വിശ്വാസികളുടെ അല്ഫുതങ്ങള്‍
ഗണപതി പ്രതിമ പാല് കുടിച്ചു.
സൂഫിയുടെ ഖബറിന്നടുത്തുള്ള കടലില്‍ ശുദ്ധജലം.
യേശുവിന്റെ കണ്ണില്‍ നിന്ന് രക്തം ഒലിച്ചു.
ഇങ്ങനെ ഉള്ള തരികിടകള്‍ ഇടയ്ക്കിടെ വരും. പേടിക്കണ്ട. ആരോ മനപൂര്‍വം ഉണ്ടാക്കുന്ന കഥകള്‍ ആണ്. മണ്ടന്‍ വിശ്വാസികളുടെ വിശ്വാസം ഉറപ്പിക്കാന്‍.
1). ഗണപതി പാല് കുടിച്ച കഥ:
വടക്കേ ഇന്ത്യയില്‍ നിന്നാണ്. തുടര്‍ന്ന് അരിവാങ്ങാന്‍ വച്ചിരുന്ന കാശും ആയി വിശ്വാസികള്‍ ഗണപതി പ്രതിമ വില്കുന്ന കടകളിലേക്കും മില്‍മാ ബൂത്തിലെക്കും പാഞ്ഞു. 'ഗണപതി ബപ്പ മോറിയ' തുടങ്ങിയ ശബ്ദങ്ങള്‍ തെരുവുകളില്‍ മൊത്തം വ്യാപിച്ചു. ഉള്ള പാല്‍ മൊത്തം വാങ്ങി വീട്ടില്‍ കൊണ്ട് പോയി രഹസ്യമായി ഗണപതിയുടെ തുമ്പിക്കൈ യിലേക്ക് ചേര്‍ത്തു വച്ചു. ആഗ്രഹങ്ങള്‍ ഒക്കെ സാധിച്ചു തന്നാല്‍ ഇനിയും പാല്‍ തരാം എന്ന് വാഗ്ദാനവും നടത്തി.
എന്തായാലും പാല്‍ കച്ചവടക്കാരുടെ കെട്ടിക്കിടന്ന പാല്‍ മൊത്തം ചിലവായി. അവരാണ് ഈ ബുദ്ധി കണ്ടുപിടിച്ചതും. ഇത് പിന്നീടാണ് അറിഞ്ഞതു.
2). സൂഫിയുടെ ഖബറിന്നടുത്തുള്ള ബീച്ചില്‍ ശുദ്ധ ജലം !
സംഭവം മഹാരാഷ്ട്രയില്‍. കേട്ട പാതി "അള്ളാഹു അക്ബര്‍" വിളികള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചു. ബുര്‍ഖ ഇട്ട സ്ത്രീകളും തൊപ്പി ഇട്ട താടിക്കാരും കുപ്പി, കന്നാസുകളുമായി അങ്ങോട്ട് പാഞ്ഞു. വലിയ പണക്കാര്‍ ടാങ്കര്‍ ലോറികളുമായി എത്തിയതോടെ ട്രാഫിക് ബ്ലോക്ക് ആയി.
സംഭവം പക്ഷെ സത്യം ആയിരുന്നു. കടലില്‍ ശുദ്ധജലം തന്നെ. തൊട്ടടുത്തുള്ള സൂഫിയുടെ നന്മ കൊണ്ടാണ് ഈ അത്ഭുതം ഉണ്ടായത് എന്ന് ജ്ഞാനികള്‍ വിലയിരുത്തി. തുടര്‍ന്ന് നെഞ്ചത്തടിയും നിലവിളിയും കൊണ്ട് അന്തരീക്ഷം മുഖരിതമായി. വിശ്വാസികള്‍ വെള്ളത്തില്‍ കിടന്നു വെള്ളം ആര്‍ത്തിയോടെ കുടിച്ചു. അമൃത് ! എന്നാലും എന്തൊരതിശയം ! ഉപ്പു രസമേ ഇല്ല ! ദൃഷ്ടാന്തം !
സംഭവം എന്താണെന്നോ ? ചിരിക്കരുത്. മഴയത്ത് വെള്ളം കൂടുതല്‍ കയറിയതിനെ തുടര്‍ന്ന് അടുത്തുള്ള നദിയിലെ അണക്കെട്ട് തുറന്നു വിട്ടു. നദീമുഖം ഖബറിന്നു അടുത്താണ്. അത് കൊണ്ട് ആ ഭാഗത്ത് കടലില്‍ ഉപ്പുരസം കുറഞ്ഞു.
3). യേശുവിന്റെ കണ്ണില്‍ നിന്ന് രക്തം !
സംഭവം ഗോവയില്‍ ആയിരുന്നു എന്ന് തോന്നുന്നു. ഒരു ചേടത്തി മുട്ട് കുത്തി കരഞ്ഞു പ്രാര്‍ഥിച്ചു കണ്ണ് ഉയര്‍ത്തി നോക്കുമ്പോള്‍ യേശുവിന്റെ കണ്ണില്‍ കൂടി രക്തം ഒഴുകുന്നു !
"പ്രൈസ് ദ ലോര്‍ഡ്" വിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി.
നാട്ടിലെ നസ്രാണികള്‍ മൊത്തം അങ്ങോട്ട് പാഞ്ഞു. വീട്ടുകാര്‍ക്ക് കൊയ്ത്.
ഇങ്ങനെ പലതും കേള്‍ക്കും. ഞെട്ടരുത്. ആരോ എന്തോ ഏടാകൂടം ഒപ്പിച്ചതായിരിക്കാനാണ് വഴി.
"വൊ ? തന്നെ? അല്ഫുതം തന്നെ " എന്ന് പറഞ്ഞിട്ട് സ്ഥലം വിടുക.

- Dhanoop G Nair, Tom Jose, Prejith Sajeevan Mailamoottil and 9 others like this.
No comments:
Post a Comment