Sunday, 8 December 2013

മോഡിയെ ചിലര്‍ ഭയപ്പെടുന്നു.

മോഡിയെ ചിലര്‍ ഭയപ്പെടുന്നു.

എന്തായിരിക്കാം കാര്യം ?

എന്തോ കാര്യം ഉണ്ട്.

ഉമ്മന്‍ചാണ്ടിയെ ആര്‍ക്കെങ്കിലും ഭയം ഉണ്ടോ ? രാഹുല്‍ ഗാന്ധിയെ ?

കാരണം ഇവര്‍ ഉപദ്രവിക്കില്ല എന്നൊരു ചിന്ത. ചാരികിടന്ന് ഉറങ്ങാം. തള്ളി ഇടുകയില്ല. അവരുടെ കാര്യം കഴിഞ്ഞു സ്ഥലം വിടും എന്നെ ഉള്ളു.

പിണറായിയെയോ ? PC ജോര്‍ജിനെയോ ?

കുറച്ചു ദൂരെ നില്കുന്നതാണ് ബുദ്ധി. എപ്പോഴാണ് ഇങ്ങോട്ട് തിരിയുന്നത് എന്ന് പറയാന്‍ പറ്റില്ല.

പക്ഷേ ഇവര്‍ക്ക് എല്ലാം വോട്ട് വേണം. അതിനു ജനങ്ങളെ കൂടെ നിര്‍ത്തണം. ഇല്ലെങ്കില്‍ വീട്ടില്‍ കഞ്ഞി അധ്വാനിച്ചു തന്നെ ഉണ്ടാക്കേണ്ടി വരും. മറ്റുള്ളവരെ പോലെ. നേതാക്കള്‍ക്ക് അത് ക്ഷീണം അല്ലെ ? അവര്‍ ഇങ്ങനെ പൊങ്ങിയേ ഇരിക്കൂ. കോട്ടുവാ വിടുന്നത് പോലെ അല്ലെങ്കില്‍ ഏമ്പക്കം വിടുന്നത് പോലെ ഇടയ്ക്കിടയ്ക്ക് മറ്റുള്ളവരെ ഉദ്ബോധിപ്പിക്കും.

നേതാവ് പണി സ്വയം ചെയ്യില്ല. അത് മറ്റു വല്ലവരും ഒക്കെ ചെയ്തോണം. ഞണ്ണാന്‍ നേരമേ നേതാവ് എഴുന്നെല്കുകയുള്ളു. അതാ ശീലം. രാജാവിന്റെ പുനര്‍ജ്ജന്മം ആണ് മിക്ക നേതാക്കന്മാരും എന്ന് കണ്ടാല്‍ തന്നെ അറിയാം. നാടിന്റെ വലുപ്പത്തിലെ എറ്റകുച്ചില്‍ ഉള്ളു. പുറമ്പോക്ക് രാജാവ് മുതല്‍ അങ്ങോട്ട്‌ തുടങ്ങും.

"ആരവിടെ" എന്നാണ് നേതാവിന്റെ പുരികം നോട്ടം വിളി. അത് കഷ്ടകാലത്തിനെങ്ങാനും കേട്ട് പോയാല്‍ കെട്ടവന്റെ തോളത്തു നേതാവ് കയറും. പിന്നെ ചുമയ്ക്കുന്നത് വരെ ചുമന്നോണം. ഇടയ്ക്ക് വല്ല എല്ലിന്‍ കഷണവും നേതാവ് തരും. ചുമക്കാന്‍ ആള് വേണ്ടേ ?

ബഹുനേതാക്കള്‍ പല വിധം. ഉദരനിമിത്തം ബഹുകൃത വേഷം.

മോഡിയോ ?

വോട്ടരുടെ പുറം ചൊറിഞ്ഞു ഉറക്കി പുട്ടടിക്കുന്ന സ്വഭാവം അല്ല.

പുട്ടേ അടിക്കില്ല എന്നല്ല.

ഇന്ടിയിലെത് വോട്ട് ബാങ്ക് രാഷ്ട്രീയം ആണല്ലോ. ജാതിയും മതവും അനുസരിച്ചാണ് വോട്ട്. എത്ര പുരോഗമനം പറഞ്ഞാലും. ഇടതു പക്ഷം തന്നെ ഉദാഹരണം. അമേരിക്കക്കാരെ വെട്ടുന്ന ഡയലോഗ് വച്ച് കീറിയെന്നു ഇരിക്കും. സായിപ്പ് അന്തം വിടുന്ന പ്രകടനങ്ങള്‍ നടത്തും. അതൊക്കെ ഒരു ഷോ. ഉള്ളില്‍ ജാതിയും മതവും സ്വന്തവും ബന്ധവും ഒക്കെ തന്നെ.

സംശയം ഉണ്ടെങ്കില്‍ ഗൌരിയമ്മയോട് ചോദിക്കുക. "കേരം തിങ്ങും കേരള നാട്ടില്‍ KR ഗൌരി നാട് ഭരിക്കും എന്ന് മുദ്രാവാക്യം വിളിച്ചു ഈഴവ വോട്ടുകള്‍ കിട്ടി ജയിച്ചപ്പോള്‍ നായനാര്‍ മുഖ്യമന്ത്രി.

ജനങ്ങള്‍ക്കും ജാതി മത രാഷ്ട്രീയമേ അറിയൂ എന്നാണ് രാഷ്ട്രീയക്കാരുടെ ചിന്ത.

ഇതുകാരണം ഗൗരവമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടില്ല. ഉദാഹരണം ജനസംഖ്യാനിയന്ത്രണ നിയമം. ങ്ങേ ഹേ ! കണ്ട ഭാവം നടിക്കില്ല. ചുറ്റും പാവങ്ങള്‍ പട്ടിണി കിടന്നു ചത്താലും. കാരണം എന്താ ?

ജനങ്ങള്‍ കൂടുന്നത് കൊണ്ട് രാഷ്ട്രീയക്കാരന് ഒരു നഷ്ടവും ഇല്ല. 'പണ്ടാറം എത്ര വേണേല്‍ ആയിക്കോ. വോട്ടു തരാന്‍ മറക്കണ്ട. വേറെ പണി ഒന്നും അറിയില്ല ചേട്ടോ'. എന്നാണ് നേതാവിന്റെ ഉള്ളിലിരുപ്പ്.

എണ്ണം കൂട്ടുന്നത്‌ നുനപക്ഷ രാഷ്ട്രീയം ആണ്. ജനാധിപത്യ രാജ്യത്ത് എണ്ണം കൂടുന്നത് നല്ലതാണ്. ഇനി ജനാധ്പത്യം ഇല്ലാതെ വന്നാല്‍ തന്നെ
എണ്ണം കൂടുതല്‍ ഉള്ളത് കൊണ്ട് ഗുണമേ ഉള്ളു. ഇതാണ് നുനപക്ഷ രാഷ്ട്രീയം. വലിയ കാര്യം ഒന്നും ഇല്ല.

രാജം ജനങ്ങളുടെ ക്ഷേമം എന്നതൊന്നും രാഷ്ട്രീയക്കാരന്റെ മനസ്സില്‍ ഇല്ല. ഉള്ളത് സ്വന്തം ക്ഷേമം. സ്വന്തക്കാരുടെ ക്ഷേമം. പക്ഷെ പുറത്തു പറയില്ല. ജനങ്ങള്‍ക്ക്‌ വേണ്ടി പദ്ധതികള്‍ ഉണ്ടാക്കിയിട്ട് അടിയില്‍ നിന്ന് വാരും. ഇവര്‍ക്ക് ഇതേ അറിയൂ. അല്ലാതെ നാടു നന്നാക്കാതെ ഉറക്കം വരാത്ത ഞരമ്പ് രോഗം ഒന്നും ഇവര്‍ക്ക് ഇല്ല.

മോഡി അങ്ങനെ അല്ല. അതാണ്‌ രാഷ്ട്രീയക്കാരുടെ പ്രശ്നം.

എല്ലാ രാഷ്ട്രീയക്കാരും ഇങ്ങനെ ആവണമെന്നില്ല. പക്ഷെ. മിക്കതും ഇങ്ങനെ ആണ്. പൊതു നന്മയ്ക്കായുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുക അതിന്റെ വരും വരാഴികകള്‍ ചര്‍ച്ച ചെയ്യുക നടപ്പാക്കുക എന്നതൊക്കെ കുറച്ചു പ്രയത്നം വേണ്ട കാര്യങ്ങള്‍ ആണ്. മിക്ക രാഷ്ട്രീയക്കാരും ഇതിനൊന്നും മിനക്കെടാറില്ല.

സ്ഥിരം റോഡ്‌ പണികള്‍ നടത്തി കമ്മിഷന്‍ അടിക്കുക എളുപ്പം ആണ്. പുതിയ പ്രൊജക്റ്റ്‌ കള്‍ക്ക് അധ്വാനം വേണം. നല്ല ഫുഡ് അടിച്ചു രണ്ടെണ്ണം വീശി സുഖമായി ഉറങ്ങാം.

ഇന്ത്യ പോലെ ഒരു മഹാരാജ്യത്ത് എല്ലാ പൌരന്മാര്‍ക്കും ബാധകം ആയ കോമണ്‍ സിവില്‍ കോഡ് ആവശ്യമാണ്‌. പൊതു ജീവിതത്തില്‍ നിന്നും മതവും രാഷ്ട്രീയവും പൊതു നന്മയ്ക്കായി ഉപേക്ഷിക്കാന്‍ ആണ് അത്. അതിനെ മതങ്ങളും ലോക്കല്‍ രാഷ്ട്രീയക്കാരും എതിര്‍ക്കും. ദേശീയ വീക്ഷണം ഉള്ള രാഷ്ട്രീയക്കാര്‍ വേണം അതിനു.

പിന്നെ ഉള്ളത് അഴിമതി നിരോധന നിയമം. CBI യെ സ്വതന്ത്രം ആക്കിയുള്ള കുറ്റാന്വേഷണം. ഇപ്പോഴുള്ളത് പോലീസിനെയും CBI യെയും ജുഡിഷ്യറിയെ തന്നെയും വിലയ്ക്ക് എടുക്കുന്ന നിയന്ത്രിക്കുന്ന രീതികള്‍ ആണ്. ഇല്ലെങ്കില്‍ വമ്പന്മാര്‍ (വമ്പത്തികളും) പലരും പണ്ടേ ഗോതമ്പുണ്ട തിന്നേണ്ടതല്ലേ ?

കാശ്മീര്‍ ഇന്ത്യയുടെ ഭാഗം ആണെങ്കില്‍ എന്തിനു പ്രത്യേക പദവി ? അവിടെ കുറച്ചു സ്ഥലം വാങ്ങാന്‍ ആളുകള്‍ ക്യൂ ആണ്. പക്ഷെ പറ്റില്ല.

ഇതുപോലുള്ള കാര്യങ്ങളില്‍ സാധാരണ രാഷ്ട്രീയക്കാര്‍ തൊടില്ല. തീ പറക്കും. ഷോക്കടിക്കും.

മോഡിക്ക് ഒരിഉ സ്വാഭാവികമായ നേര്‍വഴി പാലിക്കുന്ന ശീലം ഉണ്ട്. അത് കൊണ്ട് ഇത്ലോക്കെ മോഡി കേറി കൈ വയ്ക്കാന്‍ സാദ്ധ്യത ഉണ്ട്. നാടും നാട്ടുകാരും നന്നാവണം എന്നാ ഒരു അത്യാഗ്രഹം കൊണ്ടാണ്.

അത് കൊണ്ടാണ് മോഡിയെ പലര്‍ക്കും ഇഷ്ടമല്ലാത്തത്. പഴയത് പോലെ ഉറങ്ങാന്‍ പറ്റില്ല.

കൂടാതെ....

മോഡി ഒരു OBC ആണ്. "താഴ്ന്ന' ജാതി. ജാതിയില്‍ കൂടിയവര്‍ക്ക് ഒരു അധകൃതന്‍ തങ്ങളെ ഭരിക്കുന്നത്‌ ഇഷ്ടമല്ല.

ഇതൊക്കെ ആണ് പ്രശ്നങ്ങള്‍.

ഗോധ്രാ ഗോധ്രാ എന്ന് ഇവര്‍ അലറുന്നത് ഉറക്കം പോകാതിരിക്കാന്‍ ആണ്.

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും.

No comments:

Post a Comment