലാത്തവര്‍ ലൈംഗിക പ്രവര്‍ത്തികളെ വിധിക്കാന്‍ വരട്ടെ.
നടക്കുമോ ? ഇല്ല.
എന്താ കാര്യം ?
രണ്ടു കാര്യങ്ങള്‍.
ഒന്ന്. ലൈംഗികത ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ?
രണ്ട്. എല്ലാ ലൈംഗിക വ്യാപാരങ്ങളും ആത്യന്തികമായി ഒന്ന് തന്നെ ആണ്. അതായത് ലൈംഗിക ഊര്‍ജത്തിന്റെ വിനിമയം. അത് അംഗീകരിക്കപ്പെട്ട വഴിക്ക് പോയില്ലെങ്കില്‍ അഥവാ ആ വഴി ബ്ലോക്ക് ആണെങ്കില്‍ ഊടുവഴികളിലൂടെ കയറി ഇറങ്ങി പോയെന്നു ഇരിക്കും. ഹൈവേ യില്‍ കൂടി പോയാലും ഊടുവഴികളില്‍ കൂടി പോയാലും സംഗതി വെറും ലൈംഗിക ഊര്‍ജം മാത്രം ആണ്. അത് ഒരു ജീവിത ശക്തി ആണ്. വേണ്ട പോലെ വിനിയോഗിച്ചാല്‍ അവരവര്‍ക്ക് കൊള്ളാം.
സ്വന്തം ലൈംഗികത അടിച്ചമര്‍ത്തിയിട്ടു അല്ലെങ്കില്‍ മറ്റു വഴികളില്‍ രഹസ്യമായി താല്‍കാലിക ശമനം കണ്ടിട്ട് മറ്റുള്ളവരുടെ ലൈംഗിക വ്യാപാരങ്ങളുടെ പിന്നാലെ നടന്നു പരിഹസിക്കുന്നവരും അതേ തോണിയില്‍ ആണ്. അതായത് എല്ലാവരും ലൈംഗികത എന്ന ഒരേ കടലില്‍ തന്നെ ആണ് കിടന്നു കറങ്ങുന്നത്. ഒരു വിരല്‍ ചൂണ്ടിയാല്‍ മൂന്നു വിരല്‍ തിരിച്ചു ചൂണ്ടപ്പെടുന്ന അവസ്ഥ.
ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക. തെറ്റുകള്‍ മനുഷ്യസഹജം ആണ്. എന്നാല്‍ തെറ്റ് പാപം അല്ല. തിരുത്താവുന്നത് ആണ്. പറ്റിപ്പോയ തെറ്റിന്റെ പേരില്‍ മാത്രം മറ്റുള്ളവരെ വിലയിരുത്തുന്നത് ബാലിശമായ അപക്വമനസ്സുകള്‍ ആണ്.

No comments:
Post a Comment