Friday 9 May 2014

ക്രിസ്തുവിന്റെ അസ്ഥികള്‍ എവിടെ ?

ക്രിസ്തുവിന്റെ അസ്ഥികള്‍ എവിടെ ?

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒക്കെ വെറും ഉഡായിപ്പ് ആണ് എന്നാണ് ഓഷോ പറയുന്നത്.വാസ്തവത്തില്‍ നടന്നത് ഇങ്ങനെയാണത്രേ.

യേശു വിനെ കുരിശില്‍ തറച്ചത് ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക്. ശനിയും ഞായറും ജൂതര്‍ക്ക് അവധി. അന്ന് കുരിശുകളില്‍ ഉള്ളവരെ ഇറക്കി ഒരു ഗുഹയില്‍ വയ്ക്കും. തിങ്കളാഴ്ച തിരിച്ചു വീണ്ടും കുരിശില്‍ കേറ്റും. അങ്ങനെ കഷ്ടിച്ച് 6 മണിക്കൂര്‍ മാത്രം ആണ് യേശു കുരിശില്‍ കിടന്നത്. അത്രയും നേരം കൊണ്ട് ഒരാള്‍ മരിക്കുകയില്ല.

കുരിശില്‍ നിന്നും ഇറക്കുമ്പോള്‍ യേശു മരിച്ചിരുന്നില്ല. അന്ന് രാത്രി യേശുവിന്റെ ശിഷ്യന്മാര്‍ യേശുവിനെ ആരുമറിയാതെ നാടുകടത്തി കാശ്മീരില്‍ എത്തിച്ചു. അവിടെ യേശു പഹല്ഗം എന്ന സ്ഥലത്ത് 112 വയസ്സുവരെ ജീവിച്ചുവത്രേ. മോശയുടെയും യേശുവിന്റെയും ശവകുടീരങ്ങള്‍ ഇന്നും അവിടെ ഉണ്ട്. അടുത്തടുത്ത്. യേശുവിന്റെ ഹീബ്രു പേരായ 'ജോഷ്വ' എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്.

ഇത് പറഞ്ഞത് ഓഷോ. "From Unconsciousness to Consciousness" എന്ന പുസ്തകത്തില്‍. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ഓഷോ പോപ്പിനെ വെല്ലു വിളിച്ചു.

പോപ്പ് അന്ന് മുങ്ങിയിട്ട് പിന്നെ പൊങ്ങിയില്ല. പകരം ഓഷോയെ മുട്ടന്‍ തെറി വിളിച്ചു. കാരണം ദൈവപുത്രനോ എന്ത് മാങ്ങാത്തൊലിയോ ആയാലും മരിച്ചു കഴിഞ്ഞാല്‍ എല്ലിന്‍ കഷണം എങ്കിലും കാണണമല്ലോ.

അത് ഇല്ല എന്ന് വരുത്താന്‍ ആണ് കത്തോലിക്കാ സഭ യേശു ഉയര്‍ത്തെഴുന്നേറ്റു ഉടന്‍ ആവിയായി അന്തരീക്ഷത്തില്‍ ലയിച്ചു എന്ന് നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം തട്ടി വിടുന്നത്.

പഹല്ഗമിലെ ശവകുദീരങ്ങളിലെ എല്ലുകള്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള ജൂതരുടെതാണ് എന്ന് തെളിഞ്ഞാല്‍ പിന്നെ ക്രൈസ്തവ സഭ ഇല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പ് തിയറി ഏറ്റു നിലയില്‍ പൊട്ടും.

അതാണ്‌ ഓഷോ പറയുന്നതൊന്നും ആരും വായിക്കരുത് എന്ന് പോപ്പണ്ണന്‍ വിലക്കിയത്. പോപ്പ് ആരാ മോന്‍ ?

No comments:

Post a Comment