Friday 9 May 2014

റേഷങ്കട മൊയലാളിമാരുടെ സങ്കടങ്ങള്‍

റേഷങ്കട മൊയലാളിമാരുടെ സങ്കടങ്ങള്‍
കേരളത്തിലെ കച്ചവട സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന വിപുലമായൊരു സര്‍ക്കാര്‍ വിഭാഗം ആണ് കേരള സിവില്‍ സപ്ലൈസ് ഡിപാര്‍ട്ട്‌മെന്‍റ്. റേഷന്‍ കടകള്‍. പെട്രോള്‍ പമ്പുകള്‍, കടകള്‍, ഗ്യാസ് വിതരണ ഏജന്‍സികള്‍, മല്‍സ്യ മാംസ പച്ചക്കറി ചന്തകള്‍, ഗുണനിലവാരം നിശ്ചയിക്കല്‍, സാധനങ്ങളുടെ വില നിശ്ചയിക്കല്‍ എന്നിവയൊക്കെ ഇതിന്റെ അധികാര പരിധിയില്‍ വരും.
റേഷനിംഗ് ഇന്‍സ്പെക്ടര്‍ (RI), സപ്ലൈ ഓഫിസര്‍മാര്‍ മുതല്‍ കണ്ട്രോളര്‍ ഓഫ് റേഷനിംഗ് വരെയുള്ള ഓഫീസര്‍മാരും സ്റ്റാഫും കമ്മിഷണര്‍, ഡയരക്ടര്‍ എന്നീ IAS പോസ്റ്റുകളും പിന്നെ വകുപ്പ് മന്ത്രിയും അടങ്ങുന്നതാണ് ഇതിന്റെ ഭരണ സംവിധാനം. ഇപ്പോള്‍ അനൂപ്‌ ജേക്കബ് ആണ് മന്ത്രി.
കേരളത്തില്‍ ഇന്ന് 57 താലൂക്കുകള്‍ ഉണ്ട്. ഓരോ താലൂക്കിലും 50 മുതല്‍ 300 വരെ റേഷന്‍ കടകളും ഉണ്ടാവും.കൂടുതല്‍ റേഷന്‍ കടകള്‍ ഉള്ള ഏരിയ യ്ക്ക് വെറ്റ് ലാന്‍ഡ്‌ (നനവുള്ള മണ്ണ്) എന്നാണ് ഔദ്യോഗിക ഇരട്ടപ്പേര്. ഏറ്റവും കുറവുള്ള ഏരിയകള്‍ മരുഭൂമികള്‍ ! തൊണ്ട നനയാന്‍ വെള്ളം കിട്ടുമായിരിക്കും. പക്ഷെ വയറു നിറയില്ല.
ഓരോ റേഷനിംഗ് ഇന്‍സ്പെക്ടര്‍ക്കും 30 കടകള്‍ വീതം ഉണ്ടാവും. അവ പരിധോധിച്ചു ശരിയായ രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പു വരുത്തണം.
അഴിമതിയുടെ ഒരു സിണ്ടിക്കേറ്റ് ആണ് ഈ വകുപ്പ് എന്ന് അസൂയക്കാര്‍ പറയുന്നു. സത്യസന്ധര്‍ക്ക് ഇവിടെ സ്ഥാനം ഇല്ലത്രേ. ജീവിക്കാന്‍ പഠിച്ചവര്‍ വിജയിക്കും.
റേഷന്‍കട നടത്തുന്നത് വലിയ ലാഭം ഉള്ള പണിയല്ല. അപ്പോള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ബുദ്ധിയുള്ളവര്‍ ചില കുറുക്കു വഴികള്‍ കണ്ടു പിടിക്കും. കേള്‍ക്കണോ ?
ഗോതമ്പ് അരി ഒക്കെ ഫുഡ്‌ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (FCI) പൊതു വിതരണത്തിന് അരി ഗോതമ്പ് ഒക്കെ അനുവദിക്കും. ഇത് റേഷന്‍ കടകള്‍ വഴി പൊതുജനങ്ങള്‍ക്കു വിതരണം ചെയ്യുക എന്നതാണ് ഉദ്ദേശം. പക്ഷെ ഇതിന്റെ ഒരംശം മാത്രമേ റേഷന്‍കടകളില്‍ എത്തുകയുള്ളൂ. FCI യില്‍ നിന്നും ധാന്യം കയറ്റിയ ലോറി നേരെ പോകുന്നത് ധാന്യം പൊടിക്കുന്ന മില്ലുകളിലെക്കാണ് !
അവിടെ വച്ച് ആ നാട്ടിലെ എല്ലാ റേഷന്‍ കടകള്‍ക്കും ധാന്യം വീതിച്ചു കൊടുത്തതായി രേഖ ഉണ്ടാക്കും. പേരിനു ഒന്നോ രണ്ടോ ചാക്ക് റേഷന്‍കട മൊയലാളി ചുമന്നു സ്വന്തം കടയില്‍ കൊണ്ട് വയ്ക്കും. പിന്നെ കിട്ടിയ മൊത്തം ധാന്യത്തിന്റെ കൃത്യമായ അളവ് രെജിസ്ടറില്‍ എഴുത്തും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അതൊക്കെ കൊടുത്തതായി രേഖപ്പെടുത്തും. സംഗതി ക്ലീന്‍ ക്ലീന്‍.
ഇത് പരിശോധിക്കാന്‍ ആണ് റേഷനിംഗ് ഇന്‍സ്പെക്ടര്‍ ! ഈ ആശാന്മാര്‍ എത്ര പരിശോധിച്ചാലും ബുക്കില്‍ എഴുതിയിരിക്കുന്ന ധാന്യത്തിന്റെ അളവും കടയിലുള്ള ധാന്യത്തിന്റെ അളവും ആയി ഒരു വ്യതാസവും കണ്ടു പിടിക്കുകയില്ല. രെജിസ്ടര്‍ പരിശോധിച്ച് അളവുകള്‍ കൃത്ത്യം എന്ന് അണ്ണന്മാര്‍ എയ്തി ബയ്ക്കും. അതിനുള്ള നഷ്ടപരിഹാരം മൊയലാളി കൊടുക്കും. ഒരു റേഷന്‍കട യില്‍ നന്നും അയ്യായിരം രൂപ. 30 റേഷന്‍ കടയുള്ള RI യ്ക്ക് കിട്ടുന്നത് മാസം ഒന്നര ലക്ഷം രൂപ കിമ്പളം.
RI ആള് പുലിയാണെങ്കില്‍ വകുപ്പുകള്‍ വേറെയും കിട്ടും. മിനിമം കഞ്ഞിയ്ക്ക് കിട്ടുന്നതാണ് ഈ ഒന്നരലക്ഷം.
സപ്ലൈ ഓഫിസര്‍ വെറുതെ ഇരുന്നാല്‍ കിട്ടുന്നത് 5 ലക്ഷം രൂപ മാസം. ആള് പുലി ആണെങ്ക്ല്‍ 10 ലക്ഷം. അതിനു കുറച്ചു കൂടുതല്‍ അധ്വാനിക്കണം. കുഴപ്പം കണ്ടെത്തി വിരട്ടാന്‍ അറിയണം.
വകുപ്പ് മന്ത്രിയുടെ പണി ഈ പുലികളെ കണ്ടെത്തി വിരട്ടി പിരിവെടുക്കുക എന്നതാണ്. മാസം രണ്ടു ലക്ഷം വീതം പുലികളില്‍ നിന്നും മന്ത്രിക്കു ചെല്ലും. മന്ത്രി പ്യാവം ഇതിലൊന്നും ഇടപെടില്ല. പാര്‍ട്ടിക്കാര്‍ തന്നെ കൊട്ടേഷന്‍ സംഘവുമായി വന്നു വാങ്ങിച്ചു കൊണ്ട് പൊയ്ക്കോളും.
മില്ലുകള്‍ പൊടിക്കുന്ന അരിയും ഗോതമ്പും പല ബ്രാന്‍ഡ്‌ പേരുകളില്‍ കടകളില്‍ എത്തും. ഒരു രൂപയുടെ അരി റെഷന്‍കടയില്‍ പോയി വാങ്ങാന്‍ നാണിക്കുന്ന തറവാടിമലയാളികള്‍ അതേ അരി മില്ലുകളില്‍ കയറിയിറങ്ങി രൂപം മാറി വരുമ്പോള്‍ 30 രൂപയുടെ അരിയായി സൊയമ്പന്‍ പായ്ക്കറ്റുകളില്‍ ബ്രാന്റുകളില്‍ കടകളില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഒക്കെ അന്തസ്സായി വാങ്ങി നെമ്ച്ചു വിരിച്ചു നടക്കും !
രേഷന്കടയില്‍ പോവുകയോ ? ഒരു രൂപയുടെ അരിയോ ? ഛെ ! ലജ്ജാവഹം. ഞാന്‍ ആരെന്നു അറിയാമോ ? കൊച്ചീരാജാവിന്റെ (ങേ? രാജാവിന്‍റെ ആരാ ?) പടത്തലവന്റെ (ങേ ? പടത്തലവന്റെ ആരാ ?) ഭാര്യയുടെ (ഓ ഭാര്യയുടെ) അയല്‍വാസിയുടെ (എന്തോന്നെടെ ഇത് ?) വീട്ടില്‍ നിന്നും തേങ്ങ മോട്ടിച്ച.... (ഓട്രാ).
മണ്ണെണ്ണ ആണ് അടുത്ത ഇനം. റെഷങ്കടകളില്‍ ഇതിനു ലിറ്ററിന് 14 രൂപ. പുറത്തു 30 രൂപ കിട്ടും. ആര് വങ്ങും ? യമഹ എഞ്ചിന്‍ ഉള്ള മത്സ്യ വള്ളങ്ങള്‍. അവര്‍ക്ക് പെര്‍മിറ്റ്‌ വഴി കിട്ടുന്നത് 50 ലിറ്റര്‍ മാസം. അത് കൊണ്ട് വള്ളം അധികം ഓടില്ല. പിന്നെ അനധികൃത വള്ളങ്ങള്‍. അവര്‍ക്കും ജീവിക്കണ്ടേ ?
മണ്ണെണ്ണ എത്തുന്നത് ടാങ്കര്‍ ലോറികളില്‍. അവിടെ നിന്നും ബാരലുകളില്‍ ആക്കി റേഷന്‍കടകളിലേക്ക് പോവും. അവിടെ തന്നെ ബാരലിന് അഞ്ചു ലിറ്റര്‍ വച്ച് സപ്ലയറുടെ പിടിത്തം. അവര്‍ക്കും ജീവിക്കണ്ടേ ?
ഓണത്തിനു ഓഫിസര്‍മാര്‍ക്ക് ബോണസ്. ജോലി ചെയ്യാതെ ശല്യപ്പെടുത്താതെ ചുമ്മാ ഇരിക്കുന്നതിനു റേഷന്‍കട മൊയലാളിമാരുടെ തന്തോയം. 300 റേഷന്‍ കടകള്‍ ഉള്ള ഒരു സപ്ലൈ ഓഫിസര്‍ക്കു കിടയ്ക്കുന്നത് മൂന്നു ലക്ഷം രൂപ. പണ്ട് ഈ ബോണസ് ഓണത്തിനു മുന്നിലുള്ള തിങ്കളാഴ്ചയായിരുന്നു. ഇപ്പോള്‍ വിജിലന്‍സ് പ്രശ്നം കൊണ്ട് അത് ഞായറാഴ്ച ആക്കിയെന്നു കേള്‍ക്കുന്നു.
ഒന്നും ഇല്ലാതെ തുടങ്ങുന്ന ഓഫിസര്‍മാര്‍ക്ക് സാധാരണഗതിയില്‍ ഒന്നിലധികം വലിയ വണ്ടികളും പൊതുവേ രണ്ടു കുണ്ടികളും പിന്നെ വീടുകളും പുരയിടങ്ങളും ഉണ്ടാകും. അഥവാ ഉണ്ടാക്കും. അതാണ് സപ്ലൈ ഓഫിസര്‍ !
സപ്ലൈ ഓഫിസര്‍മാര്‍ ഇടയ്ക്ക് ടൂറിനു പോകും. മൂന്നാര്‍ കൊടൈക്കനാല്‍. ഫയങ്ങര സ്റ്റൈല്‍ ജീവിതം ആണ്. അതിനു സ്വന്തം വണ്ടി കൊടുക്കാന്‍ റേഷന്‍കട മോയലാളിമാര്‍ നെട്ടോട്ടമാണ്. തമ്മില്‍ അടി വരെ നടക്കും. സാറ് എന്റെ വണ്ടിയില്‍ പോയി എന്ന് പറയുന്നത് റേഷന്‍കട മോയലാളികള്‍ക്ക് അഭിമാനം. അതാണ്‌ സ്ഥിതി. പിന്നെ കല്യാണത്തിനു വണ്ടി ദൂരയാത്രയ്ക്കു വണ്ടിയും ചെലവും ഒക്കെ. എന്നാലോ റേഷന്‍കട മൊയലാളിമാര്‍ക്ക് ഇതിലൊന്നും ഒരു പരാതിയും ഇല്ല. കാരണം അഴിമതിക്കാരന്‍ അല്ല ഓഫിസര്‍ എന്കിലാണ് പ്രശ്നം. റേഷന്‍കടയില്‍ തരികിട നടക്കില്ല.
ചില ഫയങ്ങര ബുദ്ധിയുള്ള ഓഫിസര്‍മാര്‍ ചിട്ടികളില്‍ ചേരും. റേഷന്‍കട മൊയലാളിയോടു മാസാമാസം തനിക്കു തരാനുള്ള അയ്യായിരം ക നേരെ ചിട്ടിക്കു അടച്ചോളാന്‍ പറയും. പിന്നെ മാസാമാസം ചിട്ടിക്കു അടച്ചോ എന്ന് ഓരോരുത്തരെയും ഫോണ്‍ വിളിച്ചു ചോദിക്കുകയെ വേണ്ടു. ചിട്ടികള്‍ വീട്ടിലെ മറ്റു അംഗങ്ങളുടെ പേരില്‍ ആക്കും. ജീവിക്കണ്ടേ ?
ഓഫിസര്‍മാര്‍ക്കും സ്ടാഫിനും വീടിനടുത്തേക്ക് പോസ്റ്റിങ്ങ്‌ കിട്ടണം. അല്ലെങ്കില്‍ കൂടുതല്‍ റെഷങ്കടകള്‍ ഉള്ള ഇടത്തേക്ക്. അതിന് IAS അണ്ണന്മാരും മന്ത്രിയും വിചാരിക്കണം. ട്രാന്‍സ്ഫറിന്റെ ഇപ്പോഴത്തെ റേറ്റ് RI യ്ക്ക് 1-2 ലക്ഷം. സപ്ലൈ ഓഫിസര്‍ക്കു 3-5 ലക്ഷം. അതായതു കീഴിലുള്ള റേഷന്‍ കടകളുടെ എണ്ണം പോലെ ഇരിക്കും. ജില്ല സപ്ലൈ ഓഫിസര്‍ക്കു 10 ലക്ഷം. മിനിമം സ്റ്റാന്‍ഡേര്‍ഡ് ആണ്. മെനു.
പിന്നെ സ്റാഫിന്റെ ജോലിസ്ഥിരത, പ്രൊമോഷന്‍ ഒക്കെ IAS അണ്ണന്മാരുടെ കയ്യിലാണ്. വടക്കന്‍ കേരളത്തില്‍ നിന്നും ഇതിനായി വനിതാ സ്ടാഫുകള്‍ ഇടയ്ക്ക് തിരുവന്തോരത്തു വന്നു ഹോട്ടലില്‍ തങ്ങും. IAS എമാന് അഡ്രസ്‌ കൊടുക്കും. മൂന്നു നാല് ദിവസം കൊണ്ട് സംഗതി ശരിയാക്കി അവര്‍ തിരിച്ചു പോവും.
അഴിമതിയെ കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ സിബിഐ വന്നാലും കാര്യം ഇല്ല. കാരണം പരാതിക്കാര്‍ ഇല്ല. എന്നാല്‍ കയ്യോടെ പിടിക്കാം എന്ന് കരുതി
ചെന്നാല്‍ മണി ഡിക്ലരെഷന്‍ ബുക്കില്‍ രാവിലെ കയ്യിലുള്ള തുക എഴുതെണ്ടിടത്തു മുന്നില്‍ ഒരു ഗ്യാപ് ഇട്ടു കയ്യിലുള്ള തുക എഴുതും. അതായതു കയ്യില്‍ അഞ്ഞൂറ് രൂപ രാവിലെ ഉണ്ടെങ്കില്‍ അത് എഴുതെണ്ടിടത്ത് 500 എന്ന് തന്നെ എഴുത്തും .പക്ഷെ അതിനു മുന്നില്‍കുറച്ചു സ്ഥലം ഇട്റെക്കും. വഴിയെ ആ ദിവസം പതിനായിരം രൂപ കിട്ടിയാല്‍ ഉടനെ എഴുതിയ തുക യുടെ മുന്നില്‍ 10 എന്ന് എഴുതും. അപ്പോള്‍ 10500 രൂപ കയ്യില്‍ ഉണ്ടെന്നു ആയി. പിന്നെ ആര് പിടിക്കാന്‍ ?
സപ്ലൈ ഒഫിസര്‍മാര്‍ക്ക് കുശാല്‍ ആണ്. വീട്ടു സാധങ്ങളും മീനും വരെ റെഷങ്കടക്കാര്‍ വാങ്ങികൊണ്ടുകൊടുക്കും. മന്ത്രിയുടെ കാര്യം പിന്നെ പറയണോ ? മന്ത്രി ഭാര്യക്ക് സാരി വരെ വാങ്ങികൊടുത്ത ചരിത്രം ഉണ്ട്. എന്തിനു പറയുന്നു ഒരു കണ്ട്രോളര്‍ ഓഫ് റേഷനിംഗ് ന്‍റെ മകളുടെ കല്യാണത്തിനു വിളമ്പാനും ഇലയെടുക്കാനും സപ്ലൈ ഓഫിസര്‍മാര്‍ തിക്കിത്തിരക്കി. ജനം അന്തം വിട്ട ചരിത്രം വരെ ഉണ്ട്.
ഇതിനിടെ അനുസരണ ഇല്ലാത്ത ജീവിക്കാന്‍ അറിയാത്ത സത്യസന്ധരെ ഒതുക്കുക
എന്നാ കലാപരിപാടികളും നടക്കുന്നു.
ആര്‍ക്കും പരാതി ഇല്ല. പരാതി ഉള്ളവന്റെ കാര്യം കട്ടപ്പൊഹ.
കാട്ടിലെ തടി തേവരുടെ ആന...

No comments:

Post a Comment